"എ.ജെ.ബി.എസ്.അരിയൂർ തെക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 68: വരി 68:
നൂറുശതമാനവും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയ ഞങ്ങളുടെ പുതിയ വിദ്യാലയത്തിലെ 4 ക്ലാസ് മുറികളും ഹൈ-ടെക്  സംവിധാനത്തിലാണ് ഒരുക്കിയിരിക്കുന്നത്.അതായത് ഒരു ക്ലാസ് മുറിയിൽ തന്നെ കുട്ടിക്ക് ലൈബ്രറി ,പരീക്ഷണങ്ങൾ സ്വയം ചെയ്തു നോക്കുവാനുള്ള ലബോറട്ടറി ,തുടർപ്രവർത്തനങ്ങൾക്കുള്ള ഐ.സി.ടി സൗകര്യങ്ങൾ,ഇംഗ്ലീഷ് കോർണർ,മലയാളം കോർണർ(വായിക്കുന്നതിനു),ഗണിത ലാബ്  തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു.

കുട്ടികൾക്ക് വളരെ സൗകര്യപ്രദമായി ഉപയോഗിക്കുന്നതിലേക്ക് മോർഡൺ ടോയ്‌ലെറ്റും മൂത്രപ്പുരകളും പുതിയ വിദ്യാലയത്തോടൊപ്പം ഒരുങ്ങിക്കഴിന്നു.കൂടുതൽ അറിയാൻ  
കുട്ടികൾക്ക് വളരെ സൗകര്യപ്രദമായി ഉപയോഗിക്കുന്നതിലേക്ക് മോർഡൺ ടോയ്‌ലെറ്റും മൂത്രപ്പുരകളും പുതിയ വിദ്യാലയത്തോടൊപ്പം ഒരുങ്ങിക്കഴിന്നു.[[കൂടുതൽ അറിയാൻ/ഭൗതിക സാഹചര്യങ്ങൾ|കൂടുതൽ അറിയാൻ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

23:38, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒറ്റപ്പാലം താലൂക്കിൽ ,ഒറ്റപ്പാലം വില്ലേജിൽ ,അരിയൂർ തെക്കുമുറി ദേശത്ത് ,പൂളക്കപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശതാബ്ദി പിന്നിട്ട ഒരു ലോവർ പ്രൈമറി സ്കൂളാണ് എ.ജെ.ബി.എസ്‌ അരിയൂർ തെക്കുമുറി.ഒറ്റപ്പാലം ചെർപ്പുളശ്ശേരി റോഡിൽ തോട്ടക്കര ജംഗ്ഷനിൽ നിന്നും 500 മീറ്റർ ഉള്ളിലായി ഇത് സ്ഥിതി ചെയ്യുന്നു.പൂളക്കപ്പറമ്പ് സ്കൂൾ എന്ന ഓമനപ്പേരിൽ ദേശവാസികൾ ഈ വിദ്യാലയത്തെ വിളിച്ചുപോരുന്നു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട ഒറ്റപ്പാലം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമെന്ന് ഔദ്യോഗിക ഭാഷയിൽ രേഖപ്പെടുത്താം .

എ.ജെ.ബി.എസ്.അരിയൂർ തെക്കുമുറി
വിലാസം
ഒറ്റപ്പാലം

ഒറ്റപ്പാലം
,
തോട്ടക്കര പി.ഒ.
,
679102
,
പാലക്കാട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0466 2245042
ഇമെയിൽajbsariyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്20204 (സമേതം)
യുഡൈസ് കോഡ്32060800404
വിക്കിഡാറ്റQ64690452
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റപ്പാലം മുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവസന്തകുമാരി. ഇ
പി.ടി.എ. പ്രസിഡണ്ട്അറുമുഖൻ
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി
അവസാനം തിരുത്തിയത്
21-01-202220204

