"ജി യു പി സ് എലപ്പുള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21347-pkd (സംവാദം | സംഭാവനകൾ)
No edit summary
21347-pkd (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:

പ്രൈമറി വിദ്യാഭ്യാസംപൂർത്തിയാക്കിയ കുട്ടികൾക്ക് തുടർന്നുള്ള പഠനത്തിന് തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായി ചിറ്റൂരിനെയോ  പാലക്കാട് പട്ടണത്തിലുള്ള വിദ്യാലയങ്ങളെ ആശ്രയിക്കേണ്ട രീതിയാണ് അന്നുണ്ടായിരുന്നത്.വളരെ കുറച്ച് കുട്ടികൾ മാത്രമാണ് ദൂരസ്ഥലങ്ങളിൽ ചെന്ന് പഠനം പൂർത്തിയാക്കിയിരുന്നത്. എന്നാൽ 1920ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് രൂപീകൃതമായതോടെ സ്ഥിതിക്ക് മാറ്റം വന്നു.മാധവരാജ് ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ആയിരുന്ന കാലത്ത് എലപ്പുള്ളിയിൽ ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള  സാധ്യത തെളിഞ്ഞുവന്നു.സ്ഥലവും കെട്ടിടവും സൗജന്യമായി ലഭിക്കുകയാണെങ്കിൽ എലപ്പുള്ളിയിൽ ഒരു ഹൈസ്കൂൾ  സ്ഥാപിക്കുന്നതിന് ബോർഡ് തയ്യാറായി.

<big>'''നേതൃത്വം നൽകിയ സംഘടനകൾ വ്യക്തികൾ'''</big>
ഈ സന്ദർഭത്തിൽ  അപ്പാവുപിള്ള തന്റെ നെല്ലു സൂക്ഷിക്കുന്ന ഗോഡൗണും അതിനോട് ചേർന്ന് വിദ്യാലയത്തിന് വേണ്ടി കുറെ സ്ഥലവും സൗജന്യമായി നൽകുവാൻ സന്നദ്ധത പ്രകടിപ്പിക്കുകയും 1920ൽ തന്റെ  സ്വന്തമായ മൂന്നു കെട്ടിടങ്ങളും ഉദ്ദേശം ഒന്നര ഏക്കർ സ്ഥലവും ബോർഡിന് തികച്ചും സൗജന്യമായി നൽകുകയും ചെയ്തു. യാതൊരു കാരണവശാലും കെട്ടിടവും സ്ഥലവും മറ്റ്  ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന്  അദ്ദേഹം വ്യവസ്ഥ ചെയ്തിരുന്നു .അങ്ങനെ1920 ൽ എലപ്പുള്ളിയിൽ ആദ്യമായി ഒരു ഹൈ സ്കൂൾ സ്ഥാപിതമായി. പേര് - അപ്പാവു പിള്ള ബോർഡ് ഹൈസ്കൂൾ( എ. പി . ബി. എച്ച് .എസ്.)
എലപ്പുള്ളിയിലെയും പ്രാന്തപ്രദേശങ്ങളിലെയും കുട്ടികൾക്ക് പുറമേ ,കഞ്ചിക്കോട് , പുതുശ്ശേരി , മരുതറോഡ് കൊടുമ്പ്, പൊൽപുള്ളി എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്കും ഈ വിദ്യാലയം . ഹൈസ്കൂൾ ആരംഭിച്ചെങ്കിലും സ്കൂളിനോട് ചേർന്ന് കളിസ്ഥലം . സ്കൂളിനോട് ചേർന്ന് കളിസ്ഥലം ഒരുക്കാൻ  സൗകര്യകുറവ് മൂലം ഏകദേശം 300 മീറ്റർ പടിഞ്ഞാറു ഭാഗത്തായി തൃശ്ശൂർ ജില്ലയിലെ അമ്പാട്ടു കുറൂർ മനക്കാരുടെ വകയിൽ പെട്ട ഉദ്ദേശം 3 ഏക്കർ സ്ഥലം കളി സ്ഥലത്തിനുവേണ്ടി ബോർഡ് ഏറ്റെടുത്തു. അന്നുമുതൽ ഈ സ്ഥലം സ്കൂൾ ഗ്രൗണ്ടായി കുട്ടികൾ ഉപയോഗിച്ചുവന്നു.
'''<big>പിന്നിട്ട വഴികൾ</big>'''
ആദ്യകാലത്ത് ഇത് ഹൈസ്കൂൾ ക്ലാസ്സുകൾക്ക് പുറമേ പ്രൈമറി ക്ലാസുകളും മിഡിൽ സ്കൂൾ ക്ലാസുകളും എലപ്പുള്ളി ഹൈസ്കൂളിൽ പ്രവർത്തിച്ചിരുന്നു .പിന്നീട് രാമശ്ശേരി, വേങ്ങോടി, നോബിക്കോട് ,പള്ളത്തേരി എന്നീ സ്ഥലങ്ങളിൽ പ്രൈമറി സ്കൂളുകൾ ആരംഭിച്ചതോടെ ഹൈസ്കൂളിലെ പ്രൈമറി ക്ലാസുകൾ നിർത്തലാക്കി. എന്നാൽ മിഡിൽ സ്കൂൾ ക്ലാസുകൾ .
1957 ൽ  ഡിസ്ട്രികട് ബോർഡുകൾ പിരിച്ചുവിടുകയും ബോർഡിന്റെ കീഴിലുണ്ടായിരുന്ന എല്ലാ വിദ്യാലയങ്ങളും ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാവുകയും ചെയ്തു. ക്രമേണ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു . അതനുസരിച്ച് ക്ലാസ് മുറികളുടെ എണ്ണത്തിൽ വർധനവുണ്ടായില്ല. ഒരു ഘട്ടത്തിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുകയല്ലാതെ മറ്റു പോവഴികളില്ലെന്ന എന്ന അവസ്ഥ സംജാതമായി. ആ വർഷം മുതൽ സ്കൂൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കാൻ തുടങ്ങി കുറേക്കാലം ഈ നില തുടർന്നു .
ഷിഫ്റ്റ് സമ്പ്രദായത്തിന് അസൗകര്യങ്ങളും അതിൻെറ ഫലമായുണ്ടായ നിലവാരത്തകർച്ചയും ചർച്ചാവിഷയമായി  പി ടി എ യുടെ നേതൃത്വത്തിൽ ഷിഫ്റ്റ് സമ്പ്രദായം മാറ്റുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചില സാങ്കേതിക പ്രശ്നങ്ങളാൽ ഈ ശ്രമം മ നടപ്പിലാക്കാൻ കുറച്ചു സമയമെടുക്കുകയും ചെയ്തു . പിന്നീട് പി ടി എ യുടെ സജീവമായ  ഇടപെടലുകളിലൂടെ കുറച്ചകലെയുള്ള സ്കൂൾ ഗ്രൗണ്ടിൽ ഹൈസ്കൂൾ പണിയുകയും യു.പി വിഭാഗം ഇതേ വിദ്യാലയത്തിൽ നിലനിർത്തിക്കൊണ്ട് ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. അങ്ങനെ ഇന്നത്തെ ഈ വിദ്യാലയം ജി യു പി സ്കൂൾ എലപ്പുള്ളി എന്ന പേരിൽ ആയി
"https://schoolwiki.in/ജി_യു_പി_സ്_എലപ്പുള്ളി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്