"ഗവ. യു.പി.എസ്. ആട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മലയോരപഞ്ചായത്തായ പനവൂർ പഞ്ചായത്തിൽ തീർത്തും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ യു പി എസ് ആട്ടുകാൽ 1920മുതൽ തന്നെ പ്രദേശത്തു സ്കൂൾസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്നാട്ടിലെ പ്രബുദ്ധമതികൾ ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്ന് കാണുന്ന എൽ പി വിഭാഗത്തിലെ നാല് കെട്ടിടങ്ങളും യു പി വിഭാഗത്തിലെ ഇരുനില കെട്ടിടവും പണി പൂർത്തിയായി വരുന്ന മൂന്ന് നില കെട്ടിടവും.പതിനായിരത്തിലധികം കുട്ടികൾ പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുട്ടികളുടെ മികവുകൾ പൊതു സമൂഹത്തിനു മുന്നിലെത്തിക്കാൻ [https://www.youtube.com/channel/UCoKUkVKJLtHJLDbm0ZjNpwg സർഗ്ഗ സമീരം] എന്ന യു ട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. | {{PSchoolFrame/Header}}<big>തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മലയോരപഞ്ചായത്തായ പനവൂർ പഞ്ചായത്തിൽ തീർത്തും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ യു പി എസ് ആട്ടുകാൽ 1920മുതൽ തന്നെ പ്രദേശത്തു സ്കൂൾസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്നാട്ടിലെ പ്രബുദ്ധമതികൾ ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്ന് കാണുന്ന എൽ പി വിഭാഗത്തിലെ നാല് കെട്ടിടങ്ങളും യു പി വിഭാഗത്തിലെ ഇരുനില കെട്ടിടവും പണി പൂർത്തിയായി വരുന്ന മൂന്ന് നില കെട്ടിടവും.പതിനായിരത്തിലധികം കുട്ടികൾ പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുട്ടികളുടെ മികവുകൾ പൊതു സമൂഹത്തിനു മുന്നിലെത്തിക്കാൻ [https://www.youtube.com/channel/UCoKUkVKJLtHJLDbm0ZjNpwg സർഗ്ഗ സമീരം] എന്ന യു ട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.</big> | ||
മികച്ച കൃഷിയിടം ഒരുക്കിയതിനുള്ള സമഗ്ര കൃഷിപാഠം (2015) സംസ്ഥാന തല പുരസ്‌കാരം ശാസ്ത്ര മേളകളിലെ സംസ്ഥാന ജില്ലാ തല പങ്കാളിത്തം ഇൻസ്പയർ അവാർഡ് എന്നിവ സ്കൂളിന്റെ മികവിന്റെ സാക്ഷ്യങ്ങളാണ് | <big>മികച്ച കൃഷിയിടം ഒരുക്കിയതിനുള്ള സമഗ്ര കൃഷിപാഠം (2015) സംസ്ഥാന തല പുരസ്‌കാരം ശാസ്ത്ര മേളകളിലെ സംസ്ഥാന ജില്ലാ തല പങ്കാളിത്തം ഇൻസ്പയർ അവാർഡ് എന്നിവ സ്കൂളിന്റെ മികവിന്റെ സാക്ഷ്യങ്ങളാണ്</big> | ||
== ചരിത്രം == | == ചരിത്രം == |
13:32, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മലയോരപഞ്ചായത്തായ പനവൂർ പഞ്ചായത്തിൽ തീർത്തും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ യു പി എസ് ആട്ടുകാൽ 1920മുതൽ തന്നെ പ്രദേശത്തു സ്കൂൾസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്നാട്ടിലെ പ്രബുദ്ധമതികൾ ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്ന് കാണുന്ന എൽ പി വിഭാഗത്തിലെ നാല് കെട്ടിടങ്ങളും യു പി വിഭാഗത്തിലെ ഇരുനില കെട്ടിടവും പണി പൂർത്തിയായി വരുന്ന മൂന്ന് നില കെട്ടിടവും.പതിനായിരത്തിലധികം കുട്ടികൾ പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുട്ടികളുടെ മികവുകൾ പൊതു സമൂഹത്തിനു മുന്നിലെത്തിക്കാൻ സർഗ്ഗ സമീരം എന്ന യു ട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.
