ഉള്ളടക്കത്തിലേക്ക് പോവുക

"വിലാതപുരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16226-hm (സംവാദം | സംഭാവനകൾ)
school
16226-hm (സംവാദം | സംഭാവനകൾ)
(ചെ.) vil
വരി 1: വരി 1:
[[പ്രമാണം:Vilathapuramlp lps.jpeg|ലഘുചിത്രം|531x531ബിന്ദു]]
{{prettyurl|vilathapuram lp school}}കോഴിക്കോട് ചോമ്പാല ഉപജില്ലയിലെ പുറമേരി ഗ്രാമപഞ്ചായത്തിലെ വിലാതപുരം ദേശത്ത് തണ്ണീർപ്പന്തൽ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയം
{{prettyurl|vilathapuram lp school}}കോഴിക്കോട് ചോമ്പാല ഉപജില്ലയിലെ പുറമേരി ഗ്രാമപഞ്ചായത്തിലെ വിലാതപുരം ദേശത്ത് തണ്ണീർപ്പന്തൽ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയം



11:21, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ചോമ്പാല ഉപജില്ലയിലെ പുറമേരി ഗ്രാമപഞ്ചായത്തിലെ വിലാതപുരം ദേശത്ത് തണ്ണീർപ്പന്തൽ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയം



ചരിത്രം

1920-ൽ എം. ആർ. രാമൻനായർ വിലാതപുരത്ത് ആയാടത്തിൽ പറമ്പിൽ ഈ വിദ്യാലയം സ്ഥാപിച്ചു. 1935-ൽ ഇപ്പോൾ സ്ക്കൂൾ സ്ഥിതിചെയ്യുന്ന മഠത്തിൽ പറമ്പിലേക്ക് ഊട്ടുപറമ്പത്ത് ചെക്കായിമാസ്റ്റർ മാറ്റി സ്ഥാപിച്ചു. ചെക്കായിമാസ്റ്ററുടെ കാലശേ‍ഷം എം. എം. കൃഷ്ണമാരാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ മാനേജരായി. ഇപ്പോൾ ടി. ശാന്തകുുമാരിയാണ് മാനേജർ 1961 വരെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവൃത്തിച്ചുവരുന്നു. 2013 മുതൽ നഴ് സറി ക്ലാസ്സ് ആരംഭിച്ചു. 1991-ൽ ഓലഷെഡ്ഡിൽ പ്രവൃത്തിച്ചിരുന്ന ഈ വിദ്യാലയം ഓടാക്കിമാറ്റി. സ്ക്കൂൾ കെട്ടിടം മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം 1998-ൽ 25 സെന്റ് സ്ഥലം സ്വന്തമാക്കി. ഭൗതികസാഹചര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പ്രവത്തനങ്ങൾ ആരംഭിച്ചു. 1992-ൽ കിണർ കുഴിക്കുകയും, 2010-ൽ രണ്ട് ക്ലാസ്സ്മുറികളുള്ള ഒരു കെട്ടിടം പുതുതായി പണിയുകയും ചെയ്തു. ശക്തമായ പി. ടി. എയും കർമ്മോത്സുകരായ അധ്യാപകരും രക്ഷിതാക്കളുടെ സഹകരണവും ഈ വിദ്യാലയത്തിന് വേണ്ടുവോളമുണ്ട്.

ഭൗതികസൗകര്യങ്ങൾ

ആകർഷകമായ കെട്ടിടം, കളിസ്ഥലം, കിണർ, ടോയ് ലറ്റ് സൗകര്യം, വൈദ്യുതി, ഇന്റർനെറ്റ്, കമ്പ്യൂട്ടർ ലാബ്, വാഹനസൗകര്യം, പ്രീ-പ്രൈമറി ക്ലാസ്സുകൾ തുടങ്ങിയ സംവിധാനങ്ങൾ ഈ വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ചെക്കായി മാസ്റ്റർ
  2. എം എം കൃഷ്ണ മാരാർ
  3. കുഞ്ഞുണ്ണി നമ്പൂതിരി
  4. രാമക്കുറുപ്പ്
  5. ചീരു ടീച്ചർ
  6. മാധവക്കുറുപ്പ്
  7. കെ സത്യൻ
  8. ടി വി കുഞ്ഞിരാമമാരാർ
  9. എം ടി സീതി
  10. കെ കെ ശാന്ത
  11. സി പി ഗംഗാധരൻ

നേട്ടങ്ങൾ

  1. മിക്ക വർഷവും എൽ. എസ്സ്. എസ്സ് നേടുന്ന വിദ്യാലയം
  2. യുറീക്ക വിജ്ഞാനോത്സവത്തിൽ വിജയികൾ.
  3. കലാ-കായിക മേളകളിൽ വിജയികൾ.
  4. 87-ാം വാർഷികം, 90-ാം വാർഷികം, 95-ാം വാർഷികം ഇവ വൻ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു.
  5. രക്ഷിതാക്കളും കുട്ടികളും കൂടിയുള്ള പഠനയാത്രകൾ.
  6. എല്ലാ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ പഠനം.
  7. 2016-17 അധ്യയനവർഷത്തിൽ ചോമ്പാല ഉപജില്ല കലോത്സവത്തിൽ അയന.എ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും, ആശിൽദേവ് ജലച്ചായത്തിൽ B ഗ്രേഡും നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. സി. എച്ച്. നാരായണൻ അടിയോടി (ഹോമിയോ ഡോക്ടർ)
  2. എം. കെ. അപ്പുണ്ണി (റിട്ട. നാദാപുരം എ. ഇ ഒ. )
  3. ശിവദാസ് പുറമേരി (പ്രശസ്ത സാഹിത്യകാരൻ)
  4. പി. ചന്ദ്രകുമാർ (AGM പ‍ഞ്ചാബ് നാ‍ഷണൽ ബാങ്ക്)
  5. ടി. ശശിധരൻ (ഉടമ, അതുല്യ ബുക്സ്,കണ്ണൂർ)
  6. ‍‍‍ഡോ. ടി. കെ. മൃദുല (ഹോമിയോ ഡോക്ടർ)
  7. ഡോ. അശ്വതി. എസ്സ് (ദന്തിസ്റ്റ്)
  8. Ar. ഹർഷ ഹരീന്ദ്രൻ (ആർക്കിടെക്റ്റ്)
  9. ഡോ. ഇന്ദുലേഖ. എൻ (ദന്തിസ്റ്റ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 13.5 കി.മി അകലം.
  • വടകര - പുറമേരി - വിലാതപുരം നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:11.66397,75.64272|zoom=18}}


"https://schoolwiki.in/index.php?title=വിലാതപുരം_എൽ_പി_എസ്&oldid=1398853" എന്ന താളിൽനിന്ന് ശേഖരിച്ചത്