"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലഘു പരീക്ഷണങ്ങൾ)
(ലഘു പരീക്ഷണങ്ങൾ)
വരി 1: വരി 1:
<gallery mode="slideshow" caption="ലഘു പരീക്ഷണങ്ങൾ ">
മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ വ്യത്യസ്ത മേഖലകളിലായി കുട്ടികൾക്ക് വേണ്ടി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ ആണ് എല്ലാ ക്ലബ്ബുകളും പ്രവർത്തിക്കുന്നത്.. സയൻസ് ,സോഷ്യൽ സയൻസ്, ഗണിതം, പരിസ്ഥിതി, അച്ചടക്കം, വിദ്യാരംഗം, ഐ.ടി തുടങ്ങി വ്യത്യസ്ത ലക്ഷ്യങ്ങളും മേഖലകളുമായി വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു..
പ്രമാണം:14871 2022 scienceclub P1.png
പ്രമാണം:14871 2022 scienceclub P12.png
പ്രമാണം:14871 2022 scienceclub P16.png
പ്രമാണം:14871 2022 scienceclub P15.png
പ്രമാണം:14871 2022 scienceclub P14.png
പ്രമാണം:14871 2022 scienceclub P13.png
പ്രമാണം:14871 2022 scienceclub P11.png
പ്രമാണം:14871 2022 scienceclub P10.png
പ്രമാണം:14871 2022 scienceclub P8.png
പ്രമാണം:14871 2022 scienceclub P7.png
പ്രമാണം:14871 2022 scienceclub P6.png
പ്രമാണം:14871 2022 scienceclub P5.png
പ്രമാണം:14871 2022 scienceclub P4.png
പ്രമാണം:1487105 2022 scienceclub P3.png
പ്രമാണം:14871 2022 scienceclub P2.png
</gallery>മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ വ്യത്യസ്ത മേഖലകളിലായി കുട്ടികൾക്ക് വേണ്ടി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ ആണ് എല്ലാ ക്ലബ്ബുകളും പ്രവർത്തിക്കുന്നത്.. സയൻസ് ,സോഷ്യൽ സയൻസ്, ഗണിതം, പരിസ്ഥിതി, അച്ചടക്കം, വിദ്യാരംഗം, ഐ.ടി തുടങ്ങി വ്യത്യസ്ത ലക്ഷ്യങ്ങളും മേഖലകളുമായി വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു..


         എല്ലാ അധ്യയന വർഷവും മികവാർന്ന പരിപാടികളോട് കൂടി സ്കൂൾതല ക്ലബ്ബ് രൂപീകരണം നടത്താറുണ്ട്... കോവിഡിനു മുൻപുള്ള വർഷങ്ങളിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആളുകളെ വിശിഷ്ടാതിഥികളായി കൊണ്ടുവന്ന് ഒരുദിവസം ക്ലബ്ബുകളുടെ രൂപീകരണ ദിനമായിആചരിക്കാറുണ്ടായിരുന്നു.. ഇവ ഓരോന്നിന്റേയും എഡിറ്റ് ചെയ്ത് വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്..
         എല്ലാ അധ്യയന വർഷവും മികവാർന്ന പരിപാടികളോട് കൂടി സ്കൂൾതല ക്ലബ്ബ് രൂപീകരണം നടത്താറുണ്ട്... കോവിഡിനു മുൻപുള്ള വർഷങ്ങളിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആളുകളെ വിശിഷ്ടാതിഥികളായി കൊണ്ടുവന്ന് ഒരുദിവസം ക്ലബ്ബുകളുടെ രൂപീകരണ ദിനമായിആചരിക്കാറുണ്ടായിരുന്നു.. ഇവ ഓരോന്നിന്റേയും എഡിറ്റ് ചെയ്ത് വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്..
വരി 102: വരി 86:
പ്രമാണം:14871 2022 scienceclub smoking 2.jpg
പ്രമാണം:14871 2022 scienceclub smoking 2.jpg
പ്രമാണം:14871 2022 scienceclub smoking 3.jpg
പ്രമാണം:14871 2022 scienceclub smoking 3.jpg
</gallery><gallery mode="slideshow" caption="ലഘു പരീക്ഷണങ്ങൾ ">
പ്രമാണം:14871 2022 scienceclub P1.png
പ്രമാണം:14871 2022 scienceclub P12.png
പ്രമാണം:14871 2022 scienceclub P19.png
പ്രമാണം:14871 2022 scienceclub P18.png
പ്രമാണം:14871 2022 scienceclub P17.png
പ്രമാണം:14871 2022 scienceclub P16.png
പ്രമാണം:14871 2022 scienceclub P15.png
പ്രമാണം:14871 2022 scienceclub P14.png
പ്രമാണം:14871 2022 scienceclub P13.png
പ്രമാണം:14871 2022 scienceclub P11.png
പ്രമാണം:14871 2022 scienceclub P10.png
പ്രമാണം:14871 2022 scienceclub P8.png
പ്രമാണം:14871 2022 scienceclub P7.png
പ്രമാണം:14871 2022 scienceclub P6.png
പ്രമാണം:14871 2022 scienceclub P5.png
പ്രമാണം:14871 2022 scienceclub P4.png
പ്രമാണം:1487105 2022 scienceclub P3.png
പ്രമാണം:14871 2022 scienceclub P2.png
</gallery>
</gallery>





10:55, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ വ്യത്യസ്ത മേഖലകളിലായി കുട്ടികൾക്ക് വേണ്ടി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ ആണ് എല്ലാ ക്ലബ്ബുകളും പ്രവർത്തിക്കുന്നത്.. സയൻസ് ,സോഷ്യൽ സയൻസ്, ഗണിതം, പരിസ്ഥിതി, അച്ചടക്കം, വിദ്യാരംഗം, ഐ.ടി തുടങ്ങി വ്യത്യസ്ത ലക്ഷ്യങ്ങളും മേഖലകളുമായി വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു..

         എല്ലാ അധ്യയന വർഷവും മികവാർന്ന പരിപാടികളോട് കൂടി സ്കൂൾതല ക്ലബ്ബ് രൂപീകരണം നടത്താറുണ്ട്... കോവിഡിനു മുൻപുള്ള വർഷങ്ങളിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആളുകളെ വിശിഷ്ടാതിഥികളായി കൊണ്ടുവന്ന് ഒരുദിവസം ക്ലബ്ബുകളുടെ രൂപീകരണ ദിനമായിആചരിക്കാറുണ്ടായിരുന്നു.. ഇവ ഓരോന്നിന്റേയും എഡിറ്റ് ചെയ്ത് വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്..

            ഒരു ക്ലബ്ബുകൾക്കും അധ്യാപകരെ കൂടാതെ കുട്ടികളിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുക്കാറുണ്ട്.. നിശ്ചിത ഇടവേളകളിൽ യോഗം കൂടുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി വരികയും ചെയ്യുന്നു.. പ്രൈമറി സ്കൂൾ എന്ന നിലയിൽ വിവിധ പരിമിതികളെക്കുറിച്ച് ഓർക്കാതെ ഓരോ ക്ലബ്ബിൻറെ യും പ്രവർത്തനങ്ങളിൽ വൈവിധ്യം കൊണ്ടുവരാൻ ബന്ധപ്പെട്ട പ്പെട്ട അധ്യാപകരും കുട്ടികളും ശ്രമിക്കാറുണ്ട്..

          ഓരോ ക്ലബ്ബിൻറെ യും വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ ,സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് ആയ പ്രതീക്ഷയിലുടെ ഇതിനെ പോസ്റ്ററുകൾ ആയി നൽകിവരുന്നുണ്ട്... വ്യത്യസ്ത ദിനാചരണങ്ങൾ വിവിധ അവസരങ്ങളിലായി ഓരോ ക്ലബ്ബും ഏറ്റെടുത്താണ് ചെയ്യുന്നത്... അവയുമായി ബന്ധപ്പെട്ട അധ്യാപകർ ഈ നിർവ്വഹണത്തിൽ ശ്രദ്ധാലുക്കളാണ്...

             വിവിധ ദിനാചരണങ്ങളെ കുറിച്ചുള്ള ചാർട്ടുകൾ പിഡിഎഫ്  രൂപത്തിൽ ലഭ്യമായതുകൊണ്ട്  കൃത്യമായ ഇടവേളകളിലും , സമയങ്ങളിലും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബും ഏറ്റെടുത്തു നടത്തുന്നു... വ്യത്യസ്ത മാസങ്ങളിൽ നടത്തേണ്ടുന്ന പ്രധാന ദിനാചരണങ്ങളും പ്രവർത്തനങ്ങളും ഓരോ ക്ലബ്ബിൻറെയും ചുമതലക്കാരെ സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പും,സ്റ്റാഫ് ഗ്രൂപ്പും വഴി അറിയിക്കുന്നുണ്ട്..

