"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പട്ടിക ചേർത്തു)
(പട്ടിക ചേർത്തു)
വരി 121: വരി 121:


=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
'''<big>
==സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ==.
==സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ==.
</big>'''
{| class="wikitable"
{| class="wikitable"
|+
|+
വരി 170: വരി 173:
|
|
|}
|}
‌‌‌*ശ്രീമതി.അനിത മാത്യൂ  (2015-- 2018)
*ശ്രീ ബിജു ജോൺ  (1-4-2018-30-04-2020)
*'''ശ്രീ.തോമസ് മാത്യു (1-5-2020-'''
('''സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്-2018''')
‌‌‌‌‌‌*ശ്രീമതി.റിനി ടി മാത്യു (2-8-2021-


=='''അവാർഡ് തിളക്കം'''==
=='''അവാർഡ് തിളക്കം'''==

11:53, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം
വിലാസം
നരിയാപുരം

നരിയാപുരം പി.ഒ.
,
689513
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1957
വിവരങ്ങൾ
ഫോൺ0468 2356379
ഇമെയിൽstpaulsnariyapuram99@gmail.com
കോഡുകൾ
സ്കൂൾ കോഡ്38099 (സമേതം)
യുഡൈസ് കോഡ്32120500227
വിക്കിഡാറ്റQ87596482
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ198
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറിനി.ടി. മാത്യു
പി.ടി.എ. പ്രസിഡണ്ട്ശ്രീലത മോഹൻ
എം.പി.ടി.എ. പ്രസിഡണ്ട്സുനി തോമസ്
അവസാനം തിരുത്തിയത്
18-01-202238099
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി.മീ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു എയ് ഡഡ് വിദ്യാലയമാണ്.1957ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

ഭാരത സംസ്കാരത്തിൻെറ മഹത്തായ മൂല്യങ്ങളെയും സാമൂഹ്യ ബന്ധങ്ങളുടെ ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ എന്ന വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു.......


സഹ്യാദ്രിയുടെ മടിത്തട്ടിൽ പ്രകൃതിയുടെ കൈത്തലോടലേറ്റ് പച്ചപ്പ് പുതച്ച് കിടക്കുന്ന അനുഗ്രഹീത ദേശമായ പത്തനംതിട്ട ജില്ലയിലെ നരിയാപുരം ഗ്രാമം. 1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ കോ‍ട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി അവർകളാണ്ഈ സ്കൂൾ സ്ഥാപിച്ചത്.ആദ്യ കാലങ്ങളിൽ ക്ളാസുകൾ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തിൽ വച്ചായിരുന്നു.1958-ൽ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. യു. പി .സ്കൂൾ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡൽ സ്കൂൾ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും മികടച്ച നിലവാരം പുലർത്തിവരുന്നു.

1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1991 മുതൽ തുടർച്ചയായി S S L C യ്ക്ക് 100% കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. 1996 ൽ ഈ സ്കൂളിനോടനുബന്ധിച്ച് ഇംഗ്ളീഷ് മീ‍ഡിയം എൽ.പി വിഭാഗവും, 2002 ൽ ഹയർസെക്കൻററി വിഭാഗവും ആരംഭിക്കുകയുണ്ടായി. ജീവിതത്തിൻെറ വിവിധ മേഖലകളിൽ ഉന്നതസ്ഥാനീയരും മിടുമിടുക്കൻമാരുമായ ധാരാളം വിദ്യാർഥികളെ സമൂഹത്തിന് സംഭാവനചെയ്യുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

നരിയാപുരത്തിൻെറ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന സെൻറ് പോൾസ് ഹൈസ്കൂളിൻെറ ഭൗതിക സാഹചര്യങ്ങൾ ഇവിടെയുള്ള ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാർത്ഥികളിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകുംവിധമാണ്. ഏകദേശം മൂന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് ആകെ 12 ക്ളാസ്മുറികളാണ് ഉള്ളത്. 2 സ്ഥാഫ്റൂമുകളും, കംപ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, ഓഫീസ് മുറി എന്നിവയുൾപ്പെടെ കുട്ടികളുടെ കലാ-കായിക-പഠനാന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. വിശാലമായ സ്കൂൾ മൈതാനവും നിലവിലുണ്ട്. ഭാഗികമായി ഓടുകൊണ്ടുള്ള മേൽക്കൂരയും ഭാഗികമായി വാർത്ത കെട്ടിടങ്ങളുമാണുള്ളത്. പൂർണ്ണമായി സജ്ജീകരിയ്ക്കപ്പെട്ട സ്മാർട്ട് റൂം കുട്ടികളുടെ കംപ്യൂട്ടർവൽക്കരിച്ച പഠനപ്രവർത്തനങ്ങൾക്ക് മികവേകുന്നു.

കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനും അവ വിതരണം ചെയ്യുന്നതിന്നും വളരെ നല്ല രീതിയിൽ അടുക്കള ക്രമികരിച്ചു. 2 മുറികളോടു കുടി സാധനങ്ങൾ പാചകം ചെയ്യുന്നതിനും പാചകം ചെയ്ത സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നതിനായി പാചകപ്പുര നിർമ്മിച്ചു. സ്കുൾ പരിസരങ്ങളിൽ അസൗകര്യപ്രദമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുകയും സ്കുൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. സുരക്ഷിതവും വൃത്തിയും, വെടിപ്പുമുള്ള ഒരു വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും മാനേജ്മെൻറിൻെറ ഭാഗത്ത് നിന്നും നൽകുന്നുണ്ട്.

സ്കൂൾ മാനേജ്മെൻറ്

1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ കോ‍ട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി അവർകളാണ് സ്കൂളിൻെറ സ്ഥാപക മാനേജർ.വിദ്യാഭ്യാസത്തിലൂടെ വ്യക്തികളുടേയും,കുടുംബങ്ങളുടേയും,സമൂഹത്തിൻേറയും സർവ്വതോന്മുഖമായ പുരോഗതിയും ഐക്യവും ഊട്ടിവളർത്തുന്നതിൽ കോട്ടയ്ക്കകത്ത് പറമ്പിൽ കുടുംബം വഹിച്ചിട്ടുള്ള പങ്ക് സ്മരണീയമാണ്.ഈ നാടിൻെറ ചരിത്രം പറയുന്ന വിദ്യാലയമാക്കി സെൻറ് പോൾസ് സ്കൂളിനെ മാറ്റുന്നതിൽ ശ്രീ.കെ.റ്റി.മത്തായി സാർ സ്തുത്യർഹമായ സേവനമാണ് ചെയ്തിട്ടുള്ളത്. നരിയാപുരത്തിൻെറ സാമൂഹിക സാംസ്കാരിക മേഖലയി. തിളക്കമാർന്ന വ്യക്തിത്വത്തിൻെറ ഉടമയായ കോട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ കെ.റ്റി.മത്തായി സാർ സ്കൂളിൻെറ പ്രഥമ പ്രധാനാധ്യാപകൻ കൂടിയായിരുന്നു.അക്കാലയളവിലാണ് പന്തളം ഉപജില്ലയിലെ ഏകമോഡൽ സ്കൂളായി നരിയാപുരം സെൻറ് പോൾസ് മാറിയത്.ഞങ്ങളുടെ മാർഗദീപമാണ് യശ്ശശരീരനായ ശ്രീ .കെ.റ്റി.മത്തായി സാർ.

1997 മുതൽ സ്കൂൾ മാനേജരായി ശ്രീ.കെ.റ്റി.മത്തായി സാറിൻെറ മകൻ ശ്രീ.ബിജു.എം.തോമസ് പ്രവർത്തിച്ചു വരുന്നു.മികവുറ്റ പ്രവർത്തനങ്ങളുടെ പുതുപുത്തൻ പൂത്താലവുമേന്തി അനവധി വിദ്യാർത്ഥികളെ വിജയസോപാനത്തിലേക്ക് കരംപിടിച്ച് നടത്തുന്നതിന് അദ്ദേഹം വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം കൊടുത്തുകൊണ്ട് ഈ സ്ഥാപനത്തെ അറിവിൻെറ നിറദീപ്തിയിലെത്തിക്കാൻ അധ്യാപക-അനധ്യാപകരെ കർമ്മോത്സുകരാക്കി മാറ്റാൻ സ്കൂൾ മാനേജ്മെൻറിനും മാനേജർ ശ്രീ ബിജു.എം.തോമസിനും സാധിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്‌‌‌
  • സയൻസ് ക്ളബ്ബ്
  • ഗണിത ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഐ. റ്റി. ക്ലബ്ബ്
  • ജൂനിയർ റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • സ്ക്കൂൾ കൃഷിത്തോട്ടം
  • പൂന്തോട്ടനിർമ്മാണം
  • ജൈവ വൈവിധ്യ പാർക്ക്
  • ശലഭ പാർക്ക്
  • ഔഷധ സസ്യ പാർക്ക്
  • സ്പോർട്ട്സ് & ഗെയിംസ്
  • ആർട്ട്സ് ക്ലബ്ബ്|
  • പ്രെയർ ഗ്രൂപ്പ്|
  • സോഷ്യൽ സർവീസ് ലീഗ്|
  • ലൈബ്രറി|
  • ഹെൽത്ത് ക്ലബ്ബ്|
  • വിദ്യാരംഗം സാഹിത്യവേദി
  • ഹിന്ദി ക്ലബ്
  • സംസ്കൃതം ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഫോറസ്ട്രി ക്ലബ്ബ്
  • പൌൾട്രി ക്ലബ്ബ്.
  • ബാലജനസഖ്യം
  • നല്ലപാഠം
  • പഠന യാത്ര

മുൻ സാരഥികൾ

==സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ==.

ക്രമ നമ്പർ പേര് എന്ന് മുതൽ എന്നുവരെ
1 ശ്രീ.  കെ.റ്റി  മത്തായി

( പ്രധാനാധ്യാപകൻ ,സ്ഥാപക  മാനേജർ )

1957 1980
2 ശ്രീമതി .മറിയാമ്മ വർഗീസ് 1981 1982
3 ശ്രീ .ജോൺ  തോമസ് 1982 2008
4 ശ്രീ . കെ .എസ് .ബാബു 2008 2015
5 ശ്രീമതി .അനിത  മാത്യു 2015 2018
6 ശ്രീ .ബിജു  ജോൺ 2018 2020
7 ശ്രീ .തോമസ് മാത്യു 2020 2021
8 ശ്രീമതി . റിനി .റ്റി  മാത്യു 2021

അവാർഡ് തിളക്കം

2018 ലെ സംസ്ഥാന അധ്യാപക അവാർഡിന് അർഹനായ ശ്രീ തോമസ് മാത്യു സ്കൂളിൻെറ യശസ്സ് ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

1998 മുതൽ സ്കൂളിലെ സ്കൌട്ട് മാസ്റ്ററാണ്.ഹിമാലയ വുഡ് ബാഡ്ജ് നേടിയിട്ടുണ്ട്.

2014 മുതൽ ജൂണിയർ റെഡ് ക്രോസ് കോ ഓർഡിനേറ്ററാണ്.പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്ററായും പന്തളം ഉപജില്ലാ പ്രസിഡൻറുമായും പ്രവർത്തിച്ചിട്ടുണ്ട്.

SCERT യുടെ നേതൃത്വത്തിൽ നടത്തുന്ന ഹിന്ദി സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിലും DIET,RMSA എന്നിവർ നടത്തുന്ന ജില്ലാ റിസോഴ്സ് ഗ്രൂപ്പിലും പ്രവർത്തിച്ചു വരുന്നു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് SSLC വിജയ ശതമാനം കുറഞ്ഞ പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്തുന്നതിനായി പത്തനംതിട്ട ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത സ്കൂളുകളിലെ കുട്ടികൾക്ക് ഹിന്ദി ക്ലാസ് കൈകാര്യം ചെയ്യുന്ന റിസോഴ്സ് പേഴ്സണായിരുന്നു.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു.ശ്രീ.എം.എ.ബേബിയിൽ നിന്ന് പ്രശംസാ പത്രം നേടിയിട്ടുണ്ട്. സ്കൂൾ ലൈബ്രേറിയൻ,SITC,നിയമപാഠം അധ്യാപകൻ,വിമുക്തി ക്ലബ്ബ് കോർഡിനേറ്റർ,പരിസ്ഥിതി ക്ലബ്ബ് കൺവീനർ,റോഡ് സേഫ്റ്റി ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

2015 ൽ സംസ്ഥാന തലത്തിൽ ചോദ്യപേപ്പർ നിർമ്മാണ ശില്പശാലയിൽ പങ്കെടുത്തു.

2017-18 അധ്യയന വർഷത്തിൽ വെണ്ണിക്കുളം ബ്ലോക്ക് റിസോഴ്സ് സെൻററിൽ സി.അർ.സിയായി പ്രവർത്തിച്ചതിൻെറ ഫലമായി അയിരൂർ പഞ്ചായത്തിലെ 18 വിദ്യാലയങ്ങളിലും കൂടുതൽ കുട്ടികൾ പ്രവേശനം നേടി.കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിൽ ക്രിയാത്മക പങ്ക് പഹിക്കാനായി.

ക്യാമ്പസ് തന്നെ പാഠപുസ്തകം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ജൈവവൈവിധ്യ ഉദ്യാനങ്ങൾ ആരംഭിക്കുന്നതിനും പരിസ്ഥിതി സൌഹൃദ വിദ്യാലയമാക്കി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ 2020 ഒക്ടോബർ മാസത്തിൽ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിൽ നടപ്പിലാക്കി.

വിജയഭേരി

സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻെറ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കൈവരിക്കാൻ സാധിച്ചു.ആദ്യ ബാച്ച് പുറത്തിറങ്ങിയത് 1985 മാർച്ചിൽ ആയിരുന്നു.1985 മുതലുള്ള എസ്.എസ്.എൽ.സി വിജയശതമാനം താഴെ കൊടുക്കുന്നു.

YEAR NO.OF PUPILS ATTENDED NO.OF PASSED PERCENTAGE OF PASS
1986 MARCH 52 47 90.5 %
1987 68 58 87
1988 55 53 97
1989 91 87 96
1990 106 105 99
1991 107 107 100
1992 128 127 99
1993 142 142 100
1994 150 149 99
1995 181 181 100
1996 179 174 97
1997 202 194 96
1998 211 199 96
1999 178 176 98
2000 160 140 87
2001 140 109 75
2002 101 80 80
2003 100 97 97
2004 100 100 100
2005 107 105 98
2006 69 69 100
2007 103 103 100
2008 102 101 99
2009 71 71 100
2010 88 88 100
2011 69 69 100
2012 64 62 98
2013 77 77 100
2014 56 56 100
2015 55 55 100
2016 60 60 100
2017 60 60 100
2018 54 54 100
2019 42 42 100
2020 52 52 100
2021 - - -
2022 - - -

ഡിജിറ്റൽ സ്മാർട്ട് റൂം

വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ സ്മാർട്ട് ക്ലാസ്സ് മുറികളിൽ ലാപ്ടോപ്പ്,മൾട്ടിമീഡിയ പ്രൊജക്ടർ,വൈറ്റ്ബോർഡ്,മികച്ച ശബ്ദസംവിദാനം എന്നിവ ലഭ്യമാക്കി അധ്യാപകർ ക്ലാസ്സ് എടുക്കുന്നു.ഐ.റ്റി.ലാബിൽ ഡെസ്ക് ടോപ്പ്,യൂ.പി.എസ്,ഇൻവേർട്ടർ,മൾട്ടി ഫംങ്ഷൻ പ്രിൻറർ,എച്ച്.ഡി ക്യാമറ,ടെലിവിഷൻ സെറ്റ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.ഐ.ടി ലാബും ക്ലാസ്സ് മുറികളും തമ്മിൽ നെറ്റ് വർക്കിംഗ് സംവിധാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.ഫൈബർ അധിഷ്ഠിത അതിവേഗ ഇൻറർനെറ്റ് സൌകര്യവും ലഭ്യമാണ്.

അധ്യാപക-രക്ഷാകർത്തൃ സമിതി

ഒരു വിദ്യാലയത്തിൻെറ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം അധ്യാപക-രക്ഷാകർത്തൃ സമിതിയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിൻെറ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ നരിയാപുരം സെൻറ് പോൾസിൻെറ മുതൽക്കൂട്ടാണ്.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ് ജി / ഡോ അനീഷ് കുമാർ / ഡോ .ജ്യോത്സന / സ്മിതാ ബാബു

ആദ്യാക്ഷരങ്ങൾ കുറിക്കപ്പെട്ട ക്ലാസ് മുറിയും കലാലയ മുറ്റവും എല്ലാം എല്ലാവരുടെയും ജീവിതത്തിലെ വൈകാരികമായ ഓർമ്മകളാണ്. ജീവിത പന്ഥാവിൽ ഉന്നത ശ്രേണിയിലേക്ക് എത്തി പെടുമ്പോൾ  ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ ആയി, ആ കലാലയവും അവിടുത്തെ അധ്യാപകരും സഹപാഠികളും ഒക്കെ മനസ്സിൻ്റെ ഒരുകോണിൽ എന്നും നിലനിൽക്കും. അത്തരത്തിലുള്ള ഓർമ്മകളും അനുഭൂതികളും എന്നും സമൃദ്ധിയായി നൽകുന്ന ഒരു വിദ്യാലയമാണ് നമ്മുടെ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ.

സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി സെൻറ് പോൾസിൻെറ പ്രിയ ശിഷ്യൻ'

ജിതേഷ്ജിയുമായി അഭിമുഖം .ശ്രീ.തോമസ് മാത്യു (പ്രഥമാധ്യാപകൻ)


കാർട്ടൂൺ ചിത്രരചന ഓട്ടമത്സരമാക്കിയാൽ അഡ്വ. ജിതേഷ്ജിയെ ഉസൈൻ ബോൾട്ട് എന്നു വിളിക്കാം. അഞ്ചു മിനിറ്റിൽ 50, 60 ചിത്രങ്ങളാണ് ജിതേഷ്ജി വരയ്ക്കുക. അതിവേഗ ചിത്രരചനയെ രംഗാവിഷ്കരമായി അവതരിപ്പിക്കുന്ന വരയരങ്ങ് എന്ന കലാപ്രകടനത്തിൻെറ   സൃഷ്ടാവാണ് ഇദ്ദേഹം. കവി, വാഗ്മി, ഗ്രന്ഥകാരൻ പരിസ്ഥിതി സ്നേഹി എന്നിങ്ങനെ വേറെയും വിശേഷണങ്ങളുണ്ട് ജിതേഷ്ജിക്ക്.

വര എങ്ങനെയാണ് വേദിയിൽ എത്തുന്നത്?

കാർട്ടൂണിസ്റ്റ് യേശുദാസ് സർ ആണ് ഈ രംഗത്തേക്ക് ആകർഷിച്ചത്. അന്ന് എനിക്ക് ആറു വയസ്സുണ്ട്. അദ്ദേഹം ഇഎംഎസിനെ ആവിഷ്കരിക്കുന്ന രീതി എന്നിൽ കൗതുകം ഉണർത്തി. അദ്ദേഹം കാർട്ടൂണുകളിൽ തലയിൽ എന്തോ വീണ് ചളങ്ങിയതു പോലെയാണ് ഇഎംഎസിനെ വരയ്ക്കുക. ആക്ഷേപഹാസ്യം അവതരിപ്പിക്കാൻ സ്വീകരിച്ചിരുന്ന രീതി. അങ്ങനെ ആർട്ടിസ്റ്റ് വല്യത്താൻെറ കീഴിൽ ഞാൻ ചിത്രരചന അഭ്യസിക്കാൻ തുടങ്ങി.

കവിയരങ്ങ് ആണോ വരയരങ്ങ് ആയത്?


ജേഷ്ഠതുല്യനായ കടമ്മനിട്ട രാമകൃഷ്ണനൊപ്പം കവിയരങ്ങുകളിൽ പങ്കെടുക്കുമായിരുന്നു. മാസികകളിൽ കാർട്ടൂൺ അച്ചടിച്ചു വരാനുള്ള എന്റെ ശ്രമങ്ങൾ കാണുമ്പോൾ അദ്ദേഹം മാസികകളിൽ എഴുതിയല്ല, ഗ്രാമഗ്രാമാന്തരങ്ങളിൽ പോയി തൊണ്ടപൊട്ടും വിധം ഉച്ചത്തിൽ പാടിയാണ് കവിയായതെന്ന് അദ്ദേഹം പറയുമായിരുന്നു. അതുകേട്ടപ്പോൾ തോന്നിയ ആശയമാണ് ‘വരയരങ്ങ്’ എന്നത്. ഭാഷപരമായി ആ പദത്തിന് കുഴപ്പങ്ങളില്ലെന്ന് അറിഞ്ഞതോടെ പേറ്റൻറും ട്രേഡ് മാർക്കും സ്വന്തമാക്കി. വരയ്ക്കുന്നതിനൊപ്പം വേദിയിൽ നിന്ന് അതേക്കുറിച്ച് സംസാരിക്കുന്ന സചിത്ര ഭാഷണമായിരുന്നു രീതി. പിന്നീട് കൂടുതൽ പരീക്ഷണങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തി വരയരങ്ങിനെ ഒരു കലാരൂപമായി വികസിപ്പിച്ചു.

വരയരങ്ങിൻെറ സവിശേഷതകൾ എന്തെല്ലാമാണ്?


പലതരം കലകളുടെ ഒരു മിശ്രിതമാണ് ഇന്നു വരയരങ്ങ്. ശബ്ദവും വെളിച്ചവും സംഗീതവും നൃത്തവും അനുകരണവും ചേരുന്ന സ്റ്റേജ് ഷോ. വേഗത്തിൽ വരയ്ക്കുന്നത് ഇതിലെ ഒരു ഭാഗം മാത്രമാണ്. ഗാന്ധിജിയെ വരയ്ക്കുമ്പോൾ അദ്ദേഹം വേദിയിൽ പ്രത്യക്ഷപ്പെടും. മാജിക്കൽ എലമെൻസിൻെറ സഹായത്തോടെ ചെയ്യുന്നതിനാൽ കാണുന്നവർക്ക് ചിത്രത്തിൽ നിന്നു ജീവൻ വച്ചു വരുന്നതു പോലെ തോന്നും.

ജിതേഷ്ജി എന്ന പേരിലുള്ളത് ബഹുമാനസൂചകമായി ചേർക്കുന്ന ‘ജി’ ആണോ?


ജിതേഷ്ജി എന്നത് എന്റെ പേരാണ്. ജി എന്നത് കൂട്ടിച്ചേർത്തതല്ല. അച്ഛനും അമ്മയും ജനിച്ചപ്പോൾ ഇട്ട പേരാണ്. ചെറുപ്പത്തിൽ പലരും കളിയാക്കിയിരുന്നതു കൊണ്ട് ഞാൻ ജിതേഷ് എന്നേ പറയുമായിരുന്നുള്ളൂ. പക്ഷേ, പിന്നീട് ജിതേഷ്ജി പറയാൻ തുടങ്ങി. പക്ഷേ മിക്കവരും കരുതുന്നത് ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ‘ജി’ ആണെന്ന് ആണ്. വിദേശ രാജ്യങ്ങളിൽ ജിതേഷ് എന്ന് ഉച്ചരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ‘ജി’ എന്ന പേരാണ് പരിപാടികൾക്ക് ഉപയോഗിക്കുന്നത്.

വക്കീലിൻെറ ഫാം എന്ന ആശയം അങ്ങ് പ്രാവർത്തികമാക്കി.വിശദീകരിക്കാമോ

പത്തനംതിട്ട ജില്ലയിൽ നരിയാപുരം സെൻറ് ‌ പോൾസ്‌ ഹൈസ്കൂളിനു സമീപത്തായി  നരിയാപുരം- കീരുകുഴി റോഡ്‌ സൈഡിൽ മൂന്നേക്കറോളം സ്ഥലത്തായി സ്ഥിതിചെയ്യുന്ന  സഹജീവി പരിപാലന ഇടമാണു "വക്കീലിന്റെ ഫാം" എന്ന് അറിയപ്പെടുന്ന

"GrEEn LiFe NaTuRe " FaRm ViLLa & Ecosophy Center for Bio-diversity Studies എന്ന ശ്രദ്ധേയ സംരംഭം,

പ്രകൃത്യോപാസന, മണ്ണുമര്യാദ, സഹജീവി സ്നേഹം തുടങ്ങിയ ജീവിതനന്മകൾ പ്രചരിപ്പിക്കുന്ന Edutainment Instituition  കൂടിയാണു ഈ ഹരിതാശ്രമം.  പന്തളം തെക്കേക്കര പഞ്ചായത്തിലെ ഈ സ്ഥാപനത്തിനു പുറമേ കോന്നി അച്ചൻ കോവിൽ റോഡിനു സമീപത്തായി വൃക്ഷവൈവിദ്ധ്യം നിറഞ്ഞ ഒരു ഹരിതഗിരി സ്വകാര്യവനവും "വക്കീലിൻെറ ഫാമിനു" സ്വന്തമായുണ്ട്‌.

പരിസ്ഥിതി പ്രവർത്തകനും അതിവേഗ ചിത്രകാരനും എക്കോ- ഫിലോസഫറുമായ അഡ്വ: ജിതേഷ്ജിയാണു ഈ പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. പ്രകൃതിയെയും സഹജീവികളെയും നാട്ടുനന്മകളെയും പ്രണയിക്കുന്ന ഏതാനം  നിസ്വാർത്ഥ വോളൻറി യേഴ്സാണു ഈ ഫാമിൻേറയും ഞങ്ങളുടെ ഇതരപ്രസ്ഥാനങ്ങളുടെയും  ശക്തിസ്രോതസ്‌.

തനി നാടൻ പക്ഷി- മൃഗാദി ബ്രീഡുകളെ സംരക്ഷിക്കുകയെന്ന അടിസ്ഥാന ലക്ഷ്യത്തോടൊപ്പം വ്യത്യസ്തമായ വിദേശ import breed കളും ഫാമിൻെറ കൗതുകക്കാഴ്ചയാണു. സൈബീരിയൻ മഞ്ഞുമലകളിൽ നിന്നുള്ള വുൾഫ്‌ ഡോഗ്‌, ഈജിപ്ഷ്യൻ ഫയോമി, ആഫ്രിക്കൻ ഗിനി ഫൗൾ, ചൈനീസ്‌ ഗൂസ്‌, വിയറ്റ്നാം താറാവ്‌,  വിവിധതരം ടർക്കികൾ, മോസ്കോയിൽ നിന്നു ജന്മമെടുത്ത മസ്കോവികൾ എന്നിവയ്ക്കൊപ്പം നമ്മുടെ തനി നാടൻ പ ക്ഷി -മൃഗാദി ബ്രീഡുകളും ജന്തുവൈവിദ്ധ്യ ഗവേഷകർക്ക്‌ കൗതുകക്കാഴ്ചയാണു.

"Celebration of Bio-diversity എന്ന ആപ്തവാക്യത്തിലൂന്നി നിന്നു കൊണ്ട്‌ വ്യത്യസ്ത ജീവജാല പരിപാലനം പഠനവിധേയമാക്കുകയാണു

ഈ ഫാമിൻെറ അടിസ്ഥാനലക്ഷ്യം."മണ്ണിനെ അറിയുക...പ്രകൃതിയെ അടുത്തറിയുക..സഹജീവികളെ സ്നേഹിക്കുക"

ഇതാണു വ്യത്യസ്തമായ ഈ ഫാം സമൂഹത്തിനു നൽകുന്ന ചിന്തോദ്ദീപകമായ സന്ദേശം.

അങ്ങ് പഠിച്ച നരിയാപുരം സെൻറ് പോൾസിനേപ്പറ്റി ഒരു വാക്ക്

എൻെറ സ്വഭാവ രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ചത് എൻെറ വിദ്യായലവും അവിടെയുള്ള ഗുരുശ്രേഷ്ഠരുമായിരുന്നു.നിരവധി അവസരങ്ങൾ എനിക്കായി തുറന്നു തന്നു.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം നൽകുന്ന നരിയാപുരം സ്കൂൾ എൻെറ ശക്തി ശ്രോതസ്സാണ്.അതുകൊണ്ടു തന്നെ എൻെറ മകളായ ശിവാനിയേയും മകനായ നിരഞ്ജനേയും ആ സ്കൂളിൽ ചേർത്താണ് പഠിപ്പിക്കുന്നത്.

വീട്ടിൽ വ്യത്യസ്തമായൊരു ഫാമിംഗ്‌ കാഴ്ചയും കാഴ്ചപ്പാടുമൊരുക്കി  ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌  ചിത്രകാരൻ ജിതേഷ്ജിക്ക് നരിയാപുരം സെൻറ് പോൾസ് കുടുംബത്തിൻെറ ആശംസകൾ.


കെ.പി.എ.സി സജി (നാടക നടൻ)

മലയാള നാടകരംഗത്ത്  25 വർഷം പൂർത്തിയാക്കിയ അനുഗ്രഹീത കലാകാരൻ.നരിയാപുരം സെൻറ് ഫോൾസിലെ പൂർവ്വ വിദ്യാർത്ഥി. ഒട്ടനവധി മികവുറ്റ നാടകങ്ങളിലൂടെ അഭിനയ പ്രധാനമുള്ള കഥാപാത്രങ്ങളിലൂടെ വേദികളിൽ സജീവ സാന്നിധ്യമായ കലാകാരൻ....

സ്കൂൾ പഠനകാലത്ത് തന്നെ കലാരംഗത്ത് കഴിവ് തെളിയിച്ച ഈ കലാകാരൻ നാടകത്തോടു ഇഷ്ടം കൊണ്ട് തന്നെയാണ് തൻ്റെ കലായാത്ര നാടകരംഗത്തിലൂടെ ആരംഭിച്ചത്........

ഓച്ചിറ സരിഗയുടെ ഞാൻ രാജാവ് എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടക രംഗത്ത് തുടക്കം കുറിച്ച ഇദ്ദേഹം പിന്നീട്  കൊച്ചിൻ ദൃശ്യകലാഞ്ജലി, ചങ്ങനാശ്ശേരി അണിയറ നോക്കുകുത്തി, പൊൻമുട്ടയിടുന്ന ഭർത്താവ്,KPACയുടെ ഭീമസേനൻ , കൊല്ലം ആവിഷ്ക്കാരയുടെ നാടകങ്ങൾ, കൊല്ലം ചൈതന്യയുടെ അരുന്ധതിനക്ഷത്രം,അമൃതം ദിവ്യം, കാഞ്ഞിരപ്പള്ളി അമലയുടെ കാററത്തണയാത്തകൽവിളക്ക്,മഴവീണപ്പാട്ട്,അടൂർ വിശ്വകലയുടെ ഉത്തിഷ്ഠത ജാഗ്രത തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക പ്രശസ്ത സമിതികളുടെയും നാടകങ്ങളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഈ കലാകാരനേ തേടിയെത്തി ....

നാടകാചാര്യൻ തോമ്പിൽ രാജശേഖരൻ ഇദ്ദേഹത്തിൻ്റെ ഗുരുനാഥനാണ്....

ഇപ്പോൾ കാഞ്ഞിരപ്പള്ളി അമലയുടെ സൂപ്പർ ഹിറ്റ നാടകമായ ദൂരം എന്ന നാടകത്തിൽ മികച്ച കഥാപാത്രം അവതരിപ്പിച്ചു വരുന്ന ഈ അനുഗ്രഹീത കലാകാരന് നരിയാപുരം സെൻറ്സ് പോൾസിൻെറ സ്‌നേഹാദരവ്..

നരിയാപുരം വേണുഗോപാൽ

നരിയാപുരം സെൻറ് പോൾസിലെ പൂർവ്വ വിദ്യാർത്ഥി നരിയാപുരം വേണുഗോപാൽ.അഭിനേതാവ്. വോഡഫോൺ കോമഡി സ്റ്റാർസിലൂടെ പ്രശസ്തനാകുകയും പിന്നീട് ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമാണ് നരിയാപുരം വേണു.ഏഷ്യാനെറ്റിൽ സംവിധാനം ചെയ്ത വോഡഫോൺ കോമഡി സ്റ്റാർസിലൂടെയാണ് പ്രശസ്തനാവുന്നത്.ബാബു ജനാർദ്ദനൻെറ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.ഈ ചിത്രങ്ങൾക്കു ശേഷം ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ശ്രദ്ധേയമായ പ്രവർത്തനങ്ങൾ

മലയാളത്തിളക്കം ഭാഷയിൽ ലയിച്ചും ആസ്വദിച്ചും ആത്മവിശ്വാസത്തോടെ മുന്നേറുന്ന കുട്ടികളും സർഗാത്മകതസും ഭാവനയും സമർപ്പിത ചിന്തയും അന്വേഷണാത്മകതയുള്ള നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിലെ അധ്യാപകരും ഒത്ത് ചേർന്ന് മലയാളത്തിളക്കം വിജയത്തിലെത്തിച്ചു.ശിശു കേന്ദ്രീകൃത സമീപനത്തിൻെറ ശക്തമായ സാധ്യത ബോധ്യപ്പെടുത്തൽ,കുട്ടികൾ വിരസതയില്ലാതെ മണിക്കൂറുകളോളം ഭാഷാ പ്രവർത്തനങ്ങളിൽ മുഴുകുന്ന അനുഭവം,ഭിന്നനിലവാര പരിഗണനയും തത്സമയ പിന്തുണയും നല്ർകി മലയാളത്തിളക്കം തിളക്കമറ്റതാക്കാൻ സാധിച്ചു.

ഗണിതവിജയം

എല്ലാ കുട്ടികളേയും ഗണിതത്തിൽ അടിസ്ഥാന ശേഷി ഉറപ്പിക്കുക,സംഖ്യാബോധവും ചതുഷ്ക്രിയകളും ഉറപ്പിക്കുക എനന് ലക്ഷ്യത്തോടെയാണ് ഗണിതവിജയത്തിൻെറ പ്രവർത്തനങ്ങൾ നടത്തിയത്.

സുരീലി ഹിന്ദി

ഹിന്ദി ഭാഷയോടുള്ള സ്നേഹം വർദ്ധിപ്പിക്കാനും എവുത്തിലും വായനയിലും കുട്ടികളെ പ്രാപ്തരാക്കാനുമായി നടത്തിയ സുരീലി ഹിന്ദി വളരെ മികച്ച ലക്ഷ്യം കണ്ടു.ഹിന്ദിയോടുള്ള അഭിരുചി വർധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ സുരീലീ ഹിന്ദി എന്ന പ്രോഗ്രാം നമ്മുടെ സ്കൂളിൽ ജനുവരി 17 ,18 തീയതികളിൽ നടക്കുകയുണ്ടായി .6 ാം ക്ലാസ്സിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പരിപാടി ആവിഷ്കരിക്കുന്നത് . കുട്ടികളെ ഏറെ താല്പര്യത്തോടു കൂടി ഈ പരിപാടിയിൽ പങ്കടുത്തു .കഥ, കവിത ആക്ഷൻ സോങ് എന്നീ പ്രോഗ്രാമിലൂടെ കുട്ടികൾ ഭാഷയുടെ ആദ്യ പരിപാടികൾ ചവിട്ടിക്കയറി . ഇത് പോലുള്ള പ്രോഗ്രാമുകൾ നടത്തുക വഴി കുട്ടികൾക്ക് സംഭാഷണ ചാതുര്യം വർധിപ്പിക്കാനും ഭാഷ സ്നേഹം വർധിപ്പിക്കാനും സഹായകമായി.

വിദ്യാലയ കൂട്ടുചേരൽ

തുമ്പമൺ,വള്ളിക്കോട് എന്നീ പഞ്ചായത്തുകളിലെ സ്കൂളുകളുടെ വിദ്യാലയ കുട്ടുചേരൽ പരിപാടിയിൽ നരിയാപുരം സെൻറ് പോൾസും പങ്കെടുത്തു.ഇത് കുട്ടികൾക്ക് പുതുമയാർന്ന അനുഭവമായിരുന്നു.

പുസ്തക സഞ്ചാരം

വായനാ പരിവോഷണ പരിപാടിയുടെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികളുടെ വീടുകളുടെ സമീപത്തും പുസ്തകവണ്ടിയെത്തി കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തു.മികച്ച മൂന്ന് വായനാക്കുറിപ്പുകൾക്ക് സമ്മാനം നൽകി.

പ്രാദേശിക പ്രതിഭാ കേന്ദ്രം

നാടക കളരി,ചിത്രരചന,ഗണിത കേളി,പ്രാദേശിക നടത്തം,പാട്ടുപുര,എൻെറ ചുറ്റുപാട്,യോഗപരിശീലനം,ഭാഷോത്സവം,രുചിച്ചറിയൽ,മണത്തറിയൽ എന്നീ പരിപാടികൾ പ്രാദേശിക പ്രതിഭാ കേന്ഗ്രത്തിൽ നടന്നു.നരിയാപുരം സെൻറ് പോൾസിലെ 20 ൽ അധികം കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു.

രക്ഷാകർത്തൃമാർഗ്ഗ നിർദേശ ക്ലാസ്സ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ രക്ഷാകർത്തൃമാർഗ്ഗ നിർദേശ ക്ലാസ്സ് നടത്തി.

ജനകീയ വിദ്യാഭ്യാസ സദസ്സ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി കീരുകുഴി,പാറപ്പാട്ട് കോളനി,വയലാ വടക്ക്,മലങ്കാവ്,മുട്ടം കോളനി എന്നീ പ്രദേശങ്ങളിൽ പ്രാദേശിക ജനകീയ വിദ്യാഭ്യാസ സദസ്സ് നടത്തി.രക്ഷിതാക്കൾ,കുട്ടികൾ,സാംസ്കാരിക പ്രവർത്തകർ,ജനപ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് വിദ്യാഭ്യാസ സദസ്സ് ശ്രദ്ധേയമായി.

ഭിന്നശേഷി വാരാചരണം

ഭിന്നഷേഷി വാരാചരണത്തിൻെറ ഭാഗമായി വീട്ടുകൂട്ടയ്മ,ഒപ്പുകൂട്ടായ്മ,ദീപശിഖാ പ്രയാമം,പഠനോപകരണ വിതരണം,ഭിന്നശേഷി കുട്ടികളുടെ സംഗമം എന്നിവ നടത്തി.കൂട്ടുകൂടാം പുസ്തക ചങ്ങാതി എന്ന പരിപാടി ആവിഷ്കരിച്ച് പുസ്തകങ്ങൾ,ഷെൽഫ് എന്നിവ നൽകി.

അക്കാദമിക മാസ്റ്റർ പ്ലാൻ ഓരോ വിദ്യാലയവും മെച്ചപ്പെടുക എന്നതിൻെറ ഭാഗമായി നമ്മുടെ വിദ്ായലയവും മാസ്റ്റർ പ്ലാൻ തയ്യാറാക്കി.ഓരോ കുട്ടിയും ഓരോ ക്ലാസ്സുെ ഓരോ വിദ്യാലയവും കൂടുതൽ മികവിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.


അധ്യാപകർ

ക്രമനമ്പർ ജീവനക്കാരൻെറ പേര് തസ്കിക
1 ശ്രീ.തോമസ് മാത്യു HEAD MASTER
2 ശ്രീമതി.വിൽസി ജോർജ് HST
3 ശ്രീമതി.റിനി.റ്റി.മാത്യു HST
4 ശ്രീമതി.അമ്പിളി.സി.ആർ HST
5 ശ്രീമതി.ബീനാ കുര്യൻ HST
6 ശ്രീ.മാത്യു. സി.ഡേവിഡ് HST
7 ശ്രീ.ഫൈസൽ.എം. HST
8 ശ്രീമതി.കന്നി.എസ്.നായർ HST
9 ശ്രീമതി.രേഷ്മാരാജ് HST
10 ശ്രീമതി.സൂസൻ ഈശോ UPST
11 ശ്രീമതി.ഷേർളി ജോൺ.കെ UPST
12 ശ്രീമതി.രേണു.ബി UPST
13 ശ്രീമതി.സുജ.എസ് UPST
14 ശ്രീ.ഹരികുമാർ.എസ് LGH
15 ശ്രീമതി.സുജാ ഫിലിപ്പ്.സി UPST
- - -


അനധ്യാപകർ

ക്രമനമ്പർ ജീവനക്കാരൻെറ പേര് തസ്തിക
1 ഷെറിൻ കുരുവിള ക്ലാർക്ക്
2 കെ.വി.മാത്യു OA
3 ഷിബു.വി.സ്കറിയ OA
4 രാജേശ്വരി.റ്റി.എൻ FTM

മികവുകൾ

അറിവിൻെറ നിറദീപ്തിയിൽ 59 വർഷങ്ങൾ.

മികവ് 2016

സാമൂഹ്യ പങ്കാളിത്തം.

രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തെക്കുറിച്ച് അഭിമാനം തോന്നുന്ന ഇടപെടലുകൾ

പ്രവർത്തന കാലഘട്ടം 2015 മെയ് 25 മുതൽ 2016 ഫെബ്രുവരി വരെ പാഠ്യപ്രവർത്തനങ്ങളോപ്പം കുട്ടികളിൽ സാമൂഹ്യാവബോധം വളർത്തുക,സഹജീവികളോടും സമൂഹത്തോടും പ്രകൃതിയോടും സൌഹൃദമനോഭാവം വളർത്തിയെടുക്കുക,ഇന്നത്തെ യുവതലമുറ പാലിക്കേണ്ട നിയമങ്ങൾ,അനുസരിക്കേണ്ട നല്ല ശീലങ്ങൾ,എന്നിവയേക്കുറിച്ച് മനസ്സിലാക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനുമായിരക്ഷിതാക്കൾ,സ്കൂൾ മാനേജ്മെൻറ് എന്നിവർ ചേർന്ന് വിവിധ പദ്ധതികൾ നടപ്പിലാക്കി.

  • സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുക.
  • പരസ്പര ബന്ധം വളർത്തുക
  • സാമൂഹിക അവബോധം കുട്ടികളിലും രക്ഷിതാക്കളിലും എത്തിക്കുക
  • സമൂഹത്തിലെ അവശത അനുഭവിക്കുന്നവരോട് സഹാനുഭൂതി വളർത്തുക

സമീപത്തുള്ള സാമൂഹിക,ജീവകാരുണ്യ കേന്ദ്രങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാക്കിയെടുക്കുക

  • ആഘോഷങ്ങൾ ഭാഗമാണെന്ന് തിരിച്ചറിവ് ഉണ്ടാക്കുക
  • ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രബുദ്ധരായ ഒരു തലമുറയെ വാർത്തെടുക്കുക.
  • മറ്റുള്ളവരുടെ വേദനകൾ മനസ്സിലാക്കി അവരെ സ്നേഹിക്കുവാനും സേവിക്കുവാനുമുള്ള ഒരു മനോഭാവം വളർത്തിയാടുക്കുക
 ഇതിൽ എസ്.എസ്.ജി,പൂർവ്വ വിദ്യാർത്ഥി സംഘടന,എ.പി.ടിഎ,പഞ്ചായത്തംഗങ്ങൾ,എം.എൽ.എ,സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ,അധ്യാപകർ,കുട്ടികൾ എന്നുവരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്.

മോണിറ്ററിംഗ്

റവന്യു വകുപ്പ് മന്ത്രി അഡ്വ.അടൂർ പ്രകാശ്, ശ്രീ.ചിറ്റയം ഗോപകുമാർ എം.എൽ എ,ശ്രീ.ആൻറോ ആൻറണി എം.പി,പിടിഎ പ്രസിഡൻറ് ശ്രീമതി.ലേഖാ ജയകുമാർ,വൈസ് പ്രസിഡൻറ് ശ്രീ.ജിജി ജോൺസൺ ജോർജ്,രക്ഷാകർത്തൃസമിതി പ്രതിനിധി ശ്രീ.ജോർജ് കുട്ടി,ശ്രീമതി.അമ്പിളി,തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.അമ്മിണി ശശി,വൈസ് പ്രസിഡൻറ് ശ്രീ.സഖറിയാ വർഗീസ് ,വാർഡ് മെംമ്പർ ശ്രീമതി ഏലമ്മ വർഗീസ്,.ബഹു. ,പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,ജില്ലാ വിദ്യാഭ്യാസ ഓഫീസർ, പന്തളം ബി.പി.ഓ ശ്രീ.ജലാലുദ്ദീൻ റാവുത്തർ, തുമ്പമൺ കൃഷി ഓഫീസർ , പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.റോബിൻ പീറ്റർ,വള്ളിക്കോട് ഗ്രാമപഞ്ചായത്തംഗം ശ്രീ.എം.പി.ജോസ് പ്രഥമാധ്യാപിക ശ്രീമതി അനിതാ മാത്യു എന്നിവർ വിവിധ സന്ദർഭങ്ങളിൽ മോണിറ്ററിംഗ് നടത്തിയിട്ടുണ്ട്.

څകർമ്മപരിപാടികൾക്ക് രൂപം നൽകിچ

  • ഓണാഘോഷത്തോടനുബന്ധിച്ച് അഗതികൾക്കൊപ്പം ഒരു ദിനം
  • ക്യാൻസർ രോഗികൾക്ക് സഹായഹസ്തം/സഹപാഠിക്കൊരു സ്നേഹ സ്വാന്തനം
  • ഉപേക്ഷിക്കപ്പെട്ട് വൃദ്ധസദനങ്ങളിൽ കഴിയുന്നവരെ സന്ദർശിച്ച് സഹായം നൽകൽ
  • സാന്ത്വന പരിചരണം
  • മഴക്കൊയ്ത്ത്
  • ലോക പുകയില വിരുദ്ധ ദിന പ്രവർത്തനങ്ങൾ
  • പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ
  • ലഹരി വിരുദ്ധ ബോധവൽക്കരണം/ലഹരിക്കെതിരെ ഉപവാസക്കൂട്ടായ്മ
  • വയോധികരുമായുള്ള കൂട്ടായ്മകൾ
  • റോഡ് സുരക്ഷാ ബോധവൽക്കരണം
  • മഴക്കൊയ്ത്ത്
  • കർഷകരെ ആദരിക്കൽ

ലോക പുകയില വിരുദ്ധ ദിന പ്രവർത്തനങ്ങൾ

തുമ്പമൺ സാമൂഹികാരോഗ്യ കേന്ദ്രം ജീവിതശൈലീ രോഗനിയന്ത്രണ വിഭാഗത്തിൻറെ ത്തിൻറെ സഹായത്തോടെ ലോക പുകയില വിരുദ്ധ ദിന പ്രവർത്തനങ്ങൾ നടത്തി.പൊതുസ്ഥലങ്ങൾ പുകയില രഹിതമാക്കൂ....ആരോഗ്യം സംരക്ഷിക്കൂ എന്ന പോസ്റ്റർ നരിയാപുരം ,കീരുകുഴി,മാമ്പിലാലി എന്നിവിടങ്ങളിൽ പതിപ്പിച്ചു.ഓരോ ആറ് സെക്കൻറിലും ഒരാൾ വീതം പുകയിലജന്യ രോഗങ്ങളാൽ മരിക്കുന്നു എന്ന സന്ദേശം പകരുന്ന പുകയില മനുഷ്യൻ എന്ന പോസ്റ്റർ നിരവധി പേരിൽ മാറ്റങ്ങളുണ്ടാക്കി.

പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ലഭിച്ച പുകയില മരണത്തിലേക്കുള്ള കുറുക്കുവഴി എന്ന ലഘുലേഖ വിതരണം ചെയ്തു.പുകയില ദിവസേന അത് ഉപയോഗിക്കുന്നയാൾക്ക് നൽകുന്നത് 4000 ൽ അധികം രാസപദാർത്ഥങ്ങശളാണെന്നും ,പാൻമസാല വർണ്ണക്കടലാസിലെ കൊലയാളിയാണെന്നുമുള്ള തിരിച്ചറിവ് നിരവധി പേരിലുണ്ടാക്കിയെടുക്കാൻ സാധിച്ചു. എരിയുന്ന ചുണ്ടുകളും തകരുന്ന കരളുകളും ഇനി നമുക്ക് വേണ്ട...മടങ്ങാം ജീവിതത്തിലേക്ക് എന്ന സന്ദേശം കുട്ടികളിലും മുതിർന്നവരിലും ഉണ്ടാക്കിയെയുക്കാൻ സാധിച്ചു.

പ്രവർത്തനങ്ങൾ

പുകയില വലിക്കുകയും പുകയില പതിവായി ഉപയോഗിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി ബോധവൽകരണ പ്രവർത്തനം നടത്തി. ബോധവൽക്കരണ റാലി പുകവലിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സൈക്കിൾ റാലി നടത്തി. പ്രവർത്തന ഫലം നിത്യേന 5 പാക്കറ്റ് സിഗരറ്റും മറ്റ് പുകയില ഉല്പന്നങ്ങളും ഉപയോഗിച്ചിരിന്ന ഒരു വ്യക്തി ക്രമേണ അത് കുറയ്ക്കുകയും ഇനി ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ

സംസ്ഥാന ആരോഗ്യവകുപ്പിൻറെ ആഭിമുഖ്യത്തിൽ നടത്തിയ ഉണർവ്വ് 2015 ൻറെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി പ്രവർത്തനങ്ങൾ

  • മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കൽ
  • കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കൽ
  • വീട്ടിലേയും പരിസരങ്ങളിലേയും ഉപയോഗ ശൂന്യമായ ടിൻ,കുപ്പി,ചിരട്ട,പ്ലാസ്റ്റിക്ക് സാധനങ്ങൾ,ടയർ എന്നിവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകുന്നത് തടയൽ
  • വെള്ളം ശേഖരിച്ച് വെച്ചിരിക്കുന്ന പാത്രം ,ടാങ്ക് മുതലായവ.ിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് *ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആയി ആചരിക്കൽ
  • പരിസര ശുചീകരണ സർവ്വേ

40 വിദ്യാർത്ഥികൾ പ്രസ്തുത പരിപാടിയിൽ പങ്കാളികളായി.10 പേർ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് തുമ്പമൺ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ 100 വീടുകൾ കയറിയിറങ്ങി സർവ്വേ നടത്തി.ശ്രീ.തോമസ് മാത്യു കൺവീനറായിരുന്നു. കണ്ടെത്തലുകൾ പല വീടുകളുടേയും പരിസരം മലിനമാണ്.തډൂലം പല വീടുകളിലും വിവിധ തരത്തിലുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്നു.പാറപ്പാട് കോളനിയിലെ ചില ഭാഗങ്ങളിൽ ശുദ്ധജലം കുറവായിരുന്നു.

ബോധവൽക്കരണം

പകർച്ച വ്യാധികൾക്കെതിരെ ബോധവൽക്കരണവും ലഘുലേഖ വിതരണവും നടത്തി. പത്തനംതിട്ട ജില്ലാ മെഡിക്കൽ ആഫീസിൽ നിന്നും ലഭിച്ച ലഘുലേഖകൾ പ്രവർത്തനങ്ങൾക്ക് സഹായകമായി.

സമ്മാനപ്പെട്ടി

പകർച്ച വ്യാധി പ്രതിരോധ മാർഗങ്ങൾ പകർത്തിയെഴുതൂ.... ....സമ്മാനം നേടു എന്ന പോസ്റ്റർ വിദ്യാലയത്തിൽ പതിക്കുകയും നിരവധി വിദ്യാർത്ഥികൾ ഇതിൽ പങ്കാളികളാവുകയുമ ചെയ്തു.വിജയികൾക്ക് പ്രഥമാധ്യാപിക ശ്രീമതി അനിതാ മാത്യു സമ്മാനങ്ങൾ നൽകി.

ഫലം

  • മാലിന്യ വിമുക്ത വിദ്യാലയം
  • മാലിന്യ വിമുക്ത ഭവനം
  • വെള്ളം കെട്ടി നിന്ന് കൊതുകുകൾ പെരുകുന്നത് പൂർണ്ണമായും ഇല്ലാതെയായി

സ്വാന്ത്വന പരിചരണം

പഠന പശ്ചാത്തലം-ആവശ്യകത ഹൃദയ-ശ്വാസകോശ രോഗികൾ,പക്ഷാഘാതം പോലെയുള്ള കാരണങ്ങളാൽ ശരീരം തളർന്ന കിടപ്പിലായവർ,ആസ്മ രോഗികൾ,പ്രായാധിക്യം കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ തുടങ്ങി ദീർഘകാല ചികിത്സയും പരിചരണവും ആവശ്യമുള്ള നിരവധി പേർ തുമ്പമൺ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലുണ്ട്. പ്രവർത്തനങ്ങൾ രോഗിയേയും കുടുംബത്തേയും സന്നദ്ധ പ്രവർത്തകരേയും ബന്ധപ്പെടുത്തി രോഗിയുടെ വീട്ടിൽ വെച്ചുതന്നെ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൃഹകേന്ദ്രീകൃത പരിചരണ സംവിധാനം തുമ്പമൺ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചെയ്തിട്ടുണ്ട്. തുമ്പമൺ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.സാബു സുഗതൻ സെൻറ് പോൾസ് ഹൈസ്കൂളിലെ ജൂണിയർ റെഡ്ക്രോസ് കേഡറ്റുകൾക്ക് പാലിയേറ്റീവ് കെയർ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.

ഹോം കെയർ ടീം ലീഡറായ ശ്രീമതി പദ്മിനിയുടെ നേതൃത്വത്തിൽ ആഷ വർക്കേഴ്സ്,ഫീൽഡ് വർക്കേഴ്സ്,വോളൻറിയേഴ്സ്,ജൂണിയർ റെഡ് ക്രോസ് കേഡറ്റുകൾ എന്നിവർ ഭവനസന്ദർശനം നടത്തി.നമ്മുടെ സ്കൂളിലെ ജൂണിയർ റെഡ് ക്രോസ് അംഗങ്ങളെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നതിന് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.സന്തോഷ്.ഏ.കെ യുടെ താൽപര്യം പ്രത്യേകം ശ്ലാഘനീയമാണ്.


സെൻറ് പോൾസ് ജൂണിയർ റെഡ് ക്രോസ് പ്രവർത്തകർ സന്ദർശനം നടത്തുന്ന വീടുകളുടെ വിവരങ്ങൾ ക്രമ നമ്പർ പേര് മേൽവിലാസം വയസ്സ് 1 ശ്രീ.ശ്രീധരൻ എലയംതിട്ട മാമ്പിലാലി 76 2 ശ്രീമതി.രാജമ്മ പാപ്പി പുത്തൻപുരയ്ക്കൽ തുമ്പമൺ 75 3 ശ്രീമതി.പൊന്നമ്മ.സി.കുറുപ്പ് അഭിലാഷ് ഭവൻ മാമ്പിലാലി 74 4 ശ്രീ.ജോസഫ് സ്കറിയാ ഉള്ളന്നൂർ മോടിയിൽ തുമ്പമൺ 88 5 ശ്രീ.കൃഷ്ണൻ കുട്ടി വല്ലഭത്തിനാൽ കുറ്റിയൽ മാമ്പിലാലി 60 6 .ശീ.ചാക്കോ.റ്റി.വി തെങ്ങുവിളയിൽ മാമ്പിലാലി 55 7 ശ്രീമതി,ചെല്ലമ്മ കോട്ടക്കാട്ട് തെക്കേതിൽ മാമ്പിലാലി 62 8 ശ്രീമതി.തങ്കമ്മ വർഗീസ് കോമാച്ചരിൽ സലിൻ വില്ല മാമ്പിലാലി 88 9 ശ്രീമതി,ഭവാനിയമ്മ മണ്ണിൽ മാമ്പിലാലി 95

പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ ജൂണിയർ റെഡ്ക്രോസ് അംഗങ്ങളായ ഗ്രീഷ്മ ഗിരീഷ്,മന്യ.എം,വാണി.പി,നീരജാ വിനോദ്,മീനു മനോഹരൻ,ഗ്രീഷ്മ.കെ.എസ്,അപർണ്ണ മോഹൻ,വന്ദന വേണു,സ്റ്റെഫി ജോസ്,അലീനാ.കെ.ചാക്കോ,ലേയാ ജോസ്,മന്യ.എസ്.മധു,എം.നിവേദ എന്നിവർ പങ്കാളികലാണ്. ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായ രോഗികളുടെ പരിചരണ രീതി മനസ്സിലാക്കി അവർക്കാവശ്യമായ തുടർപരിചരണം നടത്തുവാൻ സാധിച്ചു.രോഗികലായവരുടെ വീട്ടിൽ ചെന്ന് നടത്തിയ പ്രവർത്തനങ്ങൾ സ്വന്തം വീട്ടിൽ ആരംഭിക്കുന്ന പ്രാവർത്തികമാക്കാനും മുതിർന്നവരെ ആദരിക്കാനും സ്നേഹിക്കാനും പരിചരിക്കാനുമുള്ള മനോഭാവം വളർത്തിയെടുക്കാനും തډൂലം സാധിച്ചു. ڇഎൻെറ വിദ്യാലയം ലഹരി വിമുക്ത വിദ്യാലയം......

എൻെറ സമൂഹം ലഹരി വിമുക്ത സമൂഹംڈ

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 02 ന് വിദ്യാലയ ആരോഗ്യ പരിപോഷണ പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ.ബിജു.എം.തോമസ് നിർവ്വഹിച്ചു.ഒരു പുതിയസമൂഹം,ഒരു പുതിയ മനുഷ്യൻ എന്നിവയുള്ള ഒരു രാഷ്ട്രമാണ് ഗാന്ധിജി വിഭാവനം ചെയ്ത ഭാരതം.ഇത് നടപ്പിലാക്കിയാൽ സമൂഹത്തിൽ ഇന്നു കാണുന്ന അസമാധാനവും,കെടുകാര്യസ്ഥതയും,അഴിമതിയും,സ്വജനപക്ഷപാതവും തുടച്ചു നീക്കി ഗാന്ധിജിയുടെ രാഷ്ട്രസങ്കൽല്പം പ്രാബല്യത്തിൽ വരുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രഥമാധ്യാപിക ശ്രീമതി അനിതാ മാത്യു,അധ്യാപക-രക്ഷാകർത്തൃസമിതി പ്രസിഡൻറ് ലേഖാ ജയകുമാർ, സ്കൗട്ട് മാസ്റ്റർ ശ്രീ.തോമസ് മാത്യു എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. . വിദ്യാലയ ആരോഗ്യ പരിപോഷണ പരിപാടികൾക്കൊപ്പം ലഹരി വിരുദ്ധ വാരാഘോഷവും നടത്തി.സംസ്ഥാന എക്സൈസ് വകുപ്പ്,സീയോൻ ലോ കോളജ് യൂണിയൻ എന്നിവരുടെ സഹകരണത്തോടെ യൂണിറ്റ് തലത്തിൽ ലഹരി വിമുക്ത ക്യാംപയിൻ നടത്തി.പത്തനംതിട്ട എക്സൈസ് റേഞ്ച് പ്രിവൻറീവ് ഓഫീസർ ശ്രീ.അജി കുമാർ ക്ലാസ്സെടുത്തു.

തോമസ് ജോസ് അയ്യനേത്ത്,മുഹമ്മദ് ഇല്ല്യാസ്,പ്രൊഫ.എ.അശോക് കുമാർ,സ്കൂൾ മാനേജർ ബിജു.എം.തോമസ്, പ്രഥമാധ്യാപിക ശ്രീമതി അനിതാ മാത്യു,അധ്യാപക-രക്ഷാകർത്തൃസമിതി പ്രസിഡൻറ് ലേഖാ ജയകുമാർ,സ്കൗട്ട് മാസ്റ്റർ ശ്രീ.തോമസ് മാത്യു മാത്യു എന്നിവർ പ്രസംഗിച്ചു.

നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിലെ സ്കൗട്ട് വിഭാഗം പുറത്തിറക്കിയ ലഹരി വിമുക്ത പോസ്റ്ററിൻറെ പ്രകാശനം തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്മിണി ശശി നിർവ്വഹിക്കുന്നു

ڇഎൻെറ വിദ്യാലയം ലഹരി വിമുക്ത വിദ്യാലയം....

എൻെറ സമൂഹം ലഹരി വിമുക്ത സമൂഹംڈഎന്ന സന്ദേശവുമായി സ്കൂളിൽ നിന്നും നരിയാപുരം ജംങ്ഷൻ വരെ സൈക്കിൾ റാലി നടത്തി. പൊതുജന ബോധവൽക്കരണ പരിപാടികൾക്കായി ലഘുലേഖകൾ,പോസ്റ്ററുകൾ ,ബാനർ എന്നിവ തയ്യാറാക്കിയിരുന്നു.ലഹരി വിമുക്ത വ്യക്തിത്വം,കുടുംബം,സമൂഹം,രാഷ്ട്രം എന്ന് സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററിൻറെ പ്രകാശനം തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.അമ്മിണി ശശി നടത്തി.തുടർന്ന് 8 സ്കൗട്ടുകൾ വീതമുള്ള 4 ഗ്രൂപ്പുകളായി തിരിഞ്ഞ് ദളസമ്പ്രദായത്തിൽ തുമ്പമൺഗ്രാമപഞ്ചായത്തിലെ മാമ്പിലാലി വടക്ക് മലപ്പുറം ഹരിജൻ കോളനിയിലെ 75 വീടുകൾ സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്തു.വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ ശ്രീമതി .അമ്മിണി ശശി ആശംസ നേർന്നു. രാവിലെ എട്ട് മുതൽ 9.45 വരെയും വൈകിട്ട് 4.15 മുതൽ 5.15 വരെയും തുമ്പമൺ ഗ്രാമപഞ്ചായത്തിലെ വയലിനും പടിഞ്ഞാറ് വാർഡിലുള്ള പാറപ്പാട് ഹരിജൻ കോളനിയിലെ 45 വീടുകൾ സന്ദർശിച്ച് ബോധവൽക്കൽക്കരണം നടത്തി ലഘുലേഖകൾ വിതരണം ചെയ്തു.വാർഡ് മെമ്പർ ശ്രീ.കെ.കെ.പ്രസാദ് പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. അടുത്ത ദിവസം വള്ളിക്കോട് പഞ്ചായത്ത് 15 ാം വാർഡിലെ പാലശ്ശേരി കോളനി കേന്ദ്രീകരിച്ച് 25 വീടുകളിൽ ലഹരി വിരുദ്ധ സന്ദേശം നൽകുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.വാർഡ് മെമ്പർ ശ്രീമതി ലേഖ ജയകുമാർ പ്രവർത്തനങ്ങളിൽ ഒപ്പം ചേരുകയും തുടർപ്രവർത്തനങ്ങൾക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. സമീപത്തുള്ള മൂന്ന് സ്കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള പ്രവർത്തനങ്ങൾ നടത്തിയത്.നരിയാപുരം ഗവ.എൽ.പി.സ്കൂൾ സന്ദർശിച്ച് എല്ലാ ക്ലാസ്സുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.സാലി ജോഷിൻറെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി കൂടുകയും തഥവസരത്തിൽ വാർഡ് മെമ്പർ ശ്രീമതി.ലേഖ ജയകുമാർ, പ്രധാനാധ്യാപിക ശ്രീമതി.സാലി ജോഷ് എന്നിവർ ആശംസകൾ നേരുകയും ചെയ്തു. ശ്രീ.തോമസ് മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അടുത്തയായി പ്രവർത്തനം നടത്തിയത് തുമ്പമൺ പഞ്ചായത്തിലെ ഗവ.യൂ.പി.സ്കൂളിലായിരുന്നു.എല്ലാ ക്ലാസ്സുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.എസ്.ഗീതയുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി കൂടുകയും തഥവസരത്തിൽ സ്കൗട്ട്സ് മാസ്റ്റർ ശ്രീ.തോമസ് മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പിന്നീട് പ്രവർത്തനം നടത്തിയത് നരിയാപുരം സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂളിലായിരുന്നു.എല്ലാ ക്ലാസ്സുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.ടോം ജോസഫിൻെറ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി കൂടുകയും തഥവസരത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു

ലഹരിക്കെതിരെ ഉപവാസക്കൂട്ടായ്മ

നരിയാപുരം ജംഗ്ഷനിൽ വിദ്യാർത്ഥികൾ,അധ്യാപകർ എന്നിവർ ചേർന്ന് ഗാന്ധി സ്മൃതി സംഗമത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഉപവാസക്കൂട്ടായ്മ സംഘടിപ്പിച്ചു.ലഹരിക്ക് വിട,കുടുംബത്തിന് ഐശ്വര്യം എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ പങ്കാളികളായ്.പാതയോരങ്ങളിലും ,പൊതുസ്ഥാപനങ്ങളിലും,കോളനികൾ കേന്ദ്രീകരിച്ചും ലഘുലേഖകൾ വിതരണം ചെയ്ത് ലഹരിയുടെ ചങ്ങലകളിൽ നിന്നും പുതുജീവൻറെ സാദ്ധ്യതകളിലെത്തിക്കാൻ ബോധവർക്കരണം നടത്തി. അഡ്വ.അനിത ആനി ഫിലിപ്പ്,വള്ളിക്കോട് ഗ്രാമപഞ്ചായത്തംഗം ശ്രീമതി.ലേഖാ ജയകുമാർ,സ്കൂൾ മാനേജർ ബിജു എം.തോമസ്,പ്രഥമാധ്യാപിക ശ്രീമതി.അനിതാ മമാത്യു,ശ്രീ.എം.പി.ജോസ്,ശ്രീ.തോമസ് മമാത്യു എന്നിവർ ലഹരിയുടെ ദൂഷ്യവശങ്ങളേക്കുറിച്ച് സംസാരിച്ചു.

അനാഥ മന്ദിര സന്ദർശനം

2015 ജൂൺ 30 ന് തുമ്പമണ്ണിൽ പ്രവർത്തിക്കുന്ന അഗപ്പെ അനാഥ മന്ദിരം സന്ദർശിച്ചു. അദ്ധ്യാപകരും കുട്ടികളും ചേർന്ന് മേശ,കസേര,ബുക്കുകൾ എന്നിവ സംഭാവന നൽകി.

ആശ്രയ (ഭവന സന്ദർശനം)

സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ആശ്രയ. പിറന്നാൾ ദിനങ്ങളിലും മറ്റും കുട്ടികൾ സ്നേഹക്കുടുക്കയിൽ നിക്ഷേപിക്കുന്ന തുക അനുയോജ്യരായ വ്യക്തികളെ കണ്ടെത്തി നൽകി വരുന്നു. ജൂലൈയിൽ അദ്ധ്യാപകർ ,കുട്ടികൾ എന്നിവർ ചേർന്ന് ഈ സ്കൂളിലെ വിദ്യാർത്ഥികളായ അനുശ്രീ,അനു എന്നിവരുടെ ഭവനത്തിലെത്തി രോഗിയായ അമ്മയെ സന്ദർശിക്കുകയും സാമ്പത്തീക സഹായം നൽകുകയും ചെയ്തു. ഭർത്താവ് ഉപേക്ഷിച്ചതിന് ശേഷം മൂന്നര വർഷമായി തളർന്നുകിടക്കുന്ന മാതാവ്.കിടപ്പാടം ഇല്ലാതെ,സഹോദരിയുടെ കാരുണ്യത്തിൽ കഴിയുന്നു. ശയ്യാവലംബിയായ കുട്ടികൾക്ക് ആലംബമായി അധ്യാപകരും കുട്ടികളും അവരുടെ വീട്ടിലെത്തുന്നു.വീട്ടിലെത്തി പഠനകാര്യങ്ങളിലും ചികിത്സാ കാര്യങ്ങൾക്കായി തുക നൽകിയും കനിവിൻറെ കരം നീട്ടുന്നു.സ്നേഹയാത്ര എന്ന പരിപാടിയിലൂടെ കുട്ടികളുടെ കുടുംബ സാഹചര്യം മനസ്സിലാക്കിയാണ് അർഹരായവരെ കണ്ടെത്തുന്നത്.

കനിവ് (അഗതി മന്ദിരത്തിൽ ഒരു ദിനം)

മല്ലശ്ശേരി പൂങ്കാവിൽ പ്രവർത്തിക്കുന്ന കരുണാലയം അഗതി മന്ദിരത്തിൽ തിരുവോണദിനം ആഘോഷിച്ചു.കുട്ടികൾ,അധ്യാപകർ,സ്കൂൾ മാനേജർ,പി.ടി.എ പ്രസിഡൻറ് എന്നിവർ ഒരു ദിവസം അഗതികൾക്കൊപ്പം ഒരു ദിനം ചെലവഴിച്ചു.

വൃദ്ധസദനങ്ങളിലും റോഡുവക്കുകളിലും ഉപേക്ഷിക്കപ്പെടേ ണ്ടൺവരല്ല നമ്മുടെ മാതാപിതാക്കളെന്നും അവർക്ക് ആവശ്യം നമ്മുടെ സ്നേഹവും കരുതലുമാണെന്ന് ഓർമ്മപ്പെടുത്തതായി കുണാലയം സന്ദർശനം മാറി . അന്തേവാസികൾക്ക് ഓണസദ്യ വിളമ്പിയ കുട്ടികൾ നിങ്ങൾ അനാഥരല്ല,നിങ്ങൾക്കൊപ്പമാണെന്ന സന്ദേശം കൈമാറി. കുട്ടികൾ അവതരിപ്പിച്ച സംഘഗാനം,പദ്യപാരായണം,കഥ ,നാടൻപാട്ട് എന്നിവ പരിപാടികൾക്ക് മിഴിവേകി.

വയോവൃദ്ധർക്കൊപ്പം സ്നേഹസംഗമം വയോവൃദ്ധർക്കൊപ്പം വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും സ്നേഹസൽക്കാരം ഒരുക്കുകയും ചെയ്തു. മാതാപിതാക്കളെ ജീവനുതുല്യം സ്നേഹിക്കുമെന്നും അവരെ വിഷമഘട്ടങ്ങളിൽ തള്ളിക്കളയില്ലെന്നും പ്രതിഞ്ജയെടുത്താണ് വിദ്യാർത്ഥികൾ ഗാന്ധി ഭവനിൽ നിന്നും മടങ്ങിയത്.ഞങ്ങൾ നിങ്ങൾക്കൊപ്പമാണ് എന്ന സന്ദേശം അവരിലേക്ക് പകർന്ന നൽകി.

ക്യാൻസർ രോഗികൾക്ക് സഹായഹസ്തം

ഭാരത് സ്കൗട്ടസ് ആൻറ് ഗൈഡ്സ് സംസ്ഥാന അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാന്തന സന്ദേശ യാത്രയോടനുബന്ധിച്ച് ക്യാൻസർ രോഗികൾക്ക് സഹായ ഹസ്തമായും തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻററിലേക്ക് ആംബുലൻസ് നൽകുന്നതിലേക്കും കുട്ടികൾ സാമ്പത്തീയ സഹായം നൽകി. ഒരാഴ്ചയിൽ ഒരു രൂപ എന്ന രീതിയിൽ കുട്ടികൾ ശേഖരിച്ച തുക സംസ്ഥാന അസോസിയേഷൻ ഭാരവാഹികൾക്ക് 2015 ഡിസംബർ 6 ന് പത്തനംതിട്ടയിൽ വെച്ച് കൈമാറി. ഈ സ്കൂളിലെ വിദ്യാർത്ഥിനിയായ കുമാരി അഞ്ജലിയുടെ ക്യാൻസർ ബാധിതയായ മാതാവിന് ചികിത്സാ സഹായമായി 10,000 രൂപയും നൽകി

സഹപാഠിക്കൊരു സ്നേഹ സാന്ത്വനം

സഹപാഠികളായ കുട്ടികളുടെ ചികിത്സക്കായി സമാഹരിച്ച തുക പത്താം ക്ലാസ് വിദ്യാർത്ഥിയായ സുമേഷിനും,ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ജസ്റ്റീനാ ഫീലിപ്പോസിനും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അഞ്ജലിക്കും കൈമാറി

മഴക്കൊയ്ത്ത്

ڇകിണറുകളിൽ നിന്നുള്ള വെള്ളം നമുക്ക് ഐശ്വര്യം പ്രദാനം ചെയ്യട്ടെ സംഭരിച്ച ജലം നമുക്ക് സമൃദ്ധി നൽകട്ടെ മഴവെള്ളം നമുക്ക് അഭിവൃദ്ധി നൽകട്ടെڈ സഹസ്രാബ്ദങ്ങൾക്ക് മുമ്പ് രചിച്ച വേദങ്ങളിൽ കുറിച്ചിട്ടിട്ടുള്ളതാണ് മേൽ ഉദ്ധരിച്ച വരികൾ. മഴയും പുഴയും ഒരു പോലെ കനിയുന്ന കേരളത്തിൻറെ മിക്ക ഭാഗങ്ങലിലും ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്നുൺ.മഴസംരക്ഷണവും ജലസംരക്ഷണവും നമ്മുടെ ശീലങ്ങളിലൊന്നായ് മാറ്റിയെടുക്കാനുള്ള ജനകീയ ശ്രമമെന്ന നിലയിൽ ڇമഴക്കൊയ്ത്ത് ڈ 2015 മാർച്ച് 25 മുതൽ 30 വരെ തീയതികളിൽ സംഘടിപ്പിച്ചു.മലയാള മനോരമ പത്തനംതിട്ട ബ്യൂറോ ചീഫ് റിപ്പോർട്ടർ ശ്രീ.രവിവർമ്മ തമ്പുരാൻ ഉദ്ഘാടനം ചെയ്തു.

കേരളം ജലസാക്ഷരതയിൽ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ്.മഴവെള്ളം അമൂല്യമാണ് അത് ഒഴിക്കിക്കളയരുത് എന്ന ചിന്ത നമുക്കുണ്ടാകണം.മഴവെള്ളമാണ് ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങി ഭൂഗർഭജലമായി സംഭരിക്കപ്പെടുന്നത്.ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും ,മഴവെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാൻ വഴിയോരുക്കുകയും ചെയ്താലേ ഭൂഗർഭ ജലവിതാനം ഉയർന്ന് നമ്മുടെ കിണറുകളിൽ വെള്ളമുണ്ടാകൂ എന്ന തിരിച്ചറിവ് മഴവെല്ലക്കൊയ്ത്ത് എന്ന പഞ്ചദിന ക്യാംപിലൂടെ വിദ്യാർത്ഥികൾക്ക് പകർന്ന നൽകി.

പ്രവർത്തനങ്ങൾ ക്യാംപിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടു. ഓരോ പറമ്പിലും ലഭ്യമായ മഴവെള്ളം പരമാവധി അവിടെത്തന്നെ മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്നതിനായി സ്കൂൾ പരിസരത്തും വിദ്യാർത്ഥികളുടെ ഭവനങ്ങളിലും മഴക്കുവികൾ നിർമ്മിച്ചു. തെങ്ങിന് തടമെടുത്തും കൈത,ഇഞ്ചിപ്പുല്ല്,തീറ്റപ്പുല്ല് തുടങ്ങിയ സസ്യങ്ങൾ നട്ടുപിടിപ്പിച്ചും ചില വിദ്യാർത്ഥികൾ മാതൃകയായി. څകരുതാം ജീവൻറെ ജലം ഭാവിതലമുറയ്ക്കായ് څഎന്ന സന്ദേശം പ്രചരിപ്പിച്ച് സൈക്കിൾ പ്രചരണം,ലഘുലേഖ വിതരണം ചെയ്യൽ ,ബോധവൽക്കരണം എന്നിവ നടത്തി .

വിദ്യാർത്ഥികൾക്കിടയിൽ വന്ന മാറ്റങ്ങൾ ടാങ്കിൽ നിന്ന് നേരിട്ട് വെള്ളം ഉപയോഗിക്കുന്നതിന് പകരം ബക്കറ്റിൽ വെള്ളം ശേഖരിച്ച് ആവശ്യത്തിന് മാത്രം കോരിയെടുത്ത് ഉപയോഗിക്കുമെന്ന രീതി നിലവിൽ വരുത്തി. വെള്ളം മണ്ണിൽ താഴുന്നത് തടയുന്ന പ്ലാസ്റ്റിക്ക്‌ കൂടുകൾ മണ്ണിൽ ഉപേക്ഷിക്കാതിരിക്കാൻ അതീവ ശ്രദ്ധ ചെലുത്തി. പല്ല് തേക്കുമ്പോഴും കുളിക്കിടയിൽ സോപ്പ് തേക്കുമ്പോഴും ടാപ്പിലെ വെള്ളം പാഴാവുന്നില്ലെന്ന് ഉറപ്പു വരുത്തി. ڇജലം അമൂല്യമാണ് അത് പാഴാക്കരുത്ڈ എന്ന പോസ്റ്റർ സ്കൂളിലും,പൊതുസ്ഥലങ്ങളിലും പതിക്കുകയും അത് പ്രാവർത്തികമാക്കുകയുെ ചെയ്തു. പത്തനംതിട്ട ജില്ലാ വാട്ടർഷെഡ് സെൽ കം ഡേറ്റാ സെൻറർ ലഘുലേഖകൾ,പോസ്റ്ററുകൾ,റിസോഴ്സ് സി.ഡി തുടങ്ങിയവ നൽകി. കർഷകരെ ആദരിക്കൽ യുവതലമുറയ്ക്ക് കാർഷിക മേഖലയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയെന്ന ലക്ഷ്യത്തോടെ ചിങ്ങം ഒന്ന കർഷകദിനം വിപുലമായി ആചരിച്ചു. പ്രവർത്തനങ്ങൾ തുമ്പമൺ,പന്തളം തെക്കേക്കര,വള്ളിക്കോട് എന്നീ പഞ്ചായത്തുകളിലെ മികച്ച കർഷകരെ ആദരിക്കൽ കൊയ്ത്ത് പാട്ട് കരയിലെ നെൽകൃഷി വിവിധയിനം പയറുവർഗ്ഗങ്ങൾ വിതയ്ക്കൽ


കൂടാതെ ഉപജില്ലാ,ജില്ലാ,സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച് നിരവധി വിദ്യാർത്ഥികളും ഉണ്ട്.700 ൽ അധികം പേർ പങ്കെടുത്ത് ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് പത്തനംതിട്ട ജില്ലാ ക്യാംമ്പും റാലിയും നടത്തുന്നതിന് ആതിഥ്യം അരുളാൻ ഞങ്ങൾക്കായതും സ്റ്റേറ്റ് അസോസിയേഷൻ നടത്തിയ സ്ംസ്ഥാന ക്യാമ്പൂരിയിൽ സെൻറ് പോൾസ് സ്കൗട്ടസ് ട്രൂപ്പിന് മികച്ച പ്രകടനം നടത്തി പുരസ്കാരം ഏറ്റുവാങ്ങാനായതും ഞങ്ങളുടെ ഈ വർഷത്തെ മികവിൻറെ ചിറകിൽ മറ്റൊരു പൊൻതൂവലായി മാറി . വെളിച്ചത്തെ വെറുപ്പോടെ വീക്ഷിക്കുന്ന നിരവധി പേർ അനുദിനം തെറ്റിലേക്ക് വഴുതി വീഴുന്ന ഈ കാലഘട്ടത്തിൽ ിരുളിൽ അലയുന്ന ഇരുട്ടിൻറെ ആത്മാക്കളെ ,സത്യത്തിൻറെ സാഹോദര്യത്തിൻറെ കുടുംബസ്നേഹത്തിൻറെ സർവ്വോപരി ഈശ്വര വിശ്വാസത്തിൻറെ വഴിത്താരയിലേക്ക് നയിച്ച് സ്വഭാവരൂപീകരണത്തിൻറെ മൂശയിൽ വാർത്തെടുക്കാൻ ചെയ്യുന്ന പ്രവർത്തനങ്ങൾ ഞങ്ങളുടെ മികവിൻെറ ആക്കം കൂട്ടാൻ സഹായിച്ചവയാണെന്ന് പറയാതെ വയ്യ. 2016-17 ഞങ്ങളുടെ വിദ്യാലയം വജ്രജൂബിലി ആഘോഷിക്കുകയാണ്.ഇനിയും കൂടുതൽ മികവോടെ പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണ്.


ഓർമ്മ കുറിപ്പുകൾ

ഡോ.സ്മിതാ ബാബു(പൂർവ്വ വിദ്യാർത്ഥി)

                        നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിൽ പഠിക്കുവാൻ സാധിച്ചത് എൻെറ പിതാവ് അധ്യാപകനായ ശ്രീ.രാജൻ ബാബുവിൻെറ ആഗ്രഹപ്രകാരമായിരുന്നു. എന്നോടൊപ്പം എൻെറ സഹോദരി സ്മിലു ബാബുവും അവിയെ അധ്യയനം നടത്തി.അർപ്പണ മനോഭാവമുള്ള ഒരു പറ്റം അഘ്യാപകരാണ് ഈ സ്കൂളിൻെറ മുതൽ കൂട്ട്.പിതാവിൻെറ സ്നേഹവും മാതാവിൻെറ സ്നേഹവും ഞങ്ങൾക്ക് അധ്യാപകരിൽ നിന്നും ലഭിക്കാനിടയായി.ഉപജില്ലാ,ജില്ലാ,സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചപ്പോൾ സ്വന്തം മക്കളെപ്പോലെ ഞങ്ങളെ കരുതി.1997 ൽ സംസ്ഥാന യുവജനോത്സവത്തിൽ എനിക്ക് മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.അന്നത്തെ വിദ്യാഭ്യാസ  മന്ത്രി  ശ്രീ.ഇ.റ്റി.മുഹമ്മദ് ബഷീറിൽ നിന്നും ട്രോഫി ഏറ്റുവാങ്ങിയത് ഇന്നെന്ന പോലെ ഞാൻ ഓർക്കുന്നു.കൂടാതെ കേരള ഹിന്ദി പ്രചാര സഭ നടത്തിയ സുഗമ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടാനായത് അഭിമാനകരമാണ്.  അവിടെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും വിശേഷിച്ച് ഇപ്പോൾ പ്രഥമാധ്യാപകൻ ആയിരിക്കുന്ന ശ്രീ തോമസ് മാത്യു സാറിനും  എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഞാൻ നേരുന്നു. 
                                                                                        

ഡോ.ഷെറീനാ സുലൈമാൻ


                   നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിലെ 3 വർഷം നീണ്ടുനിന്ന എൻെറ പഠന കാലഘട്ടം ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങൾ ആയിരുന്നു. എൻെറ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാൻ ആയി എന്നും ഈ പ്രിയപ്പെട്ട വിദ്യാലയം അശ്രാന്തം പരിശ്രമിച്ചിരുന്നു. എൻെറ ജീവിതത്തിൽ എന്തായി തീരണം എന്ന് നിർണ്ണയിക്കുവാൻ ഈ സ്കൂളും അധ്യാപകരും  എന്നും ഒരു പ്രചോദനമായിരുന്നു. ആ വിദ്യാലയത്തിലെ ക്ലാസ് മുറികളിൽ ചെലവഴിച്ച ഓരോ ദിനവും എൻെറ ജീവിതത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു. എന്നെപ്പോലെയുള്ള ആയിരക്കണക്കിന് വിദ്യാർഥികളെ സ്വപ്നം കാണുവാൻ ധൈര്യം തന്ന സെൻറ് പോക്ഷസ് സ്കൂളും  അവിടെയുള്ള ഗുരുശ്രേഷ്ഠന്മാരും     ഉ നിയും കൂടുതൽ ജീവിതങ്ങളിൽ പ്രകാശം പരത്തട്ടെ. സ്നേഹത്തിൻേറയും സേവനത്തിൻേറയും പാഠങ്ങളുമായി ഇനിയുമൊരു ഒരുപാട് ജീവിതങ്ങൾ ഈ സരസ്വതി ക്ഷേത്രത്തിൻെറ പടികൾ ഇറങ്ങട്ടെ.
                                                                                                        Dr.Anoop Samuel (Dental Surgeon)
                         I am Dr.Anoop Samuel, working as Dental Surgeon at Pandalam ,Pathanamthitta Dist. The reminiscences and memories, I have about my school days, in St.Paul's High School,Nariyapuram , needs pages. My deep relationship with the school begins with my ancestral days. Human values, Social out look, Spiritual Vision and sportsmanship were inculcated in us by our great teacher's and classmates.  Winning a few prizes in different competitions, We were fortunate to witness and participate as Volunteers in two All India Science and Agricultural Exhibitions organised by the School authorities. My 'Salute' to all my beloved teachers and classmates.


==ദിനാഘോഷങ്ങൾ==                                                                                       

പ്രവേശനോത്സവം മുതൽ ആഘോഷങ്ങൾ തുടങ്ങുകയായി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ തറക്കുവാൻ കഴിഞ്ഞില്ലെങ്കിലും സാമൂഹിക മാധ്യമത്തിൻെറ സഹായത്തോടെ കഴിവതും പ്രവർത്തനങ്ങൾ ചെയ്യുന്നു.

  • ലോക പരിസ്ഥിതി ദിനം (ജൂൺ 5)

പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കുവാൻ ഉതകുന്ന പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റേയും, പരസ്ഥിതി ക്ലബിന്റേയും ആഭിമുഖ്യത്തിൽ ചെയ്യുന്നു. വനം വകുപ്പിന്റെ സഹകർണത്തോടെ വൃക്ഷ തൈ വിതരണം, പൂന്തോട്ട സംരക്ഷണം, ലഘുസന്ദേശം , റാലി, പോസ്റ്റർ പ്രദർശനം, പെയിംന്റിഗ് മൽസരം, സ്ലയിഡ് പ്രസൻേറഷൻ, ക്വിസ് മൽസരം, വീഡിയോ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.

  • ലോക രക്തദാന ദിനം (ജൂൺ 14)

രക്തദാനത്തിന്റെ മാഹാത്മ്യവും ആവശ്യകതയും കുട്ടികളിൽ എത്തിക്കുവാൻ വേണ്ടി വിവിധ പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചെയ്യുന്നു. ലഘുസന്ദേശം നൽകി, 'രക്തദാനം മഹാദാനം' എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റർ രചനാ മൽസരം നടത്തി.

  • സംസ്ഥാന വായനാ ദിനം (ജൂൺ 19)

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തിൽ പുസ്തകങ്ങൾ വായിക്കാനും കുറിപ്പുകൾ തയ്യറാക്കുവാനും അവസരം നൽകുന്നു.

  • ഹിരോഷിമാ ദിനം (ആഗസ്റ്റ് 6 ), നാഗസാക്കി ദിനം (ആഗസ്റ്റ് 9)

സയൻസ് ക്ലബിൻേറ യും സോഷ്യൽ സയൻസ് ക്ലബിൻേറയും ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും ക്വിസ് മൽസരവും എല്ലാ വർഷവും നടന്നു വരുന്നു. ആണവ ബോംബുകളുടെ ഭവിഷത്തുകളെ പറ്റി കുട്ടികളിൽ അവബോധം നൽകുന്ന ലഘു സന്ദേശം സയൻസ് അദ്ധ്യാപകർ നൽകുന്നു.

  • സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 15)

എല്ലാ വർഷവും സ്വാതന്ത്ര്യ ദിനം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു വരുന്നു. ഈ വർഷവും ചെറിയ കൂട്ടമായി സ്കൂളിൽ കൂടി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുവാൻ സാധിച്ചു.

  • ദേശീയ അദ്ധ്യാപക ദിനം (സെപ്റ്റംബർ 5)
  • ഓസോൺ ദിനം (സെപ്റ്റംബർ 16)

സയൻസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ഓസോൺ സംരക്ഷണത്തിൻെറ ആവശ്യകത മനസ്സിലാക്കാൻ വേണ്ട പ്രവർത്തനത്തിൽ ഏർപ്പെടുന്നു. ലഘുസന്ദേശം, ഉപന്യാസ രചന, പോസ്റ്റർ രചന, സ്ലയിഡ് പ്രസൻേറഷൻ തുടങ്ങിയവ നടത്തുന്നു.

  • ലോകവ്യദ്ധ ദിനം (ഒക്ടോബർ 1)
  • ഗാന്ധിജയന്തി (ഒക്ടോബർ 2 )

എല്ലാ വർഷവും പി ടി എ യുടേയും, കുടുംബശ്രീയുടേയും സഹകരണത്തിൽ സ്കൂളും പരിസരവും ശുചീകരിക്കുന്നു.

  • ലോക ആവാസദിനം (ഒക്ടോബർ 3)
  • ലോക തപാൽ ദിനം (ഒക്ടോബർ 9)
  • ലോക കൈകഴുകൽ ദിനം (ഒക്ടോബർ 15)
  • ലോക ഭക്ഷ്യ ദിനം (ഒക്ടോബർ 16)
  • ഐക്യരാഷ്ട്ര ദിനം (ഒക്ടോബർ 24)
  • കേരളപ്പിറവി ദിനം (നവംബർ 1)
  • സി വി രാമൻ ജന്മ ദിനം (നവംബർ 7)
ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന വിവിധ പരിപാടികൾ സയൻസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ സ‍ംഘടിപ്പിച്ചു. കുട്ടികളുടെ ശാസ്ത്രാഭിരുചിവളർത്തുവാൻ ഉതകുന്ന സംവാദങ്ങൾ‍ നടക്കാറുണ്ട് .ശാസ്ത്ര ക്വിസ് , ഉപന്യസ മൽസരം നടത്തി(ശാസ്ത്രവും സമൂഹവും). ശാസ്ത്ര പുരോഗതി മനസ്സിലാക്കുന്ന ഒരു പെൻസിൽ ഡ്രോങ് മൽസരം നടത്തി. സി വി രാമൻ പതിപ്പ് നിർമ്മിച്ചു, പ്രസൻേറ ഷൻ (സി വി രാമൻേറയും മാഡം ക്യൂറിയുടെയും ഉദ്ധരണികൾ), സി വി രാമൻേറയും മാഡം ക്യൂറിയുടെയും ജീവചരിത്ര വീഡിയോ പ്രദർശിപ്പിച്ചു. പരീക്ഷണങ്ങൾ :വീഡിയോ പ്രദർശനം എന്നിവ നടത്തി.
  • അന്താരാഷ്ട്ര ശാസ്ത്ര ദിനം (നവംബർ 10), ഡോ. എ പി ജെ അബ്ദുൾ കലാം ജന്മ ദിനം (ഒക്ടോബർ 15)

സയൻസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രദ‍ർ‍ശനം നടത്താറുണ്ട്.

  • ശിശുദിനം (നവംബർ 14)
  • റിപ്പബ്ലിക് ദിനം (ജനുവരി 26)

എല്ലാ വർഷവും റിപ്പബ്ലിക് ദിനം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു വരുന്നു.

  • രക്തസാക്ഷി ദിനം (ജനുവരി 30)
  • ഇൻറർനെറ്റ് സുരക്ഷാ ദിനം (ഫെബ്രുവരി 7)

ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു.


പ്രവർത്തന റിപ്പോർട്ട്

2019 - 20 അധ്യയന വർഷത്തെ മികച്ച ചില പ്രവർത്തനങ്ങൾ

ജൂനിയർ റെഡ് ക്രോസ്സ്

ജീവകാരുണ്യ പ്രവർത്തനത്തിലും , സാമൂഹ്യ സേവന രംഗത്തും , സാന്ത്വന പരിചരണ പ്രവർത്തനങ്ങളിലും ജൂനിയർ റെഡ്ക്രോസ് നരിയാപുരം സെന്റ് പോൾസ് യൂ

ണിറ്റും കൗൺസിലറും മികച്ച സംഘാടനം നടത്തി..2019 ലെ മികവ് പ്രവർത്തനങ്ങൾ വിലയിരുത്തി ജില്ലയിലെ മികച്ച ജെ.ആർ.സി യൂണിറ്റായി നരിയാപുരം സെൻറ് പോൾസ് സ്കൂളിനേയും കൌൺസിലറായി ശ്രീ.തോമസ് മാത്യുവിനേയും തെരഞ്ഞെടുത്തു.

🎖️ ആശ്രയ (ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്ന പദ്ധതി )

സ്കൂളിലെ വിദ്യാർത്ഥിനികളായ അനുശ്രീ, ശ്രീക്കുട്ടൻ എന്നിവർക്കും മാതാവിനും സാമ്പത്തീക സഹായം നൽകി. സ്നേഹ യാത്ര എന്ന പരിപാടിയിലൂടെ കുട്ടികളുടെ കുടുംബങ്ങളുടെ സാഹചര്യം മനസിലാക്കി സഹായം നൽകി. ഓമല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച നരിയാപുരം സ്വദേശിനി ലേഖാ കുമാരിയുടെ മക്കളായ സുമിത്ത്, ശ്വേത എന്നിവർക്ക് പഠനോപകരണങ്ങൾ നൽകി.

2.കാൻസർ രോഗിക്ക് സഹായ ഹസ്തം

വൺ റുപ്പി വൺ വീക്ക് എന്ന പരിപാടി ആവിഷ്ക്കരിച്ചു. ഒരാഴ്ചയിൽ ഒരു രൂപ എന്ന നിരക്കിൽ JRC കേഡറ്റുകൾ ശേഖരിച്ച തുകയും, JRC കൗൺസിലർ, നല്ല പാഠം യൂണിറ്റ് എന്നിവരിൽ നിന്ന് ലഭിച്ച തുകയും ചേർത്ത് ഈ സ്കൂളിലെ വിദ്യാർത്ഥിനിയായ അഞ്ജലിയുടെ കാൻസർ ബാധിതയായ മാതാവിന് ചികിത്സാ സഹായമായി 10,000 രൂപ കൈമാറി.

3.ലഹരിക്കെതിരെ ബോധവത്ക്കരണം


ഈ പരിപാടിയുടെ ഭാഗമായി വീഡിയോ പ്രദർശനം, ലഘുലേഖ വിതരണം ചെയ്യൽ, തുമ്പമൺ മുട്ടം കോളനി, പാറപ്പാട് കോളനി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഗൃഹസന്ദർശനം, നരിയാപുരം ജംഗ്ഷനിൽ ഒക്ടോബർ 2 ന് ലഹരിക്കെതിരെ ഉപവാസ കൂട്ടായ്മ , സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചു. സ്കൂളിലെ ലഹരിക്കടിമകളായ ചില രക്ഷിതാക്കളെ കണ്ടെത്തുകയും അവരെ ഉപദേശിക്കുകയും ചെയ്ത് അതിൽ നിന്നും മോചിതരാക്കി. 2 വിദ്യാർത്ഥികൾ ചില അവസരങ്ങളിൽ പുകവലിക്കുന്നുണ്ടെന്ന് കണ്ടെത്തുകയും അവരെ അതീവ രഹസ്യമായി ഉപദേശിക്കുകയും രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദേശം നൽകുവാനും അവരെ നല്ല ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഈ പ്രർത്തനങ്ങൾ കൊണ്ട് സാധിച്ചു.

4.കനിവ് (അഗതി മന്ദിരത്തിൽ ഒരു ദിനം )


തുമ്പമണ്ണിൽ പ്രവർത്തിക്കുന്ന അഗപ്പെ അഗതി മന്ദിരം സന്ദർശിച്ചു. ജെ.ആർ.സി കേഡറ്റുകൾ,പൂർവ വിദ്യാർത്ഥികൾ , കൗൺസിലർ എന്നിവരുടെ സഹായത്തോടെ മേശ, കസേര, അന്തേവാസികളായ 15 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എന്നിവ നൽകി.

വയോവൃദ്ധർക്കൊപ്പം സ്നേഹ സംഗമം

JRC കേഡറ്റുകൾ, കൗൺസിലർ എന്നിവർ പത്തനാപുരം ഗാന്ധി ഭവൻ സന്ദർശിച്ചു. അശരണരും ഉപേക്ഷിതരുമായ അന്തേവാസികൾക്ക് അതൊരു സ്നേഹത്തണലായി. കൂടാതെ മല്ലശ്ശേരിയിൽ പ്രവർത്തിക്കുന്ന കരുണാലയം അഗതിമന്ദിരത്തിൽ തിരുവോണ ദിവസം JRC കേഡറ്റുകൾ, കൗൺസിലർ , അധ്യാപകർ എന്നിവർ സന്ദർശിച്ച് ഒരു ദിവസം അവർക്കൊപ്പം ചെലവഴിച്ചു. ഒരുമിച്ചുള്ള ഭക്ഷണവും കലാപരിപാടികളും അവിസ്മരണീയമായി

5. സാന്ത്വന പരിചരണം.

തുമ്പമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ യും JRC യൂണിറ്റിന്റെയും സഹകരണത്തോടെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ നടത്തി. തുമ്പമൺ ഗ്രാമ പഞ്ചായത്തിലെ സാന്ത്വന പരിചരണം ആവശ്യമുള്ളവരെ പ്രാഥമികാരോഗ്യ കേന്ദ്രം തെരഞ്ഞെടുക്കുകയും മാസത്തിൽ രണ്ട് തവണ വീതം ഭവനങ്ങൾ സന്ദർശിച്ച് സാന്ത്വന പരിചരണം, പൊതിച്ചോർ, വസ്ത്രo മുതലായവ എത്തിക്കുകയും ചെയ്തു.

6. റോഡ് സുരക്ഷാ വാരാചരണം

ഇതിൻെറ ഭാഗമായി JRC യുടെ നേതൃത്വത്തിൽ നടത്തിയ ട്രാഫിക് ബോധവത്കരണ പരിപാടി ശ്രദ്ധേയമായി. സ്കൂളിൽ ICT സഹായത്തോടെ വീഡിയോ പ്രദർശനം, ചിത്ര പ്രദർശനം എന്നിവയും നടത്തി. ലഘുലേഖകൾ, ഉപദേശങ്ങൾ തുടങ്ങിയവയിലൂടെ നരിയാപുരത്ത് കൂടി കടന്നുപോയ മിക്ക വാഹനങ്ങളുടേയും ഡ്രൈവർമാർക്ക് ബോധവത്കരണം നടത്തുകയുണ്ടായി. ഇരുചക്ര വാഹനക്കാരോട് ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

7.മറ്റ് പ്രവർത്തനങ്ങൾ

സ്കൂളിൻെറ അക്കാദമിക് നിലവാരത്തിന് അച്ചടക്കം ഒരു മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. JRC കേഡറ്റുകൾ ക്ലാസ് തലത്തിൽ ഇതിന് നേതൃത്വം നൽകുന്നു. ലൈബ്രറി പുസ്തക വിതരണത്തിൽ ലൈബ്രേറിയനെ സഹായിക്കുന്നതിൽ JRC മുൻപന്തിയിലാണ്. ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾ ഓഗസ്റ്റ് 15, ഒക്ടോബർ 21നവംബർ 14, ജനുവരി 26 തുടങ്ങിയ ദിവസ ങ്ങിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ JRC കേഡറ്റുകളുടെ പൂർണ്ണ പങ്കാളിത്തമുണ്ട്. ദേശീയതയേയും മതേതരത്വത്തേയും പ്രോത്സാഹിപ്പിക്കുവാൻ കഴിയുന്ന തരത്തിലുള്ള സെമിനാറുകൾ, ചർച്ചകൾ, പ്രഭാഷണങ്ങൾ എന്നിവയിൽ JRC കേഡറ്റുകൾ പങ്കാളികളാണ്. ശ്രീ.തോമസ് മാത്യു ജെ.ആർ.സി കൌൺസിലറായി 2014 മുതൽ പ്രവർത്തിച്ചു വരുന്നു


സർഗ്ഗ വിദ്യാലയം

5 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഹിന്ദി സംസാരിപ്പിക്കുവാൻ പ്രാപ്തരാക്കുന്ന പദ്ധതി നരിയാപുരം സെൻറ് പോൾസിൽ നടപ്പിലാക്കി.ഹൈസ്കൂൾ വിബാഗം ഹിന്ദി അധ്യാപകനും സ്റ്റേറ്റ് റിസോഴ്സ് ടീം അംഗവുമായ ശ്രീ തോമസ് മാത്യു സർഗ്ഗവിദ്യാലയം പരിപാടിയുെടെ കോർഡിനേറ്ററായിരുന്നു.ഹിന്ദി ഭാഷയിൽ പ്രാവീണ്യം നേടിയിട്ടുള്ള കേന്ദ്ര സർവ്വീസിൽ ജോലിയുണ്ടായിരുന്നതും ഇപ്പോൾ എക്സ് സർവ്വീസ് വിഭാഗത്തിൽ പെടുന്നതുമായ ചിലരുടെ സേവനം കൂടി പ്രയോജനപ്പെടുത്തി. ഒന്നാം ഘട്ടം

  • 1 മുതൽ 100 വരെ ഹിന്ദിയിൽ സംഖ്യകൾ എണ്ണാൻ പഠിപ്പിക്കുന്നു.
  • അളവുകളും തൂക്കങ്ങളും ഹിന്ദിയിൽ പഠിപ്പിക്കുന്നു.
  • പച്ചക്കറികളുടേയും മറ്റ് നിത്യോപയോഗ സാധനങ്ങളുടേയും പേര് ഹിന്ദിയിൽ പഠിപ്പിക്കുന്നു.(ഇതോടൊപ്പം ഇതുമായി ബന്ധപ്പെട്ട മൂല്യനിർണ്ണയവും നടത്തും)
  • നിത്യേന നാം ഉപയോഗിക്കുന്ന വാക്കുകൾ കണ്ടെത്തി അവയുടെ ഹിന്ദി വാക്കും അർത്ഥവും കണ്ടെത്താനുള്ള അവസരം നൽകുന്നു.
  • ഇപ്പോൾ പ്രയോഗത്തിലിരിക്കുന്ന ടെക്നിക്കൽ വാക്കുകളുടെ ഹിന്ദി ശബ്ദങ്ങൾ മനസ്സിലാക്കുന്നു.

രണ്ടാം ഘട്ടം

  • ഹിന്ദിയിലെ പ്രസിദ്ധീകരണങ്ങൾ(പത്രങ്ങൾ,മാസികകൾ,ബാലകഥകൾ,കവിതകൾ,കാർടട്ൂണുകൾ) എന്നിവ പരിചയപ്പെടുന്നതിനുള്ള അവസരം നൽകുന്നു.
  • ഐ.സി.ടി സാധ്യതകൾ ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ പരിചയപ്പെടാനുള്ള അവതരം നൽകുന്നു.
  • ചെറിയ വാക്കുകൾ ഹിന്ദിയിൽ നിന്നും മലയാളത്തിലേക്കും മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്കും തർജിമ ചെയ്യാനുള്ള കഴിവ് ആർജ്ജിക്കുന്നു.

മൂന്നാം ഘട്ടം ഹിന്ദിയിൽ രേഖപ്പെടുത്തിയ പച്ചക്കറി ചാർട്ട്,പലചരക്ക് ചാർട്ട്,ഗിൻതി ചാർട്ട്,പക്ഷികളുടേയും മൃഗങ്ങളുടേയും പേരടങ്ങിയ ചാർട്ട് എന്നിവ പ്രദർശിപ്പിക്കുന്നു. ചെറിയ സംഭാഷണങ്ങൾ ഹിന്ദിയിലേക്കും ഹിന്ദി സംഭാഷണങ്ങൾ മലയാളത്തിലേക്കും മാറ്റുന്നതിന് അവസരം നൽകുന്നു. നാലാം ഘട്ടം

  • കുട്ടികൾ തമ്മിൽ പരസ്പരം ഹിന്ദിയിൽ സംസാരിക്കാനുള്ള അവസരം ഒരുക്കുന്നു.
  • ഹിന്ദി ഫെസ്റ്റ് നടത്തുന്നു.
  • ഹിന്ദി സന്ദേശങ്ങൾ ഓഡിയോ,വീഡിയോ കോൾക്കുന്നതിനുള്ള സൌകര്യം ഒരുക്കുന്നു.

ഹിന്ദി അസംബ്ലി

  • ഹിന്ദി വാർത്തകൾ വായിക്കാനുള്ള അവസരം.
  • ഹിന്ദി കവിതകൾ,കഥകൾ,പഴഞ്ചൊല്ലുകൾ,കടങ്കഥകൾ,മഹത് വചനങ്ങൾ എന്നിവ ഹിന്ദിയിൽ അവതരിപ്പിക്കാനായി.
  • ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പ്രകാശനം ചെയ്യുക
  • ചെറു നാടകങ്ഹൾ ഹിന്ദിയിൽ അവതരിപ്പിക്കുക
  • ഹിന്ദിയിൽ മികച്ച അവതാരകരെ വാർത്തെടുക്കുക

തുടർപ്രവർത്തനം

രക്ഷിതാക്കൾക്കായി ബോലോ ഹിന്ദി പ്രവർത്തനങ്ങൾ നടത്തി.രക്ഷാകർത്തൃ സംഗമവും നടത്തി.

ടാലൻറ് ലാബ്

ടാലൻറ് ലാബ്'

സ്കൂളിലെ കുഞ്ഞുങ്ങളെ യു. പി ,ഹൈസ്കൂൾ തിരിച്ച് കഥ, കവിത, നാടകം, ചിത്രരചന, നാടൻപാട്ട് എന്നിങ്ങനെ കഴിവുകളും താൽപ്പര്യവും ഉള്ളവരെ ഉൾപ്പെടുത്തി പല ഗ്രൂപ്പുകൾ രൂപപ്പെടുത്തുകയും, അതാത് ഗ്രൂപ്പുകളിലെ അംഗങ്ങളെ ഓരോ ആഴ്ചയിലും വിളിച്ചു കൂട്ടി അവർക്ക് അതാത് ഇനങ്ങളിൽ പരിശീലനം കൊടുക്കുകയും ചെയ്തിരുന്നു. ഓരോ ഇനങ്ങളിലും പ്രാവിണ്യമുള്ള അധ്യാപകരുടെ സഹകരണത്തോടുകൂടി ടാലൻറ് ലാബ് പ്രവർത്തിച്ചു വരുന്നു. ഓരോ ഇനത്തിലും കഴിവുള്ള മുതിർന്ന കുട്ടികളെയും ഇതുപോലെ പ്രയാജനപ്പെടുത്തുന്നുണ്ടായിരുന്നു. ഇത് കുഞ്ഞുങ്ങൾക്ക് വളരെ താല്പര്യം ഉള്ള ഒരു രീതിയായി അനുഭവപ്പെട്ടു.

സർഗ്ഗോൽസവം

കുട്ടികളുടെ ബഹുമുഖമായ സർഗശേഷിയെ ക്രിയാത്മകമായി വികസിപ്പിക്കാനും വിവിധ കർമമണ്ഡലങ്ങളിൽ മികവുതെളിയിച്ച പ്രതിഭകളെ പരിചയപ്പെടാൻ അവസരം നൽകാനുമുദ്ദേശിച്ചുകൊണ്ട് മധ്യവേനലവധിക്കാലത്ത് വ്യക്തിവികാസ സർഗ്ഗോൽസവം നടത്തിവരുന്നു. സർഗ്ഗോൽസവം വിശദാംശങ്ങൾ ഇവിടെ അറിയാം സ്കൂളിൻെറ ചരിത്രത്തിൽ എക്കാലവും മികച്ച അക്കാദമിക പുരോഗതി നിലനിർത്തി വരുന്നു. പാഠ്യാനുബന്ധ - പാഠ്യേതര പ്രവർത്തനങ്ങളിലും ജില്ലയിൽ മികവാർന്ന പ്രവർത്തനം കാഴ്ച വെയ്ക്കുന്ന വിദ്യാലയമാണിത്. കലാരംഗത്തും ഈ സ്ഥാപനം ഉന്നതനിലവാരം പുലർത്തുന്നു. അച്ചടക്കബോധവും സ്വഭാവശുദ്ധിയുമുളള വ്യക്തികളെ വാർത്തെടുക്കുക എന്നതാണു ഈ വിദ്യാഭ്യാസത്തിൻെറ മുഖമുദ്ര.

     പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി വിവിധ രീതിയിലുളള   പ്രവർത്തനങ്ങളാണു സ്കൂളിൽ നടക്കുന്നത്. സ്കൂളിനുപുറത്ത്  സംഘടിപ്പിക്കുന്ന ഉപജില്ല, ജില്ലാസംസ്ഥാനതല മത്സരങ്ങളിലും നമ്മുടെ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നുണ്ട്.


സ്കൂൾ ലൈബ്രറി

ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻെറ സ്ഥാപകൻ ശ്രീ.പി.എൻ പണിക്കരുടെ പാദസ്പർശമേറ്റ നരിയാപുരം സെൻറ് പോൾസ്.ആയിരക്കണക്കിനു പുസ്തകങ്ങൾ ഉൾപ്പെട്ട വിപുലമായ സ്കൂൾ ലൈബ്രറി വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനകരമാണ്. ബാലസാഹിത്യം, കഥ, നോവൽ, ജീവചരിത്രം, ആത്മകഥ, ചരിത്രം, ശാസ്ത്രം, കണക്ക്, ജനറൽ റഫറൻസ്,നാടകം, ലേഖനം, എൻസൈക്ളോപീഡിയ, പഠന സംബന്ധമായ സിഡികൾ മറ്റു റഫറൻസ് ബുക്കുകൾ എന്നിവ അടങ്ങിയ ലൈബ്രറി പാഠപുസ്തകത്തിനപ്പുറമുള്ള അറിവ് ശേഖരണത്തിന് വേദിയാവുന്നു. ക്ലാസ് അടിസ്ഥാനത്തിൽ ഈ പുസ്തകങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നു. ഇതോടൊപ്പം സ്കൂൾ ലൈബ്രറി കൗൺസിലിൻെറ നേതൃത്വത്തിൽ കുട്ടികളിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു വരുന്നു.

എൻെറ പിറന്നാളിന് സ്കൂളിനൊരു പുസ്തകം

എൻെറ പിറന്നാളിന് സ്കൂളിനൊരു പുസ്തകം എന്ന പദ്ധതി സ്കൂളിൽ വർഷങ്ങളായി നടത്തിപ്പോരുന്നു. പിറന്നാളിന് മിഠായി വിതരണത്തിനു പകരം എനിക്കിഷടപ്പെട്ട പുസ്തകം എന്ന സംസ്കാരം കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ പദ്ധതി സഹായിക്കുന്നു.

എൻെറ ക്ലാസിനൊരു ലൈബ്രറി

എൻെറ ക്ലാസിനൊരു ലൈബ്രറി എന്ന പദ്ധതി വഴി സ്കൂളിലെ എല്ലാ ക്ലാസ് റൂമുകളിലും ഒരു ലൈബ്രറി തയ്യാറാക്കി പ്രവർത്തിച്ചു വരുന്നു. ക്ലാസ് അധ്യാപകർക്കാണ് ഇതിൻെറ ചുമതല. ഒഴിവുസമയം ക്ലാസ് റൂമിൽ ഫലപ്രദമായി ചിലവഴിക്കാൻ ഈ പദ്ധതി കുട്ടികളെ സഹായിക്കുന്നു.

വായനദിനം

അക്ഷരങ്ങളെ സ്നേഹിക്കാനും വഞ്ചനയുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിക്കാനും വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും വായനശാല പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ച പി.എൻ.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിൽ എല്ലാ വർഷവും ജൂൺ 19 വായനദിനമായി ആചരിക്കുന്നു.. പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വായനാദിന സന്ദേശങ്ങൾ അടങ്ങുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശിപ്പിക്കുകയും ചെയ്യുന്നു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗങ്ങളും പുസ്തക പരിചയവും കുട്ടികളിൽ കൗതുകമുണർത്തി. പ്രഥമാധ്യാപകൻ വായനാ ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുക്കും.

ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒന്നാണ് വായന. വായിച്ചാൽ വളരും, വായിച്ചില്ലേലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും എന്ന കുഞ്ഞുണ്ണി മാഷിൻെറ വരികൾ അന്നും ഇന്നും പ്രസക്തമാണ്. കുട്ടികളിലെ ഭവനാശേഷിയും വിശകലന ശക്തിയും വായന വർധിപ്പിക്കുന്നു. ഇതിന് ഉതകുന്ന വിധമാണ് നാം സ്‌കൂൾ ലൈബ്രറി വിഭാവനം ചെയ്യുന്നത്. നല്ല രീതിയിൽ പ്രവത്തിച്ചു വരുന്ന സ്‌കൂൾ ലൈബ്രറി നമുക്കുണ്ട്. സ്‌കൂൾ ലൈബ്രറിയോടൊപ്പം എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറിയിയും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ പുസ്തകം വായിക്കുകയും പുസ്തകകുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ നല്ല പുസ്തകകുറിപ്പുകൾക്ക് സമ്മാനം നൽകി വരുന്നു. ഈ വർഷം സ്‌കൂൾ ലൈബ്രറിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തി. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്‌സ്, സയൻസ്, ഹിസ്റ്ററി വിഷയങ്ങളിലായി നാലായിരത്തിൽ പരം പുസ്തകങ്ങൾ നമുക്കുണ്ട്. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പുസ്തകനിരൂപണം തയ്യാറാക്കുക, ക്വിസ് പരിപാടികൾ എന്നിവ വായനാവാരമായി ആഘോഷിച്ചു നടത്തി വരുന്നു. വായന കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ നല്ല പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രേരിപ്പിക്കാൻ സ്‌കൂൾ ലൈബ്രറി സഹായകമായി തീർന്നിട്ടുണ്ട്

വായനയുടെ ആവശ്യകത സ്‌കൂൾ അസംബ്ലിയിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തുന്നു. കുട്ടികൾ ക്ലാസ് ടീച്ചറിൻെറ നേതൃത്വത്തിൽ പുസ്‌തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു. 

കുട്ടികളുടെ ജന്മദിനം തുടങ്ങിയ ആഘോഷങ്ങളിൽ കുട്ടികൾ സ്‌കൂളിലേക്ക് പുസ്തകങ്ങൾ നൽകുന്നു. ഈ വർഷം സ്‌കൂളിൽ എത്താത്ത സാഹചര്യത്തിലും വീട്ടിലിരുന്ന് വായന പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ഈ- ലേർണിങ്ങും അതുപോലെ നല്ല നല്ല പുസ്തകങ്ങൾ വീട്ടിലിരുന്ന് വായിച്ചും കുറിപ്പ് തയ്യാറാകുന്നു. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന പി എൻ പണിക്കരെപ്പോലെയുള്ള മഹാപ്രതിഭകളുടെ മുദ്രാവാക്യം നെഞ്ചിലേറ്റിക്കൊണ്ട് സ്‌കൂൾ ലൈബ്രറി സാക്ഷരതാ പ്രവർത്തനത്തിന് വേദികളായി. നാടിന്റെ സാമൂഹിക സാംസ്കാരിക കേന്ദ്രമാകുവാൻ നമ്മുടെ ലൈബ്രറിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.


പാഠ്യേതര വിഷയങ്ങൾ

1 . അധ്യാപക രക്ഷാകർത്തൃസമിതി (പി.ടി എ )

സ്കൂളിൽ അധ്യാപക രക്ഷാകർത്തൃസമിതി സജീവമായി പ്രവർത്തിക്കുന്നു. അദ്ധ്യയനവർഷത്തിൻ്റെ ആരംഭത്തിൽ തന്നെ പിടിഎ പൊതുയോഗം കൂടുകയും അധ്യാപക രക്ഷാകർത്തൃസമിതി ഭാരവാഹികളെയും വിവിധ കമ്മറ്റികളെയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു . ഒരോ ടേമിലും പി.ടി.എ പൊതുയോഗവും ക്ലാസ്സ് പി.ടി.എ യും കൂടുന്നു . സ്കൂളിൻ്റെ പ്രവർത്തനങ്ങളിൽ പി.ടി.എ യുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു .

2 . കോ- ഓപ്പറേറ്റിവ് സൊസൈറ്റി

സ്കൂളിൽ വർഷങ്ങളായി സൊസൈറ്റി പ്രവർത്തിച്ചുവരുന്നു . പാഠപുസ്തക വിതരണം യഥാസമയം പൂർത്തിയാക്കുകയും കണക്കുകൾ ഓഡിറ്റ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തുവരുന്നു .സർക്കാരിൽ നിന്നും 5 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക ലഭിക്കുന്ന സൌജന്യ പാഠപുസ്തകം യഥാസമയത്ത് അവർക്ക് നൽകി വരുന്നു.

3 . കലോൽസവം .

സ്കൂളിൽ കലോൽസവം യഥാസമയം വിപുലമായി നടത്തി വരുന്നു .സ്കൂൾതല വിജയികളെ ഉയർന്നതല മൽസരങ്ങളിൽ പങ്കെടുപ്പിക്കുന്നു . നിരവധി കുട്ടികൾക്ക് സബ് ജില്ലാ / ജില്ലാ / സംസ്ഥാനതല മൽസരങ്ങളിൽ വിജയിക്കുവാൻ സാധിച്ചിട്ടുണ്ട് . 4 . കായികമേള .

സ്കൂൾതല കായിക മേളയിൽ വിജയികളായ കുട്ടികളെ ഉയർന്നതലത്തിലുള്ള മൽസരങ്ങളിൽ പങ്കെടുപ്പിച്ചുവരുന്നു . നിരവധി കുട്ടികൾക്ക് നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട് .

5 . ശാസ്ത്ര മേളകൾ .

സ്കൂൾതല ശാസ്ത്ര മേളകളിൽ വിജയികളാകുന്ന കുട്ടികളെ സബ് - ജില്ലാ/ജില്ലാ / സംസ്ഥാനതല മേളകളിൽ പങ്കെടുപ്പിക്കുന്നു . നിരവധി കുട്ടികൾക്ക് വിവിധ തലങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .

6 . പ്രവർത്തിപരിചയമേള .

സ്കൂൾതലത്തിൽ വിപുലമായി നടത്തി വരുന്നു . സബ് - ജില്ലാ / ജില്ലാ തലങ്ങളിൽ മികച്ച നേട്ടം കൈവരിക്കുവാൻ സാധിക്കുന്നു .

7 . കൗൺസലിംഗ് ക്ലാസ്സുകൾ .

വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് അനുയോജ്യമായ തരത്തിൽ നടത്തിവരുന്നു . പരീക്ഷാക്കാലത്തെ അനാവശ്യ ഭയങ്ങളും പിരിമുറുക്കങ്ങളും ലഘൂകരിക്കുവാൻ ഇത് കുട്ടികളെ സഹായിക്കുന്നു .

8 . മെഡിക്കൽ ക്യാമ്പുകൾ .

എല്ലാവർഷവും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംലടിപ്പിക്കാറുണ്ട് .കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും സമൂഹത്തിനും ഇത് വളരെ പ്രയോജനം ചെയ്യുന്നു .


9 . ഉച്ചഭക്ഷണം അഞ്ച് മുതൽ എട്ടുവരെയുള്ള കുട്ടികൾക്കുള്ള സർക്കാർ പദ്ധതിയായ സൗജന്യ ഉച്ചഭക്ഷണ പരിപാടി സ്കൂളിൽ കാര്യക്ഷമമായി നടത്തിവരുന്നു .. തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് കൊടുക്കുന്നു. വ്യത്യസ്തങ്ങളായ വിഭവങ്ങളോടുകൂടിയ സദ്യയാണ് കുട്ടികൾക്ക് കൊടുക്കുന്നത്.


10 . സൗജന്യ ഭക്ഷ്യധാന്യ - യൂണിഫോം വിതരണം .

സർക്കാർ പദ്ധതികളായ ഇവ യഥാസമയം കാര്യക്ഷമമായി നടത്തിവരുന്നു .

11. പഠനയാത്ര _ വിനോദയാത്ര .

എല്ലാവർഷവും പഠന _ വിനോദയാത്രകൾ നടത്തിവരുന്നു .ഇത് കുട്ടികൾക്ക് മികച്ച യാത്രാനുഭവങ്ങൾ നൽകുന്നു . യാത്രകൾക്ക്ശേഷം കുട്ടികൾ യാത്രാ വിവരണം തയ്യാറാക്കുന്നു .


പച്ചക്കറിത്തോട്ടം കൈക്കുമ്പിളിൽ -- മൈക്രോഗ്രീനാണ് താരം

നരിയാുപുരം സെൻറ് പോൾസ് ഹൈസ്കൂൾ ഡിജിറ്റൽ യുഗത്തിൽ വളർന്നു വരുന്നവർക്ക് ഒരു ഹൈടെക് കൃഷി രീതി പ്രചരിപ്പിക്കുന്നു. ഹൈടെക് കൃഷിയിൽ ഏറ്റവും പ്രധാനിയാണ് മൈക്രോഗ്രീൻ രീതി . കൃഷി ചെയ്യാൻ പ്രത്യേകം സ്ഥലമോ വളമോ വേണ്ട. കൃഷിപ്പണികളുമില്ല. വീട്ടിൽ ജനൽപ്പടിയിലോ ബാൽക്കണിയിലോ പോഷക സമ്പുഷ്ടമായ ഇലക്കറികളും ധാന്യങ്ങളും വളർത്താം. ഇതാണ് മൈക്രോഗ്രീൻ . വിത്തിട്ട് തൈയുണ്ടാക്കി അത് നട്ട് കായ് വന്ന് പറിച്ചെടുക്കാൻ മാസങ്ങൾ കാത്തിരിക്കുന്നതിനെക്കാൾ നല്ലതല്ലേ പോഷക സമ്പുഷ്ടമായ മൈക്രോഗ്രീൻ രീതി.സ്കൂളിലെ സ്കൌസ് ,ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ എന്നിവരാണ് ഈ കർഷി രീതിക്ക് പിന്നിൽ.

          ചെറുപയർ, വൻപയർ, ചീരവിത്തുകൾ, കടുക്, ഉലുവ തുടങ്ങി പ്രാദേശികമായി കിട്ടുന്നവയെല്ലാം മൈക്രോഗ്രീൻ രീതിയിൽ കൃഷി ചെയ്യാം. ചെറുപയർ പോലെയുള്ള ധാന്യങ്ങളാണ് ഏറ്റവും ഉത്തമം. രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ഒരു തണ്ടും ആദ്യത്തെ തളിരിലകളും ചേർന്നതാണ് മൈക്രോഗ്രീൻ. ഇവ സമൂലമോ മുറിച്ചെടുത്തോ തോരനോ,  കറിയോ, സാലഡോ ഒരുക്കാം . ഇതിന് മണ്ണു പോലും വേണ്ട. ചകിരിച്ചോറോ, ടിഷ്യൂ പേപ്പറോ , കോട്ടൺ തുണിയോ എന്തിനധികം അരിപ്പയിൽ വരെ കൃഷി ചെയ്യാം. പഴയ പ്ലാസ്റ്റിക് പാത്രങ്ങൾ എന്തു ചെയ്യും എന്നതിന് ഒരുത്തരം കൂടിയാണ് മൈക്രോഗ്രീൻ കൃഷി.
          വിറ്റാമിനുകളുടേയും  ആൻറി ഓക്സിഡൻറുകളുടേയും കലവറയാണ് മൈക്രോഗ്രീനുകൾ. പ്രമേഹം, ചീത്ത കൊളസ്ട്രോൾ തുടങ്ങിയവ നിയന്ത്രിക്കാൻ സഹായകമാണ്. കുറച്ചു സ്ഥലം മതി, അധ്വാനം ആവശ്യമില്ല. ആദ്യ  ട്രയൽ പ്രോജക്ടിൽ 15 കുട്ടികൾ പങ്കെടുത്ത് വിജയകരമായി പൂർത്തീകരിച്ചു.
          ലോക്ക് ഡൗൺ കാലത്തെ  കുട്ടികളുടെ വിരസതയും മാനസിക പിരിമുറുക്കവും അതിജീവിക്കാൻ രണ്ടാം പ്രോജക്ട് ആരംഭിച്ചു. 
             മൈക്രോഗ്രീൻ കൃഷിയുടെ വീഡിയോകൾ എട്ടാം ക്ലാസിലെ കുട്ടികൾക്ക് വാട്ട്സ്ആപ്പ് ക്ലാസ് ഗ്രൂപ്പുകൾ വഴി നൽകി. ജീവശാസ്ത്രം പാഠപുസ്തകത്തിലെ വീണ്ടെടുക്കാം  വിളനിലങ്ങൾ എന്നപാഠത്തിലെ ഹൈടെക് കൃഷി രീതിയാണ് ഇവിടെ പ്രചരിപ്പിക്കുന്നത്.
            മൈക്രോഗ്രീൻ കൃഷിയിൽ താല്പര്യമുള്ള കുട്ടികൾക്ക് വേണ്ടി ഗ്രൂപ്പുണ്ട്.ഗ്രൂപ്പിൽ വിശദമായ ചർച്ച നടത്തി തയ്യാറായ കുട്ടികൾ ഒരേ ദിവസം കൃഷി തുടങ്ങും വിധമാണ് കാര്യങ്ങൾ ക്രമീകരിക്കുന്നത്. ഓരോ ദിവസവും വിലയിരുത്തൽ നടത്തും. എല്ലാവരും ഒരേ ദിവസം കൃഷി ആരംഭിച്ച് ഒരേ ദിവസം വിളവെടുപ്പ് നടത്തി.ഇതിൻ്റെ ചിത്രങ്ങൾ എല്ലാവരും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കിട്ടു. ചിത്രങ്ങളും വീഡിയോകളും സ്കൂൾ ഗ്രൂപ്പുകളിലും ക്ലാസ് ഗ്രൂപ്പുകളിലും Youtube ചാനലിലും പ്രചരിപ്പിച്ചു. ഇത് സഹപാഠികളിലേക്കും അതു വഴി എല്ലാ വീടുകളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുക എന്ന ഒരു വലിയ ലക്ഷ്യം കുട്ടികൾ സന്തോഷത്തോടെ ഏറ്റു കഴിഞ്ഞിരിക്കുന്നു. ഇതിന്റെ  അടുത്ത ഘട്ട പ്രവർത്തനങ്ങളുടെ ആസൂത്രണങ്ങൾ നടന്നു വരുന്നു.എല്ലാ വിഭാഗങ്ങളിൽ നിന്നും ഇതിന് വലിയ പിന്തുണ ലഭിച്ചു വരുന്നു.

വിദ്യാലയം പ്രതിഭകളോടോപ്പം.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ   ഭാഗമായി 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പ്രവർത്തന പരിപാടി നരിയാപുരം സെൻറ് പോൾസിലും  വിജയകരമായി നടത്തപ്പെട്ടു . നിരവധി പ്രതിഭകൾക്ക് ജന്മം കൊടുത്ത പാരമ്പര്യം ഞങ്ങളുടെ വിദ്യാലയത്തിനുണ്ട് . ഈ സ്ക്കൂളിലെ ഇപ്പോൾ ജീവിച്ചിരിക്കുന്ന പ്രതിഭകളായതും സമൂഹത്തിൽ ഏറെ അറിയപ്പെടുന്നതുമായ വിഷിഷ്ടവ്യക്തികളായ സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജി,നരിയാപുരം വേണുഗോപാൽ,നാടക നടൻ കെ.പി.എ.സി സജി    എന്നിവരുടെ ഭവനങ്ങൾ സന്ദർശിക്കുകയും , കുട്ടികൾ ഇവരോടൊപ്പം സമയം ചെലവിടുകയും , അവരുടെ ജീവിതാനുഭങ്ങൾ മനസിലാക്കി അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്തു . ഈ സ്ക്കൂളിലെ 25 വിദ്യാർത്ഥികളും, നാല് അധ്യാപകരം ഒത്തുചേർന്ന് ആദരണീയനായ , സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജിയുടെ ഭവനത്തിലേക്ക് 15 – 11 – 2019 രാവിലെ 10:30 ന് യാത്ര തിരിച്ചു . സ്ക്കൂൾ ബസ്സിലുള്ള യാത്രയായതിനാൽ പത്തുമിനിട്ടിനകം ഞങ്ങൾ ഗ്രാമാന്തരീക്ഷം തുളുമ്പിനിൽക്കുന്ന ഭവനാങ്കണത്തിലെത്തി . അഭിമുഖത്തിനുവേണ്ടി തയാറാക്കിയ ചോദ്യാവലികളിൽ നിന്ന് ചോദ്യങ്ങൾ ചോദിച്ചു . കഥയെഴുതാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു . കാർത്തികയുടെ കവിതാലപനം ഏറെ ഹൃദ്യമായി . സ്ക്കൂൾ ലൈബ്രറിയിലേക്ക് അദ്ദേഹത്തിൻെറ പുസ്തകങ്ങൾ സമ്മാനമായി നൽകി . 

കെ.പി.എ.സി സജിയുടെ ഭവനത്തിലേക്ക് ഈ സ്ക്കൂളിലെ 15 വിദ്യാർത്ഥികളും 4 അധ്യാപകരും 26 – 11 – 2019 – ൽ രാവിലെ 10 മണിക്ക് യാത്ര തിരിച്ചു . അവാർഡുകൾ അദ്ദേഹം കുട്ടികളുമായി ചർച്ചയിലേർപ്പെട്ടു . ഏറ്റവും കടപ്പാടുള്ളത് ഈശ്വരനോടാണെന്നും മുകളിൽ നിന്ന് ലഭിച്ചതല്ലാതെ ഒന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . എൻെറ വിദ്യാലയമാണ് എൻെറ അമ്മ , എന്നെ ഞാൻ ആക്കിയ അമ്മ . എല്ലാവരിലും ഏതെങ്കിലും ഒരു കലാവാസന ജന്മസിദ്ധമായി ഉണ്ടായിരിക്കണം . അവസരങ്ങളാണ് ഒരു വ്യക്തിക്ക് എല്ലാം നേടിക്കൊടുക്കുന്നത് . ആത്മപരമായുള്ള ചിന്തകൾക്കതീതമായി അപരമായി ചിന്തിക്കണം നമ്മിലേക്കു തന്നെ ഒതുങ്ങി സ്വാർത്ഥതയെക്കുറിച്ച് ചിന്തിക്കാതെ മറ്റുള്ളവരുടെ തലത്തിലേക്ക് നമ്മെ മാറ്റണം . ഇതാണ് അദ്ദേഹത്തിന്റെ സന്ദേശം . . അത് അവർ പങ്കുവെയ്ക്കുകകയും ചെയ്തു . ലക്ഷ്യത്തിലേക്ക് മുന്നേറാൻ കഠിനാധ്യാനവും നിരന്തര പരിശ്രമവും ആത്മത്യാഗവും ആവശ്യമാണെന്ന് കുട്ടികൾക്ക് ബോധ്യപ്പെട്ടു . ഈ അനുഭവം തീർച്ചയായും കുട്ടികൾക്ക് ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടാവും . കുട്ടികൾക്ക് ഇത് വേറിട്ട ഒരു അനുഭവമാണ് നൽകിയത് .

ജൈവവൈവിധ്യ പാർക്ക്/ചിൽഡ്രൻസ് പാർക്ക്

കോവിഡ് മാഹാമാരി മൂലം വിദ്യാലയം അടഞ്ഞുകിടന്നപ്പോഴുംപരിസര ശുചീകരണത്തിലും വിദ്യാലയം മോടി പിടിപ്പിക്കുന്നതിലും അതീവ ശ്രദ്ധ പുലർത്തിയിരുന്നു.കുട്ടികൾക്കായി മനോഹരമായ ചിൽഡ്രൻസ് പാർക്ക്,ജൈവവൈവിധ്യ ഉദ്യാനം,ഔഷധ സസ്യത്തോട്ടം എന്നിവ നിർമ്മിച്ചു.

• ഔഷധ സസ്യങ്ങൾ
1 പനികൂർക്ക
2 കച്ചോലം
3 ഇഞ്ചി
4 കസ്തൂരി മഞ്ഞൾ
5 കറിവേപ്പ്
6 തുളസി
7 ലക്ഷ്മി തരു
8 ആര്യവേപ്പ്
9 കറ്റാർ വാഴ
10 തഴുതാമ
11 കയ്യോന്നി
12 ശംഖു പുഷ്പം
13 കീഴാർ നെല്ലി
14 തുമ്പ
15 മുയൽ ചെവിയൻ
16 കാന്താരി
17 കുടങ്ങൽ
18 മുക്കുറ്റി
19 പാണൽ
20 ചെമ്പരത്തി
21 തെച്ചി
22 കല്ലുരുക്കി
23 നെല്ലി
24 വാഴ
25 ഓമ
26 പാഷൻഫ്രൂട്ട്
27 സൂര്യകാന്തി
28 മഷിത്തണ്ട്
29 പെരുമരം
30 അരളി
31 കോവൽ
32 ചക്കരക്കൊല്ലി
33 മുളക്
34 പൂവാംകുറുന്നൽ
35 ബ്രഹ്മി
36 കോലിഞ്ചി
37 അമ്പഴം
38 മുക്കുറ്റി
39 മൈലാഞ്ചി
40 രുദ്രാക്ഷം
41 കരിനച്ചി
42 എരിക്ക്
43 ആടലോടകം
44 വേലിപ്പരുത്തി
45 അശോകതെറ്റി
46 മന്ദാരം
47 ആടലോടകം
48 മുറിവ്കൂടി


പ്രളയ കാലത്തെ ഓർമ്മകളിലൂടെ

കേരള ‍‍ജനതയിൽ ഭൂരിപക്ഷത്തിനേയും ദുരിതത്തിലാഴ്ത്തിയ 2018 ആഗസ്റ്റ് 15ാം തീയതിയിലെ വെള്ളപ്പൊക്കത്തിൽ നരിയാപുരം സെൻറ് പോൾസിലെ നിരവധി വിദ്യാർത്ഥികളുടേയും വീടുകളിൽ വെള്ളം കയറുകയും ജീവിതം ദുരിതത്തിലാവുകയും ചെയ്തു.പലരും ദിവസങ്ങളോളം ക്യാമ്പുകളിലും ബന്ധുവീടുകളിലും ആയിരുന്നു ദുരിത കാലഘട്ടത്തിനുശേഷം സ്കൂൾ തുറന്നു വന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി പല സംഘടനകൾ സ്കൂളിൽ എത്തി. അവരെ അതിജീവനത്തിൻെറ പാതയിലേക്ക് കൈപിടിച്ചുയർത്തി.തുമ്പമൺ ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിച്ചു.സ്കൂൾ ദുരിതാശ്യാസ നിധിയിലേക്ക് ധാരാളം സുമനസുകൾ നിരവധി സംഭാവനകൾ വസ്ത്രത്തിൻേറ യും ഭക്ഷണത്തിൻേറയും രൂപത്തിൽ നൽകി.പത്തനംതിട്ട കളക്ടറേറ്റിൽ നിന്നും ധാരാളം കിറ്റുകൾ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.ബഹു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.


കോവിഡ് മഹാമാരിയിൽ മനമിടറാതെ

അറിവിൻെറ നിറദീപ്തിയിൽ 64 വർഷം പിന്നിടുന്ന നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ.ആയിരങ്ങൾക്ക് അറിവിൻെറ വെളിച്ചം പകർന്ന നൽകിയ ഈ സരസ്വതീ ക്ഷേത്രം മഹാമാരിയിലും പതറാതെ ഓൺലൈനിൻെറ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി മികവിൻെറപുതിയ തലങ്ങളിലേക്ക്.

കൈത്താങ്ങ്


കോവിഡ് പ്രതിസന്ധിയിൽ ലോകം വിറങ്ങലിച്ച് നിന്നപ്പോൾ ‍ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാനാവാത്ത സാഹചര്യം നമ്മുടെ കേരളത്തിലും ഉണ്ടായി.അതേതുടർന്ന് കുട്ടികളേയും രക്ഷിതാക്കളേയും ഫോണിൽ വിളിച്ച് മാനസീകമായ ധൈര്യം നൽകി.പത്താം ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി.പിന്നീട് ക്ലാസ്സ് തലത്തിൽ വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തുവന്ന ഓൺലൈൻ ക്ലാസ്സുുകൾ കാണാനാവാത്തെ 30 കുട്ടികളെ കണ്ടെത്തി.അവരിൽ 25 പേർക്ക് ടെലിവിഷൻ സെറ്റും മറ്റുള്ളവർക്ക് മൊബൈൽ ഫോണും നൽകി.സ്കൂൾ മാനേജ്മെൻറ്,അധ്യാപകർ,പൂർവ്വവിദ്യാർത്ഥികൾ,അഭ്യൂദയകാംക്ഷികൾ,സന്നദ്ധസംഘടനകൾ എന്നിവർ സ്പോൺസർ ചെയ്തു.


സർഗ്ഗവസന്തം


കുട്ടികളിൽ മാനസീക ഉല്ലാസം വളർത്താനും സർഗ്ഗവാസനകൾ ഉണർത്താനും ലക്ഷ്യമിട്ട് എല്ലാവരേയും ഉൾപ്പെടുത്തി സർഗ്ഗവസന്തം എന്ന ഓൺലൈൻ ഗ്രൂപ്പ് ആരംഭിച്ചു.കരകൗശല വസ്തുക്കളുടെ നിർമ്മാണം,പാഴ്വസ്തുക്കളിൽ നിന്നുള്ള നിർമ്മാണപ്രവർത്തനങ്ങൾ,ചിത്രരചന,ബോട്ടിൽ ആർ‍ട്ട്,എന്നിവയിലൂടെ കൂട്ടികളുടെ വിവിധ സർഗ്ഗവാസനകൾ വളർത്താൻ സാധിച്ചു.ഗ്രൂപ്പിലൂടെയും ഗൂഗിൾ മീറ്റ്പ്ലാറ്റ്ഫോമിലൂടെയും ഓരോ ദിനാചരണങ്ങളും മികച്ച രീതിയൽ നടത്താനായി.രക്ഷിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും മികച്ച പ്രതികരണങ്ങൾ ലഭിച്ചതോടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത് പ്രചോദനമായി. ദിനാചരണങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നൽകി.അറിവ് പങ്കിടാം എന്ന തലക്കെട്ടിൽ എല്ലാ ദിവസവും കുട്ടികളുടെ ബൗദ്ധിക,മാനസിക വികാസത്തിനായി നിരവിധി ചോദ്യങ്ങൾ നൽകുകയും കുട്ടികൾ ഉത്തരങ്ങൾ കണ്ടെത്തി സർഗ്ഗവസന്തം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തുവരുന്നു.

മോട്ടിവേഷൻ/കൗൺസലിംഗ് ക്ലാസ്

കൗൺസലിംഗ്,മോട്ടിവേഷണൽ ക്ലാസ്സ്,യോഗ,സമൂഹത്തിലെ ഉന്നതരുമായുള്ള ആശയവിനിമയം,കുട്ടികളിൽ മാനസീക സമ്മർദ്ദം കുറയ്ക്കാനായുള്ള വെബിനാർ എന്നിവ ഓൺലൈനായി നടത്തി.

കരുതൽ 2020

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂനിയർ റെഡ്ക്രോസ്,സ്കൗട്ട്സ് എന്നിവയുടെ നേതൃത്വത്തിൽ കരുതൽ 2020 എന്ന പദ്ധതി നടപ്പിലാക്കി.കുട്ടികൾ തന്നെ തയ്യാറാക്കിയ 4500മാസ്ക്,ശേഖരിച്ച സോപ്പ്,സാനിറ്റൈസർ എന്നിവ മൂന്ന് കോളനികളിൽ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്തംഗങ്ങളായ സജി തോമസ്,എം.പി.ജോസ്,ജെയ്സി കോശി എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.സ്കൂളിന് സമീപത്തുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് ബെഡ് ഷീറ്റ്,തോർത്ത്,സോപ്പ് എന്നിവയും നൽകി.

ഓണത്തിന് ഒരു മുറം പച്ചക്കറി


കൃഷിഭവനിൽ നിന്ന് ലഭിച്ച 500 ൽ അധികം പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികളുടേയും വീടുകളിൽ എത്തിച്ച് നൽകി.പദ്ധതിയുടെ ഉദ്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്തംഗം ശ്രീമതി.ലേഖ ജയകുമാർ നിർവ്വഹിച്ചു.സ്കൂൾ വളപ്പിലും വീടുകളിലുമായി നട്ടുവളർത്തിയ പച്ചക്കറിവിത്തുകളിൽ നിന്ന് മികച്ചരീതിയിൽ ഫലം ലഭിച്ചു.

സുഖമായിരിക്കൂ..സുരക്ഷിതരായിരിക്കൂ..വെബിനാർ


കോവിഡ് കാലത്തെ മാനസീക സമ്മർദ്ദം കുറയ്ക്കുന്നതിൻെറ ഭാഗമായി എല്ലാ കുട്ടികൾക്കും ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ വെബിനാർ നടത്തി.പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പാൾ ഡോ.മാത്യു.പി.ജോസഫ് ക്ലാസ് ,സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജി എന്നിവർ ക്ലാസ്സ് നയിച്ചു.

കർഷകർക്ക് ആദരം

സ്കൂളിലെ നല്ലപാഠം യൂണിറ്റിൻെറ നേതൃത്വത്തിൽ കർഷക ദിനത്തിൽ മികച്ച കർഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു.കർഷകരുമായുള്ള അഭിമുഖം,സ്കൂൾ പരിസരത്ത് വിത്തിടൽ എന്നിവ നടത്തി.

കരുതലോണം

2020 ഓഗസ്റ്റ് 29 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ ഓൺലൈനായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഓണപ്പാട്ട്,ഓണക്കവിതകൾ,ഓണവിശേഷങ്ങൾ,ഓണത്തിന്റെ ഐതിഹ്യകഥ അവതരിപ്പിക്കൽ,പാചക കുറിപ്പ് തയ്യാറാക്കൽ,ഗണിത രൂപങ്ങൾ ഉപയോഗിച്ച് ഓണപ്പൂക്കളം തയ്യാറാക്കൽ,ഓണക്കാല കാഴ്ചകളുടെ ചിത്രീകരണം,വഞ്ചിപ്പാട്ട്,മാവേലിയായി വേഷം ധരിക്കൽ ,പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനമേള എന്നിങ്ങനെ ഓണാഘോഷം വിഭവസമൃദ്ധമായി.

പരസ്യചിത്രത്തിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി


ഇൻഡ്യൻ തപാൽ വകുപ്പിൻറെ പരസ്യചിത്രത്തിൽ ബാലതാരമായി ഈ സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ജെ.നിരഞ്ജൻ അഭിനയിച്ചു

ഓൺലൈൻ ക്ലാസ്സ് പിടിഎ/രക്ഷാകർത്തൃയോഗം


കോവിഡ് കാലത്ത് എല്ലാ ക്ലാസ്സുകളിലേയും ക്ലാസ്സ് അധ്യാപകർ,പ്രധാനാധ്യാപകൻ എന്നിവരുടെ നേതൃത്തിൽ ഓൺലൈൻ ക്ലാസ്സ് പി.ടി.എ നടന്നു.2 പിടിഎ പൊതുയോഗവും 5 ക്ലാസ്സ് പിടിഎ കളും നടത്തി.

ഓൺലൈൻ റിവിഷൻ ക്ലാസ്സ്


ജൂൺമാസം മുതൽ കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ക്ലസ്സുകൾക്ക് പുറമേ സംഷയനിവാരണത്തിനും തുടർപ്രവർത്തനങ്ങൾക്കുമായി ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ എല്ലാ ക്ലാസ്സുകൾക്കും റിവിഷൻ ക്ലാസ്സുകൾ നടത്തിവരുന്നു.ഇതിൻറെ ഭാഗമായുള്ള പഠനപുരോഗതി രേഖ തയ്യാറാക്കിയിട്ടുണ്ട്.

രക്ഷിതാക്കളുമായി ഫോൺ ഇൻ പരിപാടി

പ്രഥമാധ്യാപകൻ ശ്രീ.തോമസ് മാത്യു ഞായറാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ചുരുങ്ങിയത് അഞ്ച് രക്ഷിതാക്കളെ ഫോണിൽ ബന്ധപ്പെട്ട് കുട്ടികളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ആരായുന്നു.അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകിവരുന്നു.

ദിനാചരണങ്ങളിലൂടെ

ഓരോ ദിനാചരണങ്ങളിലൂടെയും ആ ദിനത്തിൻെറ പ്രാധാന്യം കുട്ടികളിലെത്തിക്കാനും അവർക്ക് അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താനും അവസരമൊരുക്കുന്നു.അന്നേദിവസം തന്നെ കുട്ടികൾ ദിനപ്രാധാന്യം ഉൾപ്പെടുത്തി അവർ അവതരിപ്പിച്ച പരിപാടിയുടെ വീഡിയോ തയ്യാറാക്കി യൂടൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ അപ് ലോഡ് ചെയ്തുവരുന്നു. വിദ്യാരംഗം കലാസാഹിത്യവേദി,ലഹരി വരുദ്ധ ക്ലബ്ബ്,സ്കൗട്ട്സ്,ജൂനിയർ റെഡ്ക്രോസ്,ഹെൽത്ത് ക്ലബ്ബ്,ഇക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തി പരിസ്ഥിതി ദിനം,വായനാ ദിനം,ഡോക്ടേഴ്സ് ഡേ,ലഹരിവിരുദ്ധ ദിനം,ലോകജനസംഖ്യാദിനം,ബഷീർ അനുസ്മരണം,യോഗാ ദിനം,ചാന്ദ്ര ദിനം,അധ്യാപക ദിനം,ഹിന്ദി ദിനം,അന്താരാഷ്ട്ര ജനാധിപത്യദിനം,ഓസോൺ ദിനം,ലോക സമാധാന ദിനം,ഗാന്ധിജയന്തി,ബാലികാദിനം തുടങ്ങി ഒട്ടേറെ ദിനാചരണങ്ങൾ പ്രാധാന്യത്തോടെ ഓൺലൈനായി നടത്തി. വായനാദിനവുമായി ബന്ധപ്പെട്ട് അമ്മവായന എന്നൊരു പരിപാടി കൂടി അതിൽ ഉൾപ്പെടുത്തി.മലയാളത്തിലെ സാഹിത്യകൃതികൾ കുട്ടികൾ അമ്മമാരെ പരിചയപ്പെടുത്തുകയും വായിച്ചു വളരുക എന്നൊരു ആശയം മുന്നോട്ട് വയ്ക്കുകയും ടെയ്തു.കഥ,കവിത എന്നിവ അമ്മമാർ വായിട്ട് കുട്ടികളെ കേൾപ്പിച്ചു.നരിയാപുരത്തെ പബ്ലിക്ക് ലൈബ്രറിക്ക് സ്കൂളിൻെറ വകയായി പുസ്തകങ്ങൾ കൈമാറി.

കോവിഡ് ബോധവത്ക്കരണം.

കോവിഡ് 19 ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സ്കൗട്ട്സ്,ജെ.ആർ.സി ,ലിറ്റിൽ കൈറ്റ്സ് എന്നിവരുടെ നേതൃത്വത്തിൽ 1000 ൽ അധികം വീടുകളിലേക്ക് ഫോണിലൂടെ ബ്രേക്ക് ദ ചെയ്ൻ സന്ദേശം നൽകി.

ബ്രേക്ക് ദ ചെയ്ൻ

എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ കട്ടികൾക്ക് മാസ്ക് വിതരണം നടത്തി.സോപ്പ്,സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകഴുകൾ,ബോധവത്ക്കരണം എന്നിവ നടത്തി.കൂടാതെ ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് പത്തനംതിട്ട ജില്ലാ അസോസിയേഷൻ,ജൂണിയർ റെഡ്ക്രോസ് പത്തനംതിട്ട ജില്ലാ ഘടകം എന്നിവർ പത്തനംതിട്ട,പന്തളം ,അടൂർ,റാന്നി എന്നിവിടങ്ങളിൽ നടത്തിയ ബ്രേക്ക് ദ ചെയ്ൻ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.ജൂനിയർ റെഡ് ക്രോസ്സ് കൌൺസിലർ ശ്രീ.തോമസ് മാത്യു നേതൃത്വം നൽകി.

എൻെറ ഗ്രാമം

എൻെറ ഗ്രാമം ( "എൻെറ ഗ്രാമം ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പത്തംതിട്ട ജില്ലയിലെ നരിയാപുരം.നരിപുരം എന്നറിയപ്പെട്ടിരുന്ന നാടാണ് പിന്നീട് നരിയാപുരം എന്നായി മാറിയത്. നരിയാപുരത്തേയും സമീപ പ്രദേശങ്ങളിലേയും അനേകമനേകം ജനങ്ങളുടെ കണ്ണു തെളിയിച്ച സരസ്വതീ ക്ഷേത്രം.നമ്മുടെ വിദ്യാലയത്തിന് 64 വർഷം തികയുകയാണ്.അനേകം തലമുറകൾ ഈ അക്ഷരമുറ്റത്ത് പിച്ചവച്ചു . എത്രയോ പേർ വളർന്ന ജീവിതത്തിൻ്റെ വിവിധ തുറകളിൽ പ്രഗത്ഭരും പ്രശസ്തരുമായിത്തീർന്നു . ജാതി മത വർഗ്ഗവർണ്ണ വ്യത്യാസങ്ങളില്ലാതെ ഒരു ജനതയെ മുഴുവൻ അറിവിൻ്റെ നറു വെളിച്ചം പകർന്നു നൽകുവാൻ സാധിച്ച നമ്മുടെ വിദ്യാലയത്തെപ്പോലെയുള്ള ഗുരുകുലങ്ങൾ കേരളത്തിൽ വിരലിലെണ്ണാവുന്നവയാണ് .കേവലം നരിയാപുരത്തിൻെറ മാത്രമല്ല മദ്ധ്യതിരുവിതാംകൂറിൻ്റെ തന്നെ കെടാവിളക്കാണ് ഈ പുണ്യ വിദ്യാലയം.ഈ ഗ്രാമത്തിൻ്റെ ഐശ്വര്യത്തിൻ്റേയും ഇവിടുത്തെ നാനാജാതി മതസ്ഥരുടെ സഹോദര്യത്തിൻ്റേയും സംസ്ക്കാരത്തിൻ്റേയും ഉറവിടം ഈ സരസ്വതീ ക്ഷേത്രം തന്നെയായിരുന്നു . പുരാണവും ചരിത്രവും ഊടും പാവും പോലെ ഇഴുകിച്ചേർന്ന നരിയാപുരത്തിൻെറ ഗ്രാമചരിത്രത്തിൽ നരിയാപുരത്തിൻേറയും പരിസര പ്രദേശങ്ങളുടെയും ഇന്നത്തെ പുരോഗതിക്ക് നിദാനമായി തീർന്നിട്ടുള്ളത് സെൻറ് പോൾസ് ഹൈസ്ക്കൂൾ തന്നെയാണ്.

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

വഴികാട്ടി

{{#multimaps:9.22073,76.73449|zoom=13}}

  • പത്തനംതിട്ട നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പത്തനംതിട്ട പന്തളം റോഡിൽ കൈപ്പട്ടൂരിനും തുമ്പമണിനും മധ്യത്തിലായി സ്ഥിതിചെയ്യുന്നു.

പന്തളത്ത് നിന്നും വരുന്നവർക്കായി...പന്തളത്ത് നിന്ന് പത്തനംതിട്ട റൂട്ടിൽ 8 കി.മി. വന്നാൽ നരിയാപുരത്ത് എത്താം. അടൂരിൽ നിന്ന് വരുന്നവർക്കായി.....അടൂർ,ആനന്ദപ്പള്ളി,കീരുകുഴി വഴി നരിയാപുരത്ത് എത്താം. |----

  • ‍ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 25 കി. മി. അകലെയാണ്