"ഗവ. എൽ.പി .സ്കൂൾ‍‍‍‍ , കാവുമ്പായി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 7: വരി 7:
                 1957ൽ ആണ് കാവുമ്പായി സ്കൂൾ സ്ഥാപിതമായത്.ആദ്യം സ്വാമി  മഠത്തിൽ ആയിരുന്നു സ്കൂൾ നടത്തിയിരുന്നത്.ശ്രീ നാരായണൻ മാസ്റ്റർ ആദ്യത്തെ അദ്ധ്യാപകൻ ആയിരുന്നു.പിന്നീട് കുഞ്ഞിരാമൻ മാഷ് വരികയും സ്വാമി മഠത്തിൽ നിന്ന് കാവുമ്പായി സ്കൂൾ കെട്ടിടത്തിലേക്ക് ക്ലാസ് മുറികൾ മാറ്റി പഠനം തുടങ്ങുകയും ചെയ്തു.വര്ഷങ്ങളോളം കുഞ്ഞിരാമൻ മാഷ് ആയിരുന്നു കാവുമ്പായി സ്കൂളിലെ അദ്ധ്യാപകൻ. സ്കൂളിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു ശ്രീ എ കെ ബാലകൃഷ്ണൻ നമ്പ്യാർ.
                 1957ൽ ആണ് കാവുമ്പായി സ്കൂൾ സ്ഥാപിതമായത്.ആദ്യം സ്വാമി  മഠത്തിൽ ആയിരുന്നു സ്കൂൾ നടത്തിയിരുന്നത്.ശ്രീ നാരായണൻ മാസ്റ്റർ ആദ്യത്തെ അദ്ധ്യാപകൻ ആയിരുന്നു.പിന്നീട് കുഞ്ഞിരാമൻ മാഷ് വരികയും സ്വാമി മഠത്തിൽ നിന്ന് കാവുമ്പായി സ്കൂൾ കെട്ടിടത്തിലേക്ക് ക്ലാസ് മുറികൾ മാറ്റി പഠനം തുടങ്ങുകയും ചെയ്തു.വര്ഷങ്ങളോളം കുഞ്ഞിരാമൻ മാഷ് ആയിരുന്നു കാവുമ്പായി സ്കൂളിലെ അദ്ധ്യാപകൻ. സ്കൂളിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു ശ്രീ എ കെ ബാലകൃഷ്ണൻ നമ്പ്യാർ.


 
                     ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയെങ്കിലും ഇന്ന് ഈ വിദ്യാലയം   4 അദ്ധ്യാപകർ പഠിപ്പിക്കുന്ന  ഒരു സ്ഥാപനം ആണ്.5സ്മാർട്ട് ക്ലാസ് മുറികളോട് കൂടിയ പ്രീ പ്രൈമറി അടക്കം ഉള്ള ഇരു നില കെട്ടിടം ആണ് ഇന്ന് ഈവിദ്യാലയം. കാവുമ്പായിയുടെ നല്ല രാഷ്ട്രീയ സാംസ്‌കാരിക പശ്ചാത്തലവും നാട്ടുകാരുടെ വികസന ബോധവും ഈ വിദ്യാലയത്തിലെ വളർച്ചക്ക് പ്രധാന കാരണം ആയിട്ടുണ്ട്.നിസ്വാർത്ഥമായി സേവനം നടത്തിയ കുറെ അദ്ധ്യാപകരുടെയും  പഠിച്ചു ഉന്നതങ്ങളിൽ എത്തിയ കുറെ വിദ്യാർത്ഥികളുടെയും ഓർമ്മകൾ ഈ വിദ്യാലയാന്തരീക്ഷത്തിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ നിപുണനായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നതിനും ഈ വിദ്യാലയധികൃതർ ഇപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.പോരാട്ട വീര്യത്തിന്റെയും പുരോഗമന ആശയങ്ങളുടെയും തണലിൽ ഈ വിദ്യാലയത്തിന്റെ  വികസന സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. {{PSchoolFrame/Pages}}
 