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1914 ൽ കൊമ്പിൽ ശ്രീ നീലകണ്ഠനെഴുത്തച്ഛൻ സ്ഥാപിച്ചതാണ്.ഈ വിദ്യാലയം ഇതിനും ഏകദേശം പത്തുവർഷങ്ങൾക്കുമപ്പുറം പനയോല കൊണ്ട് മേഞ്ഞ ഒരു കുഞ്ഞുപുരയിൽ ശ്രീ .നീലകണ്ഠനെഴുത്തച്ഛൻ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു.മയിലുംപുറം എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട്‌ കാണുന്ന സ്ഥലത്തേക്ക് മാറ്റുകയും സ്ഥിരമായ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.അമിതമായ അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ ജനനത്തിനു മുൻപ് ജാതിമത ഭേദമെന്യേ - ധനികനും ദരിദ്രനും ഭേദമെന്യേ - എല്ലാ വിഭാഗം ജനങ്ങളും പ്രാഥമിക വിദ്യാഭ്യാസത്തിനു ആശ്രയിച്ചിരുന്ന വിദ്യാലയമാണിതെന്നു പൂർവികർ ആവേശപൂർവം ഇപ്പോഴും സ്മരിക്കുന്നു.ആദ്യകാലത്തു 5 ആം ക്ലാസ് വരെ ഉണ്ടായിരുന്നു .

ഈ വിദ്യാലയം സ്വാതന്ത്ര്യസമരകാലത്ത് ചർക്കയിലൂടെ നൂൽ നൂറ്റിരുന്ന ഒരു ബേസിക് വിദ്യാലയം കൂടി ആയിരുന്നു .വിദ്യാലയത്തിന്റെ മുകളിൽ അതിന്റെ തിരുശേഷിപ്പുകൾ ഇന്നും കാണാം.സംസ്ഥാന സർക്കാർ അവാർഡ് നൽകി ആദരിച്ച ശ്രീ.ശങ്കരനാരായണൻ മാസ്റ്റർ ഈ നാട്ടുകാരുടെ മനസ്സ്സിൽ നിന്നും വിസ്മയമാണ് .ശ്രീ.കുമാരൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിന്റെ ചരിത്ര താളുകളിൽ ഒളിമങ്ങാതെ ഇപ്പോഴും നിലകൊള്ളുന്നു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ ,

നൂറുശതമാനവും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയ ഞങ്ങളുടെ പുതിയ വിദ്യാലയത്തിലെ 4 ക്ലാസ് മുറികളും ഹൈ-ടെക്  സംവിധാനത്തിലാണ് ഒരുക്കിയിരിക്കുന്നത്.അതായത് ഒരു ക്ലാസ് മുറിയിൽ തന്നെ കുട്ടിക്ക് ലൈബ്രറി ,പരീക്ഷണങ്ങൾ സ്വയം ചെയ്തു നോക്കുവാനുള്ള ലബോറട്ടറി ,തുടർപ്രവർത്തനങ്ങൾക്കുള്ള ഐ.സി.ടി സൗകര്യങ്ങൾ,ഇംഗ്ലീഷ് കോർണർ,മലയാളം കോർണർ(വായിക്കുന്നതിനു),ഗണിത ലാബ്  തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു.

കുട്ടികൾക്ക് വളരെ സൗകര്യപ്രദമായി ഉപയോഗിക്കുന്നതിലേക്ക് മോർഡൺ ടോയ്‌ലെറ്റും മൂത്രപ്പുരകളും പുതിയ വിദ്യാലയത്തോടൊപ്പം ഒരുങ്ങിക്കഴിന്നു.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

Sl No. പേര് കാലഘട്ടം
1 നീലകണ്ഠൻ എഴുത്തച്ഛൻ
2 പാറുക്കുട്ടിയമ്മ
3 ശങ്കരനാരായണൻ മാസ്റ്റർ
4 കുമാരൻ  മാസ്റ്റർ
5 കല്യാണിക്കുട്ടി ടീച്ചർ
6 ലീലാവതി
7 മുഹമ്മദ്
8 ലളിത
9 കൃഷ്ണകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി