"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 998: വരി 998:
            കോവിഡ് കാലത്തെ കുട്ടികളുടെ ക്ലാസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി അധ്യാപകർക്കായി സ്കൂളിൽ വർക്ക് ഷീറ്റ് നിർമാണ പരിശീലനം നടത്തി. എല്ലാ അധ്യാപകരും ഇതിൽ പങ്കാളികളായി. പ്രധാനാധ്യാപകൻ സിദിൻ ടി സി യുടെ നേതൃത്വത്തിൽ അധ്യാപകർക്ക് പരിശീലനം ലഭിച്ചു. ഫോർവേഡ് വർക്ക് ഷീറ്റ്  ഒഴിവാക്കി അധ്യാപകർ സ്വയം നിർമ്മിക്കുന്ന വർക്ക്ഷീറ്റുകൾ മാത്രമാണ് ഇനിമുതൽ ക്ലാസ് ഗ്രൂപ്പുകളിൽ അയക്കാൻ പാടുള്ളൂ എന്ന്  പ്രധാനധ്യാപകൻ അഭിപ്രായപ്പെട്ടു.
            കോവിഡ് കാലത്തെ കുട്ടികളുടെ ക്ലാസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി അധ്യാപകർക്കായി സ്കൂളിൽ വർക്ക് ഷീറ്റ് നിർമാണ പരിശീലനം നടത്തി. എല്ലാ അധ്യാപകരും ഇതിൽ പങ്കാളികളായി. പ്രധാനാധ്യാപകൻ സിദിൻ ടി സി യുടെ നേതൃത്വത്തിൽ അധ്യാപകർക്ക് പരിശീലനം ലഭിച്ചു. ഫോർവേഡ് വർക്ക് ഷീറ്റ്  ഒഴിവാക്കി അധ്യാപകർ സ്വയം നിർമ്മിക്കുന്ന വർക്ക്ഷീറ്റുകൾ മാത്രമാണ് ഇനിമുതൽ ക്ലാസ് ഗ്രൂപ്പുകളിൽ അയക്കാൻ പാടുള്ളൂ എന്ന്  പ്രധാനധ്യാപകൻ അഭിപ്രായപ്പെട്ടു.
[[പ്രമാണം:18431 2021-22 academic year 23.jpg|നടുവിൽ|ലഘുചിത്രം|പരിശീലനത്തിൽ തയ്യാറാക്കിയ വർക്ക് ഷീറ്റ്]]
[[പ്രമാണം:18431 2021-22 academic year 23.jpg|നടുവിൽ|ലഘുചിത്രം|പരിശീലനത്തിൽ തയ്യാറാക്കിയ വർക്ക് ഷീറ്റ്]]
==== പുരയിട ജൈവ വൈവിധ്യ ക്ലാസ്(ഇ .രാജൻ സർ) ====
              നമ്മുടെ ഈ ലോകം കാടും മലയും സസ്യങ്ങളും ജീവജാലങ്ങളും നിറഞ്ഞതാണ്. ഓരോ ജീവികളും ഓരോ സ്ഥലത്താണ് ജീവിക്കുന്നത്. തിമിംഗലം കടലിലും മരുഭൂമിയിൽ ഒട്ടകവും എന്നപോലെ. കണ്ടൽ ചെടികൾ ഇന്ന് വെട്ടി നശിപ്പിക്കപ്പെടുകയാണ്. എത്ര പക്ഷികളും ചെറു ജീവികളും ആണ് ഇവിടെ ജീവിക്കുന്നത്. അവയുടെ ആവാസ വ്യവസ്ഥ നശിപ്പിക്കപ്പെടുന്ന കൂടാതെ കടൽക്ഷോഭം ഉണ്ടാകുന്നു.