                     ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയെങ്കിലും ഇന്ന് ഈ വിദ്യാലയം   4 അദ്ധ്യാപകർ പഠിപ്പിക്കുന്ന  ഒരു സ്ഥാപനം ആണ്.5സ്മാർട്ട് ക്ലാസ് മുറികളോട് കൂടിയ പ്രീ പ്രൈമറി അടക്കം ഉള്ള ഇരു നില കെട്ടിടം ആണ് ഇന്ന് ഈവിദ്യാലയം. കാവുമ്പായിയുടെ നല്ല രാഷ്ട്രീയ സാംസ്‌കാരിക പശ്ചാത്തലവും നാട്ടുകാരുടെ വികസന ബോധവും ഈ വിദ്യാലയത്തിലെ വളർച്ചക്ക് പ്രധാന കാരണം ആയിട്ടുണ്ട്.നിസ്വാർത്ഥമായി സേവനം നടത്തിയ കുറെ അദ്ധ്യാപകരുടെയുംപേ ടിച്ചു ഉന്നതങ്ങളിൽ എത്തിയ കുറെ വിദ്യാർത്ഥികളുടെയും ഓർമ്മകൾ ഈ വിദ്യാലയാന്തരീക്ഷത്തിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ നിപുണനായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നതിനും ഈ വിദ്യാലയധികൃതർ ഇപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.പോരാട്ട വീര്യത്തിന്റെയും പുരോഗമന ആശയങ്ങളുടെയും തണലിൽ ഈ വിദ്യാലയത്തിന്റെ  വികസന സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. {{PSchoolFrame/Pages}}

15:57, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

ജന്മിത്ത്വത്തിന്റെ കൂച്ചു വിലങ്ങുകൾ തകർത്തു കൃഷി ഭൂമി കൃഷിക്കാരന്റെ കൈവശമെത്തിക്കാൻ ജീവരക്തം ചിന്തിയവരുടെ നാട് - കാവുമ്പായി . അവർ വെടിയേറ്റ് പിടഞ്ഞ കുന്നു സമരക്കുന്നു. ആ കുന്നിനു വടക്കു വയലിനപ്പുറം കൈത്തോട്ടിന് കരയിൽ തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയം ആണ് ജി എൽ പി എസ് കാവുമ്പായി.

              കാവുമ്പായിൽ തന്നെ ഒരു സ്കൂൾ ആദ്യമായി സ്ഥാപിച്ചത് സേലം രക്തസാക്ഷി തളിയൻ രാമൻ നമ്പ്യാരുടെ നേതൃത്ത്വത്തിൽ ആണ് . ഇന്നത്തെ ഗവണ്മെന്റ്  എൽ പി സ്കൂളിൽ നിന്ന് അല്പം വടക്കു മാറിയാണ് അത് സ്ഥിതി ചെയ്തിരുന്നത്. ഇതിനു സ്ഥാപിത താല്പര്യക്കാരുടെ ഇടപെടൽ നിമിത്തം സാങ്കേതിക കാരണങ്ങളുടെ പേരിൽ അംഗീകാരം ലഭിക്കാതെ പോയി.

            സമരങ്ങളുടെ വേലിയേറ്റങ്ങൾക്കും സ്വാതന്ത്ര്യ പ്രാപ്തിക്കും ശേഷം മറ്റു പല ഗ്രാമങ്ങളിലും എന്ന പോലെ കാവുമ്പായിലും ഒരു സ്കൂൾ തുടങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സജീവമായ ചർച്ച തുടങ്ങി.മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏകാധ്യാപക വിദ്യാലയങ്ങൾ അനുവദിച്ച കൂട്ടത്തിൽ ഒന്ന് കാവുമ്പായിക്കും കിട്ടി.ശ്രീ എം സി രാമൻകുട്ടി നമ്പ്യാർ ,ശ്രീ എം സി കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നിവരാണ് സ്കൂൾ തുടങ്ങാനുള്ള ശ്രമങ്ങൾക്ക് നേതൃത്ത്വം നൽകിയത്.സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടാകുന്നതു വരെ സ്കൂൾ പ്രവർത്തിച്ചത് പഴയ സ്വാമി മഠത്തിൽ ആണ്.ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലം അന്ന് എടയത് കൃഷ്ണൻ നായരുടെ  കൈവശം ആയിരുന്നു.വേറെ ഭൂമിയൊന്നും സ്വന്തമായി ഇല്ലാത്തതിനാൽ ഈ സ്ഥലം സംഭാവന നല്കാൻ അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു.അപ്പോൾ ഭൂമി നല്കാൻ കനകത്തിടത്തിൽ കമ്മാരൻ നായനാർ തയ്യാറായി.എന്നാൽ അദ്ദേഹത്തിനെ ഭൂമി സ്കൂളിന് അനുയോജ്യമായിരുന്നില്ല.ഒടുവിൽ കൃഷ്ണൻ നായനാരുടെ സ്ഥലം സ്കൂളിന് നൽകി . പകരമായി കമ്മാരൻ നായനാരുടെ സ്ഥലം അദ്ദേഹത്തിനും നൽകി പ്രശനം പരിഹരിച്ചു.ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്ത്വം നൽകിയത് എം സി രാമൻകുട്ടി നമ്പ്യാർ ആയിരുന്നു. മാടായി അപ്പ നായർ , മാടായി ചന്തുക്കുട്ടി നായർ പഴശ്ശേരി നാരായണൻ നമ്പ്യാർ ,പി പി ഗോവിന്ദൻ നമ്പ്യാർ കേളോത്തു കൃഷ്ണൻ ,വി ഓ കൃഷ്ണൻ നമ്പ്യാർ തുടങ്ങിയവരും കമ്മിറ്റിയിലെ പ്രമുഖരായിരുന്നു. കെട്ടിട നിർമാണത്തിന് വേണ്ട കല്ല് ,മരം, ഓട് തുടങ്ങിയ സാധന സാമഗ്രികൾ എല്ലാം സ്വരൂപിച്ചു ജനങ്ങളെ സംഘടിപ്പിച്ചു വളരെ ദൂരെ നിന്ന് തല ചുമടായി എത്തിച്ചു കാവുമ്പായിയുടെ ഹൃദയ ഭാഗത്തു വയൽക്കരയിൽ കെട്ടിടം പണിതു.

                 1957ൽ ആണ് കാവുമ്പായി സ്കൂൾ സ്ഥാപിതമായത്.ആദ്യം സ്വാമി  മഠത്തിൽ ആയിരുന്നു സ്കൂൾ നടത്തിയിരുന്നത്.ശ്രീ നാരായണൻ മാസ്റ്റർ ആദ്യത്തെ അദ്ധ്യാപകൻ ആയിരുന്നു.പിന്നീട് കുഞ്ഞിരാമൻ മാഷ് വരികയും സ്വാമി മഠത്തിൽ നിന്ന് കാവുമ്പായി സ്കൂൾ കെട്ടിടത്തിലേക്ക് ക്ലാസ് മുറികൾ മാറ്റി പഠനം തുടങ്ങുകയും ചെയ്തു.വര്ഷങ്ങളോളം കുഞ്ഞിരാമൻ മാഷ് ആയിരുന്നു കാവുമ്പായി സ്കൂളിലെ അദ്ധ്യാപകൻ. സ്കൂളിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു ശ്രീ എ കെ ബാലകൃഷ്ണൻ നമ്പ്യാർ.

                     ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയെങ്കിലും ഇന്ന് ഈ വിദ്യാലയം   4 അദ്ധ്യാപകർ പഠിപ്പിക്കുന്ന  ഒരു സ്ഥാപനം ആണ്.5സ്മാർട്ട് ക്ലാസ് മുറികളോട് കൂടിയ പ്രീ പ്രൈമറി അടക്കം ഉള്ള ഇരു നില കെട്ടിടം ആണ് ഇന്ന് ഈവിദ്യാലയം. കാവുമ്പായിയുടെ നല്ല രാഷ്ട്രീയ സാംസ്‌കാരിക പശ്ചാത്തലവും നാട്ടുകാരുടെ വികസന ബോധവും ഈ വിദ്യാലയത്തിലെ വളർച്ചക്ക് പ്രധാന കാരണം ആയിട്ടുണ്ട്.നിസ്വാർത്ഥമായി സേവനം നടത്തിയ കുറെ അദ്ധ്യാപകരുടെയും പഠിച്ചു ഉന്നതങ്ങളിൽ എത്തിയ കുറെ വിദ്യാർത്ഥികളുടെയും ഓർമ്മകൾ ഈ വിദ്യാലയാന്തരീക്ഷത്തിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ നിപുണനായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നതിനും ഈ വിദ്യാലയധികൃതർ ഇപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.പോരാട്ട വീര്യത്തിന്റെയും പുരോഗമന ആശയങ്ങളുടെയും തണലിൽ ഈ വിദ്യാലയത്തിന്റെ  വികസന സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം