"സി.എം.എച്ച്.എസ് മാങ്കടവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 12: വരി 12:


==                                    '''[[സി.എം.എച്ച്.എസ് മാങ്കടവ്/2016-2017|2016-2017]]''' ==
==                                    '''[[സി.എം.എച്ച്.എസ് മാങ്കടവ്/2016-2017|2016-2017]]''' ==
==  '''അധ്യയന വർഷത്തെ പ്രവർത്തനം''' ==
=== '''പുതിയ സാരഥി''' ===
'''2016 മാർച്ച് 31ന് തന്റെ 28 വർഷത്തെ അനുഭവജ്ഞാനവുമായി തികഞ്ഞ ആത്മാർഥതയോടെയും ഉത്തരവാദിത്വത്തെയും ഈ സ്കൂളിലെ ഉയർച്ചയുടെ ഔന്നത്യത്തിലേക്ക് നയിച്ച പ്രധാനാധ്യാപകൻ ശ്രീ കെ പി രാജൻ വിരമിച്ചപ്പോൾ ഏപ്രിൽ ഒന്നുമുതൽ ശ്രീ ബഷി പി വർഗീസ്  കാർമൽ മാതയുടെ സാരഥ്യം ഏറ്റെടുത്തു.'''
=== '''പ്രവേശനോത്സവം''' ===
'''ഈ അധ്യായന വർഷത്തെ പഠനപ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി ആരംഭിച്ചു. പ്രധാന അധ്യാപകൻ ബഷീർ പി വർഗീസും 13 അധ്യാപകരും 4 അധ്യാപകരും 9 ഡിവിഷനുകളിലായി 314 കുട്ടികളുമാണ് പ്രവേശനോത്സവം നടത്തിയത്. 2016 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുകയും പ്രവേശനോത്സവം ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ മദർ ലേത്തൂസ് നിർവഹിക്കുകയും ചെയ്തു. യോഗത്തിൽ പിടിഎ പ്രസിഡണ്ട് 100% വിജയം നേടിയ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.'''
=== '''അദ്ധ്യാപക രക്ഷാകർത്തൃസംഘടന''' ===
'''15. 6. 2016 നടന്ന പ്രഥമ ജനറൽ ബോഡി യോഗം കാൽവരി ഹൈസ്കൂൾ അധ്യാപകൻ ഫാദർ വിനീത് വാഴേക്കുടി സി എം ഐ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ടായി ശ്രീ എം എം സന്തോഷ് കുമാറും എം പി ടി എ പ്രസിഡണ്ട് ആയി ശ്രീമതി മിനി മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു.'''
=== '''ജീവിത മാർഗ്ഗദർശനം''' ===
'''വിദ്യാർത്ഥികളുടെ സമഗ്ര ഉന്നതി ലക്ഷ്യമാക്കിയുള്ള നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ സാധിച്ചു. സെപ്റ്റംബർ 29,30,ഒക്ടോബർ 1 തീയതികളിൽ എം എസ് ടി ഫാദർ സഖറിയാസ് തടത്തിലിന്റെയും ശ്രീ ആന്റണി മുനിയറ യുടെയും നേതൃത്വത്തിൽ ജീവിതമാർഗദർശന സെമിനാർ നടന്നു. കൗൺസിലിംഗ് വൈദഗ്ധ്യമുള്ള ബഹുമാനപ്പെട്ട വൈദികർ സിസ്റ്റേഴ്സും കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്നു. ഡി സി എൽ സംഘടന സിസ്റ്റർ മോൺസി ടി സി, കെ സി എസ് എൽ സിസ്റ്റർ ബിനി മരിയ, ജീസസ് യൂത്ത് സിസ്റ്റർ സിൻസി കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ സജീവമാണ് .'''
=== '''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്''' ===
'''ജനാധിപത്യ സമ്പ്രദായത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി 11 /8 /2016 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുകയുണ്ടായി. രഹസ്യ ഓട്ടോ വഴി സ്കൂൾ ചെയർപേഴ്സണായി കുമാരി അഖില മോള് അശോകനും സ്കൂൾ ലീഡറായി മാസ്റ്റർ പോൾ കെ എബ്രാഹവും തിരഞ്ഞെടുക്കപ്പെട്ടു.'''
=== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ===
'''കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന സർഗവാസനകളെ തൊട്ടുണർത്തുവാനും കലാ-സാഹിത്യ രംഗങ്ങളിൽ അവരെ മുൻപന്തിയിലേക്ക് കൊണ്ടുവരാനും ഉതകുന്ന വിധത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. സ്കൂൾ തല ഉദ്ഘാടനം ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ റോബി കണ്ണൻചിറ സിഎംഐ അവർകൾ നിർവഹിച്ചു. മാനവ മൈത്രി മതമൈത്രി ഭൂമൈത്രി വിഷയങ്ങളെ അടിസ്ഥാനമാക്കി ശില്പശാല നടത്തുകയും ചെയ്തു. അതോടൊപ്പം ഡിസിഎൽ ന്റെ രൂപതാതല ഉദ്ഘാടനവും നടത്തി.'''
=== '''മേളകൾ''' ===
'''പാട്ട് പാടിയത് വിഷയങ്ങളിൽ മികവ് കാണിക്കാൻ ഇക്കൊല്ലവും കലാ കായിക താരങ്ങൾക്ക് കഴിഞ്ഞു എന്ന് അഭിമാനത്തോടെ പറയട്ടെ. 12 8 2016 നടന്ന സ്കൂൾ കലോത്സവം ലോക്കൽ മാനേജർ സിസ്റ്റർ ജാസ്മിൻ ഉദ്ഘാടനം ചെയ്തു. രാഗം, താനം,പല്ലവി ഗ്രൂപ്പുകളിൽ നടന്ന മത്സരത്തിൽ രാഗം ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി .'''
'''   പത്താംമൈൽ ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്ന അടിമാലി ഉപജില്ലാ കലോത്സവത്തിൽ 156 പോയിന്റ് കാർമൽ മാതാ സ്കൂൾ സെക്കൻഡ് ഓവറോൾ നേടി. തൊടുപുഴയിൽ വച്ച് നടന്ന ജില്ലാ കലോത്സവത്തിൽ ഒൻപത് ഇനങ്ങളിലായി 39 കുട്ടികൾ മത്സരിച്ചു. പങ്കെടുത്ത ഇനങ്ങളിൽ എല്ലാറ്റിനും a ഗ്രേഡ് നേടാനും നാടകത്തിന് സംസ്ഥാന കലോത്സവത്തിൽ നാലാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കാനും കഴിഞ്ഞു. സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത 10 കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയ്ക്ക് 30 വീതം ഗ്രേസ്മാർക്ക് ലഭിച്ചു. പ്രവർത്തി പരിചയമേളയിൽ പാം ലീവ്സ് പ്രോഡക്റ്റ് മേക്കിങ് ന് ലിയോ മോൻ സിബി സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. ഐടി മേളയിൽ മലയാളം ടൈപ്പിംഗ്, ഐടി ക്വിസ് എന്നിവയ്ക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാനും ഗ്രേസ്മാർക്ക് കരസ്ഥമാക്കാനും മാസ്റ്റർ ഹേമന്ത ജിജോക്ക് കഴിഞ്ഞു.'''
''' അടിമാലി സബ്ജില്ലാ ശാസ്ത്രമേള യിൽ കാർമൽ മാതാ ക്ക് ഓവറോൾ സെക്കൻഡ് ലഭിക്കുകയുണ്ടായി ശാസ്ത്രനാടക മത്സരത്തിൽ "പവർ ടു എംപവർ" എന്ന നാടകം സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടുകയും കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്തു. ഗണിത ശാസ്ത്രമേളയിൽ 10 കുട്ടികളെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. സാമൂഹ്യശാസ്ത്രമേളയിൽ 10 കുട്ടികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു.'''
=== '''സ്പോർട്സ്''' ===
'''കായിക അധ്യാപകനായ ശ്രീ റെജി ഇട്ടൂപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾ കായിക പരിശീലനം നടത്തുകയും സബ്ജില്ലാ തലത്തിൽതൈകൊണ്ടക്ക് 14പോയിന്റ് കരസ്ഥമാക്കുകയും ചെയ്തു. അത്‌ലറ്റിക് മീറ്റിൽ 19പോയിന്റ് കരസ്ഥലമാക്കി. കാൽവരി ഹൈസ്കൂളിൽ വച്ച് നടന്ന ഇടുക്കി റവന്യൂ ഡിസ്ട്രിക്ട് മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.'''
=== '''ഉച്ചഭക്ഷണ പരിപാടി''' ===
'''എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിൽ നിന്ന് ഉച്ചഭക്ഷണം നൽകി വരുന്നു.'''
=== '''ജെ ആർ സി''' ===
'''മലയാളം അധ്യാപിക സിസ്റ്റർ ടെസ് ലിൻ കൺവീനർ ആയി ജെ ആർ സി യെ നയിക്കുന്നു. ഈ വർഷം എസ്എസ്എൽസി എഴുതിയ 17 കേഡറ്റുകൾക്ക് 10 വീതം ഗ്രേസ്മാർക്ക് ലഭിച്ചു. ചെങ്കുളം മേഴ്സി ഹോം സന്ദർശിച്ച് മുന്നൂറോളം അന്തേവാസികൾക്ക് ഉച്ച ഭക്ഷണവും വസ്ത്രവും നൽകി. ഓടക്കാ സിറ്റിയിലുള്ള പ്രത്യാശ ഭവൻ സന്ദർശിച്ച ഓണക്കോടിയും ക്രിസ്മസ് കേക്കും നൽകുകയുണ്ടായി. ഏകദേശം പതിനായിരം രൂപ പൂവർ ഫണ്ട് സമാഹരിച്ച് ചികിത്സയ്ക്കും കാരുണ്യ പ്രവർത്തികൾക്കുമായി നൽകി.'''
=== '''സ്കൗട്ട്''' ===
'''സോഷ്യൽ സയൻസ് അധ്യാപിക സിസ്റ്റർ ഗ്രേസ്‌ലെറ്റ് സ്കൗട്ട് നയിക്കുന്നു. സ്കൗട്ടിന്റെ ദ്വിതിയ പരീക്ഷയിൽ 14 കുട്ടികൾ വിജയിച്ചു. ഈ വർഷം 10 കുട്ടികൾ പുതിയതായി സ്കൗട്ടിൽ ചേർന്നിട്ടുണ്ട്.'''
=== '''ജീവകാരുണ്യ പ്രവർത്തനങ്ങൾ''' ===
'''കാരുണ്യ വർഷത്തോട് അനുബന്ധിച്ച് ദിവസം ഒരു രൂപ ശേഖരിക്കുക എന്ന പദ്ധതിയിൽ ക്ലാസിലെ കുട്ടികൾ 8000 രൂപ സ്വരൂപിച്ച് ജന്മനാ എച്ച്ഐവി ബാധിതരായ  കുട്ടികൾക്കുള്ള സ്കോളർഷിപ്പ് ഫണ്ടിലേക്ക് നൽകുകയുണ്ടായി. പത്താം ക്ലാസിലെ മൂന്നു കുട്ടികൾ മോണിക്കാ സിറ്റിയിലുള്ള പ്രത്യാശാ ഭവനിലെ അന്തേവാസികൾക്ക് എല്ലാ ദിവസവും ഉച്ചഭക്ഷണം നൽകി.'''
=== '''പഠന വിനോദ യാത്ര''' ===
'''പത്താം ക്ലാസിലെ 74 കുട്ടികളും 11 സ്റ്റാഫും ഗോവയ്ക്ക് പഠന വിനോദ യാത്ര നടത്തുകയുണ്ടായി. മലയോര മണ്ണിന്റെ കുരുന്നുകൾക്ക് ട്രെയിൻയാത്ര വ്യത്യസ്ത അനുഭവമായിരുന്നു.'''
=== '''ആഘോഷങ്ങൾ''' ===
'''നമ്മുടെ വിദ്യാലയത്തിന് നാമഹേതുവായ പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാൾ ജൂലൈ 16ന് ഭക്തിനിർഭരമായി ആഘോഷിച്ചു . ഒത്തുചേർന്ന് അവർക്കെല്ലാം ഉത്തരവും മധുരപലഹാരങ്ങളും നൽകി സന്തോഷം പങ്കിട്ടു.'''
''' പിടിഎയുടെ നിർലോഭമായ സഹകരണത്തോടെ ഓണാഘോഷം നടത്തി. ഓണാഘോഷത്തോടനുബന്ധിച്ച് ഗ്രാൻഡ് പാരൻസ് ഡേ ആഘോഷിച്ചു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഊട്ടുപുരയുടെ ഉദ്ഘാടനം    9. 9.2016 ബഹുമാനപ്പെട്ട ദേവികുളം എംഎൽഎ ശ്രീ എസ് രാജേന്ദ്രൻ നിർവഹിച്ചു.'''
'''  പുൽക്കൂട് ഒരുക്കിയും കരോൾ ഗാന മത്സരം നടത്തിയ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമാക്കി.'''
=== '''തീവ്ര പരിശീലനം''' ===
'''എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾ കൂടുതൽ സമയം സ്കൂളിൽ ചെലവഴിച്ച പഠിക്കുന്നു. രാവിലെ എട്ടര മുതൽ ഒമ്പതര വരെയും വൈകിട്ട് മൂന്നര മുതൽ 6 മണി വരെയാണ് പരിശീലന സമയം.'''
=== '''മാനേജ്‍മെന്റ്''' ===
'''സിഎംസി ഇടുക്കി കാർമൽഗിരി പ്രൊവിൻസ് അകമഴിഞ്ഞ പിന്തുണയാണ് കാർമൽ മാതയുടെ കരുത്ത്. പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോക്ടർ സിസ്റ്റർ ആലീ സ് മരിയയും സ്കൂൾ മാനേജർ സിസ്റ്റർ ലേത്തൂസും വിദ്യാഭ്യാസ സെക്രട്ടറി സിസ്റ്റർ പുഷ്പലത യും ലോക്കൽ മാനേജർ സിസ്റ്റർ ജാസ്മിനും ഞങ്ങൾക്ക് വഴിവിളക്കുകൾ ആകുന്നു.'''
=== '''അവാർഡുകൾ''' ===
'''ഇരുട്ടു കാനം വിയ്യത്ത് പവർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ശ്രീ ദാമോദരൻ നായർ മൂന്ന് കുട്ടികൾക്ക് 2000 രൂപ വീതം സ്കോളർഷിപ്പ് തുക സമ്മാനിച്ചു. ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച ശ്രീ എം എൽ വിജയകുമാരൻ നായരും ശ്രീ എം ആർ രവീന്ദ്രൻ നായരും പ്രഥമാധ്യാപിക ശ്രീമതി കെ സി റോസിയും പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.'''
=== '''സ്കൂൾ ആനുവൽ ഡേ''' ===
'''സ്കൂൾ ആനുവൽ ഡേ ഉദ്ഘാടന പരിപാടി വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ ബിജി നിർവഹിച്ചു. വെള്ളത്തൂവൽ ഗവൺമെന്റ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീ കെ കെ രാജു മുഖ്യപ്രഭാഷണം നടത്തി. ബഹുമാനപ്പെട്ട സ്കോർ എപ്പിസ്കോപ്പ എൽദോസ് കൂ റ്റപ്പാല അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഈ വിദ്യാലയത്തിലെ മുൻ സാരഥി ശ്രീ കെ പി രാജൻ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ജയ ലേഖ സഞ്ജയൻ ആശംസകളർപ്പിച്ചു. പി ടി എ പ്രസിഡന്റ് എം എം സന്തോഷ് കുമാർ എം പി ടി എ പ്രസിഡന്റ് ശ്രീമതി മിനി മാത്യു ശ്രീദേവി എൽ പി സ്കൂൾ മാനേജർ ശ്രീ എസ് ജയകുമാർ എന്നിവർ ആശംസകൾ നേർന്നു.'''
=== '''എസ്എസ്എൽസി പരീക്ഷ''' ===
'''ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ 99 കുട്ടികൾ 100% വിജയം കരസ്ഥമാക്കുകയും മൂന്നു കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു.'''


