"ജി യു പി എസ് നിലയ്ക്കാമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രം. അറബിക്കടലിൻറെ തിരമാലകൾ കാൽതൊട്ടു വണങ്ങുന്ന തീര ഭൂമിയിൽ സാക്ഷാൽ ധർമ്മശാസ്താവിൻറെ അനുഗ്രഹത്താൽ പവിത്രമായിത്തീർന്ന പുണ്യഭൂമി - നിലയ്ക്കാമുക്ക്. ചിറയിനൻകീഴ് താലൂക്കിൽ വക്കം ഗ്രാമപഞ്ചായത്തിൻറെ 9 -വാർഡിൽ അഭിമാനാർഹമായ പാരമ്പര്യത്തിൻറേയും മഹത്തായ ഭൂതകാലത്തിൻറേയും സ്മരണകളുയർത്തി നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രം ഗവ. യു.പി.എസ്. നിലയ്ക്കാമുക്ക്. വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരു സൂക്തത്തെ അക്ഷരാർത്ഥത്തിൽ സാക്ഷാത്കരിച്ച ഈ നാടിന് സാംസ്കാരിക-സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച അനേകം പേരുടെ അറിവിൻറെ ആദ്യ കൈത്തിരിനാളം കൊളുത്തിയ ഈ വിദ്യാലയത്തിൻറെ ചരിത്ര ഏടുകളിലേക്ക് ഒരെത്തിനോട്ടം. | ചരിത്രം. അറബിക്കടലിൻറെ തിരമാലകൾ കാൽതൊട്ടു വണങ്ങുന്ന തീര ഭൂമിയിൽ സാക്ഷാൽ ധർമ്മശാസ്താവിൻറെ അനുഗ്രഹത്താൽ പവിത്രമായിത്തീർന്ന പുണ്യഭൂമി - നിലയ്ക്കാമുക്ക്. ചിറയിനൻകീഴ് താലൂക്കിൽ വക്കം ഗ്രാമപഞ്ചായത്തിൻറെ 9 -വാർഡിൽ അഭിമാനാർഹമായ പാരമ്പര്യത്തിൻറേയും മഹത്തായ ഭൂതകാലത്തിൻറേയും സ്മരണകളുയർത്തി നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രം ഗവ. യു.പി.എസ്. നിലയ്ക്കാമുക്ക്. വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരു സൂക്തത്തെ അക്ഷരാർത്ഥത്തിൽ സാക്ഷാത്കരിച്ച ഈ നാടിന് സാംസ്കാരിക-സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച അനേകം പേരുടെ അറിവിൻറെ ആദ്യ കൈത്തിരിനാളം കൊളുത്തിയ ഈ വിദ്യാലയത്തിൻറെ ചരിത്ര ഏടുകളിലേക്ക് ഒരെത്തിനോട്ടം.ജി യു പി എസ് നിലയ്ക്കാമുക്ക്/കൂടുതൽ ചരിത്രം വായിക്കുക | ||
ഒരു ശതാബ്ധത്തിലേറെ പഴക്കമുള്ള ഈ സ്കൂളിൻറെ സ്ഥാപിത വർഷം കൃത്യമായി കണ്ടെത്താനായിട്ടില്ലായെങ്കിലും നാല് ഡിവിഷനുകളുള്ള ഒരു ലോവർ പ്രൈമറി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചതെന്ന് മനസ്സിലാക്കാൻകഴിഞ്ഞു. ഈ വിദ്യാലയത്തിൽ പ്രഥമ-പ്രഥമാധ്യാപകനാകാനും പ്രഥമ വിദ്യാർത്ഥിയാകാനുമുള്ള ഭാഗ്യം കൈവരിച്ചവരെ കണ്ടെത്താനുള്ല ശ്രമം വൃഥാവിലായി എങ്കിലും അത് ഈ നാട്ടിൻറെ വളർച്ചയുടെ - വികസനത്തിൻറെ നാഴിക കല്ലായിരുന്നുവെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ചുറ്റുവട്ടത്തൊന്നും മറ്റ് സ്കൂളുകില്ലായിരുന്ന അക്കാലത്ത് ജാതിമതഭേദത്തിൻറെ അതിർവരമ്പുകൾ ഭേദിച്ച് സ്നേഹത്തിൻറേയും - ഐക്യത്തിൻറേയും അറിവിൻറേയും പൊൻപ്രഭ തൂകി നിന്ന സ്കൂൾ ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായം കൂടി എഴുതിച്ചേർത്തു ചില സാമൂഹിക ദ്രോഹികൾ. | ഒരു ശതാബ്ധത്തിലേറെ പഴക്കമുള്ള ഈ സ്കൂളിൻറെ സ്ഥാപിത വർഷം കൃത്യമായി കണ്ടെത്താനായിട്ടില്ലായെങ്കിലും നാല് ഡിവിഷനുകളുള്ള ഒരു ലോവർ പ്രൈമറി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചതെന്ന് മനസ്സിലാക്കാൻകഴിഞ്ഞു. ഈ വിദ്യാലയത്തിൽ പ്രഥമ-പ്രഥമാധ്യാപകനാകാനും പ്രഥമ വിദ്യാർത്ഥിയാകാനുമുള്ള ഭാഗ്യം കൈവരിച്ചവരെ കണ്ടെത്താനുള്ല ശ്രമം വൃഥാവിലായി എങ്കിലും അത് ഈ നാട്ടിൻറെ വളർച്ചയുടെ - വികസനത്തിൻറെ നാഴിക കല്ലായിരുന്നുവെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ചുറ്റുവട്ടത്തൊന്നും മറ്റ് സ്കൂളുകില്ലായിരുന്ന അക്കാലത്ത് ജാതിമതഭേദത്തിൻറെ അതിർവരമ്പുകൾ ഭേദിച്ച് സ്നേഹത്തിൻറേയും - ഐക്യത്തിൻറേയും അറിവിൻറേയും പൊൻപ്രഭ തൂകി നിന്ന സ്കൂൾ ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായം കൂടി എഴുതിച്ചേർത്തു ചില സാമൂഹിക ദ്രോഹികൾ. |
22:58, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് നിലയ്ക്കാമുക്ക് | |
---|---|
വിലാസം | |
നിലയ്ക്കാമുക്ക് കടയ്ക്കാവൂർ പി.ഒ. , 695306 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 0471 2653838 |
ഇമെയിൽ | gupsnilakkamukku@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42245 (സമേതം) |
യുഡൈസ് കോഡ് | 32141200705 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | വക്കം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 242 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീത |
പി.ടി.എ. പ്രസിഡണ്ട് | ഷീല |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
13-01-2022 | Gupsnilakkamukku |
ചരിത്രം
ചരിത്രം. അറബിക്കടലിൻറെ തിരമാലകൾ കാൽതൊട്ടു വണങ്ങുന്ന തീര ഭൂമിയിൽ സാക്ഷാൽ ധർമ്മശാസ്താവിൻറെ അനുഗ്രഹത്താൽ പവിത്രമായിത്തീർന്ന പുണ്യഭൂമി - നിലയ്ക്കാമുക്ക്. ചിറയിനൻകീഴ് താലൂക്കിൽ വക്കം ഗ്രാമപഞ്ചായത്തിൻറെ 9 -വാർഡിൽ അഭിമാനാർഹമായ പാരമ്പര്യത്തിൻറേയും മഹത്തായ ഭൂതകാലത്തിൻറേയും സ്മരണകളുയർത്തി നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രം ഗവ. യു.പി.എസ്. നിലയ്ക്കാമുക്ക്. വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരു സൂക്തത്തെ അക്ഷരാർത്ഥത്തിൽ സാക്ഷാത്കരിച്ച ഈ നാടിന് സാംസ്കാരിക-സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച അനേകം പേരുടെ അറിവിൻറെ ആദ്യ കൈത്തിരിനാളം കൊളുത്തിയ ഈ വിദ്യാലയത്തിൻറെ ചരിത്ര ഏടുകളിലേക്ക് ഒരെത്തിനോട്ടം.ജി യു പി എസ് നിലയ്ക്കാമുക്ക്/കൂടുതൽ ചരിത്രം വായിക്കുക
ഒരു ശതാബ്ധത്തിലേറെ പഴക്കമുള്ള ഈ സ്കൂളിൻറെ സ്ഥാപിത വർഷം കൃത്യമായി കണ്ടെത്താനായിട്ടില്ലായെങ്കിലും നാല് ഡിവിഷനുകളുള്ള ഒരു ലോവർ പ്രൈമറി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചതെന്ന് മനസ്സിലാക്കാൻകഴിഞ്ഞു. ഈ വിദ്യാലയത്തിൽ പ്രഥമ-പ്രഥമാധ്യാപകനാകാനും പ്രഥമ വിദ്യാർത്ഥിയാകാനുമുള്ള ഭാഗ്യം കൈവരിച്ചവരെ കണ്ടെത്താനുള്ല ശ്രമം വൃഥാവിലായി എങ്കിലും അത് ഈ നാട്ടിൻറെ വളർച്ചയുടെ - വികസനത്തിൻറെ നാഴിക കല്ലായിരുന്നുവെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ചുറ്റുവട്ടത്തൊന്നും മറ്റ് സ്കൂളുകില്ലായിരുന്ന അക്കാലത്ത് ജാതിമതഭേദത്തിൻറെ അതിർവരമ്പുകൾ ഭേദിച്ച് സ്നേഹത്തിൻറേയും - ഐക്യത്തിൻറേയും അറിവിൻറേയും പൊൻപ്രഭ തൂകി നിന്ന സ്കൂൾ ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായം കൂടി എഴുതിച്ചേർത്തു ചില സാമൂഹിക ദ്രോഹികൾ. സ്ഥാപിതമായി ഏറെക്കാലം കഴിയും മുമ്പേ തൂ വച്ചു നശിപ്പിക്കാൻ ശ്രമിച്ചതിൻറെ ഫലമായി പല വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ട് കത്തിയമർന്ന് കരുവാളിച്ച മുഖവുമായി നിന്ന വിദ്യാദേവതയുടെ വിലാപം നാട്ടിൻറെ വിലാപമായി മാറാൻഏറെ കാത്തിരിക്കേണ്ടിവന്നില്ല. തിന്മയ്ക്കുമേൽ നന്മയുടെ വിജയം ഉദ്ഘോഷിച്ചുകൊണ്ട് കടന്നുവന്നവർ ഈ സരസ്വതീ ക്ഷേത്രത്തിൽ പുതിയൊരു കെടാവിളക്ക് സ്ഥാപിച്ചു. കാലം മനുഷ്യ ശരീരത്തെ നശ്വരമാക്കുന്നു. എന്നാൽ ശരീരത്തിൻറെ നശ്വരതയ്ക്കുമപ്പുറം ചിലർ മനുഷ്യമനസ്സുകളിൽ അനശ്വരമാകുന്നു. അതിൽ ഒരാളാണ് ചിറയിൽ കുഞ്ഞുകൃഷ്ണൻ മുതലാളി. സ്കൂൾ ചരിത്രത്തിൻറെ ഏടുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ട അദ്ദേഹത്തിൻറെ കർപഥം ആയിരുന്നു ഈ സ്കൂളിൻറെ നേതൃത്വം. അതായിരുന്നു ഈ സ്കൂളിൻറെ പുന:സ്ഥാപന നേതൃത്വം. പുന:സ്ഥാപനത്തോടൊപ്പം ഇതൊരു യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ഈ സ്കൂളിൽ പഠിച്ച് ജീവിതത്തിൻറെ നാനാതുറകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവർ ഏറെയാണ്. ഓരോരുത്തരുടേയും പേര് എടുത്തു പറയാൻ തുടങ്ങിയാൽ അതിനൊരു അവസാനം കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും. എങ്കിലും ഒന്ന് രണ്ട് പേരുകൾ എടുത്തുപറയാതെ നിവൃത്തിയില്ല. തിരുവനന്തപുരം ജില്ലയിൽ നിന്ന് ആദ്യത്തെ കളക്ടറായ ശ്രീ. അബ്ദൾസലാം IAS തിരു-കൊച്ചി മന്ത്രിസഭയിലെ അംഗമായിരുന്ന ശ്രീ. കുഞ്ഞുരാമൻ ഇങ്ങനെ നീളുന്നു ആ പട്ടിക. 1975-86 കാലഘട്ടം ഈ സ്കൂൾ ചരിത്രത്തിൻറെ സുവർണ്ണകാലം ആയിരുന്നുവെന്ന് കണക്കാക്കാം. നീണ്ട 11 വർഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിക്കാൻ അവസരം ലഭിച്ച താഴെവെട്ടൂർ സ്വദേശിയായ ശ്രീമാൻ അമാനുള്ള സാറിൻറെ ഭരണ സാരഥ്യം ഈ സ്കൂളിനെ പ്രശസ്തിയുടെ നെറുകയിൽ എത്തിക്കാൻ സഹായിച്ചു എന്നത് വിസ്മരിക്കാനാവാത്ത സത്യമാണ്. തുടർന്നു വന്ന കർമ്മോത്സുകരായ എല്ലാ സാരഥികളും ഇന്നേവരെ അതിനൊരു മങ്ങലേൽപ്പിച്ചിട്ടില്ലാ എന്നതും എടുത്തുപറയേണ്ടത് തന്നെയാണ്. ഈ സ്കൂളി പ്രഥമാദ്ധ്യാപകനായിരിക്കേ 1989-ൽ മികച്ച പ്രഥമാദ്ധ്യാപകനുള്ള സംസ്ഥാന അവാർഡു നേടിയ ശ്രീമാൻ റഷീദ് സാർ ഇതിനൊരുത്തമോദാഹരണമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കടയ്ക്കാവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.7 കിലോമീറ്റർ)
- ആലംകോട് കടയ്ക്കാവൂർ അഞ്ചുതെങ്ങു തീരദേശപാതയിലെ നിലയ്ക്കാമുക്ക് ബസ്റ്റാന്റിൽ നിന്നും ഏകദേശം നൂറ് മീറ്റർ
- നാഷണൽ ഹൈവെയിൽ ആറ്റിങ്ങൽ ബസ്റ്റാന്റിൽ നിന്നും 6.6 കിലോമീറ്റർ മണനാക്ക് കൊല്ലമ്പുഴ ആറ്റിങ്ങൽ റോഡ് മാർഗ്ഗം ബസ്സിൽ എത്താം
- നാഷണൽ ഹൈവേയിൽ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ നിന്നും 9 കിലോമീറ്റർ ആലംകോട് കടയ്ക്കാവൂർ അഞ്ചുതെങ്ങു റോഡ് മാർഗം ബസ്സിൽ എത്താം
{{#multimaps:8.688054216303897, 76.77374727306159|zoom=8}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42245
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