          കോവിഡ് സൃഷ്ടിച്ച ശൂന്യത പ്രവർത്തനങ്ങളെ പുറകോട്ടടിച്ചു എങ്കിലും മുൻവർഷങ്ങളിലെ പ്രവർത്തനങ്ങളിൽനിന്ന് ഊർജം ഉൾക്കൊണ്ട് പുതിയ തലങ്ങളിലേക്ക് സ്കൂളിൻറെ പ്രവർത്തനങ്ങളെ കൊണ്ടുപോകുവാൻ ഓരോ ക്ലബ്ബിനും കഴിയുമെന്ന് പ്രത്യാശിക്കുന്നു...

സയൻസ് ക്ലബ്

സയൻസ് ക്ലാസുകൾ എപ്പോഴും പരീക്ഷണ നിരീക്ഷണങ്ങളുടെ പ്രതിഫലനമായിരിക്കണം..

ഈ പ്രപഞ്ചത്തിലെ ഓരോ ജീവചൈതന്യത്തിന്റെ യും ശാസ്ത്രീയ പിൻബലം ലളിതമായ ഭാഷയിലൂടെ ഓരോ തലമുറയിലേക്കും കൈമാറുക എന്നതായിരിക്കണം സയൻസ് പഠനത്തിന് ഒരു ഭാഗമായി വരേണ്ടത്... അതോടൊപ്പം തന്നെ ഓരോ ശാസ്ത്ര സത്യങ്ങളും അനുദിന ജീവിതത്തിൽ എത്രമാത്രം പ്രായോഗികമാകും എന്ന വീക്ഷണത്തിന്റെ ഫലപ്രാപ്തി കൂടി വിളിച്ചോ തുന്നതാകണം ഓരോ ശാസ്ത്ര പഠന ക്ലാസ്സുകളും...

          ശാസ്ത്രം പ്രവർത്തനത്തിന് എന്ന അടിസ്ഥാന ആശയത്തിലൂന്നി ആകണം ഓരോ സയൻസ് ക്ലാസിലെയും പ്രവർത്തനങ്ങളുടെ പിറവി... ശാസ്ത്രീയ നിർവചനങ്ങൾ അധരങ്ങളിൽ ഒതുങ്ങാതെ അനുദിന ജീവിതത്തിന്റെ ഏണിപ്പടികൾ സൃഷ്ടിക്കുന്നതാകണം.

പരിമിതികൾ ഏറെയുണ്ടെങ്കിലും ഞങ്ങളുടെ സ്കൂളിലെ ശാസ്ത്രപഠനം , താൽപര്യവും ബഹുമുഖ കഴിവുകളുള്ള അദ്ധ്യാപകരുടെ സാന്നിധ്യവും വഴി ഏറ്റവും പ്രയോജനപ്രദം ആക്കാൻ കാലാകാലങ്ങളായി ശ്രമിച്ചുവരുന്നു..

   ഒരു അക്കാദമിക് വർഷത്തിലെ വിവിധ മാസങ്ങളിലെ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങൾ  ഓർത്തെടുത്ത്, അവയുമായി ബന്ധപ്പെട്ട അറിവുകൾ ശേഖരിച്ച് അവ ഉചിതമായ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്ന പ്രാഥമിക നടപടികൾ ആണ് ആദ്യമായി ഞങ്ങൾ ചെയ്തു വരുന്നത്.... വിവിധ ദിനങ്ങളിലെ ശാസ്ത്ര പ്രാധാന്യം പ്രത്യേക പോസ്റ്ററുകൾ വഴിയും ബന്ധപ്പെട്ട  ലേഖന സാമഗ്രികൾ വഴിയും കുട്ടികളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു..

പ്രധാനമായും ഞങ്ങളുടെ ശാസ്ത്രപഠനത്തിന്റെ വിവിധ മേഖലകൾ താഴെ പറയുന്ന വിധം സംഗ്രഹിക്കാം..

1. ദിനാചരണങ്ങൾ

2. ലഘുപരീക്ഷണങ്ങൾ

3. ശില്പശാലകൾ

4. ഉൽപ്പന്ന നിർമ്മിതി

5. ഡിജിറ്റൽ ഡോക്യുമെന്റേഷൻ

   1. ജൂൺ മുതൽ  മാർച്ച് വരെയുള്ള ന്യൂറോ ശാസ്ത്രത്തിൻറെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സമയബന്ധിതമായി നടപ്പിലാക്കിവരുന്നു... ഇത്തരം ദിനാചരണങ്ങളുടെ സമഗ്രമായ ലിസ്റ്റ് സ്കൂളിലെ സയൻസ് കോർണറിൽ പ്രദർശിപ്പിച്ചിട്ടുണ്ട്... അതുകൂടാതെ ഓരോ ദിനാചരണ സമയത്തും ആകർഷകമായ പോസ്റ്ററുകളുടെ അകമ്പടിയോടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവിധ മത്സരങ്ങൾ ആയി ഷെയർ ചെയ്യപ്പെടുന്നു.. തുടർന്നുള്ള ദിവസങ്ങളിൽ ജേതാക്കളുടെ വിശദവിവരങ്ങൾ പ്രസ്തുത മാർഗ്ഗങ്ങളിലൂടെ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നു..

 2. വിവിധ ക്ലാസുകളിലെ ശാസ്ത്രപഠനനവുമായി ബന്ധപ്പെട്ട് ലഘുപരീക്ഷണങ്ങൾ ആവശ്യമെങ്കിൽ ബന്ധപ്പെട്ട അധ്യാപകർ നടത്താറുണ്ട്... അതിന് ആവശ്യമായ സാമഗ്രികൾ കുട്ടികളുടെ സഹായത്തോടെ അധ്യാപകർ തയ്യാറാക്കി വരാറുണ്ട്... മുൻകരുതൽ ആവശ്യമുള്ള പരീക്ഷണങ്ങൾ ശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മകൾ ചർച്ചചെയ്യപ്പെടുന്നു..

3. ബി ആർ സി പോലുള്ള ഏജൻസികളുടെ സഹായത്തോടെ വ്യത്യസ്ത ശാസ്ത്ര ദിനങ്ങളിൽ ലഘു ശില്പശാല നടത്തുന്നു... ശാസ്ത്രീയമായ അറിവുകൾ മൂലം പഠനമേഖലകൾ അലങ്കരിക്കാൻ കഴിവുള്ള വ്യക്തികളെ പ്രസ്തുത ശില്പശാലകളിൽ  പങ്കെടുക്കുവാൻ ശ്രദ്ധിക്കുന്നു ..

4. വിവിധ സമയങ്ങളിൽ നടത്തപ്പെടുന്ന ശില്പശാല കളുടെ ഉപോൽപ്പന്നങ്ങൾ ആവശ്യമായ ഇടങ്ങളിൽ സൂക്ഷിച്ചു വെക്കാറുണ്ട്... അനുയോജ്യമായ ഇടങ്ങൾ ഇല്ല എന്നത് വലിയൊരു പോരായ്മയായി അവശേഷിക്കുന്നു..

5. വിവിധ ക്ലാസുകളിൽ വ്യത്യസ്ത ശാസ്ത്ര ജനങ്ങളിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായവ വിവിധ സമൂഹമാധ്യമങ്ങളിലൂടെ  പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നു... സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പ്, ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ എന്നിവ  ഇത്തരം പ്രവർത്തനങ്ങൾക്ക് ഇവിടുത്തെ അധ്യാപക സമൂഹം ഉപയോഗിച്ചുവരുന്നു..

         ഓസോൺ ദിനാചരണം, ചാന്ദ്രദിനം, ലോക മയക്കുമരുന്ന് വിരുദ്ധ ദിനം, പരിസ്ഥിതി ദിനം എന്നിവ വിവിധ വർഷങ്ങളിൽ  ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക്  മാറ്റു കൂട്ടിയ ഇനങ്ങളാണ് ....


            മികച്ച ഒരു ജൈവ പരിസ്ഥിതി അലങ്കരിക്കുന്ന സ്കൂളും പരിസരവും, പ്രത്യേകമായൊരു ശാസ്ത്ര ലാബും, അവിടെ നിരന്തരമായി നടത്തപ്പെടുന്ന ശാസ്ത്ര ശിൽപശാലകളും , ലഘു ശാസ്ത്ര സെമിനാറുകളും ഞങ്ങളുടെ പ്രവർത്തന പദ്ധതിയിലെ പ്രതീക്ഷകളാണ്... പുതിയ കെട്ടിടം പൂർത്തിയാവുമ്പോൾ ഈ സ്വപ്നങ്ങൾക്ക് കൂടുതൽ നിറം ഉണ്ടാകുമെന്ന് തീർച്ച...

