"ജി.എൽ.പി.എസ്. പഴമള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കുറുവ പഞ്ചായത്തിലെ ഇരുപത്തി രണ്ടാം വാർഡായ മീനാർകുഴിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് മീനാർകുഴി ഗവൺമെന്റ് എൽ.പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത് | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കുറുവ പഞ്ചായത്തിലെ ഇരുപത്തി രണ്ടാം വാർഡായ മീനാർകുഴിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് മീനാർകുഴി ഗവൺമെന്റ് എൽ.പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത് | |||
== ചരിത്രം == | == ചരിത്രം == |
14:39, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പഴമള്ളൂർ | |
---|---|
വിലാസം | |
മീനാർകുഴി പഴമള്ളുർ പോസ്റ്റ്
മലപ്പുറം ജില്ല , പഴമള്ളൂർ പി.ഒ. , 676506 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1931 |
വിവരങ്ങൾ | |
ഫോൺ | 04933286610 |
ഇമെയിൽ | pazhamalloorglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18634 (സമേതം) |
യുഡൈസ് കോഡ് | 32051500404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറുവ |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 77 |
ആകെ വിദ്യാർത്ഥികൾ | 143 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വി.സി ശോഭ |
പി.ടി.എ. പ്രസിഡണ്ട് | ഹംസ മുല്ലപ്പള്ളി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫർസാന എം.പി |
അവസാനം തിരുത്തിയത് | |
14-01-2022 | Glpspazhamalloor |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കുറുവ പഞ്ചായത്തിലെ ഇരുപത്തി രണ്ടാം വാർഡായ മീനാർകുഴിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് മീനാർകുഴി ഗവൺമെന്റ് എൽ.പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത്
ചരിത്രം
1931ൽ മീനാർകുഴിയുടെ വിദ്യാ കേന്ദ്രമായി നിരപ്പിൽ തുടങ്ങിയ സ്‍കൂൾ കാലവർഷക്കെടുതികളിൽ പെട്ട് നശിച്ചു പോയപ്പോൾ ആ നാടിന്റെ ആശ്വാസവും അത്താണിയുമായിരുന്ന മുല്ലപ്പള്ളി മുഹമ്മദ് ഹാജി തന്റെ സ്വന്തം വീട്ടിൽ നാടിന്റെ വിദ്യാലയത്തിന് സൗകര്യമൊരുക്കി. പിന്നീട് തന്റെ 30 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി നീക്കി വെക്കുകയും അതിൽ കാലത്തിനനുയോജ്യമായ അഞ്ച് ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടമൊരുക്കുകയും സ്‍കൂൾ അതിലേക്ക് മാറ്റുകയും ചെയ്തു. അങ്ങനെ 1964 മുതൽ അദ്ധേഹത്തിന്റെ കെട്ടിടത്തിൽ സർക്കാർ വാടക നൽകിയാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
വിദ്യാലയത്തിന്റെ ഫർണ്ണിച്ചറുകൾ, ടോയ്‍ലറ്റ് സൗകര്യം, വൈദ്യുതീകരണം, കുടിവെള്ളം എന്നിവയെല്ലാം ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് ഒരുക്കിയവയാണ്. പി.ടി.എ യും മീനാർകുഴി ജനകീയ സാംസ്‍കാരിക സമിതിയും ചേർന്ന് ക്ലാസ്സ് റൂമുകളുടെ നിലം കാവി തേക്കുകയും ചുമർ പെയിന്റ് ചെയ്യുകയും ചെയ്തു.
പത്ത് പതിനേഴ് വർഷത്തോളം സ്‍കൂളിന് സ്വന്തമായി സ്ഥലം കണ്ടെത്താൻ നാട്ടുകാർ പരിശ്രമിക്കുകയും പല സ്ഥലങ്ങളും വാങ്ങാനുള്ള പിരിവുകളും നടത്തുകയും അഡ്വാൻസ് വരെ കൊടുത്തെങ്കിലും പൂർണ്ണ വിജയത്തിലെത്താനായിരുന്നില്ല. അവസാനമായി സ്‍കൂളിന്റെ തൊട്ടടുത്ത് തന്നെ നാട്ടുകാരിൽ നിന്ന് സ്വരൂപിച്ച തുക ഉപയോഗിച്ച് 34 സെന്റ് സ്ഥലം കച്ചവടമാക്കാൻ അഡ്വൻസ് കൊടുത്ത് ഉറച്ച് നിൽക്കുമ്പോഴാണ് മുല്ലപ്പള്ളി കുഞ്ഞാലന്റേയും പി.ടി.എ യുടേയും ശ്രമഫലമായി മുല്ലപ്പള്ളി മുഹമ്മദ് ഹാജി തന്റെ മക്കളുടെ സാന്നിധ്യത്തിൽ അവരുടെ സമ്മതത്തോടെ 20 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി വിട്ട് തന്നത്. കുറുവ പഞ്ചായത്ത് പ്രസിഡന്റും സ്കൂളിന്റെ പൂർവ്വ വിദ്യാർഥിയുമായ മുല്ലപ്പള്ളി യൂസുഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി പ്രത്യേകം താൽപര്യമെടുത്ത് സ്‍കൂൾ കെട്ടിട നിർമ്മാണത്തിന് 55 ലക്ഷവും ചുറ്റുമതിലിന് 5 ലക്ഷവും ബസ്സിന് വേണ്ടി 10 ലക്ഷവും നീക്കിവെച്ചു. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നു.
ഭൗതിക സാഹചര്യങ്ങളുടെ പരിമിതികളുണ്ടെങ്കിലും പ്രവേശനോത്സവം, ദിനാഘോഷങ്ങൾ, വാർഷികാഘോഷങ്ങൾ എല്ലാം പി.ടി.എ യുടേയും ക്ലബ്ബുകളുടേയും പൂർവ്വ വിദ്യാർഥികളുടേയും സഹായത്തോടെ വിപുലമായി നടത്തിക്കൊണ്ടിരിക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സുകളും കുട്ടികളുടെ മാനസിക ഉല്ലാസങ്ങൾക്ക് ഉതകുന്ന പഠന വിനോദ യാത്രകളും സംഘടിപ്പിക്കാറുണ്ട്.
വിദ്യാരംഗം, വിവിധ മേഖലകളിലെ ശിൽപ ശാലകൾ, ശാസ്ത്രോൽസവം, മോക്ക് പാർലമെന്റ്, കലാ കായികോത്സവങ്ങൾ എല്ലാം ഈ വിദ്യാലത്തിന്റെ മികവ് ഉയർത്തിപ്പിടിക്കുന്നു. ഇതിലെല്ലാം നാട്ടുകാരുടെ പരിപൂർണ്ണ പിന്തുണയുണ്ടാകാറുണ്ട്.
കാലങ്ങളായി ജി.എൽ.പി സകൂൾ പഴമള്ളൂർ എന്നായിരുന്നു സ്‍കൂളിന്റെ പേര്. ദേശത്തിന്റെ പേരിലേക്ക് തന്നെ മാറ്റപ്പെടണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹം പഞ്ചായത്തിന്റെയും പി.ടി.എയുടെ നിരന്തര ശ്രമഫലമായി 2020 ആഗസ്റ്റ് മാസത്തോടെ സഫലമായി. ഇപ്പോൾ ജി.എൽ.പി സ്‍കൂൾ പഴമള്ളൂർ എന്നത് ജി.എൽ.പി സ്‍കൂൾ മീനാർക്കുഴി എന്നറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
നിലവിൽ സ്‍കൂൾ നടന്നു കൊണ്ടിരിക്കുന്ന കെട്ടിടം മുല്ലപ്പള്ളി മുഹമ്മദ് ഹാജി മക്കൾ കൈവശം വെക്കുന്ന കെട്ടിടമാണ്. വർഷം തോറും പഞ്ചായത്ത് അവർക്ക് വാടക നൽകിക്കൊണ്ടിരിക്കുന്നു. രണ്ട് വർഷം മുമ്പ് അവർ തന്നെ ദാനമായ നൽകിയ 20 സെന്റ് ഭൂമിയിൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- അലിഫ് ക്ലബ്ബ്
- ഹരിത സേന
വഴികാട്ടി
മാപ്പ്
{{#Multimaps: 11.0180154,76.1005786 | height=500px | zoom=16 }}
വഴി
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം.
- അങ്ങാടിപ്പുറം റയിൽവെ സ്റ്റേഷനിൽ നിന്ന് 17 കി.മി. അകലം.
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18634
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എൽ.പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