"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 294: വരി 294:
|}
|}
|}
|}
{{#multimaps:9.2884999,76.8203477|zoom=15}}
{{#multimaps:9.2848000,76.8351900|zoom=15}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:42, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ
വിലാസം
മലയാലപ്പുഴ

ജെ.എം.പി. ഹൈസ്കൂൾ
,
മലയാലപ്പുഴ താഴം പി.ഒ.
,
689666
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1966
വിവരങ്ങൾ
ഫോൺ0468 2300243
ഇമെയിൽschool.jmphs6@gmail.com
കോഡുകൾ
സ്കൂൾ കോഡ്38061 (സമേതം)
യുഡൈസ് കോഡ്32120301314
വിക്കിഡാറ്റQ87595982
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ നായർ. ആർ
പി.ടി.എ. പ്രസിഡണ്ട്ശിവദാസ്. ഡി
എം.പി.ടി.എ. പ്രസിഡണ്ട്സുജിത
അവസാനം തിരുത്തിയത്
16-01-202238061
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂൾ ചിത്രം=38061.jpg|thumb|J.M.P.H.S.S MALAYALAPUZHA‎

മലയാലപ്പുഴ ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കി. മീ. അകലെ ഇലക്കുളം എന്ന പ്രദേശത്താണ് ഈ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ പ്രദേശത്ത് ഈ ഒരു ഹൈസ്കൂൾ മാത്രമാണ് ഉള്ളത്. പ്രശസ്തരായ രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, വക്കീലന്മാർ, ന്യായാധിപന്മാർ, അധ്യാപകർ, ബിസിനസുകാർ തുടങ്ങിയ ധാരാളം മഹനീയ വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.

ചരിത്രം

ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ

സ്കൂൾ ചരിത്രം

ആമുഖം

പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 8 കി.മീ. അകലെ സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് മലയാലപ്പുഴ. തെക്കേ അതിർത്തിയിൽ അച്ചൻകോവിലാറും വടക്കുകിഴക്ക് പമ്പയുടെ കൈവഴിയായ കല്ലാറും അവയ്ക്കിടയിൽ കുറെ മലനിരകളും നിറഞ്ഞതാണ് മലയാലപ്പുഴ ഗ്രാമം.

മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ ഇലക്കുളം എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. '''ചരിത്രം'''/കൂടുതൽ വായിക്കുക‍‍‍‍‍‍‍‍

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് പ്രത്യേകംകമ്പ്യൂട്ടർ ലാബുണ്ട്. 11 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം മലയാലപ്പുഴ ജെ.എം.പി.ഹൈസ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദ്ദേശപ്രകാരം നടത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
സ്കൂൾ ഭരണം

2010 വരെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ

നമ്പർ

പേര് നേട്ടങ്ങൾ
1 മലയാലപ്പുഴ ഗോപാലകൃഷ്ണൻ രാഷ്ട്രീയ നേതാവ്
2 ഡോ. വി.പി.മഹാദേവൻ പിള്ള കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ
3 കലാമണ്ഡലം നിഖിൽ തുള്ളൽ കലാകാരൻ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1966 - 68 എം. ജി. രാജമ്മ (Teacher in Charge)
1968 - 79 എൻ. സദാനന്ദൻ
1980 - 89 എൻ. എൻ. സദാനന്ദൻ
1990 - 92 എം. ജി. രാജമ്മ
1992 - 1995 സൂസന്നാമ്മ ചാക്കോ
1995 -1995 സുമതി അമ്മ
1995 - 2000 ജി . സക്കറിയ
2000 - 2002 ബേബി തോമസ്സ്
2002 - 2004 കെ. ജി. ജഗദംബ
2004 - 2008 മേരി ജോൺ
2008- 2009 പൊന്നമ്മ . പി. കെ
2009 - 2014 കുഞ്ഞുമോൾ. ജി
2014 - 2015 വനജ തയ്യുള്ളതിൽ
2015 - 2016 രാജേന്ദ്രൻ
2016 - 2020 ജസ്സി കെ ജോൺ
2020 - 2021 ഡാർലി പോൾ
2021 - 2021 സേതുനാഥ്. പി
2021 - രാധാകൃഷ്ണൻ നായർ. ആർ

ദിനാചരണങ്ങൾ

പ്രവേശനോത്സവം

ജൂൺ ഒന്നിനു തന്നെ 2021 - 22 അദ്ധ്യയന വർഷം ക്ലാസ്സ് ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനസമയം അല്പം പോലും നഷ്ടപ്പെടാതിരിക്കുവാൻ സർക്കാർ പുലർത്തുന്ന ജാഗ്രതയ്ക്ക് അനുസൃതമായി പ്രവേശനോത്സവവും തുടർന്നുള്ള ക്ലാസ്സുകളും ഓൺലൈൻ ആയി തുടങ്ങി. ബഹു. കോന്നി എം.എൽ.എ. അഡ്വ. കെ.യു. ജനീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീ. ജിജോ മോഡി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീലാകുമാരി ചാങ്ങയിൽ, വൈസ് പ്രസിഡന്റ് ശ്രീ. കെ.ഷാജി എന്നിവരും പങ്കെടുത്തു. മേഘ്ന ജ്യോതിലാൽ, അഞ്ജലി. സി.എസ്. എന്നീ കുട്ടികളാണ് വേദി നിയന്ത്രിച്ചത്. സ്കൂളിന്റെ മുൻവർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും എല്ലാം കൂടി ഓൺലൈൻ ആയിട്ടാണെങ്കിലും പ്രവേശനോത്സവം ഗംഭീരമാക്കുവാൻ കഴിഞ്ഞു.

പരിസ്ഥിതി ദിനാഘോഷം - ജൂൺ 5

ഈ സ്കൂളിലെ മുൻ അദ്ധ്യാപകനായ ശ്രീ. കെ.എൻ. ശ്രീകുമാറിന്റെ അതീവ ഹൃദ്യമായ ഒരു ക്ലാസ്സ് ആണ് പരിസ്ഥിതി ദിനത്തിൽ ഒരുക്കിയത്. കുട്ടികളുടെ പരിസ്ഥിതി കവിതാലാപനവും സുജ ടീച്ചറുടെ ഓൺലൈൻ ക്വിസ് പ്രോഗ്രാമും പരിപാടിക്ക് മോടി കൂട്ടി. പോസ്റ്റർ രചനയും ഉണ്ടായിരുന്നു.

ജൂനിയർ റെഡ് ക്രോസ് - പഠനക്ലാസ് - ജൂൺ 17

JRCയുടെ നേതൃത്വത്തിൽ Covid 19 & Child Mental Health എന്ന വിഷയത്തിൽ കോട്ടയം ഡെപ്യൂട്ടി DMO ഡോ. അനിത കുമാരി. റ്റി ക്ലാസ്സ് എടുത്തു.

വായനപക്ഷാചരണം - ജൂൺ 19 – ജൂലൈ 7

ജൂൺ 19 വയാനദിനത്തിൽ ഉദ്ഘാടന സന്ദേശം ജില്ലാ പഞ്ചായത്തംഗം ശ്രീ. ജിജോ മോഡി നല്കി. തുടർന്ന് വായനദിന സന്ദേശം നല്കിയത് എഴുത്തുകാരനും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്ററുമായ ശ്രീ. രാജേഷ്. എസ്. വള്ളിക്കോട് ആയിരുന്നു. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി കവിതാലാപനവും അന്ന് നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ കഥാരചന, കവിതാരചന, ഉപന്യാസരചന, ചിത്രരചന, പ്രസംഗം തുടങ്ങിയ ഇനങ്ങിൽ മത്സരങ്ങൾ നടത്തി. യോഗാദിനവും ലഹരി വിരുദ്ധദിനവും വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്നു. ജൂലൈ 7 ന് ഓൺലൈൻ സാഹിത്യ ക്വിസ് മത്സരത്തോടെ ഈ പരിപാടിക്ക് സമാപനമായി.

യോഗാദിനം - ജൂൺ 21

ഇടുക്കി ജില്ലയിൽ ഏലപ്പാറ സ്കൂളിലെ ശ്രീജാറാണി ടീച്ചർ യോഗാ ക്ലാസ്സ് എടുത്തു. യോഗാ പ്രദർശനം ഉൾപ്പെടുത്തി ഒരു മണിക്കൂർ നീണ്ട ക്ലാസ്സ് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടു.

ചാന്ദ്രദിനം - ജൂലൈ 21

SSA മുൻ സ്റ്റേറ്റ് പ്രോഗ്രാം ആഫീസറും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനുമായ ഡോ. ടി.പി. കലാധരൻ സാറിന്റെ ചാന്ദ്രദിന സന്ദേശം ഏറെ വിജ്ഞാനപ്രദമായിരുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ചാന്ദ്രദിന ക്വിസും.

ശാസ്ത്രരംഗം, വിദ്യാരംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം - ജൂലൈ 24

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും അദ്ധ്യാപകനുമായ ശ്രീ. കെ. ഷാജി ഉദ്ഘാടനം ചെയ്തു. സയൻസ് അദ്ധ്യാപകനും റിസോഴ്സ് പേഴ്സണും ആയിരുന്ന ശ്രീ. ബിജുമാത്യു സാറിന്റെ ക്ലാസ്സ് ഹൃദ്യവും വിജ്ഞാനപ്രദവുമായിരുന്നു.

ഹിരോഷിമ നാഗസാക്കി ദിനാചരണം - ആഗസ്റ്റ് 6, 9

യുദ്ധവിരുദ്ധ വീഡിയോ പ്രദർശനം, പ്രസംഗം, പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവ നടത്തി.

സ്വാതന്ത്ര്യദിനാഘോഷം - ആഗസ്റ്റ് 15

സ്കൂളിൽ പതാക ഉയർത്തുന്ന ചടങ്ങിൽ പിറ്റിഎ പ്രസിഡന്റും അദ്ധ്യാപകരും ഓഫീസ് ജീവനക്കാരും പങ്കെടുത്തു. ഓൺലൈൻ ആയി കുട്ടികളുടെ പ്രസംഗവും ദേശഭക്തിഗാനാലാപനവും, ക്വിസ് പ്രോഗ്രാമും നടത്തി.

പൂർവ വിദ്യാർത്ഥി സംഗമം - ഡിസംബർ 27

1966 ൽ ആണ് സ്കൂൾ ആരംഭിച്ചത്. അന്നു മുതൽ കഴിഞ്ഞ വർഷം പഠിച്ചിറങ്ങിയവർ വരെ പങ്കെടുത്ത വളരെ വിപുലമായ ഒരു സമ്മേളനമാണ് നടന്നത്. മുൻ അദ്ധ്യാപകരും പങ്കെടുത്തു. കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള ഉദ്ഘാടനം ചെയ്തു. അലൂമ്നി അസോസിയേഷൻ രൂപികരിച്ച് പ്രവർത്തനം വിപുലമാക്കുന്നതിനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു.

ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ

അദ്ധ്യാപകർ,ജീവനക്കാർ
ക്രമ

നമ്പർ

പേര് തസ്തിക
1 രാധാകൃഷ്ണൻ നായർ. ആർ ഹെഡ്മാസ്റ്റർ
2 വന്ദന. റ്റി ഗണിതശാസ്ത്രം അദ്ധ്യാപിക
3 രജി കുമാർ. റ്റി.ആർ മലയാളം അദ്ധ്യാപകൻ
4 സുജ സാറാ ഡാനിയേൽ ഫിസിക്കൽ സയൻസ് അദ്ധ്യാപിക
5 രജനി സോഷ്യൽ സയൻസ് അദ്ധ്യാപിക
6 സതീഷ് കുമാർ ക്ലർക്ക്
7 പ്രകാശ് കുമാർ. കെ OA
8 സിമ്പിൾ. എസ് OA
9 സുധാകുമാരി FTM

ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ


|} |} {{#multimaps:9.2848000,76.8351900|zoom=15}}