"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പുസ്തക ചർച്ച സംഘടിപ്പിച്ചു.
വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറിയിൽ ഹൈസ്കൂളിലെ മലയാള വിഭാഗം , വ്യത്യസ്തവും മികവാർന്നതുമായ പരിപാടികളാൽ സജീവമാണ്. നിലവിൽ മലയാളത്തിന് ഷീജ നാപ്പള്ളി, ബഷീർ.കെ, ശ്രീജ പി.എസ്, നിസ്സി ജോസഫ്, ഷിമിന. ഇ എന്നീ അധ്യാപകരാണുള്ളത്.
 
2021 - 2022 വർഷത്തെ കലാ സാഹിത്യപ്രവർത്തനങ്ങൾക്ക് ജൂൺ 19 ശനിയാഴ്ച തുടക്കം കുറിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി, യുവകവിയും സിവിൽ പോലീസ്ഓഫീസറുമായ ശ്രീ സാദിർ തലപ്പുഴ ഉദ്ഘാടനം നിർവഹിച്ചു .വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ ശ്രീ തോമസ് സാർ അധ്യക്ഷതവഹിച്ചയോഗത്തിൽ ,സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ആര്യ മുഖ്യാതിഥിയായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി സുധ ടീച്ചർ,ശ്രീമതി ഡെയ്സി, ശ്രീ സുരേഷ്.കെ.കെ, ശ്രീ സലാം, ശ്രീ വി.കെ പ്രസാദ്, ഷഹന ഫാത്തിമ, അഫ്ളഹ് അഹമ്മദ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആശംസാ കാർഡ് നിർമ്മാണം, പ്രസംഗ മത്സരം, വായനാ മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു.
 
മലയാള ഭാഷയിൽ സ്വതസിദ്ധമായ ശൈലിയിലുള്ള എഴുത്തുമായി വന്ന് സ്വന്തം ജീവിതാനുഭവങ്ങൾ പകർത്തി ആസ്വാദകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭയായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനമായ ജൂലൈ 5 ന് ബഷീർദിനം ആചരിച്ചു. പൂർവ്വ വിദ്യാർത്ഥിയും യുവ കഥാകൃത്തുമായ ശ്രീ മുഹമ്മദ് റഫ്നാസ് മക്കിയാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ബഷീർ കൃതികളുടെ സവിശേഷതകൾ എടുത്തു പറഞ്ഞു. പുസ്തകാസ്വാദനം ( ബഷീർ കൃതികൾ), കഥാപാത്ര ചിത്രീകരണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.
 
മലയാള കാവ്യസരണിയിൽ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അക്ഷരക്കൂട്ടുകൾ കൈയിലേന്തി അമൃതർഷം വർഷം ചൊരിഞ്ഞ ശ്രീമതി ബാലാമണിയമ്മയുടെ ജന്മദിനം ജൂലായ് 19 ന് ഗൂഗിൾ മീറ്റ് വഴി ആഘോഷിച്ചു. ബാലാമണിയമ്മ കവിതകളുടെ ആലാപനമത്സരമായിരുന്നു ശ്രദ്ധേയമായത്.
 
ഓണാഘോഷ പരിപാടി അതിവിപുലമായിത്തന്നെ ആഘോഷിച്ചു. പൂക്കള മത്സരം, നാടൻ പാട്ട്, ഓണപ്പാട്ട് ഗ്രൂപ്പ് , ഓണപ്പാട്ട് സിംഗിൾ എന്നീ മത്സരങ്ങൾ നടത്തി. ഓണപ്പാട്ട് ഗ്രൂപ്പ് മത്സരത്തിൽ രക്ഷിതാക്കളെയും ഉൾപ്പെടുത്തി.
 
കാവ്യഭാവനയുടെ മാന്ത്രികത്തോണിയിലേറി മലയാളി മനസ്സുകളിൽ നിത്യവിസ്മയം തീർത്ത ശ്രീ വയലാർ രാമവർമ്മയുടെ ഓർമ്മദിനമായ ഒക്ടോബർ 27 ന് വയലാർ കാവ്യാലാപനമത്സരം നടത്തിയത് കുട്ടികൾക്ക് നവ്യാനുഭവം പ്രദാനം ചെയ്തു.
 
നവംബർ ഒന്ന് , കേരളപ്പിറവി ദിനം അതിവിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുധ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാള നാടിന്റെ സമസ്ത നന്മകളും ഉൾക്കൊണ്ടു തന്നെ വർത്തമാന കേരളത്തിന്റെ യഥാർത്ഥ വർത്തമാനങ്ങൾ നമ്മൾ വിലയിരുത്തേണ്ട സുദിനം കൂടിയാണിതെന്ന് ടീച്ചർ ഓർമ്മപ്പെടുത്തി. ഈ കേരള പിറവി ദിനം ആശങ്കകളില്ലാത്ത, പുതിയ സ്വപ്നങ്ങളിലേക്കുള്ള ചുവടുവെപ്പാകട്ടെ എന്ന് ടീച്ചർ ആശംസിക്കുകയും ചെയ്തു. കേരളീയ വസ്ത്രധാരണ മത്സരം, കേരളവുമായി ബന്ധപ്പെട്ട ഗാനാലാപന മത്സരം എന്നിവ കൊണ്ട് സമ്പന്നമായിരുന്നു കേരളപ്പിറവി ദിനാഘോഷം. വിജയി കൾക്കുള്ള സമ്മാനദാനം ശ്രീമതി സുധ ടീച്ചർ നിർവ്വഹിച്ചു.
 
വിദ്യാരംഗം കലാ സാഹിത്യവേദി "പ്രതിഭയോടൊപ്പം" പരിപാടി സംഘടിപ്പിച്ചു. ഫീൽഡ് ട്രിപ്പ് കുട്ടികളെ വളരേയധികം സന്തോഷിപ്പിച്ചു.ശ്രീ കരുണാകരൻ ചെറുകര, ചിത്രകാരനായ ജിൽസ് എന്നിവരുടെ ഗൃഹസന്ദർശനം നടത്തി അധ്യാപകരും കുട്ടികളും അവരുമായി സംവദിച്ചു.പുസ്തക ചർച്ച സംഘടിപ്പിച്ചു.


എഡ്യൂ. സപ്പോർട്ട് സിസ്റ്റത്തിൻ്റെയും എസ്.പി.സി യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ,അംബികാസുതൻ മാങ്ങാടിൻ്റെ രണ്ട് മത്സ്യങ്ങൾ എന്ന പ കഥയുടെ ചർച്ച സംഘടിപ്പിച്ചു.പ്രശസ്ത ആർട്ടിസ്റ്റിക് ഡയറക്ടർ ശ്രീ രാഹുൽ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം പ്രവർത്തകൻ ശ്രീ ജിലിൻ ജോയി കഥാവതരണം നടത്തി.പ്രധാനാധ്യാപിക പി.കെ സുധ ടീച്ചർ അധ്യക്ഷത വഹിച്ചു. എഡ്യു.സപ്പോർട്ട് സിസ്റ്റം നോഡൽ ഓഫീസർ വി.കെ പ്രസാദ് ,എ സി പി ഒ സജേഷ് സി തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീലക്ഷ്മി സുരേഷ് ,സിദ്ധാർഥ് എം, ശിവ ഹരി ആർ, നേഹ ഷാജു, ഈ വ്ലിൻ മരിയ ടോം, റിയ ജോഷി, ഉഷ കെ എൻ, അബ്ദുൾ സലാം അനഘ അജി ,തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
എഡ്യൂ. സപ്പോർട്ട് സിസ്റ്റത്തിൻ്റെയും എസ്.പി.സി യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ,അംബികാസുതൻ മാങ്ങാടിൻ്റെ രണ്ട് മത്സ്യങ്ങൾ എന്ന പ കഥയുടെ ചർച്ച സംഘടിപ്പിച്ചു.പ്രശസ്ത ആർട്ടിസ്റ്റിക് ഡയറക്ടർ ശ്രീ രാഹുൽ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം പ്രവർത്തകൻ ശ്രീ ജിലിൻ ജോയി കഥാവതരണം നടത്തി.പ്രധാനാധ്യാപിക പി.കെ സുധ ടീച്ചർ അധ്യക്ഷത വഹിച്ചു. എഡ്യു.സപ്പോർട്ട് സിസ്റ്റം നോഡൽ ഓഫീസർ വി.കെ പ്രസാദ് ,എ സി പി ഒ സജേഷ് സി തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീലക്ഷ്മി സുരേഷ് ,സിദ്ധാർഥ് എം, ശിവ ഹരി ആർ, നേഹ ഷാജു, ഈ വ്ലിൻ മരിയ ടോം, റിയ ജോഷി, ഉഷ കെ എൻ, അബ്ദുൾ സലാം അനഘ അജി ,തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1320204" എന്ന താളിൽനിന്ന് ശേഖരിച്ചത്