മികച്ച കൃഷിയിടം ഒരുക്കിയതിനുള്ള സമഗ്ര കൃഷിപാഠം (2015) സംസ്ഥാന തല പുരസ്‌കാരം ശാസ്ത്ര മേളകളിലെ സംസ്ഥാന ജില്ലാ തല പങ്കാളിത്തം ഇൻസ്പയർ അവാർഡ് എന്നിവ സ്കൂളിന്റെ മികവിന്റെ സാക്ഷ്യങ്ങളാണ്
ചരിത്രം
1935 ൽ ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തിൽ ഒരു ഓല കെട്ടിടത്തിൽ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഇന്നത്തെ ആട്ടുകാൽ ഗവ. യു. പി. എസ്. ശ്രീ കേശവപിള്ളയായിരുന്നു പ്രഥമാധ്യാപകൻ. 1947 ൽ കൃഷ്ണപിള്ള മരിച്ചു.1949 – ൽ 15 സെന്റും ഓലഷെഡും രാജപ്രമുഖന്റെ പേർക്ക് ഗവൺമെന്റിന് കൊടുത്തു. രണ്ടാം ക്ലാസുവരെ മാത്രം ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന് അധ്യാപകന്റെ ശമ്പളം ഉൾപ്പെടെ ഒരു തുക ഗ്രാന്റായി ദിവാൻ അനുവദിച്ചു.. അദ്ദേഹത്തിന്റെ മകളായ ഭാർഗ്ഗവിയമ്മ 35 സെന്റ് കൂടി സ്കൂളിനുവേണ്ടി വിലയാധാരമാക്കി ഗവൺമെന്റിന് നൽകി. അതിൽ പുതിയ കെട്ടിടവും 1960 – ൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന C.H മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടവും നിർമ്മിച്ചു. . 1981 – ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോൺ പുതിയകെട്ടിടം ഉത്ഘാടനം ചെയ്തു.കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
വിശാലമായ ഇരുനില കെട്ടിടത്തിൽ യു.പി. വിഭാഗവും രണ്ട് ഓടിട്ട കെട്ടിടത്തിലും ഒരു കോൺക്രീറ്റ് കെട്ടിടത്തിലുമായി L.P വിഭാഗവും പ്രവർത്തിച്ചു വരുന്നു. വിശാലമായ കളിമുറ്റം ഈ സ്കൂളിന്റെ പ്രത്യേകതയാണ്. കോലിയക്കോട് കൃഷ്ണൻ നായർ M L A യുടെ 2013 – 14 ഫണ്ടിൽനിന്നും P.T.A യുടെ ധനസമാഹരണവും കൂട്ടിച്ചേർത്ത് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് മുതൽക്കൂട്ടാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികൾക്ക് കായിക വിനോദങ്ങളിൽ മികവുനേടുന്നതിനും ശരിയായ ശാരീരിക വളർച്ചയ്ക്കുമായി ആഴ്ചയിൽ മൂന്നു ദിവസം രാവിലെ ഏഴ് മണി മുതൽ സ്പോർട്സ് പരിശീലനം നല്കി വരുന്നു. എല്ലാ ശനിയാഴ്ച്ചകളിലും താല്പര്യമുള്ളതും തെരെഞ്ഞെടുക്കപ്പെട്ടതുമായ കുട്ടികൾക്ക് ആർട്ട്,ഡ്രോയിംങ്, എംബ്രോയിഡറി എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു വരുന്നു. പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം ക്ലാസുകൾ പൂർണ്ണമായും സൗജന്യമാണ്. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും,കുട്ടികളിലെ ബൗദ്ധിക വികാസത്തെ നിർണ്ണായകമായി സ്വാധീനിക്കാൻ കഴിയുന്ന അബാക്കസ് ക്ലാസുകളും സ്കൂളിൽ നടത്തി വരുന്നു. നേർക്കാഴ്ച
മികവുകൾ
കുട്ടികളിൽ അച്ചടക്കവും റോഡ്സുരക്ഷാ അവബോധവും വളർത്തുന്നതിനായി NATPAAC – ന്റെ സഹായത്തോടെ Road Safety Cell രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഇതിന് പുറമേ, ശാസ്ത്രക്ലബ്,ഗണിതശാസ്ത്ര ക്ലബ്, സീഡ്, Eco Club, ഗാന്ധിദർശൻ, ഹെൽത്ത് ക്ലബ് എന്നിവയും പ്രവർത്തിച്ചുവരുന്നു.
കുട്ടികളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കുന്നതിനായി എല്ലാ വിദ്യാർത്ഥികളുടെ വീടുകളിലേക്കും അദ്ധ്യാപകർ കടന്നു ചെന്നത് ഈ വിദ്യാലയത്തിൽ നടത്തിയ വേറിട്ട പ്രവർത്തനമായി. അതുകൂടാതെ സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യവുമായി സ്കൂൾ പരിസര പ്രദേശങ്ങളിൽ വച്ചു നടത്തുന്ന കോർണർ P .T.A കൾ വളരെയധികം പ്രശംസ നേടിയ ഒരു പ്രവർത്തനമാണ്. ഇതിനുപുറമേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി 'കനിവ് - 2016 ' എന്ന പേരിൽ ഒരു ധനസമാഹരണ യജ്ഞം നടത്തി വരുന്നുണ്ട്.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | പദവി |
---|---|
Dr. ശിവശങ്കരപിള്ള, | ഡോക്ടർ |
Dr. നരേന്ദ്രൻ നായർ, | ആയൂർവേദ ഡോക്ടർ |
ശ്രീ. ഗോപാലകൃഷ്ണൻ നായർ | മുൻ പഞ്ചായത്ത് പ്രസിഡന്റ് |
വഴികാട്ടി
{{#multimaps:8.65774,77.00735|zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|