സോഷ്യൽ സയൻസ് ക്ലബ്

പ്രവർത്തനങ്ങളുടെ ബാഹുല്യം കൊണ്ടും , ആകർഷകത്വം കൊണ്ടും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച കൂട്ടായ്മയാണ് സോഷ്യൽ സയൻസ് ക്ലബ്... വിദ്യാഭ്യാസ ഏജൻസികളുടെ പ്രവർത്തനം കലണ്ടറുകളിൽ ഏറ്റവും കൂടുതൽ ഇടം കണ്ടെത്തുന്ന വേദികളാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നവ... മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ  അക്കാദമിക പ്രവർത്തനങ്ങളിൽ എണ്ണം കൊണ്ടും ഗുണം കൊണ്ടും  മുൻനിരയിൽ സ്ഥാനം പിടിച്ചവയാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ .... ജൂൺ മുതൽ മാർച്ച് വരെയുള്ള വിവിധ വർഷങ്ങളിലെ അക്കാദമിക് മാസങ്ങളിൽ  പ്രവർത്തന നിറങ്ങൾ കൂടുതലുള്ളത് സോഷ്യൽസയൻസ് ക്ലബ്ബിനാണ്... ആകർഷകമായ രീതിയിലും, വ്യത്യസ്തമായ ഇനങ്ങളോടു കൂടിയും, വളരെ രസകരമായും പ്രസ്തുത ക്ലബ്ബ് വിവിധ വർഷങ്ങളിൽ അവരുടെ പ്രവർത്തനം നടത്തിവരുന്നു... തെരഞ്ഞെടുക്കപ്പെട്ട  പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ ഇത്തരം വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്..

സോഷ്യൽ സയൻസ് സയൻസ് കൂട്ടായ്മയുടെ പ്രവർത്തനമേഖലകളിൽ അക്കാദമിക വർഷാരംഭം തന്നെ   ഒരു തെരഞ്ഞെടുപ്പ് നടത്താറുണ്ട്... സ്കൂൾ സാഹചര്യങ്ങളിൽ ചെയ്യുവാൻ പറ്റുന്ന പ്രവർത്തനങ്ങളുടെ രൂപീകരണമാണ് ആണ് ഇത്.. വിവിധ മാസങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തന വൈപുല്യം താഴെ കൊടുക്കുന്നു... ഇവയിൽ  ഭൂരിഭാഗവും ഡിജിറ്റൽ ഡോക്യുമെന്റേഷൻ  ആയി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്... ഭൂരിഭാഗം പ്രവർത്തനങ്ങളും അവയുമായി ബന്ധപ്പെട്ട ദിനാചരണങ്ങളുടെ ഭാഗമായി നിർവഹിക്കപ്പെടുന്നവ യാണ് അവ താഴെ കൊടുക്കുന്നു..

ജൂൺ

5. പരിസ്ഥിതി ദിനം

21. അന്താരാഷ്ട്ര യോഗ ദിനം

ജൂലൈ

11. ലോക ജനസംഖ്യാദിനം

26. കാർഗിൽ വിജയദിനം

ആഗസ്റ്റ്

6,9 . ഹിരോഷിമ നാഗസാക്കി ദിനം

9. ക്വിറ്റിന്ത്യാ ദിനം

15. സ്വാതന്ത്രദിനം

സെപ്റ്റംബർ

5. ദേശീയ അദ്ധ്യാപക ദിനം

8. ലോക സാക്ഷരതാ ദിനം

ഒൿടോബർ

2. ഗാന്ധിജയന്തി

9. ലോക തപാൽ ദിനം

15. ലോക കൈ കഴുകൽ ദിനം

നവംബർ

1. കേരള പിറവി ദിനം.

14. ശിശുദിനം

ഡിസംബർ

10. ലോക മനുഷ്യാവകാശ ദിനം.

ജനുവരി

15. കരസേനാ ദിനം

26. റിപ്പബ്ലിക് ദിനം

30. രക്തസാക്ഷി ദിനം

ഫെബ്രുവരി

7. ലോക ഇൻറർനെറ്റ് സുരക്ഷാ ദിനം

ഈ ക്രമീകരണത്തിലൂടെ യാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ  ഏകോപിപ്പിക്കുക പ്പെടുന്നത്... വിപുലമായ സാധ്യതകൾ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഹിരോഷിമ നാഗസാക്കി ദിനം , ഗാന്ധിജയന്തി ദിനം തുടങ്ങിയ അവസരങ്ങളിൽ  പരിശോധിക്കപ്പെട്ടിട്ടുണ്ട്.. വ്യത്യസ്തമാർന്നതും, പൊതുജനപങ്കാളിത്തം നിറഞ്ഞതുമായ ധാരാളം മത്സര ,മത്സരേതരയിനങ്ങൾ പ്രസ്തുത ദിനങ്ങളിൽ എല്ലാവർഷവും നടന്നുവരുന്നു...

  നടത്തപ്പെടുന്ന മത്സരയിനങ്ങളെ കുറിച്ചുള്ള വിവരങ്ങളും, ജേതാക്കളെ കുറിച്ചുള്ള അറിയിപ്പുകളും , ഉപഹാര സമർപ്പണവുമൊക്കെ സ്കൂൾ സ്കൂൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഷെയർ ചെയ്യപ്പെടുന്നു...

നൈതികം

           ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ സ്കൂളുകൾക്കും ആയി വിദ്യാഭ്യാസ വകുപ്പ്  ഒരു വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ചിരുന്നു.. ഓരോ സ്കൂളുകളും അവരുടെ സാഹചര്യത്തിനനുസരിച്ച് മായ രീതിയിൽ സ്ഥാപനത്തിന് വേണ്ടി ഒരു ഭരണഘടന എഴുതി ഉണ്ടാക്കുക എന്നതായിരുന്നു മത്സരം.. വെറും ഒരു മത്സരം എന്നതിലുപരിയായി ഇന്ത്യൻ ഭരണഘടനയെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരുക എന്നതും അതിൻറെ പ്രാധാന്യം ഉൾക്കൊള്ളുക എന്നതും ത്രിപുര പ്രോഗ്രാമിന് ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടതായിരുന്നു.... യുപി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികൾക്ക് വേണ്ടി  ആയിരുന്നു ഇത്തരമൊരു ആകർഷകമായ മത്സരം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയത്... നൈതികം എന്നായിരുന്നു ഈ ആഘോഷങ്ങളുടെ പേര്...

         സ്കൂൾ ഭരണഘടന തയ്യാറാക്കുന്നതിനായി പ്രത്യേക മാർഗനിർദേശങ്ങളും നിബന്ധനകളും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയി ട്ടുണ്ടായിരുന്നു... അവയിൽ നിർദ്ദേശിക്കപ്പെട്ട നിബന്ധനകളും, സമയപരിധിയും ഉൾക്കൊണ്ട് പ്രവർത്തിക്കുവാൻ ഞങ്ങളുടെ സ്ഥാപനവും പരമാവധി ശ്രമിച്ചു..

      ആദ്യമായി കുട്ടികളെ വിവിധ ഗ്രൂപ്പുകളായി ചുമതലപ്പെടുത്തി അവരെ ഭരണഘടനയുടെ വ്യത്യസ്ത തലങ്ങൾ  ചർച്ച ചെയ്യുവാനായി ഏൽപ്പിക്കുക എന്നതായിരുന്നു ആദ്യ കടമ. നാലു ഗ്രൂപ്പുകളിൽ 5 കുട്ടികൾ വീതം  ഉൾക്കൊള്ളുന്ന രീതിയിൽ കുട്ടികളെ ക്രമീകരിച്ചു... ഭരണഘടനയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചക്കായി നൽകി... ഓരോ ഗ്രൂപ്പിനെയും ചുമതല ബന്ധപ്പെട്ട ക്ലാസ് അധ്യാപകരെ ഏൽപ്പിച്ചു.. സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത്..

   സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ കൺവീനർ ആയ സനൂജ ടീച്ചർ പ്രാഥമിക  ചുമതലകൾ ഭംഗിയായി ഏകോപിപ്പിച്ചു... ചർച്ചകൾക്കും തിരുത്തലുകൾക്ക്  ശേഷം  ഒരാഴ്ച കഴിഞ്ഞ്  ഓരോ ഗ്രൂപ്പും അവർക്ക് നിർദ്ദേശിക്കപ്പെട്ട വിഷയങ്ങളിൽ ഭരണഘടനാ ചുമതലകൾ എഴുതിയുണ്ടാക്കി... സ്കൂളിലെ കുട്ടികൾ ആയതുകൊണ്ട് അവരുടെ സ്കൂളിൻറെ വിവിധ ഭരണ മേഖലകളായിരുന്നു വിഷയങ്ങളായി നൽകിയത്... ഓരോ ഗ്രൂപ്പും എഴുതിയ കാര്യങ്ങൾ ബന്ധപ്പെട്ട കുട്ടികളും അധ്യാപകരും അടങ്ങിയ കമ്മിറ്റി പരിശോധിക്കുകയും അവ ഒന്നിച്ച് ചേർക്കുകയും ചെയ്തു.. ആവശ്യമായ തിരുത്തലുകൾ വരുത്തിയതിനു ശേഷം ഒരു തീയതി നിശ്ചയിച്ച് അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ബാലകൃഷ്ണൻ മാഷിൻറെ നേതൃത്വത്തിൽ സ്കൂൾ ഭരണഘടനാ സമർപ്പണ ദിനം ആചരിച്ചു.. പ്രസ്തുത ദിനത്തിൽ കുട്ടികൾ തയ്യാറാക്കിയ സ്കൂളിൻറെ ഭരണഘടന രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി സമർപ്പിക്കപ്പെട്ടു..

         തയ്യാറാക്കിയ ഭരണഘടനയുടെ നവീകരണവും തിരുത്തലും ചെയ്തതിനുശേഷം സോഷ്യൽ സയൻസ് അധ്യാപകരുടെയും സ്റ്റാഫ് കൗൺസിലിന്റേയും  യോഗം ചേർന്ന് സബ്ജില്ല.ജില്ലാ  തലത്തിലേക്ക് പുതിയൊരു ഭരണഘടന സമർപ്പണം നടത്തുന്നതിന് തീരുമാനിച്ചു.. മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൻറെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്തരമൊരു തീരുമാനമെടുത്തത്... ഇതിനായി ജിജോ ജേക്കബ് എന്ന അധ്യാപകന്റെ നേതൃത്വത്തിൽ  പ്രിൻറ് ചെയ്ത ഒരു ഭരണഘടന തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി...

       സ്കൂൾ ഭരണത്തെ സംബന്ധിച്ച് വിവിധ വിഷയങ്ങൾ വിവിധ അദ്ധ്യായങ്ങളിലായി പരാമർശിച്ച് ഓരോന്നിനെയും വിശദീകരണങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ ഒരു ഭരണഘടന ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്.. ഏകദേശം ഒരു മാസത്തോളം ഇതിൻറെ പ്രവർത്തനങ്ങൾ തുടർന്നു.. വിവിധ ഭാഗങ്ങൾ എഴുതി തീർക്കുന്നതിനനുസരിച്ച് അവയുടെ ഡിടിപി എടുത്ത് സൂക്ഷിക്കുന്നതിനും ശ്രദ്ധിച്ചു. പല ദിവസങ്ങളിലായി നീണ്ടുനിന്ന എഡിറ്റിങ്ങിനും തിരുത്തലുകൾക്ക് ശേഷം  spiral binding ചെയ്ത ഒരു ചെറിയൊരു പുസ്തകമായി രൂപീകരിച്ചു .. ഇത് പിന്നീട് സ്കൂൾ ഓഫീസിൻറെ അംഗീകാരത്തോടുകൂടി സബ്ജില്ല യിലേക്കും, അവിടെനിന്നും ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ട് ജില്ലയിലേക്കും അംഗീകാരത്തിനായി കൈമാറി... ജില്ലാ ലെവലിൽ യോഗ്യമായ നാലു ഭരണഘടനയിൽ ഏറ്റവും മുൻപന്തിയിൽ വന്നത് നമ്മുടെ ഭരണഘടന ആയിരുന്നു എന്നത് അഭിമാനാർഹമായ കാര്യമാണ്..

        ജില്ലയിൽ നിന്നും വിദഗ്ധ സമിതി ശുപാർശ ചെയ്ത നാല് ഭരണഘടനകൾ സംസ്ഥാനതലത്തിലേക്ക് അംഗീകാരത്തിനായി  നൈതികം ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തു... ഹയർ സെക്കൻഡറി തലത്തിൽ ഉള്ള സ്കൂളുകൾക്കായി മാത്രം  എന്ന രീതിയിൽ പിന്നീട് മാറ്റം വരുത്തിയ ഭേദഗതി അനുസരിച്ച് അന്തിമ അംഗീകാരത്തിൽ നമ്മുടെ സ്കൂൾ പിന്തള്ളപ്പെട്ടു.. എങ്കിലും ഒരു യു പി സ്കൂളിൽ തയ്യാറാക്കിയ  ഭരണഘടന സംസ്ഥാന തലത്തിലെ അംഗീകാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിമാനാർഹമായ കാര്യമാണ്..

       പ്രസ്തുത ഭരണഘടനയുടെ ഒരു കോപ്പി സ്കൂളിൽ സൂക്ഷിച്ചിട്ടുണ്ട്.. നമ്മുടെ സ്കൂളും കുട്ടികളും സമ്മാനർഹമായ വിവരം വിവിധ സമൂഹ മാധ്യമങ്ങൾ വഴി രക്ഷകർത്താക്കളും പൊതുസമൂഹവും അറിയുകയും അവർ വിവിധ സമയങ്ങളിൽ അഭിനന്ദനങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ട്... ജില്ലാ ലെവലിൽ നമുക്ക് കിട്ടിയ സമ്മാനവും പ്രശസ്തിപത്രവും സ്കൂൾ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നു.. ഈ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്  കൂടെ നിന്ന ഹെഡ്മാസ്റ്റർ , പ്രോത്സാഹനം നൽകിയ സഹപ്രവർത്തകർ എന്നിവരോടുള്ള നന്ദി വിസ്മരിക്കാവുന്നതല്ല....

അവകാശ പത്രിക സമർപ്പണം

      വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച നൈതികം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് അവരുടെ അവകാശങ്ങളും കടമകളും സമൂഹത്തിൽ  എങ്ങനെയുള്ളതാണ് എന്ന് ബോധ്യപ്പെടുത്തുന്നതിനായി പ്രാഥമിക ഘട്ടത്തിൽ ചെയ്ത പ്രവർത്തനമായിരുന്നു അവകാശപത്രിക രൂപീകരണം... സ്കൂളിലും സമൂഹത്തിലും വീട്ടിലും ഒക്കെ ...അവർ ഇടപഴകുന്ന മേഖലകളിലെല്ലാം എന്തെല്ലാം കടമകളും അവകാശങ്ങളും ഉണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്താൻ ഉതകുന്ന പ്രവർത്തനമായിരുന്നു ഈ ഘട്ടത്തിൽ ആസൂത്രണം ചെയ്യപ്പെട്ടത്.... ഇതിനായി അപ്പർ പ്രൈമറി വിഭാഗത്തിലെ ഓരോ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഏഴിലധികം ഗ്രൂപ്പുകളായി തിരിച്ചു.... ഓരോ ഗ്രൂപ്പിനും  ചർച്ചയ്ക്കായി വിവിധ മേഖലകൾ നൽകി... ചർച്ച നയിക്കുന്നതിനും ധാരണങ്ങൾ രൂപപ്പെടുത്തുന്നതിനും ആയി ഒരു മെന്റർ എന്ന നിലയിൽ ഓരോ അധ്യാപകനും പ്രവർത്തിച്ചു.... ഒരാഴ്ചത്തെ പ്രവർത്തനത്തിന് ശേഷം ഓരോ ഗ്രൂപ്പും കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ഒരു ലഘു പ്രബന്ധം തയ്യാറാക്കി... അവകാശ ത്തോടൊപ്പം കടമകളും പ്രത്യേകമായി സൂചിപ്പിക്കുവാൻ നിർദേശിച്ചിരുന്നു... അവർ എഴുതി തയ്യാറാക്കിയ ധാരണകൾ എ ഫോർ പേപ്പറിൽ മനോഹരമായി എഴുതി  കൂട്ടിച്ചേർത്ത് ബന്ധപ്പെട്ട അധ്യാപകരെ ഏൽപ്പിച്ചു... പിന്നീട് രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിൽ ഒരു  പൊതുയോഗം സ്കൂൾ ഹാളിൽ  ചേർന്നു... പ്രസ്തുത യോഗത്തിൽ ഇതിൽ മുഴക്കുന്നു പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മുഖ്യാതിഥിയായി പങ്കെടുത്തു... ഹെഡ്മാസ്റ്റർ, പിടിഎ ഭാരവാഹികൾ, അദ്ധ്യാപകർ മുതലായവർ പങ്കെടുത്ത ചടങ്ങിൽ വെച്ച് കുട്ടികളുടെ ഓരോ ഗ്രൂപ്പും എഴുതിത്തയ്യാറാക്കിയ അവകാശപത്രികകൾ ഇന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ ബാലകൃഷ്ണൻ മാഷിന് കൈമാറി.. നൈതികം പദ്ധതിയുടെ സ്കൂൾതല മേൽ  നോട്ടം വഹിച്ചിരുന്ന അധ്യാപകരായ സനൂജ ടീച്ചറും ,ജിജോ ജേക്കബും  പ്രസ്തുത യോഗം സംഘടിപ്പിക്കുന്നതിൽ സഹായങ്ങൾ നൽകി... മികച്ച അവകാശപത്രിക തയ്യാറാക്കിയ ഗ്രൂപ്പുകൾക്ക് ഉപഹാരങ്ങൾ നൽകി...

         പഞ്ചായത്ത് പ്രസിഡണ്ടും, വാർഡ് മെമ്പറും അടങ്ങുന്ന ജനപ്രതിനിധികൾ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു... എല്ലാ അധ്യാപകരും ആശംസകൾ അർപ്പിച്ച ചടങ്ങ് വിദ്യാഭ്യാസ മേഖലയിലെ വേറിട്ട ഒരു അനുഭവമായി തീർന്നു... കുട്ടികൾ തയ്യാറാക്കിയ അവകാശപത്രികകൾ  സമാഹരിച്ച് നൈതികം പദ്ധതിയുടെ അടുത്ത ഘട്ടമായ സ്കൂൾതല ഭരണഘടന നിർമ്മാണത്തിലേക്ക് ബന്ധപ്പെട്ട അധ്യാപകരും കുട്ടികളും പ്രവേശിച്ചു...  ആശയങ്ങൾ കൈമാറിയും, സഹകരണം ഉറപ്പാക്കിയും   എല്ലാ അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി... അങ്ങനെ ഏകദേശം ഒരു മാസത്തിനു ശേഷം 2019 ഡിസംബറോടുകൂടി സ്കൂളിന് ഒരു മികച്ച ഭരണഘടന തയ്യാറായി...

ഹിന്ദി ക്ലബ്ബ്

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ്സ് മുതലാണല്ലോ ഹിന്ദി ഭാഷാ പഠനം ആരംഭിക്കുന്നത്. നമ്മുടെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഹിന്ദി ക്ലാസ്സിനപ്പുറം ഭാഷാ കേൾക്കാനും,പറയാനും, പഠിക്കാനുള്ള സാധ്യതകൾ കുറവാണ്. കൂടുതൽ കേൾക്കാനും പറയാനുമുള്ള അവസരങ്ങളുണ്ടെങ്കിലേ ഭാഷാ പഠനം എളുപ്പമാവുകയുള്ളു.ഈ തിരിച്ചറിവിന്റെയടിസ്ഥാനത്തിൽ ഹിന്ദി ഭാഷയിൽ താല്പര്യം ഉണ്ടാക്കുക, ഹിന്ദി പഠനം എളുപ്പമാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ നമ്മുടെ സ്ക്കൂളിലും ഹിന്ദി ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം നടത്തി വരുന്നു..

    പ്രേം ചന്ദ് ജയന്തി വളരെ നല്ല രീതിയിൽ ആഘോഷിച്ചു. സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രേം ചന്ദ് ജയന്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സബ് ജില്ല തല പ്രസംഗ മത്സരത്തിൽ സ്കൂളിലെ ലക്ഷ്മി മോഹൻ ഒന്നാം സ്ഥാനം നേടിയിരുന്നു.

ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ സബ് ജില്ല തല പ്രസംഗ മത്സരത്തിൽ സൂര്യദേവ് മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയുണ്ടായി.

  സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട ദിനാചരണങ്ങളിലും ഹിന്ദിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു പ്രവർത്തനമെങ്കിലും നൽകാൻ ശ്രദ്ധിക്കാറുണ്ട്. പോസ്റ്ററുകളും കൊളാഷുകളും ഉണ്ടാക്കുന്നു.

 മുൻ വർഷങ്ങളിലേതു പോലെ ഈ വർഷവും ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു.


ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഓൺലൈൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിലായിരുന്നു പരിപാടികളുടെ അവതരണം. ഹിന്ദി കവിതകൾ , പാട്ടുകൾ, നൃത്താവിഷ്ക്കാരം, സംഭാഷണം , പ്രസംഗം, തുടങ്ങിയ അവതരണ ഇനങ്ങൾക്ക് ഈയവസരത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്നു. ഉദ്ഘാടന ചടങ്ങ് കുട്ടികൾ തന്നെയാണ് കൈകാര്യം ചെയ്തത്.

കൂടാതെ ഈ ലോക് ഡൗൺ കാലത്ത് സ്കൂളിൽ ആരംഭിച്ച വാർത്ത ചാനലിൽ ഹിന്ദിയിലും വാർത്തകൾ അവതരിപ്പിക്കാൻ കുട്ടികൾക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നു.

  സുരീലി ഹിന്ദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വളരെ ആവേശത്തോടെയാണ് കുട്ടികൾ ഏറ്റെടുക്കുന്നത്. കരോക്കെ യുടെ കൂടെ കവിതകൾ ചൊല്ലാനും വായന കാർഡുകളുണ്ടാക്കാനും അഞ്ചാം ക്ലാസ്സുകാരും വളരെ മുൻപിലാണ്.

    കുട്ടികളെ ഹിന്ദിയോട് കൂടുതൽ ചേർത്തു നിർത്താനും അനായാസം ഹിന്ദി സംസാരിക്കാൻ അവരെ പ്രാപ്തരാക്കാനും ഇനിയും ഒരുപാട് ചെയ്യാനുണ്ട് എന്ന തിരിച്ചറിവിൽ ഹിന്ദി ക്ലബ്ബും അതിന്റെ പ്രവർത്തനങ്ങളുമായി പ്രയാണം തുടരുന്നു

........

വിദ്യാരംഗം

വിദ്യാരംഗം കലാ സാഹിത്യ വേദി

🌹🌹🌹🌹🌹🌹

വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി വളർത്തുക, അവരുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ നമ്മുടെ സ്ക്കൂളിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. മുൻവർഷങ്ങളിലേതു പോലെ ഈ വർഷവും ജൂൺ 19 വായന ദിനത്തിൽ സാഹിത്യ വേദിയുടെ പ്രർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എല്ലാ വർഷവും ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ചാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ളത്.... പി എൻ .പണിക്കരുടെ ചരമദിന ത്തോടനുബന്ധിച്ച് മിക്കവാർതും വ്യത്യസ്തവുമായ പരിപാടികൾ പല വർഷങ്ങളിലായി നടത്താറുണ്ട്... രചനാ മത്സരങ്ങളും, മറ്റ് സ്റ്റേ ജിനങ്ങളും ഈ അവസരത്തിൽ നടത്തിവരുന്നു. മുൻവർഷങ്ങളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കഥാ രചനാ മത്സരത്തിൽ സൂര്യദേവ എന്ന കുട്ടി സമ്മാനാർഹനായിരുന്നു.. സബ്ജില്ലാ ജില്ലാതലത്തിലേക്കും ഈ മികവ്  ആവർത്തിക്കുവാൻ കുട്ടിക്ക് കഴിഞ്ഞു...

           കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും, പുസ്തകങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ആയി വായനാദിനത്തിൽ തുടങ്ങുന്ന ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ ആണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രധാനലക്ഷ്യം.. ഇത് വിവിധ വർഷങ്ങളിൽ വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ ചെയ്തു വരുന്നു.. കുട്ടികൾക്കായുള്ള പുസ്തകവിതരണം കാര്യക്ഷമമാക്കുകയും, വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള ആസ്വാദനക്കുറിപ്പുകൾ എഴുതുകയും, ക്ലാസിലും വിദ്യാരംഗം വേദികളിലും അവതരിപ്പിക്കുകയും അതിനോടനുബന്ധിച്ച് തുടർ പ്രവർത്തനങ്ങളുമാണ് പ്രസ്തുത ഏത് മേഖലയുമായി ബന്ധപ്പെട്ട് ചെയ്തുവരുന്നത്..

ഈ വർഷം വായന വാരാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി വേറിട്ട പ്രവർത്തനങ്ങളാണ് ഒരുക്കിയത്. ഓൺലൈനായി നടന്ന പരിപാടികൾ കുട്ടികളുടെ മികച്ച പ്രകടനങ്ങളാലും വേറിട്ട അവതരണ ശൈലി കൊണ്ടും ഏറെ ശ്രദ്ധേയമായി.

കുട്ടികളിലെ വായന ശീലം വളർത്തുന്നതിനായി സ്ക്കൂൾ ലൈബ്രറി വളരെ കാര്യക്ഷമമായ രീതിയിൽ പ്രയോജനപ്പെടുത്തി വരുന്നു. ഓരോ ക്ലാസ്സിലും വായനമൂല സജ്ജീകരിച്ച് കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. അധ്യാപകരുടെ പ്രചോദനപരമായ ഇടപെടലുകൾ കുട്ടികളെ പുസ്തകങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു എന്നത് ഏറെ സന്തോഷ പ്രദമായ കാര്യമാണ്.

തങ്ങളുടെ ജന്മദിനത്തിൽ സ്ക്കൂൾ ലൈബ്രറിയിലേക്ക് കുട്ടികളുട വകയായി പുസ്തകങ്ങൾ സമ്മാനമായി ലഭിക്കുന്നു.

   ക്ലബ്ബുകളുടെയും ഗ്രന്ഥശാലകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന വായന, ക്വിസ് മത്സരങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങുകയും ചെയ്യുന്നത് ഏറെ അഭിമാനം നൽകുന്നു.

  കുട്ടികളിലെ വായന ശീലം വളർത്തുന്നതിനും ഉച്ചാരണശുദ്ധിയോടെ തെറ്റുകൂടാതെ വായിക്കുന്നതിനും സ്കൂളിൽ പ്രവർത്തിക്കുന്ന വാർത്ത വായന ചാനൽ ഒരുപാട് സഹായിക്കുന്നുണ്ട്. വാർത്ത അവതാരകരായി മികച്ച അവതരണമാണ് കുട്ടികൾ കാഴ്ചവെയ്ക്കുന്നത്.

  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗോത്സവം പരിപാടി വളരെ മികച്ച രീതിയിൽ നടത്താൻ സാധിച്ചിട്ടുണ്ട്. വിവിധയിനങ്ങളിൽ മത്സരങ്ങൾ നടത്തുകയും അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ ഉപജില്ല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു.

ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ നമ്മുടെ സ്ക്കൂളും ഉണ്ടായിരുന്നു എന്നത് ഏറെ ചാരിതാർത്ഥ്യം നൽകുന്നു.

കോവിഡ് കാല പ്രതിസന്ധികൾക്കിടയിലും കുട്ടികളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ കണ്ടെത്തുന്നതിനും അവർക്കു വേണ്ട പ്രോത്സാഹനങ്ങൾ നൽകുന്നതിനും സ്കൂളിലെ മറ്റു ക്ലബ്ബുകളാടൊപ്പം ചേർന്ന് വിദ്യാരംഗം കലാ സാഹിത്യ വേദിയും അതിന്റെ സാഹിത്യസപര്യ തുടർന്നുകൊണ്ടിരിക്കുന്നു ....... 🌹

ഗണിത ക്ലബ്

സ്കൂളിന് അപ്പുറമുള്ള ജീവിതവുമായി പഠനത്തെ ബന്ധപ്പെടുത്തുകയും, പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് പഠനത്തെ വ്യാപിപ്പിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ വിദ്യാലയം ജനിക്കുന്നത്... ഭൗതിക സാഹചര്യങ്ങൾ ഒരുപരിധിവരെ പഠിതാക്കളെ ആകർഷിക്കുമെങ്കിലും പഠനത്തിന്റെ  വിവിധ മേഖലകളിലേക്ക് പഠിതാക്കളെ കൂട്ടിക്കൊണ്ടുപോകുന്ന അവസ്ഥ സംജാതമാക്കുമ്പോൾ മാത്രമാണ് അധ്യാപക വിദ്യാർത്ഥി ബന്ധം മികച്ച അർത്ഥ തലങ്ങളിലേക്ക് മാറുന്നത്...

      ഇത്തരമൊരു ആശയം മുൻനിർത്തി ചിന്തിക്കുമ്പോൾ നമ്മുടെ സ്കൂളിലെ മികവാർന്ന വിവിധ പ്രവർത്തനങ്ങൾക്കൊപ്പം കൂട്ടിച്ചേർക്കപ്പെടേണ്ടുന്ന ഒന്നാണ് ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ... പൊതുവേ  ചില കുട്ടികൾക്ക് ഗണിതാ ഭിമുഖ്യം വളരെ കുറവായി കാണാം. ആസ്വദിച്ച് പഠിക്കുന്ന തലത്തിലേക്ക് ഗണിതത്തെ കൊണ്ടുപോകുവാൻ ബന്ധപ്പെട്ട അധ്യാപകർ വളരെയധികം ബുദ്ധിമുട്ടുന്നു... ഇത്തരം സാഹചര്യങ്ങളെ കൂടുതൽ  മെച്ചപ്പെടുത്തി ആകർഷകമാക്കാൻ വിദ്യാഭ്യാസ വകുപ്പും ബന്ധപ്പെട്ട ഏജൻസികളും വളരെയധികം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നുണ്ട്... അത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും വിവിധ ശില്പശാലകളും, ക്വിസ് മത്സരങ്ങളും സെമിനാറുകളും, ഗണിത മേളകളും വിവിധ വർഷങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.. അത്തരം പ്രവർത്തനങ്ങൾക്ക് ഫലപ്രദമായ തുടർച്ച നിലനിർത്തുവാൻ സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകർ  ശ്രദ്ധിച്ചു വരുന്നു.. അബ്ദുൾ ബഷീർ , അമൃത .പി രാമകൃഷ്ണൻ എന്നീ അധ്യാപകർ ഗണിത ക്ലബ്ബിന്റെ വിവിധ തലങ്ങൾ കൈകാര്യം ചെയ്ത് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചു വരുന്നു..

       ഉപജില്ലാ ഗണിതശാസ്ത്രമേള യോടനുബന്ധിച്ച് മത്സരങ്ങളിലും സെമിനാറുകളിലും ഈ സ്കൂളിലെ കുട്ടികൾ സ്ഥിരമായി പങ്കെടുക്കാറുണ്ട്... നമ്പർ ചാർട്ട് ,വർക്കിംഗ് മോഡൽ, ജോമട്രിക്കൽ ചാർട്ട് തുടങ്ങിയവയുടെ നിർമാണത്തിലും രൂപീകരണത്തിലും  വേണ്ട പരിശീലനം വിവിധ കാലഘട്ടങ്ങളിൽ നൽകിവരുന്നു..

ഗണിതാശയങ്ങൾ എളുപ്പത്തിൽ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ആയി സ്കൂൾതലത്തിൽ  വിവിധ ഗണിത ശില്പശാലകളും ഗണിത പഠനോപകരണ നിർമ്മാണവും നടത്തിയിട്ടുണ്ട്... 2019 ൽ രണ്ട് ഗണിത ശില്പശാലകൾ ബി. ആർ സി യുടെ സഹായത്തോടെ നടത്തപ്പെട്ടു.. ബി ആർ സി പരിശീലകരായ രൂപ ,ബീന ലിജിന തുടങ്ങിയവർ നേതൃത്വം നൽകിയ ഒരു ദിവസത്തെ ശില്പശാല വളരെയധികം രസകരവും അനുഭവവേദ്യവും ആയിരുന്നു... വിവിധ ഗണിത രൂപങ്ങളും, ചാർട്ടുകളും, ഗണിത പഠനത്തിന് ഉപകാരപ്പെടുന്ന നിർമ്മിതികളും ഈ ശില്പശാലയിൽ രൂപംകൊണ്ടു... അങ്ങനെ നിർമ്മിക്കപ്പെട്ട ഗണിത രൂപങ്ങളും ,ഗണിതാശയ നിർമ്മിതികളും പ്രത്യേക അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്... വിവിധ ക്ലാസുകളിലെ ഗണിത പഠനത്തിൽ ഇവ വലിയൊരു മുതൽക്കൂട്ടായി ഉപയോഗിക്കപ്പെടുന്നു... ഈ രണ്ട് ശിൽപശാലകളും അധ്യാപകരെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഭവസാക്ഷ്യം കൂടിയായിരുന്നു...

    ഇതിൽ ഒരു ശില്പശാലയിൽ രക്ഷാകർതൃ കേന്ദ്രീകൃതമായ ഗണിത പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് നടത്തിയത്.... വീട്ടിലൊരു ഗണിതലാബ് എന്ന പദ്ധതി ഈ ശില്പശാല യിലൂടെ പ്രാവർത്തികമായി... ശിൽപ്പശാലകളിലൂടെ രൂപം കൊണ്ട പഠനോപകരണങ്ങൾ കുട്ടികൾക്ക് നൽകിയത് വേറിട്ടൊരു പഠന സാക്ഷ്യം കൂടിയായി... മാത്രമല്ല ഇത്തരം ശില്പശാലകൾ കുട്ടികളുടെ ഗണിത പഠനത്തിൽ  ഏതെല്ലാം വിധത്തിൽ രക്ഷകർത്താക്കൾക്ക് പിന്തുണ നൽകാമെന്ന ബോധ്യത്തിന് കൂടുതൽ വ്യക്തത വരുത്തുന്നത് കൂടിയായിരുന്നു....

ഉൽപ്പന്നങ്ങൾ ഏറെ... പക്ഷേ സൂക്ഷിക്കാൻ സുരക്ഷിതമായ  ഇടമില്ല എന്നതാണ് എവിടെ വിദ്യാലയം നേരിടുന്ന പ്രധാന പ്രശ്നം... പരിമിതികൾ നേട്ടങ്ങൾ ആക്കുന്ന ഇവിടുത്തെ ഗണിതാധ്യാപകർ ആ സാഹചര്യവും അതിജീവിക്കും എന്ന് പ്രത്യാശിക്കുന്നു......

