"ഗവ. എൽ.പി .സ്കൂൾ‍‍‍‍ , മാട്ടറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
താൾ ശൂന്യമാക്കി
(charithram)
 
(ചെ.) (താൾ ശൂന്യമാക്കി)
വരി 1: വരി 1:
'''മാട്ടറ ഗവൺമെന്റ് എൽ പി സ്കൂളിന്റെ ചരിത്രം'''


1973 മാട്ടറയിൽ ഒരു ഗവൺമെന്റ് സ്കൂൾ അനുവദിച്ചു കിട്ടിയപ്പോൾ അതിന്റെ നടത്തിപ്പിനായി നാട്ടുകാരുടെ ഇടയിൽ നിന്നും ഒരു സ്പോൺസറിങ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പി. എം.തോമസ് പുളിയക്കാട്ട് പ്രസിഡണ്ടും ജോസഫ് മുറിഞ്ഞകല്ലേൽ വൈസ് പ്രസിഡണ്ടും ഉള്ളാഹയിൽ ഇയ്യോബ് സെക്രട്ടറിയുമായി കമ്മറ്റി പ്രവർത്തനമാരംഭിച്ചു.
സ്കൂളിന് ഒരു കെട്ടിടം നിർമ്മിക്കുന്നതിലേക്ക് നാട്ടുകാരിൽ നിന്നും പണം സംഭാവനയായി പിരിച്ചെടുത്തു കൊച്ചുപറമ്പിൽ കുഞ്ഞേട്ടനോട് ഒരേക്കർ സ്ഥലം വാങ്ങി. പ്രസ്തുത വർഷത്തിൽ മാടായി ഗവൺമെന്റ് യു.പി. സ്കൂളിൽ നിന്നും പി. എം.ഏലിക്കുട്ടി ടീച്ചറെ മാട്ടറ സ്കൂളിലേക്ക് സ്ഥലം മാറിയെത്തി . സ്കൂളിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട  എല്ലാ നിർദ്ദേശങ്ങളും സഹായങ്ങളും അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ശ്രീ. കേളപ്പൻ നമ്പ്യാർ നൽകി. അങ്ങനെ ഈ മലയോരമേഖലയിൽ 125 കുട്ടികളെ ഒന്നാം തരത്തിലേക്ക് പ്രവേശനം നൽകിക്കൊണ്ട് ഏകാദ്ധ്യാപിക വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. അന്ന് കെട്ടിടം പണി പൂർത്തിയാകാത്തതിനാൽ മാട്ടറ പള്ളിവക കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി പണിതീർത്ത കെട്ടിടത്തിലേക്ക് ക്ലാസ്സുകൾ മാറ്റി. 1974 ൽ നുച്യാട് ഗവൺമെന്റ് യു.പി. സ്കൂളിൽ നിന്ന് ഒരു അധ്യാപകനെ കൂടി നിയമിച്ചു. സ്കൂൾ വർഷാവസാനം അദ്ദേഹം സ്ഥലം മാറിപ്പോയി.74-75 സ്കൂൾ വർഷത്തിൽ ശ്രീമതി ഒ. എസ്. ബേബി, ത്രേസ്യാമ്മ കെ. ഒ. എന്നീ അധ്യാപികമാരെ മാട്ടറ സ്കൂളിൽ നിയമിക്കുകയുണ്ടായി.
ഏതാണ്ട് നാലു വർഷക്കാലം ശ്രീമതി. ഏലിക്കുട്ടി ടീച്ചർ ഹെഡ്മാസ്റ്റർ ഇൻചാർജ് ആയി സേവനമനുഷ്ഠിച്ചു. 1977 -ൽ എം. ഒ.ജനാർദ്ദനൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ചാർജെടുത്തു. അദ്ദേഹം 1981 ജൂലൈ മാസം വരെ ഹെഡ് മാസ്റ്റർ ആയി തുടർന്നു. അതിനുശേഷം എൻ.പത്മാവതി 1981 -ൽ ഹെഡ്മിസ്ട്രസ് ആയി ചാർജെടുത്തു. അവർ 1984 സ്ഥലം മാറിപ്പോയി. 1984 ൽ എം. സി. രാഘവൻ ഹെഡ്മാസ്റ്ററായി ചാർജെടുത്തു. അദ്ദേഹം 1987 ഫെബ്രുവരി വരെ സർവീസിൽ തുടർന്നു. 1987 ൽ പി. എം.രാധാകൃഷ്ണൻ നമ്പ്യാർ ഹെഡ്മാസ്റ്ററായി വന്നു. അദ്ദേഹം പോയ ഒഴിവിൽ ശ്രീ വി .പി. ഗോവിന്ദൻ ഹെഡ്മാസ്റ്ററായി  ചാർജെടുത്തു. അദ്ദേഹത്തിനു ശേഷം  കെ. കെ. മുഹമ്മദ് ഹെഡ്മാസ്റ്റർ ചാർജ് എടുത്തു.1992 ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കൂളിന് ഒരു കളിസ്ഥലം ഉണ്ടാക്കുന്നതിനെ പറ്റി ആലോചിച്ചു. അന്ന് വിളിച്ചുചേർത്ത ജനറൽബോഡി യോഗത്തിൽ ശ്രമദാനമായി കളിസ്ഥലം നിർമ്മിക്കാൻ തീരുമാനിച്ചു. പണി വളരെവേഗം ആരംഭിക്കുകയും തരക്കേടില്ലാത്ത ഒരു കളിസ്ഥലം ഓടുമേഞ്ഞ കെട്ടിടത്തിനു മുൻപിൽ നിർമ്മിക്കുകയും ചെയ്തു. അദ്ദേഹം സ്ഥലം മാറിപ്പോയ ഒഴിവിലേക്ക് കെ. രാമചന്ദ്രൻ നമ്പ്യാർ 1993 ൽ ഹെഡ്മാസ്റ്ററായി ചാർജെടുത്തു. അതിനുശേഷം എം. കെ. നാരായണൻ പി. കണ്ണൻ എന്നിവർ 94 ലും 95 ലും ഹെഡ് മാസ്റ്റർ ആയി ചാർജെടുത്തു.
ശ്രീ. കണ്ണൻമാസ്റ്റർ ഹെഡ്മാസ്റ്റർ ആയിരിക്കുമ്പോൾ പിടിഎ യോഗം വിളിച്ചു ചേർത്തു ഒരു പുതിയ കെട്ടിടം നിർമ്മിക്കുന്നതിനെ പറ്റി തത്വത്തിൽ തീരുമാനമായി. കർണാടക ഫോറസ്റ്റ് അധികൃതരുടെ സഹായത്തോടെ സ്കൂളിന് വേണ്ട മരം ഉരുപ്പടികൾ കണ്ടെത്തി. തരക്കേടില്ലാത്ത ഒരു കെട്ടിടം  ( രണ്ട് ക്ലാസ് മുറികൾ ) പണി പൂർത്തിയാക്കി. അദ്ദേഹം സ്ഥലം മാറിപ്പോയ ഒഴിവിലേക്ക് വന്ന ശ്രീ.സി. കുഞ്ഞിക്കണ്ണൻ എന്ന ഹെഡ്മാസ്റ്റർ മൂന്നു വർഷക്കാലം തുടർന്നു.. അദ്ദേഹം പിരിഞ്ഞുപോയപ്പോൾ ശ്രീ.എ.എം. രാമചന്ദ്രൻ ഹെഡ്മാസ്റ്ററായി ചാർജെടുത്തു. ആ സമയത്താണ് എം.പി.ശ്രീ അബ്ദുള്ളക്കുട്ടിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രണ്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുള്ള കെട്ടിടം പണിയുന്നതിന് നാല് ലക്ഷം രൂപ അനുവദിച്ചത്. രണ്ടായിരത്തിൽ പണിതീർത്ത കെട്ടിടത്തിലേക്ക് 2 ക്ലാസുകൾ മാറ്റി. അതുവരെ തിങ്ങി കൂടി ആകെ വീർപ്പുമുട്ടിയിരുന്ന കുട്ടികൾക്ക് അത് വലിയൊരു അനുഗ്രഹമായിരുന്നു. 2002 ശ്രീ. എ. എം.രാമചന്ദ്രൻ മാസ്റ്റർ പിരിഞ്ഞുപോയ ഒഴിവിലേക്ക് മാട്ടറ സ്കൂളിലെ തന്നെ അസിസ്റ്റന്റ് ടീച്ചർ ആയിരുന്ന  ശ്രീമതി. മേരി ടീച്ചർ ഹെഡ്മാസ്റ്റർ പ്രമോഷൻ ലഭിച്ചു ചാർജെടുത്തു.
ശ്രീമതി. മേരി യുടെ നേതൃത്വത്തിൽ സ്കൂളിന് ഒട്ടുവളരെ പുരോഗതി ഉണ്ടായി.എസ്. എസ്.എ യുടെ വക ഒരു ക്ലാസ് മുറിയുള്ള കെട്ടിടം പണി പൂർത്തിയാക്കാൻ കഴിഞ്ഞു. സ്കൂളിന് ചുറ്റുമതിൽ,സ്റ്റേജ്,മൂത്രപ്പുര,കക്കൂസ് എന്നിങ്ങനെ വേണ്ടതൊക്കെ ഏറെക്കുറെ നേടിയെടുത്തു. പിടിഎയുടെ വകയായി ഇന്ന് സ്കൂളിൽ ഒരു മൈക്ക് സെറ്റ് ഉണ്ട്. 2005 മാർച്ച് മൂന്നാം തീയതി ശ്രീമതി മേരി ടീച്ചർ സർവീസിൽ നിന്നും വിരമിച്ചു. കൂടാതെ ടീച്ചറുടെ പേരിൽ മൂന്നാം തരത്തിലെ കുട്ടിക്ക് എൻഡോവ്മെന്റ് ഏർപ്പെടുത്തി. പിറ്റേദിവസം മുതൽ ശ്രീ. കെ.കെ.സുരേന്ദ്രൻ ഇൻ ചാർജ് ആയി. പുതിയ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ. ഷീല 2005 ന് ചാർജെടുത്തു. ഷീല ടീച്ചർ പോയ ഒഴിവിലേക്ക് ലത ടീച്ചർ പുതിയ ഹെഡ്മിസ്ട്രസ് ആയി 2011 വരെ സ്കൂളിൽ തുടർന്നു. ശേഷം സുലോചന ടീച്ചർ  2016 വരെയും സരസ്വതി ടീച്ചർ 2017 വരെയും സിറാജ് സർ 2018 വരെയും മോളി ടീച്ചർ 2019 വരെയും സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു. 01/ 06/2019 മുതൽ ശ്രീ വി. ഇ.കുഞ്ഞനന്തൻ മാസ്റ്റർ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ഠിക്കുന്നു.
ഒന്നു മുതൽ നാലു വരെയുള്ള സ്കൂളിൽ ഇന്ന് എല്ലാം  ടൈൽ പാകിയ ക്ലാസ്സ്‌ റൂമും അതിലുപരി സ്മാർട്ട് ക്ലാസ് റൂമുകളും പ്രീപ്രൈമറി ക്ലാസും ഉണ്ട്. വളരെ അത്യാധുനിക സൗകര്യത്തോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി പുരോഗമിക്കുന്നു. പിടിഎയുടെ നിർലോഭമായ സഹകരണം ആണ് എല്ലാ വിജയങ്ങൾക്കും അടിസ്ഥാനം എന്ന് നന്ദിയോടെ സ്മരിക്കുന്നു.
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1411044" എന്ന താളിൽനിന്ന് ശേഖരിച്ചത്