==                    [[സി.എം.എച്ച്.എസ് മാങ്കടവ്/2015-2016|'''2015-2016''']]==
==                    [[സി.എം.എച്ച്.എസ് മാങ്കടവ്/2015-2016|'''2015-2016''']]==

19:13, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


2021-2022

2020-2021

2019-2020

2018-2019

2017-2018

2016-2017

2015-2016

2015 2016 അധ്യയനവർഷത്തെ പ്രവർത്തനം

പ്രവേശനോത്സവം

2015 ജൂൺ ഒന്നിന് നടന്ന  പ്രവേശനോത്സവം വർണ്ണശബളമാക്കി. 2015 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയ്ക്ക് 100% വിജയം നേടിയ കുട്ടികളെ തദവസരത്തിൽ അനുമോദിച്ചു. 356 കുട്ടികൾ പഠന മുറികളെ സജീവമാക്കി.

അദ്ധ്യാപക രക്ഷാകർത്തൃ സംഘടന

സ്കൂളിനെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന. സ്കൂളിൻെറ എല്ലാവിധ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം പി.ടി.എ അംഗങ്ങൾ കാഴ്ചവയ്കന്നു. സ്കൂളിലെ ആഘോഷപരിപാടികളിലും,പ്രത്യേക മീറ്റിംഗുകളിലും, പി.ടി എയുടെ സജീവ സാന്നിധ്യം ഉറപ്പുവരുത്താറുണ്ട്. അദ്ധ്യാപകരും,രക്ഷിതാക്കളും ,കുട്ടികളുംകൈകോർത്ത്മുന്നേറുന്ന അവസ്ഥ സംജാതമാക്കുന്നതിൽ പി.റ്റി.എ പ്രതിജ്ഞാബന്ധമാണ്.ഈ അധ്യായന വർഷത്തെ പ്രഥമ പി ടി എ യോഗം ജൂൺ 18 ന് ചേർന്നു. പിടിഎ പ്രസിഡണ്ട് ആയി ശ്രീ എം എം സന്തോഷ്കുമാറും എം പി ടി എ പ്രസിഡണ്ട് ആയി ശ്രീമതി ബിൽബി ജയനും തെരഞ്ഞെടുക്കപ്പെട്ടു. കാർമൽഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഡോക്ടർ സിസ്റ്റർ ആലിസ് മരിയയുടെ സാന്നിധ്യവും ഫാദർ ജോൺ കൂരൻ രക്ഷാകർത്താക്കൾക്ക് വേണ്ടി എടുത്ത ബോധവൽക്കരണ ക്ലാസും സന്ദർഭത്തിന് തിളക്കം വർദ്ധിപ്പിച്ചു.

കാർമൽ മാതാ ഡേ

നമ്മുടെ വിദ്യാലയത്തിന് ദിവ്യ നാമത്തിന് ഹേതുവായ കർമ്മല മാതാവിന്റെ പെരുന്നാൾ ജൂലൈ 16ന് ഭക്തിനിർഭരമായി കൊണ്ടാടി. ഒത്തുചേർന്ന് അവർക്കെല്ലാം ഒത്തിരി വും മധുരപലഹാരവും നൽകി സന്ദർഭം സന്തോഷഭരിതമാക്കി.

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം അടിമാലി കാർമൽഗിരി കോളേജിലെ മനഃശാസ്ത്ര വിഭാഗം മേധാവിയും പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ജസ്റ്റിൻ ജോസഫ് നിർവഹിച്ചു.ശ്രീ വിനോദ് ചമ്പക്കരയും സംഘവും അവതരിപ്പിച്ച കഥാപ്രസംഗവും തദവസരത്തിൽ ഉണ്ടായിരുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം അതോടൊപ്പം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിക്കപ്പെട്ടു. സയൻസ് സോഷ്യൽ സയൻസ് ഗണിതശാസ്ത്ര ക്ലബ്ബുകൾ, ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്, ഐടി ക്ലബ്ബ്, എക്കോ ക്ലബ്ബ്, കെ സി എസ് എൽ, ഡി സി എൽ എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു .

           സബ് ജില്ലാതല ഐ ടി മേളയിൽ അഞ്ചാംതവണയും നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനത്തെത്തി. സംസ്ഥാന തലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയ പത്താം ക്ലാസ് വിദ്യാർത്ഥിയായ നന്ദകിഷോർ വി എസ്, സി ഗ്രേഡ് നേടുകയും ചെയ്തു. ഗണിതശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ പങ്കെടുക്കാൻ യോഗ്യത നേടിയ എട്ടാം ക്ലാസ് വിദ്യാർത്ഥി ഹേമന്ത്‌ ജിജോയ്ക്ക് എ ഗ്രേഡ് ലഭിച്ചു. ശാസ്ത്രമേളയിൽ നാടകമത്സരത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി സംസ്ഥാനതലത്തിൽ പങ്കെടുത്ത കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ്മാർക്ക് ലഭിക്കുകയും ചെയ്തു.

കലോത്സവം

ഉപജില്ലാ കലോത്സവത്തിൽ 186 പോയിന്റ് ഓടെ നമ്മുടെ സ്കൂൾ ഒന്നാംസ്ഥാനത്തെത്തി. 12 ഇനങ്ങളിൽ ജില്ലാതലത്തിൽ മത്സരിച്ചു. ചിത്രരചന ഓയിൽ പെയിന്റ് ഇനത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ നന്ദകിഷോർ വിഎസ് സംസ്ഥാനതലത്തിൽ പങ്കെടുക്കുവാൻ അർഹത നേടി. ഏകാങ്ക നാടകവും സംസ്ഥാനതലത്തിൽ മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടു.

ജൂനിയർ റെഡ് ക്രോസ്

ബയോളജി അധ്യാപകനായ ശ്രീ ബഷി പി.വർഗീസും സിസ്റ്റർ ടെസ് ലിനും കൗൺസിലേഴ്സ് എന്ന നിലയിൽ ജെ ആർ സി യെ നയിക്കുന്നു. ഈ വർഷം എസ്എസ്എൽസി എഴുതിയ 17JRC കേഡറ്റുകൾ 10 വീതം ഗ്രേസ് മാർക്കിന് അർഹത നേടി. ചെങ്കുളം മേഴ്സി ഭവൻ സന്ദർശിച്ച് നാനൂറോളം അന്തേവാസികൾക്ക് ഉച്ച ഭക്ഷണവും വസ്ത്രങ്ങളും നൽകി.

സ്പോർട്സ്

കായികാധ്യാപകൻ ആയി മാനേജ്മെന്റ് താൽക്കാലിക നിയമനം നൽകിയ ശ്രീ ആൽബിൻ മാത്യുവിനെ നേതൃത്വത്തിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുകയും സബ്ജില്ലാ തലത്തിൽ 80 കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. രണ്ടു കുട്ടികൾക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുവാൻ സാധിച്ചു.

സ്കൗട്ട്

സാമൂഹ്യ സേവന തൽപരതയും രാജ്യസ്നേഹവും വളർത്തി തങ്ങളുടെ കഴിവുകളെ ഫലപ്രദമായി ഉപയോഗിക്കുവാൻ കുട്ടികളെ പരിപോഷിപ്പിക്കുന്ന സ്കൗട്ട് പ്രസ്ഥാനം ഈ വർഷം നമ്മുടെ സ്കൂളിൽ ആരംഭിക്കുകയും സിസ്റ്റർ ഗ്രേറ്റ് നേതൃത്വത്തിൽ 23 കുട്ടികൾ അതിൽ അംഗത്വമെടുത്ത് പ്രവേശ് പാഠങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

ഉച്ചഭക്ഷണ പരിപാടി

എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും മറ്റു ക്ലാസ്സുകളിലെ ആവശ്യപ്പെടുന്ന കുട്ടികൾക്കും ഉച്ചഭക്ഷണം നൽകിവരുന്നു.

പഠന വിനോദ യാത്ര

പത്താം ക്ലാസിലെ 93 കുട്ടികളുമായി തിരുവനന്തപുരത്തേക്ക് പഠന വിനോദ യാത്ര സംഘടിപ്പിച്ചു. 8 സ്റ്റാഫംഗങ്ങൾ ചെയ്തു.

ആഘോഷങ്ങൾ

അധ്യാപക രക്ഷാകർതൃ സംഘടനയുടെ നിർലോഭമായ സഹകരണത്തോടെ ഓണം ക്രിസ്തുമസ് ആഘോഷങ്ങൾ അവിസ്മരണീയമാക്കി. ഓണാഘോഷത്തോടനുബന്ധിച്ച് വിഭവസമൃദ്ധമായ സദ്യയൊരുക്കി കുട്ടികൾക്ക് നൽകി തദവസരത്തിൽ ബഹുമാനപ്പെട്ട ദേവികുളം എംഎൽഎ ശ്രീ എസ്.രാജേന്ദ്രൻ അവർകൾ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുകയും ചെയ്തു. വിവിധ ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുന്നു.

ജീവിത മാർഗ്ഗദർശനം

വിദ്യാർത്ഥികളുടെ ആധ്യാത്മികവും മാനസികവുമായ ഔന്നത്യം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട നിരവത്ത് അച്ഛന്റെ നേതൃത്വത്തിൽ നടത്തിയ ജീവിത മാർഗദർശനം സെമിനാർ എടുത്തുപറയത്തക്കതാണ്.അധിക സമയം കണ്ടെത്തി സയൻസ് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു

തീവ്ര പരിശീലനം

എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുഴുവൻ കുട്ടികളും ജനുവരി 21 ആം തീയതി മുതൽ രാത്രി ഒൻപത് മണി വരെ സ്കൂളിൽ തന്നെ ഇരുന്ന് പഠിക്കുവാനുള്ള അവസരമൊരുക്കി. കുട്ടികളുടെ പഠന കാര്യത്തിൽ ഏറെ ശ്രദ്ധിക്കുകയും ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ 131 കുട്ടികൾ 100% വിജയം നേടുകയും ചെയ്തു.

അവാർഡ്

ഇരുട്ട് ഗാനം നിയ്യത്ത് പവർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശ്രീ. ദാമോദരൻ നായർ മൂന്ന് കുട്ടികൾക്ക് 2000 രൂപ വീതം സ്കോളർഷിപ്പ് തുക അനുവദിച്ചു.

പാരിതോഷികങ്ങൾ

ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച ശ്രീ എം എൻ വിജയകുമാരൻ നായരും ശ്രീ എം ആർ രവീന്ദ്രൻ നായരും പ്രഥമ അധ്യാപക സ്ഥാനത്തുനിന്ന് വിരമിച്ച ശ്രീമതി കെ സി റോസിലിയും പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികൾക്ക് പാരിതോഷികങ്ങൾ നൽകി.

മാനേജ്മെന്റ്

സിഎംസി ഇടുക്കി കാർമൽഗിരി പ്രൊവിൻസിനു അകമഴിഞ്ഞ പിന്തുണയാണ് കർണിമാതാ യുടെ കരുത്ത്. ബഹുമാനപ്പെട്ട പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോക്ടർ സിസ്റ്റർ ആലീസ് മരിയയുടെ കരുതലും സ്നേഹവാത്സല്യങ്ങളും സ്കൂളിന്റെ എല്ലാവിധ ഉന്നതിക്കും കാരണമാകുന്നു

യാത്രാമംഗളങ്ങൾ

അധ്യാപനത്തിന് ഔദ്യോഗികരംഗത്ത് നിന്ന് 28 വർഷത്തിന് അനുഭവജ്ഞാനവും ആയി വിരമിക്കുന്ന ഞങ്ങളുടെ പ്രഥമാധ്യാപകൻ രാജൻ സാറിന് യാത്രാമംഗളങ്ങൾ ആശംസിക്കാൻ സ്കൂൾ ആനുവൽ ഡേ യും രക്ഷാകർത്ത സമ്മേളനവും നടത്തി. ഈ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം റവ.ഫാദർ സെബാസ്റ്റ്യൻ എടാട്ടേൽ, മുഖ്യപ്രഭാഷക സിസ്റ്റർ പുഷ്പലത, പൂർവ വിദ്യാർത്ഥി റവ.ഫാദർ യാക്കോബ് തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ റ്റി ആർ ബിജി, ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ജയ ലേഖ സഞ്ജയൻ , ഇരട്ട ഗാനം വി ആർ പവർസ്റ്റേഷൻ മാനേജിംഗ് ഡയറക്ടർ ശ്രീ ദാമോദരൻ നായർ, പി ടി എ പ്രസിഡന്റ് ശ്രീ എം എം സന്തോഷ് കുമാർ, എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബിൽബി ജയൻ തുടങ്ങിയവർ സംബന്ധിച്ചു.