"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 100: | വരി 100: | ||
ഒതുക്കുങ്ങൽ ഹൈസ്കൂളിലെ ഫിറോസ് മാസ്റ്ററാണ് മഞ്ചാടി 19 എന്ന ഗണിത ശിൽപശാലയ്ക്ക് നേതൃത്വം നൽകിയത്. ഇരുപത്തിയഞ്ചോളം രക്ഷിതാക്കൾ കർമനിരതരായി. ഗണിത കബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏകദിന ഗണിത ശിൽപശാലയിൽ ഗണിത പസിലുകൾ, അബാക്കസ്, സംഖ്യാ കാർഡുകൾ, പാമ്പും കോണിയും മാജിക് ബോക്സ്, എന്നിവയുൾപ്പെടെ വിവിധ ഗ ണിതോപകരണങ്ങൾ നിർമ്മിച്ചു.ഇതിന്റെ തുടർ പ്രവർത്തനം ഓരോ കാസിലെയും CPTA യിൽ ചെയ്യുകയും ചെയ്തു. | ഒതുക്കുങ്ങൽ ഹൈസ്കൂളിലെ ഫിറോസ് മാസ്റ്ററാണ് മഞ്ചാടി 19 എന്ന ഗണിത ശിൽപശാലയ്ക്ക് നേതൃത്വം നൽകിയത്. ഇരുപത്തിയഞ്ചോളം രക്ഷിതാക്കൾ കർമനിരതരായി. ഗണിത കബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏകദിന ഗണിത ശിൽപശാലയിൽ ഗണിത പസിലുകൾ, അബാക്കസ്, സംഖ്യാ കാർഡുകൾ, പാമ്പും കോണിയും മാജിക് ബോക്സ്, എന്നിവയുൾപ്പെടെ വിവിധ ഗ ണിതോപകരണങ്ങൾ നിർമ്മിച്ചു.ഇതിന്റെ തുടർ പ്രവർത്തനം ഓരോ കാസിലെയും CPTA യിൽ ചെയ്യുകയും ചെയ്തു. | ||
[[പ്രമാണം:18431 2019 -20 academic year 67.jpg|നടുവിൽ|ലഘുചിത്രം|മഞ്ചാടി രക്ഷിതാക്കൾക്കുള്ള ഗണിത ശിൽപശാല വാർഡ് കൗൺസിലർ ടി പി സുബൈർ ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:18431 2019 -20 academic year 67.jpg|നടുവിൽ|ലഘുചിത്രം|മഞ്ചാടി രക്ഷിതാക്കൾക്കുള്ള ഗണിത ശിൽപശാല വാർഡ് കൗൺസിലർ ടി പി സുബൈർ ഉദ്ഘാടനം ചെയ്യുന്നു]] | ||
==== ചാന്ദ്രദിനം ==== | |||
ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു.ഇത് മനുഷ്യന്റെ ഒരു ചെറിയ കാൽവെയ്പ്പ് മാനവരാശിക്ക് വലിയ കുതിച്ച് ചാട്ടവും' എന്ന ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി വിശേഷിക്കപ്പെടുന്നു. | |||
21/7/19 ന് അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സി ദിൻ മാസ്റ്റർ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഇപ്പോൾ ഇന്ത്യ നടത്തുന്ന ചന്ദ്രയാൻ യാത്രയെ കുറിച്ചും സംസാരിച്ചു. അസംബ്ലിയിൽ നീലാംസ്ട്രോങ്, കൽപ്പനചൗള, രാകേഷ് ശർമ്മ , യൂറി ഗഗാറിൻ എന്നിവരുടെ വേഷമണിഞ്ഞെത്തിയ കുട്ടികൾ ഏവർക്കും കൗതുകമായി. ഓരോ ക്ലാസ്സിലും ചാന്ദ്രദിന പതിപ്പ് തയ്യാറാക്കുകയും ചെയ്തു | |||
[[പ്രമാണം:18431 2019 -20 academic year 9.jpg|നടുവിൽ|ലഘുചിത്രം|ചാന്ദ്രദിനം അസംബ്ലി]] | |||
==== ഹിരോഷിമ നാഗസാക്കിദിനം ==== | |||
1945 ഓഗസ്റ്റ് 6 ഹിരോഷിമയിൽ ബോംബ് പതിച്ച കറുത്ത ദിനം. അന്ന് ജപ്പാനിൽ വിതയ്ക്കപ്പെട്ട നാശത്തിന്റെ വിത്തുകൾ ഇന്നും അവിടെ പൊട്ടി മുളച്ച് കൊണ്ടിരിക്കുന്നു. അന്നൊരു തിങ്കളാഴ്ചയായിരുന്നു. വടക്കൻ പസഫിക് ദ്വീപിൽ നിന്നും 12 സൈനികരുമായി എനോളഗെ എന്നൊരു B29 വിമാനം പറന്നുയർന്നു.1500 മയിലുകൾക്കപ്പുറമുള്ള ജപ്പാനായിരുന്നു അതിന്റെ ലക്ഷ്യം ലിറ്റിൽ ബോയ് എന്ന് പേരിട്ട അണു ബോംബ് കൊണ്ട് ലക്ഷ്യത്തിലേക്ക് പറന്നു. ഒരു നിമിഷം കൊണ്ട് സംഭവിച്ചത് സ്വപ്നങ്ങളെല്ലാം തകർന്നടിയുന്ന ഹൃദയഭേതകമായ നിലവിളി മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങൾ ,തുടർന്ന് മരിച്ച ആയിരക്കണക്കിന് ആളുകൾ രണ്ടാം ലോക മഹായുദ്ധം ലോകത്തിന് സമ്മാനിച്ചത്. | |||
ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ഒന്നാം ക്ലാസിലെ ഇൻഷ പ്രഭാഷണം നടത്തി. യുദ്ധമെന്താണെന്നും അതുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി ഏലിയാമ്മ ടീച്ചർ സംസാരിച്ചു. ജപ്പാനിലെ സഡാക്കോ സസാക്കിയുടെ ജീവിത കഥ പറഞ്ഞ് സഡാക്കോയെ ഉണ്ടാക്കുന്ന വിധം ക്ലാസ് ടീച്ചേഴ്‌സ് പരിചയപ്പെടുത്തി. കുട്ടികൾ അതുണ്ടാക്കുകയും ചെയ്തു. ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ സ്കൂൾ മൈതാനത്ത് നോ വാർ എന്ന് എഴുതി കുട്ടികളെ അണിനിരത്തി ആൻഫ്രാങ്കിന്റെ കഥ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. അവൾക്ക് ഒരു കത്ത് തയ്യാറാക്കി വരാൻ മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്ക് കൊടുത്തു. അവർ തയ്യാറാക്കിയ കത്ത് പോർട്ട് ഫോളിയോയിൽ വെക്കുകയും ചെയ്തു | |||
==== നാലാം ഉത്സവം - കിളിക്കുളം ==== | |||
വരാനിരിക്കുന്ന വേനലിനെ അതിജീവിക്കാൻ മനുഷ്യൻ മാർഗങ്ങൾ തേടുമ്പോൾ ഒരു തുള്ളി ദാഹജലത്തിനായി നെട്ടോട്ടം പറക്കുന്ന നാട്ടു കിളികൾക്ക് ഒരു കുടം ജലം കരുതുകയാണിവിടെ.. | |||
നാലാം ഉത്സവത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊടിയ വേനലിനെ അതിജീവിക്കാൻ കിളികൾക്ക് കുടിക്കാനും കുളിക്കാനും ഒരു കുടം വെള്ളം നൽകി അവയെ സംരക്ഷിക്കുന്നതിനുള്ള കിളിക്കുളം സ്കൂൾ അങ്കണത്തിൽ ഒരുക്കി. | |||
സ്കൂളിൽ വീട്ടിൽ കറിവേപ്പില്ലാത്ത സുഹൃത്തിന് ഉള്ളവരുടെ വീട്ടിൽ നിന്ന് ഒരു തൈ കൊടുത്തു. | |||
==== സ്കൂൾ പാർലമെന്റ് ==== | |||
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതികൾ മനസ്സിലാക്കുന്നതിന് വേണ്ടി ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 16 ന് ഒരു തെരെഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തി. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഒഫീസർ ആയി പ്രവർത്തിച്ചത് ഷരീഫ് മാസ്റ്ററായിരുന്നു. സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ മംഗൾയാൻ, ചന്ദ്രയാൻ എന്നിങ്ങനെ ഇരു മുന്നണികളിൽ നിന്നും സ്കൂൾ ലീഡർ, ഡപ്യൂട്ടി ലീഡർ, ആരോഗ്യ വകുപ്പ്, കൃഷി വകുപ്പ് , ആഭ്യാന്തര വകുപ്പ് എന്നീ സ്ഥാനങ്ങളിലേക്ക് പത്ത് സ്ഥാനാർത്ഥികൾ മാറ്റുരച്ചു. ഓരോ വിദ്യാർത്ഥിക്കും 5 വോട്ടുകൾ വീതം ഉണ്ടായിരുന്ന. രണ്ട് ഗ്രൂപ്പിൽ നിന്നും പത്ത് സ്ഥാനാർത്ഥികൾ മാറ്റുരച്ചപ്പോൾ ചന്ദ്രയാൻ ഗ്രൂപ്പിൽ നിന്നും ,ഫാത്തിമ സന, ഫാത്തിമ മാജിദ, ഹാദിയ, അനുഫ്, മുഹമ്മദ് ഷാൻ ,എന്നിവർ വിജയിക്കുകയും ചന്ദ്രയാൻ മുന്നണി ഭരണം പിടിച്ചെടുക്കുകയും ചെയ്തു. സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡറും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു | |||
[[പ്രമാണം:18431 2019 -20 academic year 10.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പാർലമെൻ്റ് തെരെഞ്ഞെടുപ്പിൽ നിന്നും]] | |||
==== ആറാം ഉത്സവം - കായിക ദിനം ==== | |||
ഇന്ത്യൻ ഹോക്കിയില്ല ഇതിഹാസമായിരുന്ന ധ്യാൻചന്ദിന്റെ ജന്മ ദിനമായ ആഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആചരിച്ചു വരുന്നു. അദ്ദേഹത്തെ ഹോക്കി യുടെ മാന്ത്രികനായിട്ടാണ് ലോകം കണ്ടിരുന്നത്. അദ്ദേഹത്തിന്റെ ഹോക്കി സ്റ്റിക്ക് മാന്ത്രിക വടിയാണോ എന്ന് സംശയിച്ച് പരിശോധിച്ച രാജ്യക്കാർ ഉണ്ടായിരുന്നു. 1956 ൽ പത്മഭൂഷൻ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. കളികളിൽ ഇറങ്ങിയ സമയത്ത് മാന്ത്രിക വടിയാണെന്ന് വിചാരിച്ച് സ്റ്റിക്ക് മാറ്റിക്കൊടുത്തിട്ട് പോലും ഹോക്കിയിൽ അത് ഭുതം കാട്ടാൻ അദ്ദേഹത്തിന് സാധിച്ചത് കൊണ്ടാണ് ഹോക്കിയുടെ മാന്ത്രികനായി അദ്ധേഹം അറിയപ്പെട്ടത്. | |||
ആറാം ഉത്സവത്തിന്റെ ഭാഗമായി ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിനെ കുട്ടികൾക്ക് പരിയയപ്പെടുത്തി . ആറാം ഉത്സവത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുത്തു.കുട്ടികളിൽ കായിക ക്ഷമത ഉണ്ടാക്കുന്നതിനുള്ള കളികളും എയ്റോബിക്സ് പരിശീലനവും മാസ്ഡ്രില്ലും ആഴ്ചയിൽ രണ്ട് ദിവസം നടത്തി വരുന്നു. | |||
==== ലോക നാട്ടറിവ്ദിനം ==== | |||
ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമായിട്ടാണ് ആചരിക്കുന്നത്. ഗ്രാമീണ ജനതയുടെ അറിവാണ് നാട്ടറിവ് .പാരമ്പര്യമായി കിട്ടിയ അറിവാണത്. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവ് പ്രയോഗത്തിലൂടെ വികസിച്ച് കൊണ്ടിരിക്കും .പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടറിവ് അനുഭവങ്ങളിലൂടെയാണ് പഴമക്കാർ സ്വായത്തമാക്കിയത്. ഗ്രാമീണ ജനതയുടെ ജീവിത രീതി, വാങ്മയ രൂപങ്ങൾ തുടങ്ങി നമ്മുടെ സാംസ്ക്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു.ഐതിഹത്യങ്ങളും ,നാടോടി കഥകളും ,ഭക്ഷണ രീതികളും, നാട്ടു ചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്. നമ്മുടെ ഈ അമൂല്യമായ സാംസ്കാരിക സമ്പത്തിനെ വരും തലമുറക്കായി കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും കടമയും ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ് ലോക നാട്ടറിവ് ദിനം. | |||
നാട്ടറിവ് ദിനത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾ പഴമയുടെ പൈത്യകം വിളിച്ചോതുന്ന വസ്തുക്കൾ ശേഖരിച്ചു. ഇപ്പോൾ ഉപയോഗിക്കുന്നതും പഴയ കാലത്ത് ഉപയോഗിക്കുന്നതുമായ വസ്തുക്കളുടെ പ്രതർശനം നടത്തി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അത് കാണാൻ സാഹചര്യം ഒരുക്കി.പഴയ കാലത്തെ ആഭരണപ്പെട്ടി ,കിണ്ടി, ഉപ്പു കുറ്റി എന്നിവ ശ്രദ്ധേയമായി. അസംബ്ലിയിൽ ഫസീല ടീച്ചർ ലോക നാട്ടറിവിനെ കുറിച്ച് സംസാരിച്ചു | |||
==== കുട്ടിയോടൊപ്പം ഞാനും ==== | |||
'''രുചിയറിയാം എഴുതാം''' | |||
[[പ്രമാണം:18431 2019 -20 academic year 65.jpg|നടുവിൽ|ലഘുചിത്രം|കുട്ടിയോടൊപ്പം ഞാനും ഉദ്ഘാടന പരിപാടിയിൽ പി.ടി.എ അംഗം ശ്രീമതി ഗീത സംസാരിക്കുന്നു]] | |||
കുട്ടിയോടൊപ്പം ഞാനും പദ്ധതിക്ക് തുടക്കമായി. അമ്മ മാരെത്തും രുചിയറിയാൻ . സ്കൂളിൽ ഉച്ച ഭക്ഷണത്തിന്റെ രുചിയറിയാനും പാചകത്തൊഴിലാളിയായ ഹഫ്സത്തിനൊരു കൈതാങ്ങുമായിട്ടാണ് പദ്ധതി ആരംഭിച്ചത്. ഓരോ ദിവസവും ഓരോ രക്ഷിതാക്കൾ എത്തുകയും വിഭവങ്ങൾ ഒരുക്കുന്നതിന് സഹായിക്കുകയും ചെയ്തതിന് ശേഷം രുചിയെ കുറിച്ചുള്ള അഭിപ്രായങ്ങൾ അമ്മമാർ രേഖപ്പെടുത്തുകയും ചെയ്യുന്നു . പരിപാടിയുടെ അഭൗചാരികമായ ഉദ്ഘാടനം 27/8/19 ന് വാർഡ് കൗൺ സിലർ സുബൈർ ടി.പി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അനീഷ് ബാബു അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സിദിൻ ടി.സി സ്വാഗതവും സുമയ്യാബി നന്ദിയും രേഖപ്പെടുത്തി. കബീർ പട്ടാമ്പി, ഗീത.സി, സാജിത തുടങ്ങിയവർ സംസാരിച്ചു. | |||
[[പ്രമാണം:18431 2019 -20 academic year 11.jpg|നടുവിൽ|ലഘുചിത്രം]] | |||
==== ക്രിയേറ്റിവിറ്റി പരീക്ഷ ==== | |||
ഉന്നത പഠന നിലവാരം പുലർത്തുന്ന കുട്ടികളെ കണ്ടെത്തുന്നതിനും എൽ എസ് എസ് പരീക്ഷയ്ക്ക് കുട്ടികളെ തെരെഞ്ഞെടുക്കുന്നതിനും വേണ്ടി നടത്തിയതാണ് ക്രിയേറ്റിവിറ്റി പരീക്ഷ. മികച്ച ചോദ്യങ്ങൾ തെരെ ഞ്ഞെടുത്ത് കൊണ്ട് ടീച്ചേഴ്സ് തയ്യാറാക്കിയ ചോദ്യപേപ്പറാണ് പരീക്ഷയ്ക്ക് നൽകിയത്. മൂന്ന് നാല് കുട്ടികളാണ് പരീക്ഷ എഴുതിയത്.എൻട്രൻസ് പരീക്ഷയ്ക്ക് തുല്യമായ പരീക്ഷയാണ് സ്കൂൾ ഹാളിൽ അരങ്ങേറിയത്. ഓരോ കുട്ടിക്കും റജിസ്റ്റർ നമ്പറും പരീക്ഷാ കോഡും ഉണ്ടായിരുന്നു. OMR ചോദ്യവും ഉത്തരക്കടലാസിൽ ബബിൾ ചെയ്യുന്ന രീതിയുമായിരുന്നു. ഓൺ ലൈനിൽ ഒരു നിശ്ചിത സമയം നൽകി റിസൾട്ട പ്രഖ്യാപിക്കുകയും ഓൺലൈൻ ആയി റിസൾട്ട് കുട്ടികൾ അറിയുകയും ചെയ്തു. | |||
[[പ്രമാണം:18431 2019 -20 academic year 12.jpg|നടുവിൽ|ലഘുചിത്രം|ക്രിയേറ്റിവിറ്റി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ]] | |||
==== ഓണാഘോഷം ( ഓണത്തുമ്പി ) ==== | |||
ഓണം കേരളീയരുടെ ഗതകാല സ്മരണ വെളിപ്പെടു ത്തുൽസവം. മാലോക്കരെല്ലാം ഒന്നുപോലെ ജീവിച്ചിരുന്ന ഭൂതകാല ത്തിന്റെ ഓർമ്മപ്പെടുത്തൽ. സമൃദ്ധിയുടെയും ഐശ്വര്യ ത്തിന്റെ യും ഒരു പുതു വർഷത്തിലേക്കുള്ള പ്രതീക്ഷകൾ. മലയാളികൾ ഒരുങ്ങുകയാണ് ഒരു മനസ്സായി ഒരുമയോടെ ഓണത്തെ വരവേൽക്കാൻ പ്രണയം ഏൽപ്പിച്ച മുറിവ് ഒരു വേദനയായി തുടരുമ്പോഴും പ്രളയബാധിതരെ ഒറ്റക്കെട്ടായി ഉയർത്തി എഴുന്നേൽപ്പിച്ച മലയാളക്കരയ്ക്ക് ഓണാഘോഷവും മാതൃകയാണ്. ഓണം കേരളത്തിന്റെ ദേശീയോത്സവം ആണെങ്കിലും രാജ്യത്തിന്റെ അതിർവരമ്പുകളും കടന്ന് മലയാളി എവിടെയുണ്ടോ അവിടങ്ങളിലെല്ലാം ഓണം മത ജാതി ഭേദമന്യേ ആഘോഷിക്കുന്നു. നമ്മുടെ വിദ്യാലയത്തിലും ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. | |||
[[പ്രമാണം:18431 2019 -20 academic year 113.jpg|നടുവിൽ|ലഘുചിത്രം|യു.എഫ്.എ പ്രവർത്തകർ സ്കൂൾ പരിസരം വൃത്തിയാക്കുന്നു]] | |||
ഓണാഘോഷത്തിന് ഭാഗമായി 2/9/19 നമ്മുടെ വിദ്യാലയത്തെ ഹരിതവിദ്യാലയം ആയി പ്രഖ്യാപിച്ചു. അതിനു മുന്നോടിയായി നമ്മുടെ പ്രദേശത്തെ യു എഫ് എ ക്ലബ്ബംഗങ്ങൾ മുപ്പതോളം പേർ ചേർന്ന് തലേദിവസത്തെ കോരിച്ചൊരിയുന്ന മഴയത്തും വിദ്യാലയത്തെ മനോഹരമാക്കാൻ പരിസരം വൃത്തിയാക്കിയതിൽ നമുക്ക് അഭിമാനിക്കാം ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡണ്ട് അനീഷ് ബാബുവും അവരോടൊപ്പം ചേർന്നു . | |||
'''പൂക്കളമത്സരം''' | |||
നമ്മുടെ വിദ്യാലയവും 2/9/ 19ന് രാവിലെ തന്നെ ഓൺ ആഘോഷത്തിനായി ഒരുങ്ങി. പൂക്കള മത്സരത്തോടെ പരിപാടി ആരംഭിച്ചു. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസും പൂക്കള മത്സരത്തിന് ഒരുങ്ങി. ഓരോ ക്ലാസിലെയും കുട്ടികളും രക്ഷിതാക്കളും ടീച്ചറും ചേർന്നാണ് പൂക്കളം ഒരുക്കിയത്. | |||
[[പ്രമാണം:18431 2019 -20 academic year 58.jpg|നടുവിൽ|ലഘുചിത്രം|രക്ഷിതാക്കൾ പൂക്കളം ഒരുക്കുന്നു]] | |||
