"യു .പി .എസ്സ് .ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 103: വരി 103:
  '''''ഇക്കോ ക്ലബ്ബ്''''' - ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  വാഴ ,കപ്പ, ചേമ്പ്, പച്ചക്കറികൾ എന്നിവ നട്ടുവളർത്തി ഉച്ചഭക്ഷണത്തിൽ അവയും ഉൾപ്പെടുത്തുന്നു.  
  '''''ഇക്കോ ക്ലബ്ബ്''''' - ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  വാഴ ,കപ്പ, ചേമ്പ്, പച്ചക്കറികൾ എന്നിവ നട്ടുവളർത്തി ഉച്ചഭക്ഷണത്തിൽ അവയും ഉൾപ്പെടുത്തുന്നു.  


'''''പ്രവർത്തിപരിചയം''''' - സബ്ജില്ലാ - ജില്ലാ പ്രവർത്തിപരിചയ മത്സരത്തിന് ആവശ്യമായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു .[[Readmore...]]
'''''പ്രവർത്തിപരിചയം''''' - സബ്ജില്ലാ - ജില്ലാ പ്രവർത്തിപരിചയ മത്സരത്തിന് ആവശ്യമായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു .[[യു .പി .എസ്സ് .ഓതറ/പാഠ്യേതര പ്രവർത്തനങ്ങൾ|Readmore...]]


'''''സയൻസ് - സോഷ്യൽ ക്ലബ്ബ്''''' :  ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ  ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശേഖരണം, പരീക്ഷണങ്ങൾ എന്നിവയിൽ സജീവമായി പങ്കുചേരുന്നു.
'''''സയൻസ് - സോഷ്യൽ ക്ലബ്ബ്''''' :  ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ  ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശേഖരണം, പരീക്ഷണങ്ങൾ എന്നിവയിൽ സജീവമായി പങ്കുചേരുന്നു.

09:55, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു .പി .എസ്സ് .ഓതറ
വിലാസം
പടിഞ്ഞാറ്റോതറ

പടിഞ്ഞാറ്റോതറ പി.ഒ.
,
689551
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽupsothera@gmail.com
കോഡുകൾ
സ്കൂൾ കോഡ്37344 (സമേതം)
യുഡൈസ് കോഡ്32120600431
വിക്കിഡാറ്റQ87593811
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറജി ജോർജ്ജ് അമയിൽ
പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷ്മി വി എൻ
എം.പി.ടി.എ. പ്രസിഡണ്ട്എലിസബത്ത് മാത്യു
അവസാനം തിരുത്തിയത്
23-01-202237344


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പടിഞ്ഞാറ്റോതറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് യു.പി.സ്കൂൾ ഓതറ.തോട്ടത്തിൽ സ്കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത് .തിരുവല്ല അതിരൂപത സീറോ മലങ്കര കാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തോട്ടത്തിൽ പി.സി.ചാക്കോയുടെ നേതൃത്വത്തിൽ 1936-ൽ സ്ഥാപിതമായ ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .

ചരിത്രം

  കുറ്റൂർ പഞ്ചായത്തിൽ  ആറാം വാർഡിലാണ്  യുപി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1936ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  5 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പഠനത്തിനായി ക്ലാസ് മുറികൾ ,സയൻസ് ലാബ് ,ലൈബ്രറി ,ലാപ്ടോപ്പുകൾ ,പ്രൊജക്ടർ ,ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് ആവശ്യത്തിനുള്ള ബെഞ്ചും ഡെസ്കും ,ഓരോ ക്ലാസ് മുറികളിലും ഫാനും ലൈറ്റും  മേശയും സജ്ജീകരിച്ചിട്ടുണ്ട് പാചകപ്പുരയും ഭക്ഷണം വിളമ്പുന്നതിനായി പ്രത്യേകം മുറിയും ഉണ്ട് . പാചകത്തിനായി എൽ പി.ജി ഗ്യാസ് ഉപയോഗിക്കുന്നു.1.25 ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  - ഭാഷാ ക്ലബ്ബ്
  - സയൻസ് ക്ലബ്ബ്
  - സോഷ്യൽ ക്ലബ്ബ്
  - ഇക്കോ ക്ലബ്ബ്
  - ഗണിത ക്ലബ്ബ്
  - കലാ-കായിക ക്ലബ്ബ്
  • എയ്റോബിക്സ്
  • പഠനയാത്ര
പതിപ്പുകൾ - കഥ ,കവിത , ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ  എന്നിവയുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.

ഭാഷാ പരിശീലനം - പ്രൊജക്ടർ, ലാപ്ടോപ്പ് എന്നിവയുടെ സഹായത്തോടെ ഒഴിവ് സമയങ്ങളിൽ ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക പരിശീലനവും ഇംഗ്ലീഷ് കഥാപുസ്തകങ്ങളും വായനക്കാർഡും നൽകിയിട്ടുണ്ട്. മലയാളം, ഹിന്ദി എന്നീ ഭാഷകൾക്കും അധ്യാപകർ ആവശ്യമായ കൈത്താങ്ങ് നൽകുന്നു. ഇംഗ്ലീഷ്, മലയാളം പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഗണിതോത്സവം - ബി ആർ സി തലത്തിൽ ഗണിതോത്സവം നടത്തി.ഐ സി റ്റി അധിഷ്ഠിത ഗണിത ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി വരുന്നു.

