"പരപ്പ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 22: വരി 22:
=== അറബിക് ദിനം: ===
=== അറബിക് ദിനം: ===
  2021 ഡിസംബർ 18 ചൊവ്വ
  2021 ഡിസംബർ 18 ചൊവ്വ
<gallery>
പ്രമാണം:Arabic 001.jpg
പ്രമാണം:Arabic 002.jpg
പ്രമാണം:Arabic 003.jpg
പ്രമാണം:Arabic 004.jpg
പ്രമാണം:Arabic 005.jpg
</gallery>


=== ഊർജ്ജസംരക്ഷണ ദിനം: ===
=== ഊർജ്ജസംരക്ഷണ ദിനം: ===

03:22, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021 - 2022

ക്രിസ്മസ് ആഘോഷം:

2021 ഡിസംബർ 23 വ്യാഴം

ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

ആലക്കോട് :പരപ്പ ഗവ.യു.പി. സ്കൂളിലെ ക്രിസ്മസ് ആഘോഷം പരപ്പ സെന്റ് ജോസഫ്സ് ചർച്ച് വികാരി റവ.ഫാദർ സെബാസ്റ്റ്യൻ ചേന്നോത്ത് ക്രിസ്മസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.എ.ഖലീൽ റഹ് മാൻ, ഗ്രാമപഞ്ചായത്തംഗം സി. ഷൈലകുമാരി , ധ്യാപകരായ ഷിജി.കെ.ജോസഫ് , രാമചന്ദ്രൻ എ.ആർ എന്നിവർ ക്രിസ്മസ് ആശംസകൾ നൽകി. ആഘോഷവേളയിൽ മുഖ്യാതിഥിയായി എത്തിയ വികാരിയച്ചൻ കുട്ടികളോടൊപ്പം കരോൾഗാനം ആലപിക്കുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു. ക്രിസ്മസ് പാപ്പയുടെ വേഷമിട്ട കുട്ടികളും പിടിഎ അംഗങ്ങളും, അധ്യാപകരും, പങ്കെടുത്തതോടെ സ്നേഹക്കൂട്ടായ്മയിലൂടെ സൗഹാർദ്ദത്തിൻറെയും സമാധാനത്തിൻറെയും പ്രതീകമായ ക്രിസ്മസ് ആഘോഷം വർണ്ണാഭമായി. പ്രധാനാദ്ധ്യാപകൻ എസ്.പി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. എം.ഹസ്സൻ കുഞ്ഞി സ്വാഗതവും സ്റ്റാഫ് പ്രതിനിധി എ. രജിത്ത് നന്ദിയും പറഞ്ഞു.

അറബിക് ദിനം:

2021 ഡിസംബർ 18 ചൊവ്വ

ഊർജ്ജസംരക്ഷണ ദിനം:

2021 ഡിസംബർ 14 ചൊവ്വ

ഊർജ്ജ സംരക്ഷണ ദിനാചരണം: ഒപ്പ് ക്യാമ്പയിൻ നടത്തി.

പരപ്പ ഗവ.യു.പി സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി നാളേക്ക് ഇത്തിരി ഊർജം എന്ന സന്ദേശവുമായി ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. സ്കൂളിൽ വച്ച് നടന്ന ക്യാമ്പയിൻ ഹെഡ് മാസ്റ്റർ എസ്.പി.മധുസൂദനൻ ആദ്യ ഒപ്പിട്ട് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷിജി. കെ ജോസഫ് കുട്ടികൾക്ക് ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എ.ആർ. രാമചന്ദ്രൻ ഊർജദിന സന്ദേശം നൽകി കുട്ടികളോട് സംസാരിച്ചു. പോസ്റ്റർ രചന മത്സരം, ഒപ്പ് ക്യാമ്പയിൻ എന്നിവയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. പരിപാടികൾക്ക് രജിത്ത് എ, റസീന എ.സി, ശബ്ന ബി.എസ്, സിലിഷ സി, ഹസ്സൻ കുഞ്ഞി എം. തുടങ്ങിയവർ നേതൃത്വം നൽകി.

മണ്ണ് സംരക്ഷണ ദിനം:

2021 ഡിസംബർ 6 തിങ്കൾ

മണ്ണ് ജീവനുള്ള ഒരു സമൂഹമാണ്. മണ്ണെന്ന ലോകത്ത് മനുഷ്യരുൾപ്പെടെ കോടിക്കണക്കിനു ജീവികളാണ് കാണപ്പെടുന്നത്. ഡിസംബർ 5 ലോക മണ്ണ് സംരക്ഷണ ദിനം.

ഭിന്നശേഷി ദിനാചരണം:

2021 ഡിസംബർ 3 വെള്ളി

സ്നേഹ ദീപം

ഡിസംബർ 3, ലോക ഭിന്നശേഷി ദിനം : അംഗവൈകല്യങ്ങൾ ഇല്ലാതെ നമ്മൾ ജനിച്ചു ജീവിക്കുന്നത് നമ്മുടെ മിടുക്കല്ല. ഭിന്നശേഷിക്കാരുടെ ജീവിതം അവരുടെ തെറ്റുമല്ല. സ്നേഹത്തോടെ ചേർത്ത് പിടിക്കാം കഴിയുന്ന സഹായങ്ങൾ ചെയ്യാം.

ചുമർ പത്ര പ്രകാശനം:

2021 നവംബർ 30 ചൊവ്വ

പഴശ്ശി ദിനത്തോടനുബന്ധിച്ച് ചുമർ പത്രങ്ങളുടെ പ്രകാശനം:

നടീൽ ഉത്സവം :

2021 നവംബർ 26 വെള്ളി

പരപ്പ സ്കൂളിൽ നടീൽ ഉത്സവത്തിന് തുടക്കമായി:

പരപ്പ ഗവ.യു.പി.സ്കൂളിൽ വിഷരഹിത പച്ചക്കറി കൃഷി പദ്ധതിയോടനുബന്ധിച്ച് നടന്ന ‘നടീൽ ഉത്സവം ആലക്കോട് ഗ്രമ പഞ്ചായത്ത് മെമ്പർ ഷൈല കുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ കാർഷിക ക്ലബ്ബിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഉദ്ഘാടക പറഞ്ഞു.

സ്‌കൂളിലെ മുത്തശ്ശിമാവിന്റെ ചുവട്ടിൽ സജ്ജീകരിച്ച വേദിയിലാണ് പരിപാടി നടന്നത്. ഹെഡ്മാസ്റ്റർ എസ്.പി. മധുസൂദനൻ അധ്യക്ഷനായ പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ഷിജി.കെ.ജോസഫ് മദർ പി.ടി.എ. പ്രസിഡന്റ് അലീമ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവരും പങ്കെടുത്തു.

ചിറകുള്ള കൂട്ടുകാർ

2021 നവംബർ 10 ബുധൻ