"എം.പി.എം.യു.പി.എസ് മരത്തംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഭൗതികസൗകര്യങ്ങൾ) |
(ചെ.) (ചരിത്രം) |
||
വരി 73: | വരി 73: | ||
ഈ പ്രദേശത്തെ പ്രധാന ക്രിസ്ത്യൻ ദേവാലയമാണ് സെന്റ് ഗ്രീഗോറിയോസ് ദേവാലയം. ഈ ദേവാലയത്തിൽ വെച്ച് കാലം ചെയ്ത മാർ പീലക്സിനോസ് തിരുമേനിയുടെ ഓർമ്മയ്ക്കായാണ് ഞങ്ങളുടെ വിദ്യാലയത്തിന് '''മാർ പീലക്സിനോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ''' എന്ന പേര് വന്നത്. | ഈ പ്രദേശത്തെ പ്രധാന ക്രിസ്ത്യൻ ദേവാലയമാണ് സെന്റ് ഗ്രീഗോറിയോസ് ദേവാലയം. ഈ ദേവാലയത്തിൽ വെച്ച് കാലം ചെയ്ത മാർ പീലക്സിനോസ് തിരുമേനിയുടെ ഓർമ്മയ്ക്കായാണ് ഞങ്ങളുടെ വിദ്യാലയത്തിന് '''മാർ പീലക്സിനോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ''' എന്ന പേര് വന്നത്. | ||
1945 ലാണ് ഞങ്ങളുടെ വിദ്യാലയം ആരംഭിച്ചത്. അന്ന് വിദ്യാലയത്തിന് കെട്ടിടം | 1945 ലാണ് ഞങ്ങളുടെ വിദ്യാലയം ആരംഭിച്ചത്. അന്ന് വിദ്യാലയത്തിന് കെട്ടിടം ഇല്ലാതിരുന്നതു കൊണ്ട് അടുത്തുളള എൽ.പി. സ്കൂളിലാണ് നാലര ക്ലാസ് ആദ്യമായി തുടങ്ങിത്. ഇതിനെ മിഡിൽ സ്കൂൾ എന്നാണ് പറയപ്പെട്ടിരുന്നത്. പിന്നീട് നാലര കാസ്റ്റ് മാറ്റി 5 ക്ലാസ് ആയപ്പോഴാണ് ഇപ്പോൾ ഞങ്ങളുടെ വിദ്യാലയം നിൽക്കുന്ന സ്ഥലത്ത് പഠനം ആരംഭിച്ചത്. ഇവിടെ സ്ക്കൂൾ കെട്ടിടം സ്ഥാപിക്കുന്നതിനു വേണ്ടി ഒരു ട്രസ്റ്റ് രൂപീകരിച്ചു. ഇതിൽ 9 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ കൂടുതൽ അംഗങ്ങളും മൂലേപ്പാട്ട് തറവാട്ടിൽ നിന്നായിരുന്നു. ഇതിലേക്ക് ആദ്യമായി സംഭാവന നൽകിയത് ഓക്കിനയിലെ തുപ്പൻ നമ്പൂതിരിയാണ് അതിൽ നിൽക്കുന്ന സ്ഥലവും 500 രൂപയും സംഭാവനയായി നൽകി. പിന്നീട് ഈ നാട്ടിലെ ഉദാരമതികളായ പലരും സംഭാവനകൾ നൽകി. അങ്ങനെയാണ് ഞങ്ങളുടെ വിദ്യാലയം ഉയർന്നു വന്നത്. ആദ്യം ഒരു ഡിവിഷനായി ആരംഭിച്ച ഞങ്ങളുടെ സ്ക്കൂൾ 1975 ആയ പോഴേക്കും 15 ഡിവിഷനായി ഉയർന്നു. പിന്നീടത് 23 ഡിവിഷൻവരെ ഉയർന്നു വന്നു. കുന്നംകുളം സബ് ജില്ലയിലെ ഏറ്റവും കൂടുതൽ ഡിവിഷനുകളുള്ള യു.പി. സ്ക്കൂളായിരുന്നു ഞങ്ങളുടേത്. എന്നാൽ ഞങ്ങളുടെ സ്ക്കൂളിന്റെ സമീപ പ്രദേശത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളു കൾ വന്നത് ഞങ്ങളുടെ സ്ക്കൂളിന് ഒരു ഭീഷണിയായിതീർന്നു. ഇപ്പോൾ ഞങ്ങളുടെ സ്ക്കൂളിൽ ആകെ 164 കുട്ടികളും ഒമ്പത് അദ്ധ്യാപകരും ഒരു പ്യണും ആണ് ഉള്ളത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
19:01, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.പി.എം.യു.പി.എസ് മരത്തംകോട് | |
---|---|
വിലാസം | |
മരത്തംകോട് എം.പി.എം.യു.പി.സ്കൂൾ മരത്തംകോട്. , മരത്തംകോട് പി.ഒ. , 680604 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഫോൺ | 04885 283961 |
ഇമെയിൽ | mpmupsmarathancode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24355 (സമേതം) |
യുഡൈസ് കോഡ് | 32071700503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കടങ്ങോട് പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | STD 5 38
STD 6 30 STD 7 31 |
പെൺകുട്ടികൾ | STD 5 19
STD 6 20 STD 7 26 |
ആകെ വിദ്യാർത്ഥികൾ | 164 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജെയ്സൺ വി.പി |
പി.ടി.എ. പ്രസിഡണ്ട് | ഫ്രാൻസിസ് കൊള്ളന്നൂർ |
എം.പി.ടി.എ. പ്രസിഡണ്ട് | സെബീന |
അവസാനം തിരുത്തിയത് | |
14-01-2022 | 24355 |
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ കടങ്ങോട് പഞ്ചായത്തിൽ മരത്തംകോട് ഗ്രാമത്തിൽ മാർ പിലക്സിനോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നു. ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.
ചരിത്രം
തൃശ്ശൂർ ജില്ലയുടേയും പാലക്കാട് ജില്ലയുടേയും അതിർത്തിയായ തലപ്പിള്ളി താലൂക്കിലെ കടങ്ങോട് പഞ്ചായത്തിലെ മരത്തംകോട് ഗ്രാമത്തിലാണ് ഞങ്ങളുടെ വിദ്യാലയമായ മാർ പീലക്സിനോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്കുമുമ്പ് മരത്തംകോട് പ്രദേശം മാവും മരങ്ങളും കൊണ്ട് നിബിഡമായിരുന്നു. മലബാർ മേഖലയിലുള്ള ജനങ്ങൾ കരിച്ചാൽ കടവ് - ചിറളിപ്പുഴ എന്നീ കടത്തുകൾ കടന്ന് കൊച്ചി യിൽ പ്രവേശിച്ചാൽ കിഴക്കൻ മേഖലയായി ബന്ധപ്പെടാനുളള ഏകമാർഗ്ഗം കുന്നംകുളം - വടക്കാഞ്ചേരി മണ്ണു പാതയായിരുന്നു. അക്കാലത്ത് മലബാർ മേഖലയിൽ നിന്നും പുറപ്പെടുന്നവർ ഉച്ചഭക്ഷണത്തിന് സമയം കണ്ടെത്തിയിരുന്നത് ഈ മരത്തണലുകളുടെ കീഴിലായിരുന്നു. മരങ്ങൾ നിറഞ്ഞ ഈ പ്രദേശത്തിനാണ് പിന്നീട് മരത്തംകോട് എന്ന പേര് ലഭിച്ചത്.
ഈ പ്രദേശത്തെ പ്രധാന ക്രിസ്ത്യൻ ദേവാലയമാണ് സെന്റ് ഗ്രീഗോറിയോസ് ദേവാലയം. ഈ ദേവാലയത്തിൽ വെച്ച് കാലം ചെയ്ത മാർ പീലക്സിനോസ് തിരുമേനിയുടെ ഓർമ്മയ്ക്കായാണ് ഞങ്ങളുടെ വിദ്യാലയത്തിന് മാർ പീലക്സിനോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്ന പേര് വന്നത്.
1945 ലാണ് ഞങ്ങളുടെ വിദ്യാലയം ആരംഭിച്ചത്. അന്ന് വിദ്യാലയത്തിന് കെട്ടിടം ഇല്ലാതിരുന്നതു കൊണ്ട് അടുത്തുളള എൽ.പി. സ്കൂളിലാണ് നാലര ക്ലാസ് ആദ്യമായി തുടങ്ങിത്. ഇതിനെ മിഡിൽ സ്കൂൾ എന്നാണ് പറയപ്പെട്ടിരുന്നത്. പിന്നീട് നാലര കാസ്റ്റ് മാറ്റി 5 ക്ലാസ് ആയപ്പോഴാണ് ഇപ്പോൾ ഞങ്ങളുടെ വിദ്യാലയം നിൽക്കുന്ന സ്ഥലത്ത് പഠനം ആരംഭിച്ചത്. ഇവിടെ സ്ക്കൂൾ കെട്ടിടം സ്ഥാപിക്കുന്നതിനു വേണ്ടി ഒരു ട്രസ്റ്റ് രൂപീകരിച്ചു. ഇതിൽ 9 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ കൂടുതൽ അംഗങ്ങളും മൂലേപ്പാട്ട് തറവാട്ടിൽ നിന്നായിരുന്നു. ഇതിലേക്ക് ആദ്യമായി സംഭാവന നൽകിയത് ഓക്കിനയിലെ തുപ്പൻ നമ്പൂതിരിയാണ് അതിൽ നിൽക്കുന്ന സ്ഥലവും 500 രൂപയും സംഭാവനയായി നൽകി. പിന്നീട് ഈ നാട്ടിലെ ഉദാരമതികളായ പലരും സംഭാവനകൾ നൽകി. അങ്ങനെയാണ് ഞങ്ങളുടെ വിദ്യാലയം ഉയർന്നു വന്നത്. ആദ്യം ഒരു ഡിവിഷനായി ആരംഭിച്ച ഞങ്ങളുടെ സ്ക്കൂൾ 1975 ആയ പോഴേക്കും 15 ഡിവിഷനായി ഉയർന്നു. പിന്നീടത് 23 ഡിവിഷൻവരെ ഉയർന്നു വന്നു. കുന്നംകുളം സബ് ജില്ലയിലെ ഏറ്റവും കൂടുതൽ ഡിവിഷനുകളുള്ള യു.പി. സ്ക്കൂളായിരുന്നു ഞങ്ങളുടേത്. എന്നാൽ ഞങ്ങളുടെ സ്ക്കൂളിന്റെ സമീപ പ്രദേശത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളു കൾ വന്നത് ഞങ്ങളുടെ സ്ക്കൂളിന് ഒരു ഭീഷണിയായിതീർന്നു. ഇപ്പോൾ ഞങ്ങളുടെ സ്ക്കൂളിൽ ആകെ 164 കുട്ടികളും ഒമ്പത് അദ്ധ്യാപകരും ഒരു പ്യണും ആണ് ഉള്ളത്.
ഭൗതികസൗകര്യങ്ങൾ
200 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 10 ക്ലാസ് മുറികളുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,സംസ്കൃതം ക്ലാസ്,അറബി ക്ലാസ്, രണ്ട് സ്മാർട്ട് ക്ലാസ് റൂം എല്ലാ ക്ലാസിലേക്കും ഓരോ ലാപ്പ്ടോപ്പുകൾ തുടങ്ങിയവ വിദ്യാലയത്തിലുണ്ട്.കുടിവെള്ള സൗകര്യം ഉണ്ട്.വിദ്യാർത്ഥികളുടെ യാത്രാക്ലേശം കുറയ്ക്കുവാനായി സ്ക്കൂൾ ബസ് സൗകര്യം ഏർത്തെടുത്തിയിട്ടുണ്ട്. പ്രകൃതിസ്നേഹം വളർത്തുന്നതിനായി ഔഷധത്തോട്ടം, ഒരുക്കിയിട്ടുണ്ട്. ജൈവകൃഷി, പച്ചക്കറിതോട്ടപരിപാലനം എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24355
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