ലൈബ്രറി - കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ വായിച്ച് കുറിപ്പ് തയ്യാറാക്കുകയും മികച്ച കുറിപ്പിനു സമ്മാനം നൽകുകയും ചെയ്യുന്നു.

പൊതു വിജ്ഞാനം - കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി EINSAT daily quiz വാട്ട്സ് ആപ്പ് ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും മാസവസാനം ക്വിസ് മത്സരം നടത്തുകയും ചെയ്യുന്നു.

അസംബ്ളി - മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ക്ലാസ് അടിസ്ഥാനത്തിൽ ആഴ്ചയിൽ മൂന്ന് അസംബ്ലി നടത്തിവരുന്നു. പ്രത്യേക ദിവസങ്ങളിൽ ആ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നു.

ഇക്കോ ക്ലബ്ബ് - ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  വാഴ ,കപ്പ, ചേമ്പ്, പച്ചക്കറികൾ എന്നിവ നട്ടുവളർത്തി ഉച്ചഭക്ഷണത്തിൽ അവയും ഉൾപ്പെടുത്തുന്നു. 

പ്രവർത്തിപരിചയം - സബ്ജില്ലാ - ജില്ലാ പ്രവർത്തിപരിചയ മത്സരത്തിന് ആവശ്യമായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു .Readmore...

സയൻസ് - സോഷ്യൽ ക്ലബ്ബ് : ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശേഖരണം, പരീക്ഷണങ്ങൾ എന്നിവയിൽ സജീവമായി പങ്കുചേരുന്നു.

കലാകായിക മത്സരങ്ങൾ - കലാകായിക മത്സരങ്ങളിലും സ്കൂൾ വാർഷികത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അധ്യാപകർ നൽകുന്ന പരിശീലനം എടുത്തുപറയത്തക്കതാണ് .

എയ്റോബിക്സ് - ഈ സ്കൂളിലെ മുൻ കായിക അധ്യാപിക ശ്രീമതി മറിയാമ്മ ഉമ്മൻ്റെ നേതൃത്വത്തിൽ  എല്ലാ കുട്ടികൾക്കും എയ്റോബിക്സ് പരിശീലനം നൽകി .

പഠനയാത്ര - വിജ്ഞാനപ്രദവും മാനസിക ഉല്ലാസവും പ്രദാനം ചെയ്യുന്ന പഠനയാത്രകൾ എല്ലാ വർഷവും നടത്തുന്നു.

സ്കൂൾ ഫോട്ടോ

മികവുകൾ

കലാകായിക മേളകളിലും ശാസ്ത്രമേളകളിലും വിവിധതലങ്ങളിൽ മത്സരിക്കുകയും സബ്ജില്ലാ - ജില്ലാതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, സുരീലി ഹിന്ദി എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നടത്തിവരുന്ന അസംബ്ളി കുട്ടികളുടെ ഭാഷാ മികവിന് ഏറെ സഹായകമാണ്.

2021-2022 ശാസ്ത്രരംഗം സബ് ജില്ലാതല മത്സരത്തിൽ പ്രവൃത്തി പരിചയത്തിൽ മൃദു രതീഷും , പ്രാദേശിക ചരിത്രരചനയിൽ ആൽബിൻ തോമസും രണ്ടാം സ്ഥാനം കരസ്ഥമാക്കി .


മുൻസാരഥികൾ

ക്രമനമ്പർ പേര് കാലയളവ് ചാർജ്ജെടുത്ത തീയതി
1. പി.എം.ഏബ്രഹാം 1983- 1987
2. പി.എം.ഏബ്രഹാം 01/04/1987
3. സ്കറിയ ജോബ് 1989-1994
4. വി.എം.പൗലോസ് 06/04/1994
5. പി.സി.മത്തായി 1995-2004 01/04/1995
6. ഷൈനി വർഗീസ് 2004-2006 01/06/2004
7. റജി ജോർജ്ജ് അമയിൽ 2006-2022 01/04/2006

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

🔺 ശ്രീ. കെ.റ്റി.ചാക്കോ - സ്പോർട്സ്

🔺 ശ്രീ. അനീഷ് തോമസ് - രാഷ്ട്രീയം

🔺 ശ്രീ. ചെറിയാൻ തോമസ് - രാഷ്ട്രീയം

🔺 ശ്രീമതി. ബിന്ദു കുഞ്ഞുമോൻ - രാഷ്ട്രീയം

🔺 ആൽഫ അമ്മിണി ജേക്കബ് - രാഷ്ട്രീയം

🔺 ശ്രീ. വിഷ്ണുപ്രസാദ് - സിനിമ സംവിധായകൻ

🔺 ശ്രീ. റ്റി.എം.സത്യൻ - പരിസ്ഥിതി പ്രവർത്തകൻ

🔺 ഡോ. സിസ്റ്റർ . സായൂജ്യ - കൗൺസിലർ

🔺 ജീവേഷ് വർഗീസ് - ദൂരദർശൻ അവതാരകൻ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

റജി ജോർജ്ജ് അമയിൽ[ഹെഡ്മാസ്റ്റർ]

അനീഷ് വി ചെറിയാൻ

സാറാമ്മ ചാക്കോ

റിതു തോമസ്

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

|}

"https://schoolwiki.in/index.php?title=യു_.പി_.എസ്സ്_.ഓതറ&oldid=1375941" എന്ന താളിൽനിന്ന് ശേഖരിച്ചത്