ഗണിതശില്പശാല 1

  ഗണിതശില്പശാല 2

ഓസോൺ ഇക്കോ ക്ലബ്ബ്

കുട്ടികളിൽ സ്വാഭാവിക പഠനത്തോടൊപ്പം തന്നെ  വിവിധ പ്രവർത്തന മേഖലകൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വിവിധ ക്ലബ്ബുകൾ രൂപംകൊണ്ടിട്ടുള്ളത്.. ഇത്തരം ആശയത്തിന്റെ  പൂർത്തീകരണമായി വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഈ സ്കൂളിൽ നടന്നു വരുന്നു... അതുകൂടാതെ വിദ്യാലയം ആവശ്യപ്പെടുന്നതും, ഗവൺമെൻറ് നിർദ്ദേശിക്കുന്നതും ആയ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ പ്രസ്തുത ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നുണ്ട്... പൂർണമായ അക്കാദമിക വർഷം പ്രാവർത്തികമായ അവസരങ്ങളിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം കൊണ്ട് ഗവൺമെൻറ് യുപി സ്കൂളിലെ അധ്യയന മേഖല വേറൊരു തലത്തിലേക്ക് വന്നു എന്ന് പറയാൻ കഴിയും...

      വിവിധ വിഷയ ക്ലബ്ബുകൾ കൂടാതെ പരിസ്ഥിതി , ഐ.ടി , ക്ലബ്ബുകളും തനതായ പ്രവർത്തനമേഖലകൾ സൃഷ്ടിച്ചിട്ടുണ്ട്... കുട്ടികളിൽ സൗഹൃദവും സഹകരണവും സേവനമനോഭാവവും ആവശ്യപ്പെടുന്ന കാലഘട്ടമാണ് ഇത്.

ഇത്തരം ഉദ്ദേശലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുന്നതിനായി വളരെയധികം സജീവമായ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്... ശ്രീ പ്രദീപ് മാസ്റ്ററുടെ നേതൃത്വത്തിൽ കുറേ വർഷങ്ങളായി സ്കൂളിലും സമീപത്തും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നുവരുന്നു... ഓസോൺ ഇക്കോ ക്ലബ്ബ് എന്നാണ് ഈ കൂട്ടായ്മയ്ക്ക് നൽകിയിരിക്കുന്ന നാമം... ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ചടത്തോളം സ്ഥലപരിമിതി കൊണ്ട് വീർപ്പുമുട്ടൽ അനുഭവിക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്... എങ്കിലും ലഭ്യമായ സ്ഥലവും സമയവും ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് അതിൽനിന്നും മെച്ചപ്പെട്ട ഫലം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ആണ് ഈ കൂട്ടായ്മ നടത്തിവരുന്നത്... സ്കൂളിലെ വിവിധ ക്ലാസ് റൂമുകളുടെ സമീപപ്രദേശങ്ങളും ഓഫീസ് പരിസരവും , ഒറ്റ സ്ഥലം സൗകര്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തി അവിടം പച്ചപ്പ് നിറ യ്ക്കാൻ ഈ കൂട്ടായ്മ ശ്രമിച്ചുവരുന്നു.. ചെടികൾ വെച്ച് പിടിക്കുക, അത് പരിപാലിക്കുക എന്നെ പ്രവർത്തനങ്ങൾ സമയമനുസരിച്ച് നടത്തിവരുന്നുണ്ട്...

        മുൻ വർഷങ്ങളിൽ പരിസ്ഥിതി  നടത്തവും, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും ഊർജിതമായി നടന്നുവന്നിരുന്നു.. ഏകദേശം നാല്പതോളം കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു... മുതിർന്ന വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾക്ക് പകരമായി മറ്റു കുട്ടികളെ പ്രവേശിച്ച്  പ്രവർത്തന നിരതരാക്കാൻ  ശ്രദ്ധിച്ചു വരുന്നുണ്ട്.. കോവിഡിന്റെ  ഭീഷണി ഇല്ലാതിരുന്ന അവസരങ്ങളിൽ  ആറളം ഫാമിലേക്ക് പ്രകൃതി പഠന ക്യാമ്പിനും, പഠനയാത്ര കൾക്കുളുമായി കുട്ടികളെ കൊണ്ടുപോയിരുന്നു... പിന്നീട് കുട്ടികളിൽ നിന്നും പ്രകൃതി അനുഭവക്കുറിപ്പുകളും, യാത്രാവിവരണങ്ങളും ശേഖരിച്ച് പ്രദർശിപ്പിച്ചിരുന്നു... പ്രകൃതി പഠനക്യാമ്പിൽ മികച്ച രീതിയിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന കുട്ടികളെ സ്കൂൾ അസംബ്ലിയിൽ വെച്ച് ആദരിക്കുവാനും ശ്രദ്ധിച്ചിരുന്നു....

           ഞങ്ങളുടെ ചെറു ഇടങ്ങളിൽ ചെടികൾ വെച്ച് പിടിപ്പിക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.. അബ്ദുൽ ബഷീർ മാസ്റ്ററിന്റെ മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും പ്രവർത്തനത്തിന് വലിയൊരു മുതൽക്കൂട്ടാണ്... സമീപഭാവിയിൽ പൂർത്തിയാകുമെന്ന്  വിശ്വസിക്കുന്ന പുതിയ കെട്ടിടം നൂതനമായ മാർഗങ്ങളാൽ ഏറ്റവും ശുചിയായി സൂക്ഷിക്കുക എന്ന ഒരു ലക്ഷം ഞങ്ങളുടെ മനസ്സിലുണ്ട്.. ആ സ്വപ്നം എത്രയും പെട്ടെന്ന് സഫലമാകും എന്ന് പ്രതീക്ഷിക്കുന്നു..

          ഒരു വർഷത്തിലെ വിവിധ ദിനാചരണങ്ങളിൽ   പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ സമയബന്ധിതമായി ഏറ്റെടുത്ത് ചെയ്യുവാൻ ഈ ക്ലബ്ബ് പ്രതിജ്ഞാബദ്ധമായി വർത്തിക്കുന്നു.... വിവിധ ക്ലാസുകളിലെ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രകൃതി  പഠനയാത്രകൾ ആവശ്യമെങ്കിൽ അവ കൃത്യമായി നടത്തി വരുന്നു... പ്രത്യേകിച്ച് മേൽ ക്ലാസ്സുകളിലെ സാമൂഹ്യശാസ്ത്രം, സയൻസ് വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതലും ഇത്തരം യാത്രകൾ നടത്തിയിട്ടുള്ളത്....

          സ്കൂൾ പരിസര ശുചീകരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്കും മറ്റ് ജൈവ അജൈവ വസ്തുക്കളും തരംതിരിച്ച് വേർതിരിക്കുകയും കൃത്യമായി സംസ്കരണം സാത്താൻ ബന്ധപ്പെട്ടവരെ ഏൽപ്പിക്കുകയും ചെയ്യുക എന്നത് ഞങ്ങൾ സമയബന്ധിതമായി നടപ്പിലാക്കി വരുന്നു...

         പ്രകൃതി  സംരക്ഷണം മാനവരാശിയുടെ കടമയായി മാറ്റേണ്ടുന്ന കാലഘട്ടം  സമാഗതമായിരിക്കുന്നു... ആ കർത്തവ്യ നിർവ്വഹണത്തിൽ മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ കുട്ടികൾ കൾ ഫലപ്രദമായി  പ്രവർത്തിക്കുകയും, ഭദ്ര ഉത്തമ പൗരന്മാരായി മാറുകയും ചെയ്യും എന്ന് ഞങ്ങളുടെ  ഓസോൺ ഇക്കോ ക്ലബ്ബ് ഭാരവാഹികൾ വിശ്വസിക്കുന്നു....

കഴിഞ്ഞു പോയ വർഷങ്ങളിൽ നമ്മുടെ സ്കൂളിലെ പരിമിതമായ ചുറ്റുപാടുകളിൽ നിന്ന് ഒരു ഹരിത വലയം സൃഷ്ടിച്ച  ഒരു സത്കർമ്മി  ആയിരുന്നു , രണ്ടുവർഷം മുമ്പ് റിട്ടയർ ചെയ്ത ശ്രീ സുരേശൻ ചാത്തോത്ത്  മാസ്റ്റർ.. ജീവവായു നൽകുന്നതുപോലെ എന്നും ചെടികൾക്ക് വെള്ളം,വളം എന്നിവ നൽകി പോറ്റി വളർത്താൻ അദ്ദേഹം വളരെയധികം ശ്രദ്ധാലുവായിരുന്നു.. അദ്ദേഹത്തിൻറെ കൈകൾ കൊണ്ട് നട്ട ബോഗൻവില്ല കളാണ് ഇന്ന് പുഷ്പിച്ചു നിൽക്കുന്നത് .. സ്കൂൾ ഭക്ഷണശാലയ്ക്ക് സമീപം പടർന്നുപന്തലിച്ചു നിൽക്കുന്ന  പാഷൻ ഫ്രൂട്ട് പന്തൽ മാത്രം മതി അദ്ദേഹത്തിൻറെ പ്രവർത്തനത്തെ ഓർക്കാൻ... അദ്ദേഹം പ്രകൃതിയോടും സ്കൂൾ പരിസരത്തോടും കാണിച്ച അനുപമമായ സ്നേഹത്തിന്റെ ബാക്കിപത്രമാണ്  ഞങ്ങളുടെ പ്രവർത്തനങ്ങൾ...