          വ്യത്യസ്ത ആവാസവ്യവസ്ഥകൾ ആണ് കാട് വയൽ കുന്നുകൾ കണ്ടൽകാടുകൾ എന്നിവയൊക്കെ . ഇവയൊക്കെ നാം സംരക്ഷിക്കേണ്ടതുണ്ട്. തൊട്ടാൽ വാടിയിൽ കണ്ണുകൊണ്ടു കാണാത്ത ചെറുജീവികൾ പറക്കുന്നുണ്ട്. പ്രകൃതിയിലെ വൈവിധ്യം എന്താല്ലേ..... കറിവേപ്പ് തിന്നാൻ പുഴുവും ഓന്ത് പാമ്പ് കീരി സിംഹം എന്ന രീതിയിൽ ആഹാരശൃംഖല ഒരുങ്ങുന്നു. നമ്മുടെ വീട്ടിൽ തന്നെ പാറ്റയും കൂറയും കൊതുകും ഉറുമ്പും ഒക്കെ വസിക്കുന്നുണ്ട്.
[[പ്രമാണം:18431 2021-22 academic year 21.jpg|നടുവിൽ|ലഘുചിത്രം|പരിപാടിയുടെ പോസ്റ്റർ]]
3 .7 .21 ന് ശനിയാഴ്ച രക്ഷിതാക്കൾക്കും കുട്ടികൾക്കും പുരയിട ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിന് സഹായ പ്രദമായ ക്ലാസ് നൽകി .സംസ്ഥാന ജൈവവൈവിധ്യ ബോർഡ് റിസോഴ്സ് പേഴ്സൻ ഇ .രാജൻ സാറാണ് ക്ലാസ് നൽകിയത് .സി ദിൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മലപ്പുറം ഉപജില്ലാ BP Cമുഹമ്മദാലി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു .തന്റെ പുരയിടവുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച ഒരു പഠന പ്രവർത്തനം ആണിതെന്ന് BPC അഭിപ്രായപ്പെട്ടു .മനുഷ്യന്റേ തല്ല ഭൂമിയെന്നത് മനസ്സിലാക്കാനും മരത്തിന്റെ താഴെ ജീവിക്കുന്ന ഓരോ ജീവിക്കും ഉത്തരവാദിത്യങ്ങൾ ഉണ്ട് .കടലിലും കരയിലും കോടികണക്കിന് ജീവജാലങ്ങൾ കൊണ്ട് വൈവിധ്യമാണ് നമ്മുടെ ഭൂമിയെന്ന് BPC പറഞ്ഞു .
[[പ്രമാണം:18431 2021-22 academic year 62.jpg|നടുവിൽ|ലഘുചിത്രം|ബി.പി.സി മുഹമ്മദ് അലി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു]]
      പുരയിട വൈവിധ്യ രജിസ്റ്ററിൽ വീടിനു ചുറ്റുമുള്ള സസ്യങ്ങളെയും ജന്തുക്കളെയും തരംതിരിച്ച് എഴുതാം. സസ്യങ്ങളെ തന്നെ വ്യത്യസ്ത രീതിയിൽ വർഗീകരിക്കാം. ഔഷധികൾ കുറ്റിച്ചെടികൾ മരങ്ങൾ വള്ളിച്ചെടികൾ അലങ്കാരസസ്യങ്ങൾ പൂവുള്ള ചെടി പൂവില്ലാത്ത ചെടി എന്നിങ്ങനെ. അതിൽ ശാസ്ത്രനാമം ഉൾപ്പെടുത്തിയാൽ ബഹുകേമം ആവും. ഇത്തരത്തിൽ ജന്തുക്കളേയും തരം തിരിക്കാം. വെള്ളത്തിൽ ജീവിക്കുന്നവ കരയിൽ ജീവിക്കുന്നവ ചിറകുള്ള ചിറകില്ലാത്ത സസ്യഭോജികൾ മിശ്രഭോജികൾ മാംസഭോജികൾ ഇഴയുന്നവ തുടങ്ങിയ രീതിയിൽ എഴുതാം.
        170 രക്ഷിതാക്കൾ ഓളം പരിപാടിയിൽ പങ്കെടുത്തു. വ്യത്യസ്തമായ 10 ചോദ്യങ്ങൾ രക്ഷിതാക്കൾ ആരാഞ്ഞു. ചോദ്യങ്ങളൊക്കെ അദ്ദേഹം സംശയ ദൂരീകരണം  നടത്തി.
==== ബഷീർ ദിനം ====
      വിശ്വസാഹിത്യകാരനും ബേപ്പൂർ എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന മലയാള സാഹിത്യ ലോകത്ത് സമാനതകളില്ലാതെ ജീവിത യാഥാർഥ്യങ്ങളെ ചെറുകഥകളും നോവലുകളുമാക്കി ഇതിഹ സം രചിച്ച ബഷീറിന്റെ ചരമ ദിനമായ ജൂലൈ 5 വിവിധ പരിപാടികളുമായി സ്കൂളിൽ നടന്നു.
'''ബഷീർ ദിന ഉദ്ഘാടനം'''
            പ്രശസ്ത നാടക നടനായ മുഹമ്മദ് പേരാമ്പ്ര യാണ് ബഷീർ ദിനം ഉദ്ഘാടനം ചെയ്തത്. ബഷീർ ജീവചരിത്രത്തിലെ രത്നചുരുക്കം ഞങ്ങൾക്കുവേണ്ടി അവതരിപ്പിച്ചു. മികച്ച അവതരണം ആയിരുന്നു. ഉദ്ഘാടന ചടങ്ങ് റിഥം വിഷൻ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.
[[പ്രമാണം:18431 2021-22 academic year 22.jpg|നടുവിൽ|ലഘുചിത്രം|ബഷീർ ദിനം പോസ്റ്റർ]]
       വിവിധ പരിപാടികളുമായി online ൽ നടന്നു .ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പരിപാഠികളൊരുക്കി .ബഷീറിന്റെ കഥാപാത്രാവതരണം ,ബഷീർ പുസ്തക പരിചയം ,ബഷീർ ദിന പോസ്റ്റർ നിർമ്മാണം ,ബഷീർ വേഷമിടൽ ,പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്ക്കാരം തുടങ്ങി വ്യത്യസ്ത പരിപാടികൾ ക്ലാസ് തലത്തിൽ നടന്നു .മികച്ച പരിപാടികൾ ക്ലാസ് തലത്തിൽ നടന്നു മികച്ച പരിപാടികളെ സ്കൂൾ ഗ്രൂപ്പിൽ Post ചെയ്തു.
    ബഷീർ ദിനത്തോടനുബന്ധിച്ച് അനുഷ ടീച്ചറുടെ നേതൃത്വത്തിൽ നാലാം ക്ലാസ്സിൽ നിന്നും അസംബ്ലി നടത്തി. മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാളും സ്വാതന്ത്ര്യസമരസേനാനിയും ആയിരുന്ന ബേപ്പൂർ സുൽത്താന്റെ ചരമദിനം അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് അസംബ്ലി ആരംഭിച്ചു. ഫാത്തിമ റിദ ഈശ്വരപ്രാർഥന ചൊല്ലി. പ്രതിജ്ഞ മുഹമ്മദ് ഷാമിൽ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളുടെ അരങ്ങൊരുങ്ങി. ബഷീർ ജീവിത വഴിത്താരയിലൂടെ documentation  അവതരിപ്പിച്ചത് ആകാശ് ആണ്. വളരെ മികച്ച പ്രകടനം. ബഷീറിനെയും പാത്തുമ്മയെ പുനഃസൃഷ്ടിച്ച. ബഷീറിന്റെ പുസ്തകപരിചയം നടത്തിയത് അഹമ്മദ് സാദിഖ് ആണ്. പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്കാരം നടത്തിയത് നിഹ  ഷെറിൻ ഫാത്തിമ മിന്നാ എന്നിവരാണ്. പാത്തുമ്മയുടെ ആട് കവിതാലാപനം നടത്തിയത്   നീയാ നസ്റിൻ. ബഷീർ അനുസ്മരണം ചോദ്യോത്തര പയറ്റ് നടത്തി.
ബഷീർ ദിന ക്വിസ് മത്സരം ഷീജ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.
