"എ.എം.എൽ.പി.എസ്.എപ്പിക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
= എ.എം.എൽ.പി.സ്ക്കൂൾ,ഏപ്പിക്കാട് =
[[Sw/15d7|https://schoolwiki.in/sw/15d7]]
== എ.എം.എൽ.പി.എസ്.എപ്പിക്കാട് ചരിത്രം ==
  '''മ'''ലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയുടെ പരിധിയിൽ എടപ്പറ്റ ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ചിൽ ഏപ്പിക്കാട് ഗാന്ധിനഗറിൽ '''എയിഡഡ് മാപ്പിള ലോവർ പ്രൈമറി സ്ക്കൂൾ ഏപ്പിക്കാട് (AMLPS''' '''EPPICAD)''' എന്നപേരിൽ  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
വള്ളുവനാട് താലൂക്കിലെ പിന്നോക്കപ്രദേശങ്ങളിലൊന്നായ ഏപ്പിക്കാട് നിവാസികൾക്ക് അക്ഷരാഭ്യാസം നല്കുന്നതിനായി 1951 ൽ കലാലയമാരംഭിച്ചു.സ്കൂൾ ആരംഭിക്കുബോൾ 1,2,3 ക്ലാസുകൾ ഒരേസമയത്ത് ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽ തന്നെ 66 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു.ശ്രീ നാരായണൻ എമ്പ്രാന്തിരി മാസ്റ്ററായിരുന്നു മാനേജറും ഹെഡ്മാസ്റ്ററും.ഇന്ന്10ഡിവിഷനുകളിലും പ്രീപ്രൈമറിയിലുമായി 375 ൽ അധികം കുട്ടികൾ മലയാളംഇംഗ്ലീഷ് മീഡിയങ്ങളിലായി പഠനം നടത്തി വരുന്നു.ചാലിൽ അബ്ദു ഹാജിയായിരുന്നു മാനേജർ.28/10/2021 ന് മാനേജർ മരണപ്പെടുകയും സ്ക്കൂൾ മാനേജ്മെൻറ് ചാലിൽ കുടുംബട്രസ്റ്റിനു കീഴിലാവുകയും ചെയ്തു ചരിത്രം വിശദമായി
വള്ളുവനാട് താലൂക്കിലെ പിന്നോക്ക പ്രദേശങ്ങളിലൊന്നായ ഏപ്പിക്കാട് നിവാസികൾക്ക് അക്ഷരാഭ്യാസം നൽകുന്നതിന് കലാലയം ആരംഭിച്ചത് 1951 ലാണ്. അതിനുമുമ്പ് വേറെ മാനേജ്മെൻ്റിൻ്റെ കീഴിൽ പലസ്ഥലങ്ങളിലായി പ്രവർത്തിച്ചിരുന്നു .പക്ഷേ അതിന് രേഖകളൊന്നും ലഭ്യമല്ല. 1951 ൽ സ്കൂൾ ആരംഭിക്കുമ്പോൾ 1 , 2 , 3 ക്ലാസുകൾ ഒരേ സമയത്ത് ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽതന്നെ 66 വിദ്യാർത്ഥികളും 3 അധ്യാപകരും ഉണ്ടായിരുന്നു. ശ്രീ നാരായണൻ എമ്പ്രാന്തിരി മാസ്റ്ററായിരുന്നു മാനേജരും ഹെഡ്മാസ്റ്ററും. 1952 തന്നെ സ്കൂളിൽ നാലാം ക്ലാസും 1953 ൽ അഞ്ചാം ക്ലാസ്സുംആരംഭിച്ചു. ശ്രീനാരായണൻ എമ്പ്രാന്തിരി മാസ്റ്ററെക്കൂടാതെ ആർ.എം.പാറുക്കുട്ടിയമ്മ ടീച്ചർ , ശ്രീ ആർ എം കെ എസ് കുറുപ്പ് മാസ്റ്റർ ശ്രീമതി യു.ജാനകി എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. 1951 ൽ 66 വിദ്യാർഥികൾ അടങ്ങുന്ന സ്കൂളിൽ ക്രമമായി വിദ്യാർഥികൾ വർധിച്ചു വരികയും സ്കൂളിന് സ്വന്തമായി കെട്ടിടം ഏപ്പിക്കാട് റോഡ് വക്കിൽ നിർമ്മിക്കുകയും സ്കൂൾ പുരോഗമിച്ചു വരികയും ചെയ്തു. എന്നാൽ ഈ കാലഘട്ടത്തിൽ അതായത് 1961 ജനുവരി മാസം ഇരുപത്തിയാറാം തീയതി മുതൽ സ്കൂളിൻ്റെ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീനാരായണൻ എമ്പ്രാന്തിരിയുടെ തിരോധാനം ഈ സ്കൂളിൻെറ പുരോഗതിക്ക് ഒരു വിലങ്ങുതടിയായി. സ്കൂൾകെട്ടിടം പുതുതായി ഉണ്ടാക്കാനോ ഡിവിഷനുകൾ അനുവദിക്കുവാനോ സാധിച്ചില്ല. 12 വർഷങ്ങൾക്ക് ശേഷം മാനേജറുടെ ഭാര്യ നിയമാനുസൃതം സ്കൂൾ മാനേജർ ആയിത്തീർന്നു. ഹെഡ്മാസ്റ്ററായി ശ്രീ ചാമി മാസ്റ്റർ അധികാരമേൽക്കുകയും ചെയ്തു . 1971 ശ്രീ ചാമി മാസ്റ്റർ ഹെഡ്മാസ്റ്റർ സ്ഥാനം ഒഴിയുകയും ശ്രീ ആർ .എം .കെ .എസ് കുറുപ്പ് മാസ്റ്റർ ഹെഡ്മാസ്റ്റർ ആവുകയും ചെയ്തു .എൽ പി സ്കൂളിൽ നിന്ന് അഞ്ചാം ക്ലാസ് എടുത്തു മാറ്റിയതിനാൽ എമ്പ്രാന്തിരി മാസ്റ്ററുടെ ഒഴിവിൽ പുതിയ നിയമനം വേണ്ടി വന്നില്ല .1973 ശ്രീ എം കെ മുഹമ്മദ് അബ്ദുൾ സത്താറിനെ അറബി അധ്യാപകനായി നിയമിക്കുകയും അധ്യാപകരുടെ എണ്ണം അഞ്ചായി വർധിക്കുകയും ചെയ്തു .എന്നാൽ 1979 സ്കൂൾ മാനേജ്മെൻറ് ഇപ്പോഴത്തെ മാനേജറായ ശ്രീ അബ്ദുൽ ഹാജി കൈമാറ്റം ചെയ്യപ്പെട്ടു. അന്ന് ഈ സ്കൂളിന് സ്വന്തമായി 15 സെൻറ് താഴെ മാത്രമേ സ്ഥലം ഉണ്ടായിരുന്നുള്ളൂ. അതിനാൽ പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കുവാനോ കളിസ്ഥലം നിർമ്മിക്കുവാനോ സൗകര്യം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ 1979 മാനേജർ ശ്രീ അബ്ദു ഹാജി സ്കൂൾ കെട്ടിടം ഏപ്പിക്ക് ട് ജംഗ്ഷനിൽ നിന്നും ഇപ്പോൾ സ്ഥിതിചെയ്യുന്ന ഗാന്ധി നഗറിൽ ഉള്ള ഒരേക്കർ സ്ഥലത്തേക്ക് മാറ്റുവാൻ അപേക്ഷ നൽകുകയും ആയതിനെ സർക്കാർ അംഗീകാരം നൽകുകയും ചെയ്തു .തുടർന്ന് 1,2 ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷൻ വീതം ഉണ്ടാവുകയും സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 140 നിന്നും ഇരുന്നൂറ്റി 240 ആയി വർധിക്കുകയും ചെയ്തു .ഒന്നാം ക്ലാസിന് പുതുതായി ഡിവിഷൻ അനുവദിച്ചപ്പോൾ ശ്രീമതി മറിയക്കുട്ടി ടീച്ചറെ പുതിയ ഒഴിവിൽ നിയമിച്ചു. സർക്കാർ നിശ്ചയിച്ച അളവിൽ സ്കൂളിന് പുതിയ കെട്ടിടം കളിസ്ഥലവും ഉണ്ടായി. കോംപ്ലക്സ് സബ്ജില്ലാ നടത്തുന്ന കലാകായിക മത്സരങ്ങളിൽ സ്കൂളിലെ കുട്ടികളെ ഓരോ വർഷവും പങ്കെടുപ്പിക്കുവാൻ തുടങ്ങി അധ്യാപക രക്ഷാകർതൃ സമിതി രൂപീകരിക്കുകയും നാട്ടുകാരുടെ സഹകരണം സ്കൂളിൻ്റെ പുരോഗതിക്ക് ലഭിക്കുകയുമുണ്ടായി. 1980 മുതൽ ഈ കോയ ഹാജി അബ്ദുഹാജി എന്നിവർ പിടിഎ പ്രസിഡണ്ട് മാരായി തുടർന്നു പോന്നിരുന്നു.
*
233

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1729444" എന്ന താളിൽനിന്ന് ശേഖരിച്ചത്