പ്രവൃത്തിപരിചയ ക്ലബ്

വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൊണ്ട് സ്കൂളിന് വിവിധ ക്ലബ്ബുകൾ മത്സരബുദ്ധ്യാ പ്രവർത്തിക്കുമ്പോൾ അതിന് ഒരു തിലകക്കുറിയായി നിർവഹിക്കപ്പെട്ട  പ്രവർത്തനങ്ങൾ പ്രവൃത്തിപരിചയ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെട്ടു... ക്ലബ്ബിൻറെ നായകനായി പ്രവർത്തിക്കുന്ന അമർനാഥ് മാസ്റ്ററുടെ  സ്വാഭാവിക പ്രവർത്തനങ്ങളിൽ നിന്ന് മികച്ച രണ്ട് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് തുടങ്ങാം.... സോപ്പ് നിർമ്മാണവും, ലോഷൻ നിർമ്മാണവും ആയിരുന്നു അവ... ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ സാനിറ്റൈസർ നിർമ്മാണത്തിലും അദ്ദേഹം തൽപരനായി പ്രവർത്തിക്കുന്നു...

         തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സാക്ഷിനിർത്തി എല്ലാ അധ്യാപകർക്കും ഇടവേളകൾ നൽകി പങ്കാളികളാക്കി അദ്ദേഹം നടത്തിയ പ്രവർത്തനമായിരുന്നു സോപ്പ് നിർമാണം... നമ്മൾ നിത്യേന ഉപയോഗിക്കുന്ന വിവിധ സുഗന്ധങ്ങൾ നിറഞ്ഞ സോപ്പുകൾ എങ്ങനെ വളരെ എളുപ്പത്തിലും ലളിതമായും ഉണ്ടാക്കാം എന്ന് ഈ ശില്പശാലയിൽ കൂടി അദ്ദേഹം കാണിച്ചു തന്നു..

അസംസ്കൃതവസ്തുക്കൾ ആയ വെളിച്ചെണ്ണ, സ്റ്റോൺ പൗഡർ , പ്ലാസ്റ്റിക് സോഡാ മുതലായ വസ്തുക്കൾ പ്രേക്ഷകരായ ഞങ്ങൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം സോപ്പ് നിർമാണത്തിന്റെ പ്രാഥമിക  ഘട്ടത്തിലേക്ക് കടന്നു....

         വെളിച്ചെണ്ണയും കാസ്റ്റിക് സോഡയും ലയിപ്പിച്ച്  കളറുകൾ ചേർത്ത് കുട്ടികളെയും അധ്യാപകരെയും കൊണ്ട് നിശ്ചിതസമയം ഇളക്കി അനുയോജ്യമായ അച്ചിൽ   സോപ്പുകൾ തയ്യാറാക്കി   സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിച്ചു... പിറ്റേദിവസം ഓരോ അച്ചിൽ നിന്നും സോപ്പുകൾ വേർപെടുത്തി, ചെറിയ കവറുകളിലാക്കി വലിയൊരു വിസ്മയം അദ്ദേഹം സൃഷ്ടിച്ചു..

     നിർമ്മാണ വേളയിൽ കാണികളായി നിന്ന കുട്ടികൾക്കും അധ്യാപകർക്കും ഇതൊരു നവ്യാനുഭവം ആയിരുന്നു... സോപ്പ് നിർമാണത്തിന് ആവശ്യമായ  കിറ്റ് അനുയോജ്യമായ അളവിൽ  ഉപയോഗിച്ചാൽ ആർക്കും സ്വന്തം വീട്ടിൽ സോപ്പ് നിർമ്മിക്കാമെന്ന ഒരു ആത്മവിശ്വാസം അദ്ദേഹം ഈ പ്രവർത്തനത്തിലൂടെ എല്ലാവർക്കും പകർന്നു തന്നു...

        പ്രവർത്തിച്ചു പഠിക്കുക എന്ന മഹത് സന്ദേശം അധ്യാപകരിലും വിദ്യാർഥികളിലും പകർന്നുനൽകിയ ഒരു പ്രത്യേക പഠനാന്തരീക്ഷം ആയിരുന്നു ശ്രീ. അമർനാഥ് മാസ്റ്റർ ഒരുക്കിയ ഈ വിസ്മയം..

പ്രവൃത്തിപരിചയ ക്യാമ്പ്...ലോഷൻ നിർമാണം

🔥🔥🔥🔥🔥🔥🔥🔥🔥

*പ്രവൃത്തിപരിചയ ക്യാമ്പ് *

ലോഷൻ നിർമാണം

🔥🔥🔥🔥🔥🔥🔥🔥

ചുരുങ്ങിയ ചെലവിലും എളുപ്പത്തിലും നമുക്ക് നിത്യവും ആവശ്യമായ പല വസ്തുക്കളും വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന ആശയം പ്രാവർത്തികമാ ക്കുകയായിരുന്നു സ്കൂളിൽ സംഘടിപ്പിച്ച പല പ്രവർത്തിപരിചയ ക്യാമ്പുകളിലൂടെയും അമർനാഥ് മാസ്റ്റർ... ധാരാളം പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തുവരുന്നു.. വളരെ എളുപ്പത്തിൽ കവറുകൾ ഉണ്ടാക്കുന്നതും, വിവിധ ഗണിത രൂപങ്ങൾ കടലാസുകൾ കൊണ്ട് നിർമ്മിക്കുന്നതും, പേപ്പർ ബാഗ് നിർമ്മാണവും, നൂലുകൾ കൊണ്ടുള്ള ചില വിസ്മയങ്ങളും, മെറ്റൽ എൻഗ്രേവിങ്, പാഴ്‌വസ്തുക്കൾ കൊണ്ട് രൂപങ്ങൾ ഉണ്ടാക്കൽ തുടങ്ങി എണ്ണമറ്റ കരവിരുതുകൾ അദ്ദേഹത്തിൽനിന്ന് ഞങ്ങളുടെ വിദ്യാലയത്തിന് ലഭ്യമായിട്ടുണ്ട്.. വളരെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രവർത്തനം ആയിരുന്നു ചുരുങ്ങിയ ചെലവിൽ ഉള്ള ലോഷൻ നിർമാണം.. ഇതിനായി ഒരു ലഘു ക്യാമ്പ് അദ്ദേഹം സ്കൂളിൽ സംഘടിപ്പിച്ചു... കുട്ടികളും അധ്യാപകരും ഇതിന് സാക്ഷികളായി..

       ആവശ്യമായ അസംസ്കൃത വസ്തുക്കൾ അവശ്യമായ അളവിൽ  കൂട്ടിച്ചേർത്ത് ലോഷൻ ഉണ്ടാക്കുന്ന വിധം അദ്ദേഹം കുട്ടികൾക്കും അധ്യാപകർക്കുമായി വിശദീകരിച്ചുകൊടുത്തു... ഇതിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഏതെന്നും അവ ലഭ്യമാവുന്ന സ്ഥലങ്ങളും അദ്ദേഹം പരിചയപ്പെടുത്തി... ലിക്വിഡ് സോപ്പ്, ഫെനോയിൽ, വെള്ളം, സുഗന്ധത്തിനായുള്ള എസൻസ് എന്നിവ കൃത്യമായ അളവിൽ ചേർത്ത് വളരെ എളുപ്പത്തിൽ ഒരു ലോഷൻ ഉണ്ടാക്കുന്ന വിധം പ്രസ്തുത ക്ലാസ്സിൽ വെച്ച് അവതരിപ്പിക്കപ്പെട്ടു..

         3 ലിറ്റർ വെള്ളം ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട  ലോഷൻ പിന്നീട് ആവശ്യമായ വെള്ളം ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കുന്ന വിധവും അദ്ദേഹം വിശദീകരിച്ചു... സ്കൂളിലേക്ക് ദീർഘനാളത്തെ ആവശ്യത്തിനായുള്ള ലോഷൻ ഈ ശിൽപശാലയുടെ പ്രവർത്തനഫലമായി ലഭിച്ചു...

        അഭിരുചിയും, ഒരല്പം ക്ഷമയും ഉള്ള  ആർക്കും  ഇത്തരം ക്യാമ്പുകളിലൂടെ അവരുടെ ജീവിതത്തിൽ  ചില വിസ്മയം സൃഷ്ടിക്കാൻ സാധിക്കുമെന്ന്  അമർനാഥ് മാസ്റ്റർ തെളിയിച്ചു കൊണ്ടേയിരിക്കുന്നു...




ഹെൽത്ത് ക്ലബ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം