"യു പി സ്കൂൾ, ചെന്നിത്തല സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 95: | വരി 95: | ||
# | # | ||
# | # | ||
== | ==<small>പമ്പ കോളേജ് പ്രൊഫസർ ,ശാസ്‌ത്രസാഹിത്യ പരിഷത് പ്രവർത്തകനുമായ തിരുമുൽപ്പാട് ചന്ദ്രവര്മതമ്പാൻ ,സഹോദരി സയന്റിസ്റ്റായ ശ്രീമതി ലളിതാംബിക ,ബിഷൊപ്മൂർക്കോളേജ് പ്പ്രോഫെസ്സർ ആയിരുന്ന കൈലാസയ്യർ ,ഡെപ്യൂട്ടി തഹസീൽദാറായിരുന്ന ശശി ,പി .ഡബ്ള്യയ .ഡി എന്ജിനീറുമാർ ആയ കോശി ,വിശ്വനാഥപിള്ള,അദ്ധ്യാപകരായ ഐപ്പ് സർ ,അനിതകുമാരി,ഏലിയാമ്മ ,ജയകുമാരി തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖരും പൊതുരംഗത്തു പ്രവർത്തിക്കുന്ന രാധേഷ്‌കണ്ണന്നൂർ ,രഗീഷ് ,ഇ.എൻ .നാരായണൻ ,ജയകുമാരി തുടങ്ങിയവരും നിലവിലെ ജില്ലാപഞ്ചായത്ത് അംഗമായ കുമാരി .ആതിരയും ഈ വിദ്യാലയത്തിലെ പ്രമുഖരിൽ ചിലരാണ് .ഈ സ്കൂളിന്റെ മാനേജരായ ശ്രീമാൻ കെ . ആർ .ജയകുമാർ അവർകളും പൂർവ്വവിദ്യാർഥികളിൽപ്പെടുന്നു .</small>== | ||
{{#multimaps:9.287388844684662, 76.5243488800426 |zoom=18}} | {{#multimaps:9.287388844684662, 76.5243488800426 |zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
15:39, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിനെക്കുറിച്ച്
ആലപ്പുഴ റെവന്യൂ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിൽ സ്‌ഥിതി ചെയ്യൂന്നഎയ്ഡഡ് സ്‌കൂൾ ആണ് ചെന്നിത്തല സൗത്ത് യു പി സ്‌കൂൾ .പ്രദേശവാസികൾ ഈ സ്കൂളിനെ കടവിൽ യു പി സ്‌കൂൾ എന്ന് വിളിക്കുന്നു .
യു പി സ്കൂൾ, ചെന്നിത്തല സൗത്ത് | |
---|---|
വിലാസം | |
ചെന്നിത്തല സൗത്ത് ചെന്നിത്തല സൗത്ത് പി.ഒ. , 690105 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0479 2325013 |
ഇമെയിൽ | 36290alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36290 (സമേതം) |
യുഡൈസ് കോഡ് | 32110700104 |
വിക്കിഡാറ്റ | Q87479046 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത.എസ്.പിള്ള . |
പി.ടി.എ. പ്രസിഡണ്ട് | സുഭാഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ അജീഷ് |
അവസാനം തിരുത്തിയത് | |
15-01-2022 | Rajihari |
ചരിത്രം
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്റെ തെക്ക് അച്ഛൻ കോവിൽ ആറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന ചെന്നിത്തല പള്ളിയോടവും പള്ളിയോടപ്പുരയും ഇതിന്റെ സമീപത്താണ്. സസ്യസമൃദ്ധമായ ഒരു കാവ് കൂടി ഈ സ്‌കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
മലയാള മാസം 1.1.1101 ൽ (1926) ഒരു സംസ്‌കൃത സ്‌കൂളായി ആരംഭിച്ച് ശാസ്ത്രി ക്ലാസ് വരെയുള്ള ഒരു വിദ്യാലയമായിരുന്നു ആദ്യം ഇത്. അന്ന് സമീപപ്രദേശത്തെങ്ങും തന്നെ ഒരു വിദ്യാലയമില്ലായിരുന്ന സാഹചര്യത്തിലാണ് കല്ലിക്കാട്ട് ശ്രീ കെ കേശവപിള്ള അവർകൾ ഈ വിദ്യാലയം സ്ഥാപിച്ചത്. അന്ന് ചെന്നിത്തല സൗത്ത് സംസ്‌കൃത യു പി സ്‌കൂൾ എന്നതായിരുന്നു ഇതിന്റെ നാമധേയം. പിന്നീട് സംസ്‌കൃതം എന്നത് ഒഴിവാക്കി ചെന്നിത്തല സൗത്ത് യു പി സ്‌കൂൾ എന്ന പേരിൽ അറിയപ്പെട്ടു.
5,6,7 എന്നീ സ്റ്റാൻഡേഡുകളിലായി 9 ഡിവിഷൻ വരെ ഈ സ്‌കൂളിൽ ഉണ്ടായിരുന്നു. സാധാരണക്കാരുടെ കുട്ടികളാണ് ഈ സ്‌കൂളിൽ കൂടുതലായും പഠിച്ചുകൊണ്ടിരിക്കുന്നത്. സ്‌കൂളിന് ചുറ്റുമതിലോടുകൂടി T ഷേപ്പിലുള്ള കെട്ടിടമാണ് നിലവിലുള്ളത്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണപിള്ള സാർ ആയിരുന്നു. അതിനു ശേഷം ശ്രീ രാമകൃഷ്ണൻ നായർ അവർകൾ, ശ്രീമതിമാരായ അമ്മിണി അമ്മ, എലിസബത് മേരിക്കുട്ടി, ആനന്ദകുമാരിയമ്മ മുതലായവർ പ്രധാന അധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. നിലവിലെ പ്രധാന അധ്യാപിക ശ്രീമതി അനിത എസ് പിള്ളയാണ്. ഈ സ്‌കൂളിലെ പല പൂര്വവിദ്യാര്ഥികളും സമൂഹത്തിൽ ഉന്നത നിലയിൽ എത്തപ്പെട്ടവരാണ്. ഈ സ്‌കൂളിലെത്തന്നെ പൂർവ അദ്യാപകരുടെ മക്കളും ഇതിൽ ഉൾപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
മുപ്പത്തിരണ്ട് സെന്റ് സ്ഥലത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .അഞ്ച് ,ആറ് ,ഏഴ് എന്നിങ്ങനെ മൂന്ന് ക്ലാസ്സുകളാണ് ഉള്ളത് .സ്കൂൾകെട്ടിടത്തിൽ ഓഫീസ്‌റൂം ,സ്‌റ്റാഫ്‌റൂം ,മൂന്നു ക്ലാസ്സ്മുറികൾ ,ഡൈനിങ്ങ് ഹാൾ എന്നിവ ഉൾപ്പെടുന്നു .ഇതുകൂടാതെ പാചകപ്പുരയും മൂന്നുശുചിമുറികളും ഉണ്ട് .സ്കൂൾ ഉയരത്തിലുള്ള ചുറ്റുമതിലിനാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.ഐസിടി സംവിധാനത്തിനായി മൂന്ന് ലാപ്ടോപ്പ്,ഒരു പ്രൊജക്ടർ ,ടീവി മുതലായവയും വിഷയാടിസ്ഥാനത്തിൽ ലാബുകളും ,ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ദിനാചരണങ്ങളും പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് സ്‌കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിഷയബന്ധിതമായി എല്ലാ മാസവും നടത്തുന്നുണ്ട്.സ്കൂൾ പ്രവർത്തനങ്ങളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കുട്ടികളെ ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട് .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പമ്പ കോളേജ് പ്രൊഫസർ ,ശാസ്‌ത്രസാഹിത്യ പരിഷത് പ്രവർത്തകനുമായ തിരുമുൽപ്പാട് ചന്ദ്രവര്മതമ്പാൻ ,സഹോദരി സയന്റിസ്റ്റായ ശ്രീമതി ലളിതാംബിക ,ബിഷൊപ്മൂർക്കോളേജ് പ്പ്രോഫെസ്സർ ആയിരുന്ന കൈലാസയ്യർ ,ഡെപ്യൂട്ടി തഹസീൽദാറായിരുന്ന ശശി ,പി .ഡബ്ള്യയ .ഡി എന്ജിനീറുമാർ ആയ കോശി ,വിശ്വനാഥപിള്ള,അദ്ധ്യാപകരായ ഐപ്പ് സർ ,അനിതകുമാരി,ഏലിയാമ്മ ,ജയകുമാരി തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖരും പൊതുരംഗത്തു പ്രവർത്തിക്കുന്ന രാധേഷ്‌കണ്ണന്നൂർ ,രഗീഷ് ,ഇ.എൻ .നാരായണൻ ,ജയകുമാരി തുടങ്ങിയവരും നിലവിലെ ജില്ലാപഞ്ചായത്ത് അംഗമായ കുമാരി .ആതിരയും ഈ വിദ്യാലയത്തിലെ പ്രമുഖരിൽ ചിലരാണ് .ഈ സ്കൂളിന്റെ മാനേജരായ ശ്രീമാൻ കെ . ആർ .ജയകുമാർ അവർകളും പൂർവ്വവിദ്യാർഥികളിൽപ്പെടുന്നു .
{{#multimaps:9.287388844684662, 76.5243488800426 |zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36290
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