സെപ്ത ബാബു ഇർഷാദ് എന്നിവരുടെ വിധിനിർണയത്തിന് ഒടുവിൽ എൽ.കെ.ജി ഷീജ ടീച്ചറുടെ ക്ലാസ് ഒന്നാം, 2 A മുംതാസ് ടീച്ചറുടെ ക്ലാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിധികർത്താക്കൾ വളരെ പ്രയാസപ്പെട്ടു വിധിനിർണയം നടത്താൻ എന്ന് അഭിപ്രായപ്പെട്ടു. കാരണം ഓരോ ക്ലാസിലെയും ഒന്നിനൊന്നു മെച്ചമായിരുന്നു. കളർ കോമ്പിനേഷൻ, ഷേപ്പ്,അട്ട്രാക്ഷൻ , ഫ്ലവർ യൂസ്ഡ് എന്നീ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് വിധി നിർണയിച്ചത്. | |||
[[പ്രമാണം:18431 2019 -20 academic year 16.jpg|നടുവിൽ|ലഘുചിത്രം|ഒരുക്കിയ പൂക്കളത്തിൽ ഒന്ന്]] | |||
'''മലയാളി മങ്ക''' | |||
10. 45 ഓടെ പൂക്കള മത്സരം കഴിഞ്ഞപ്പോൾ കേരളീയ വേഷത്തിലെത്തിയ അമ്മമാർ അണിനിരന്നു. ശ്രീധരൻ മാഷിന്റെയും ബാബുവിന്റെയും വിധി നിർണ്ണയത്തിൽ 13 അമ്മമാരെ പിന്തള്ളി നാലാം ക്ലാസിലെ അർജുൽ രാമിന്റെ അമ്മ ഒന്നാമതെത്തി. രണ്ടാം സമ്മാനം രണ്ടു പേരായിരുന്നു. | |||
'''''മൈലാഞ്ചി മൊഞ്ച്''''' | |||
ഓണത്തിനിടയിൽ വേറിട്ട മത്സരമായി മൈലാഞ്ചി മൊഞ്ച് മത്സരം നടത്തിയപ്പോൾ മൂന്നാം ക്ലാസിലെ ഷഹ്മയും രക്ഷിതാവും ഒന്നാം സ്ഥാനം നേടി. നാലാം ക്ലാസിലെ ഇഷയും രക്ഷിതാവും രണ്ടാം സ്ഥാനത്തിന് അർഹയായി. | |||
==== ഹരിത വിദ്യാലയ പ്രഖ്യാപനം ==== | |||
ഓണാഘോഷത്തിന് ഭാഗമായി നമ്മുടെ സ്കൂൾ ഹരിതവിദ്യാലയം ആയി പ്രഖ്യാപിച്ചു. ഇതിനായി രക്ഷിതാക്കൾ സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. രക്ഷിതാക്കൾക്ക് ഹരിത വിദ്യാലയം എന്ന വിഷയത്തിൽ ശ്രീധരൻ മാസ്റ്റർ നല്ലൊരു ക്ലാസ് നൽകി. | |||
[[പ്രമാണം:18431 2019 -20 academic year 63.jpg|നടുവിൽ|ലഘുചിത്രം|ഹരിത വിദ്യാലയം ക്ലാസ് എ.ശ്രീധരൻ മലപ്പുറം]] | |||
==== ശ്രീ ഇബ്രാഹിം വില്ലൂരിന് സ്നേഹാദരം ==== | |||
[[പ്രമാണം:18431 2019 -20 academic year 64.jpg|നടുവിൽ|ലഘുചിത്രം|ശ്രീ ഇബ്രാഹിം വില്ലൂരിന് സാജിദ് മങ്ങാട്ടിൽ ഉപഹാരം കൈമാറുന്നു]] | |||
ഓണത്തുമ്പി വേദിയിൽ പ്രളയത്തിൽ പെട്ട് വീട് നഷ്ടപ്പെട്ട കവളപ്പാറയിലെ ജനങ്ങൾക്ക് രണ്ട് ഏക്കർ സ്ഥലം നൽകി സഹായിച്ച ഇബ്രാഹിം വില്ലൂരിനെ ആദരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ സാജിത് മങ്ങാട്ടിൽ ചടങ്ങ് ഉദ്ഘാടനവും ആദരവും നിർവഹിച്ചു. വാർഡ് കൗൺസിലർ ടി പി സുബൈർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് അനീഷ് ബാബു,മാനേജർ മുഹമ്മദ് അഷ്റഫ് മാസ്റ്റർ, വാർഡ് മെമ്പർ ആയിഷാബി, കബീർ പട്ടാമ്പി, പി ടി എം വില്ലൂർ, മുഹമ്മദാലി കോഴിക്കോടൻ, ഹാരിസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. | |||
== 2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | == 2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | ||