"Schoolwiki:ഹോട്ട്കാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഒരു പതിപ്പ് ഇറക്കുമതി ചെയ്തു) |
(ചെ.) ("Schoolwiki:ഹോട്ട്കാറ്റ്" സംരക്ഷിച്ചിരിക്കുന്നു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അ...) |
||
(വ്യത്യാസം ഇല്ല)
|
07:06, 22 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
താളുകളിൽ വർഗ്ഗങ്ങൾ ചേർക്കുക, തിരുത്തുക, നീക്കം ചെയ്യുക തുടങ്ങിയ പ്രക്രിയകൾ എളുപ്പത്തിലാക്കുന്നതിനുള്ള ഒരു ജാവാസ്ക്രിപ്റ്റ് പ്രോഗ്രാം ആണ് ഹോട്ട്കാറ്റ്. ഇത് വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കൾക്ക് ലഭ്യമാണ്.
ഹോട്ട്കാറ്റ് ഉപയോഗിക്കുമ്പോൾ താളുകളിൽ വർഗ്ഗങ്ങൾ പ്രദർശിപ്പിക്കുന്ന രീതിയുണ്ടാകുന്ന മാറ്റം, വലതുവശത്തെ ചിത്രങ്ങളിൽ നിന്ന് മനസിലാക്കുക. വർഗ്ഗങ്ങൾ പ്രദർശിപ്പിക്കുന്നയിടത്ത് ലഭ്യമാകുന്ന (+) (−) (±) എന്നീ ചിഹ്നങ്ങളിൽ ഞെക്കി യഥാക്രമം വർഗ്ഗങ്ങൾ കൂട്ടിച്ചേർക്കുകയോ, ഒഴിവാക്കുകയോ, മാറ്റം വരുത്തുകയോ ചെയ്യാം.
ഇടതുവശത്തു കാണുന്ന വർഗം എന്ന സ്ഥലത്തുള്ള ++ ബട്ടണിൽ ആദ്യം അമർത്തിയശേഷം നിരവധി വർഗ്ഗങ്ങൾ കൂട്ടിച്ചേർക്കുകയോ ഒഴിവാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഇങ്ങനെ ആവശ്യമായ മാറ്റം വരുത്തിയ ശേഷം വർഗ്ഗം എന്ന സ്ഥലത്ത് തെളിഞ്ഞുവരുന്ന സേവ് ചെയ്യുക എന്ന ബട്ടണിൽ അമർത്തിയാൽ മാറ്റത്തിന്റെ പ്രിവ്യൂ കണ്ടശേഷം ഇവ ഒരുമിച്ച് സേവ് ചെയ്യാൻ സാധിക്കും. പ്രിവ്യു കാണുന്ന അവസരത്തിൽ താങ്കൾ ചേർത്ത വർഗ്ഗത്തിൽ തെറ്റുകാണുകയാണെങ്കിൽ ബാക്ക് വിൻഡോയിലേക്ക് പോയാൽ വരുത്തിയ മാറ്റങ്ങൾ നഷ്ടപ്പെടും. അതിനാൽ പ്രിവ്യു കാണുന്ന അവസരത്തിൽ മാറ്റങ്ങൾ വരുത്തുവാൻ ശ്രദ്ധിക്കുക.
ഇൻസ്റ്റാൾ ചെയ്യുന്നതിനു്
ഹോട്ട്കാറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിനു് എന്റെ ക്രമീകരണങ്ങൾ എന്ന താളിലെ ഗാഡ്ജറ്റ് എന്ന ടാബിൽ പോയി ഹോട്ട്കാറ്റ് എന്ന ഓപ്‌ഷൻ ടിക്ക് ചെയ്ത് സേവ് ചെയ്താൽ മാത്രം മതി.