"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഗാന്ധിജി) |
(ചെ.) (ഗാന്ധി) |
||
വരി 1: | വരി 1: | ||
[[പ്രമാണം:വീടൊരു വിദ്യാലയം.jpeg|ലഘുചിത്രം|42054_വീടൊരു വിദ്യാലയം ]] | [[പ്രമാണം:വീടൊരു വിദ്യാലയം.jpeg|ലഘുചിത്രം|42054_വീടൊരു വിദ്യാലയം ]] | ||
[[പ്രമാണം:42054 ഗാന്ധിദർശൻ.jpg|ലഘുചിത്രം|ഗാന്ധി]] | |||
'''<u>എൽ.പി.വിഭാഗം</u>''' | '''<u>എൽ.പി.വിഭാഗം</u>''' | ||
12:07, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
![](/images/thumb/d/d9/%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8A%E0%B4%B0%E0%B5%81_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82.jpeg/300px-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8A%E0%B4%B0%E0%B5%81_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82.jpeg)
![](/images/thumb/7/72/42054_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%A6%E0%B5%BC%E0%B4%B6%E0%B5%BB.jpg/300px-42054_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%A6%E0%B5%BC%E0%B4%B6%E0%B5%BB.jpg)
എൽ.പി.വിഭാഗം
1 മുതൽ 4 വരെ ക്ലാസ്സുകളിലായി 341 കുട്ടികൾ പഠിക്കുന്നു. 14 അധ്യാപകർ LP വിഭാഗത്തിലുണ്ട്. ശിശു കേന്ദ്രീകൃതമായതും വൈവിധ്യമാർന്നതുമായ നിരവധി പ്രവർത്തനങ്ങൾ ഇവിടെ ചെയ്തു വരുന്നു.
വീടൊരു വിദ്യാലയം
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിയ പദ്ധതിയാണ് വീടൊരു വിദ്യാലയം.പാളയംകുന്ന് സ്കൂളിലെ LP വിഭാഗത്തിലെ വീടൊരു വിദ്യാലയം പദ്ധതി 2021 സെപ്തംബർ 30 ന് ജില്ലാ പഞ്ചായത്തംഗം ശ്രീമതി.ഗീതാ നസീർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ്, വാർഡ് മെമ്പർ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ നിരവധി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.കുട്ടികളുടെ വീടുകൾ സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകി.
കുട്ടികളുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷകർത്താക്കളുടെ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കുന്ന പദ്ധതിയാണിത്.
സയൻസ് ക്ലബ്
![](/images/thumb/c/c8/42054_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82.jpg/300px-42054_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82.jpg)
ശ്രീമതി സുലേഖടീച്ചറിന്റെ അധ്യക്ഷതയിൽ കൂടിയമീറ്റിംഗിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീജടീച്ചർ ഈവർഷത്തെ സയൻസ്ക്ലബ് ഉദ്ഘാടനംചെയ്തു.കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്താനും നൈപുണികൾ കണ്ടെത്തി പരിപോഷിപ്പിക്കാനും സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയും. പ്രവൃത്തിയിലൂടെ പഠനം എന്നതിനാണ് ഇതിൽ മുൻതൂക്കം നൽകുന്നത്. വിവര സാങ്കേതിക വിദ്യയുടെ വളർച്ച വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും വിരൽത്തുമ്പിലാണ്.ഈ സാഹചര്യത്തിൽ സയൻസ് ക്ലബ് വളരെയധികം പ്രാധാന്യമർഹിക്കുന്നു. സയൻസ് ക്ലബിൻ്റെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ എൽ.പി വിഭാഗത്തിൽ നടന്നു.
ലോക പരിസ്ഥിതി ദിനം ജൂൺ 5
പരിസ്ഥിതി ദിനമായ ജൂൺ 5 ന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായ ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, പരിസ്ഥിതി കവിതകൾ, പരിസ്ഥിതിദിന പ്രസംഗം ഇവ നടത്തി. ധാരാളം കുട്ടികൾ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ ബോധവൽക്കരണം നടത്തി. വീട്ടുവളപ്പിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ചർച്ച ചെയ്തു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികളിൽ എത്തിച്ചു. പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു.ലഹരി വിരുദ്ധ സന്ദേശവുമായി ബന്ധപ്പെട്ട ബോധവൽക്കരണം ഗ്രൂപ്പുകളിൽ നടത്തി
ജൂലൈ 21- ചാന്ദ്രദിനം
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന ക്വിസ് നടത്തി, പോസ്റ്റർ നിർമ്മിച്ചു.ഫോട്ടോസ്, വീഡിയോസ്, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തിഗതമായി കണ്ടെത്തി.പ്രദർശിപ്പിച്ചു. ലഘുകുറിപ്പ് തയ്യാറാക്കി, പ്രസംഗ മത്സരം നടത്തി.
ഗാന്ധിദർശൻ
2021 വർഷത്തിലെ ഗാന്ധിജയന്തിയോടനുബന്ധിച്ച് എൽ.പി വിഭാഗത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അഹിംസാ മാർഗത്തിലൂടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാവിൻ്റെ വേഷപ്പകർച്ച ഒരു പരിപാടിയായിരുന്നു.
ഗാന്ധിജിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന രഘുപതി രാഘവ് രാജാറാം, വൈഷ്ണവ് ജ നതോ ഈ ഗാനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾ ഇത് ആലപിക്കുകയും ചെയ്തു.മോഹൻദാസ് കരംചന്ദ് ഗാന്ധിയിൽ നിന്ന് രാഷ്ട്രപിതാവിലേക്കുള്ള മാറ്റം എങ്ങനെയെന്ന് ലഘു ക്ലിപ്പിങ്ങിലൂടെ പരിചയപ്പെടുത്തി.
ശുചിത്വത്തിന് മുൻതൂക്കം കൊടുത്ത ഗാന്ധിജിയുടെ ജീവിതം മാതൃകയാക്കിയ കുട്ടികൾ വീടും പരിസരവും ഗാന്ധിജയന്തി വാരാഘോഷത്തിൽ വ്യത്തിയാക്കി.
ലോഷൻ നിർമ്മാണം പരിചയപ്പെടുത്തി.അതിനാവശ്യമായ സാധനങ്ങൾ ലഭ്യമാക്കി. കുട്ടികൾ ലോഷൻ നിർമ്മിക്കുകയും ചെയ്തു.
ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രശ്നോത്തരി സംഘടിപ്പിച്ചു