"ജി യു പി എസ് കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(added amukham) |
No edit summary |
||
വരി 69: | വരി 69: | ||
ജി യു പി എസ് കന്നൂര് - വിദ്യാലയ ചരിത്രം | ജി യു പി എസ് കന്നൂര് - വിദ്യാലയ ചരിത്രം | ||
കൊയിലാണ്ടി ഉപജില്ലയിൽ പാഠ്യ പാഠ്യേതരരംഗങ്ങളിൽ സജീവ സാന്നിധ്യമായ വിദ്യാലയമാണ് കന്നൂര് ഗവ. യു പി സ്കൂൾ. 1927ൽ എടക്കേമ്പുറത്ത് പൈതൽ കിടാവും മകൻ കുഞ്ഞുകൃഷ്ണക്കുറുപ്പും മുൻകൈയെടുത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുന്നനാട്ടിൽത്താഴെ ഒരു ഓലക്കുടിലിൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്. | കൊയിലാണ്ടി ഉപജില്ലയിൽ പാഠ്യ പാഠ്യേതരരംഗങ്ങളിൽ സജീവ സാന്നിധ്യമായ വിദ്യാലയമാണ് കന്നൂര് ഗവ. യു പി സ്കൂൾ. 1927ൽ [[എടക്കേമ്പുറത്ത് പൈതൽ കിടാവും]] മകൻ കുഞ്ഞുകൃഷ്ണക്കുറുപ്പും മുൻകൈയെടുത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുന്നനാട്ടിൽത്താഴെ ഒരു ഓലക്കുടിലിൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്. | ||
ആദ്യബാച്ചിൽ നാല്പതോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. തെക്കേടത്ത് നാട്ടിൽ കുഞ്ഞിക്കണ്ണനായിരുന്നു റജിസ്റ്ററിലെ ആദ്യ വിദ്യാർത്ഥി. വിവിധ പ്രായത്തിലുള്ള കുട്ടികൾ ആദ്യബാച്ചിൽ ഉണ്ടായിരുന്നു. അഞ്ചു പെൺകുട്ടികൾ മാത്രമേ ഈ ബാച്ചിലുണ്ടായിരുന്നുള്ളു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്ന വിദ്യാലയത്തിൽ സ്കൂൾ ഇൻസ്പെക്ടർ രാമയ്യർ ഇൻസ്പെക്ഷൻ നടത്താൻ എത്തിയതിന്റെ ചരിത്രമുണ്ട്. അന്ന് കണയങ്കോട് പാലം ഉണ്ടായിരുന്നില്ല. കുതിരപ്പുറത്ത് എത്തിയ രാമയ്യർ കെട്ടുവഞ്ചിയിലാണ് കുതിരയെ പുഴ കടത്തിയത്. കുതിരയെ കുന്നനാട്ടിൽത്താഴെ കവുങ്ങിനോട് ബന്ധിച്ച് രാമയ്യർ സ്കൂൾ ഇൻസ്പെക്ഷൻ നടത്താൻ പോയി. എന്തോ ബഹളം കേട്ട കുതിര കിണറ്റിൽ വീണു. നാട്ടുകാർ ഏറെ പണിപ്പെട്ടാണത്രെ കുതിരയുടെ ജീവൻ രക്ഷിച്ചത്. | ആദ്യബാച്ചിൽ നാല്പതോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. തെക്കേടത്ത് നാട്ടിൽ കുഞ്ഞിക്കണ്ണനായിരുന്നു റജിസ്റ്ററിലെ ആദ്യ വിദ്യാർത്ഥി. വിവിധ പ്രായത്തിലുള്ള കുട്ടികൾ ആദ്യബാച്ചിൽ ഉണ്ടായിരുന്നു. അഞ്ചു പെൺകുട്ടികൾ മാത്രമേ ഈ ബാച്ചിലുണ്ടായിരുന്നുള്ളു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്ന വിദ്യാലയത്തിൽ സ്കൂൾ ഇൻസ്പെക്ടർ രാമയ്യർ ഇൻസ്പെക്ഷൻ നടത്താൻ എത്തിയതിന്റെ ചരിത്രമുണ്ട്. അന്ന് കണയങ്കോട് പാലം ഉണ്ടായിരുന്നില്ല. കുതിരപ്പുറത്ത് എത്തിയ രാമയ്യർ കെട്ടുവഞ്ചിയിലാണ് കുതിരയെ പുഴ കടത്തിയത്. കുതിരയെ കുന്നനാട്ടിൽത്താഴെ കവുങ്ങിനോട് ബന്ധിച്ച് രാമയ്യർ സ്കൂൾ ഇൻസ്പെക്ഷൻ നടത്താൻ പോയി. എന്തോ ബഹളം കേട്ട കുതിര കിണറ്റിൽ വീണു. നാട്ടുകാർ ഏറെ പണിപ്പെട്ടാണത്രെ കുതിരയുടെ ജീവൻ രക്ഷിച്ചത്. |
14:38, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് കന്നൂർ | |
---|---|
വിലാസം | |
കന്നൂർ കുന്നത്തറ പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0496 2201172 |
ഇമെയിൽ | gupskannur1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16339 (സമേതം) |
യുഡൈസ് കോഡ് | 32040100211 |
വിക്കിഡാറ്റ | Q64552088 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉള്ളിയേരി പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 204 |
പെൺകുട്ടികൾ | 196 |
ആകെ വിദ്യാർത്ഥികൾ | 400 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സതീശൻ കെ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് പി |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖ |
അവസാനം തിരുത്തിയത് | |
13-01-2022 | 16339 |
ആമുഖം
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ പെട്ട വിദ്യാലയമാണ് കന്നൂർ ഗവൺമെന്റ് യുപി സ്കൂൾ. ബാലുശ്ശേരി ബിആർസി പരിധിയിൽ കൊയിലാണ്ടി ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം ഉള്ളിയേരി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട നാനൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിലെ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്.22 അധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. നാട്ടുകാരുടെയും പി ടി എയുടെയും സഹകരണത്തോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു..
ചരിത്രം
ജി യു പി എസ് കന്നൂര് - വിദ്യാലയ ചരിത്രം
കൊയിലാണ്ടി ഉപജില്ലയിൽ പാഠ്യ പാഠ്യേതരരംഗങ്ങളിൽ സജീവ സാന്നിധ്യമായ വിദ്യാലയമാണ് കന്നൂര് ഗവ. യു പി സ്കൂൾ. 1927ൽ എടക്കേമ്പുറത്ത് പൈതൽ കിടാവും മകൻ കുഞ്ഞുകൃഷ്ണക്കുറുപ്പും മുൻകൈയെടുത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുന്നനാട്ടിൽത്താഴെ ഒരു ഓലക്കുടിലിൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്.
ആദ്യബാച്ചിൽ നാല്പതോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. തെക്കേടത്ത് നാട്ടിൽ കുഞ്ഞിക്കണ്ണനായിരുന്നു റജിസ്റ്ററിലെ ആദ്യ വിദ്യാർത്ഥി. വിവിധ പ്രായത്തിലുള്ള കുട്ടികൾ ആദ്യബാച്ചിൽ ഉണ്ടായിരുന്നു. അഞ്ചു പെൺകുട്ടികൾ മാത്രമേ ഈ ബാച്ചിലുണ്ടായിരുന്നുള്ളു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്ന വിദ്യാലയത്തിൽ സ്കൂൾ ഇൻസ്പെക്ടർ രാമയ്യർ ഇൻസ്പെക്ഷൻ നടത്താൻ എത്തിയതിന്റെ ചരിത്രമുണ്ട്. അന്ന് കണയങ്കോട് പാലം ഉണ്ടായിരുന്നില്ല. കുതിരപ്പുറത്ത് എത്തിയ രാമയ്യർ കെട്ടുവഞ്ചിയിലാണ് കുതിരയെ പുഴ കടത്തിയത്. കുതിരയെ കുന്നനാട്ടിൽത്താഴെ കവുങ്ങിനോട് ബന്ധിച്ച് രാമയ്യർ സ്കൂൾ ഇൻസ്പെക്ഷൻ നടത്താൻ പോയി. എന്തോ ബഹളം കേട്ട കുതിര കിണറ്റിൽ വീണു. നാട്ടുകാർ ഏറെ പണിപ്പെട്ടാണത്രെ കുതിരയുടെ ജീവൻ രക്ഷിച്ചത്.
കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ സ്കൂൾ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്ന കച്ചേരിക്കടുത്തേക്ക് മാറ്റി. 1958ൽ സ്കൂൾ പ്രവേശനത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായപ്പോൾ സ്കൂൾ മഠത്തിൽ പറമ്പിലേക്കു കൂടി മാറ്റി. 1980 ആയപ്പോഴേക്കും തൊള്ളായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ ഉണ്ടായിരുന്നു. ഒള്ളുര്, നാറാത്ത്, കക്കഞ്ചേരി, മുണ്ടോത്ത്, കണയങ്കോട്, ആനവാതിൽ ഗ്രാമങ്ങളിലെ കുട്ടികളെല്ലാം യു പി ക്ലാസിൽ ഇവിടെയാണ് പഠിച്ചിരുന്നത്. പിന്നീട് നാറാത്ത്, കക്കഞ്ചേരി, ഒള്ളൂര് തുടങ്ങിയ സ്ഥലങ്ങളിൽ യു പി സ്കൂളുകൾ വന്നതോടെയാണ് കുട്ടികളുടെ എണ്ണത്തിൽ കുറവ് നേരിട്ടു തുടങ്ങിയത്.
വാടകക്കെട്ടിടത്തിൽ നിന്ന് മോചനം കാത്തു കഴിഞ്ഞ വിദ്യാലയത്തിന് സ്വന്തമായ 30 സെൻറ് സ്ഥലവും മാത്രമേ ഇന്നുമുള്ളൂ. 2010 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട നാലു ക്ലാസ് മുറികളും 2014ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ആറു ക്ലാസ് മുറികളും മെച്ചപ്പെട്ട ഭൗതിക സാഹചര്യമുള്ളവയാണ്. എന്നാൽ എൽ പി ക്ലാസ്സുകൾ ജീർണ്ണിച്ച വാടകക്കെട്ടിടത്തിലാണ് ഇന്നും പ്രവർത്തിക്കുന്നത്.
പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് ആദ്യക്ഷരം പകർന്ന ഈ വിദ്യാലയത്തിൽ ഇന്ന് 307 കുട്ടികളും 20 അധ്യാപകരും ഉണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിരാജിക്കുന്ന പൂർവ്വവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
2016 – 17 വർഷത്തിൽ വിദ്യാലയം നവതി ആഘോഷിക്കുകയാണ്. ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ആദരണീയനായ സംസ്ഥാന വിദ്യാഭ്യാസമന്ത്രി 2016 ഡിസംബർ 9 ന് നിർവ്വഹിച്ചു. നവതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആഘോഷ പരിപാടികൾ ഇതിനകം വിദ്യാലയത്തിൽ നടന്നു കഴിഞ്ഞു. നവതിസ്മൃതി വൃക്ഷവത്കരണം, പൂർവ്വ വിദ്യാർത്ഥി സംഗമം എന്നിവ ഇതിനകം നടന്ന പ്രധാന പരിപാടികളാണ്. നവതി വർഷത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാലയത്തെ നയിക്കാനുള്ള പദ്ധതികൾക്ക് ഇതിനകം രൂപരേഖ തയ്യാറായിക്കഴിഞ്ഞു. സർക്കാർ സംവിധാനങ്ങളുടെയും വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സുമനസ്സുകളുടെയും കൂട്ടായ്മയിലുടെ ഈ ലക്ഷ്യം താമസം വിനാ സഫലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്
- സയൻസ് ക്ലബ്ബ്
- ഫോറസ്ട്രി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊയിലാണ്ടി താമരശ്ശേരി എസ്.എച്ച്. 34ൽ കൊയിലാണ്ടിയിൽ നിന്നും 4 കി മീ അകലെ സ്ഥിതിചെയ്യുന്നു.
{{#multimaps:11.450255,75.762939|zoom=18}} -
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16339
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