[[പ്രമാണം:18431 2021-22 academic year 24.jpg|നടുവിൽ|ലഘുചിത്രം|ബഷീർ ദിന പോസ്റ്റർ]]
==== ഹലോ ഇംഗ്ലീഷ് ക്ലാസ് ====
              മികവാർന്ന രീതിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നതിന് വേണ്ടി ഹലോ ഇംഗ്ലീഷ് എന്ന പേരിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി. ഹലോ ഇംഗ്ലീഷ് ബന്ധപ്പെട്ട ക്ലാസ് തലത്തിൽ മറ്റൊരു ഗ്രൂപ്പ് ഉണ്ടാക്കി. അതിൽ വ്യത്യസ്ത പ്രവർത്തനങ്ങൾ നൽകുന്നുണ്ട്. ഇംഗ്ലീഷ് സൗണ്ട് കൾ പരിചയപ്പെടുത്തുന്ന വീഡിയോ കുട്ടികൾക്ക് നൽകിയ ശേഷം അവർ സൗൺസ് പരിചയപ്പെടുത്തുന്ന വീഡിയോ ടീച്ചർക്ക് അയക്കുന്നുണ്ട്. സൗൺസ് റിലേറ്റഡ് വേർഡ്സ് എഴുതി അവതരിപ്പിക്കുന്നു. കൂടാതെ ഇംഗ്ലീഷ് വായന കാർഡുകൾ സ്റ്റോറീസ് പോയംസ് എന്നിവ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയിൽ ശനിയും ഞായറും ആണ് ഇംഗ്ലീഷ് ക്ലാസ് നൽകുന്നത്.
==== പെരുന്നാൾ മൊഞ്ച് ====
27 .7 .21 ന് വലിയ പെരുന്നാളിനോടനുബദ്ധിച്ച് ചില പരിപാടികൾ സംഘടിപ്പിച്ചു .പെരുന്നാൾ വളരെ ഭംഗിയായി ആഘോഷിച്ചു .വ്യത്യസ്ത മത്സരയിനങ്ങൾ നടന്നു .മൈലാഞ്ചി മത്സരം ,പെരുന്നാൾ മൊഞ്ചത്തി / മൊഞ്ചൻ മത്സരം തുടങ്ങിയവ നടന്നു കൂടാതെ പെരുന്നാൾ ഗാനങ്ങൾ ആലപിച്ചു വീഡിയോ അയച്ചു .
'''പെരുന്നാൾ മൊഞ്ച്'''
'''മത്സരഫലം'''
        ഈദ് പ്രമാണിച്ച് നടത്തിയ മൈലാഞ്ചിയിടൽ മത്സരത്തിന്റെയും പെരുന്നാൾ മൊഞ്ചൻ മൊഞ്ചത്തി വിജയികളെ പ്രഖ്യാപിച്ചു. പെരുന്നാൾ മൊഞ്ചൻ ഫസ്റ്റ് പ്രൈസ് മാസിൻ മൊഞ്ചത്തി ഷംനാ എന്നിവരായിരുന്നു.  മൈലാഞ്ചിയിടൽ ആൺകുട്ടികൾ ഫസ്റ്റ് മുഹമ്മദ് ബാസിത്ത്, പെൺകുട്ടികൾ കെൻസ ഫാത്തിമ  എന്നിവരാണ്. വിജയികൾക്ക് അഭിനന്ദനങ്ങൾ.
==== ചാന്ദ്രദിനം ====
        ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയ്ക്കായി ജൂലൈ 21  ചാന്ദ്രദിനമായി ആഘോഷിക്കുന്നു.ഇത് മനുഷ്യന്റെ  ഒരു ചെറിയ കാൽവെയ്പ്പ് മാനവരാശിക്ക് വലിയ കുതിച്ച് ചാട്ടവും' എന്ന ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി വിശേഷിക്കപ്പെടുന്നു.
       ജൂലൈ 21 ചാന്ദ്രദിനം ആഘോഷിച്ചു. അമ്പിളിമാമൻ റെ  പാട്ടുകൾ പാടി കുട്ടികൾ വീഡിയോ അയച്ചുതന്നു. അമ്പിളി കവിതകൾ ശേഖരിച്ചു. വ്യത്യസ്ത പരിപാടികൾ ക്ലാസ് ഗ്രൂപ്പുകളിൽ നടന്നു. ശ്രീധരൻ സാറിന്റെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു. സ്കൂൾ ഗ്രൂപ്പിൽ പ്രധാനാധ്യാപകൻ ചാന്ദ്രദിനത്തെ കുറിച്ച് ഒരു പ്രഭാഷണം അവതരിപ്പിച്ചു.
[[പ്രമാണം:18431 2021-22 academic year 25.jpg|നടുവിൽ|ലഘുചിത്രം|ചാന്ദ്രദിന പരിപാടിയുടെ പോസ്റ്റർ]]
ചാന്ദ്രദിന ക്വിസ് മത്സരം
ചാന്ദ്രദിന ക്വിസ് മത്സരം 26/7/21 തിങ്കളാഴ്ച വൈകിട്ട് 7.30ന് ഗൂഗിൾ മീറ്റ്  വഴിനടത്തി അനുഷ  ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിന് 15 മിനിറ്റ് സമയം നൽകി 80 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് മൂന്ന് പേരാണ് മുഹമ്മദ് മുബഷിർ 4 മുഹമ്മദ് സാദിഖ് കെ പി 4  എ രണ്ടാംസ്ഥാനം പങ്കിടുന്നത് രണ്ടുപേരാണ് ആകാശ്  പി മുഹമ്മദ് സഫുവാൻ മൂന്നാം സ്ഥാനം നേടിയ ഫാത്തിമ. വിജയികൾക്ക്  അഭിനന്ദനങ്ങൾ.
==== എല്ലാ വിദ്യാർത്ഥികളും ഗൂഗിൾ മീറ്റിലേക്ക് ====
മുഴുവൻ വിദ്യാർത്ഥികളെയും ഗൂഗിൾ മീറ്റിലേക്ക് കൊണ്ടുവരുന്നതിനായി 26 -7-21 മുതൽ 2- 8- 2021 വരെ ഓൺലൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ ഓരോ ക്ലാസിലും വളരെ ഫലപ്രദമായിരുന്നു. 35 കുട്ടികളുള്ള ക്ലാസ്സിൽ 31 കുട്ടികൾ വീതം ക്ലാസ് കഴിഞ്ഞതിനുശേഷം ഒഫീഷ്യൽ ഗ്രൂപ്പിൽ ഓരോ ക്ലാസുകാരനും പങ്കെടുത്ത കുട്ടികളുടെ എണ്ണവും പങ്കെടുക്കാത്ത അവരുടെ പേരും ഫോൺ നമ്പറും അയച്ചു. പങ്കെടുക്കാത്ത വരെ വിളിച്ച് അന്വേഷിക്കാറുണ്ട് എന്ന് ചില അധ്യാപകർ അഭിപ്രായപ്പെട്ടു.
==== ജൂലൈ 27 APJ അബ്ദുൽ കലാം ചരമദിനം ====
എ .പി .ജെ അബ്ദുൽ കലാം ചരമദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി .മികച്ച ഒരു പ്രസംഗം 4 A ക്ലാസിൽ നിന്നും ലഭിച്ചു .തുടർന്ന് ഉച്ചക്ക് 2 മണിക്ക് ഹൻ വിദ ടീച്ചർ റിഥം വിഷൻ യൂ ട്യൂബ് ചാനലിൽ അനുസ്മര സന്ദേശം നടത്തി .വളരെ നല്ല അനുസ്മരണ സന്ദേശമായിരുന്നു .
[[പ്രമാണം:18431 2021-22 academic year 27.jpg|നടുവിൽ|ലഘുചിത്രം|പരിപാടിയുടെ പോസ്റ്റർ]]


== അവലംബം ==
== അവലംബം ==
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്