"എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 148: വരി 148:
* ഡോ സൗമ്യ കോളമ്പസ് ബയോമെഡിക്കൽ ഗവേഷക.  ഡോ ഷാലുമോൻ കൊട്ടാപ്പള്ളി... നാനോമെഡിക്കൽ ഗവേഷകൻ  ഡോ നിർമല പി. ആർ.... ഭാഷാ സാഹിത്യ ഗവേഷക
* ഡോ സൗമ്യ കോളമ്പസ് ബയോമെഡിക്കൽ ഗവേഷക.  ഡോ ഷാലുമോൻ കൊട്ടാപ്പള്ളി... നാനോമെഡിക്കൽ ഗവേഷകൻ  ഡോ നിർമല പി. ആർ.... ഭാഷാ സാഹിത്യ ഗവേഷക
*  
*  
 
==വഴികാട്ടി==
==<font color="#0066FF"><strong>വഴികാട്ടി</strong></font>==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ചേർത്തല ആലപ്പുഴ തീരദേശ ഹൈവേയിൽ അർത്തുങ്കൽ പള്ളിക്ക് സമീപം. നാഷണൽ ഹൈവേയിൽ അർത്തുങ്കൽ ബൈപ്പാസ്സിൽ നിന്നും 5 കി മീ.
* ചേർത്തല ആലപ്പുഴ തീരദേശ ഹൈവേയിൽ അർത്തുങ്കൽ പള്ളിക്ക് സമീപം. നാഷണൽ ഹൈവേയിൽ അർത്തുങ്കൽ ബൈപ്പാസ്സിൽ നിന്നും 5 കി മീ.
|----
*ചേർത്തലയിൽ നിന്ന് 8കിലോമീറ്റർ
*ചേർത്തലയിൽ നിന്ന് 8കിലോമീറ്റർ
*ആലപ്പുഴയിൽ നിന്ന് 18 കിലോമീറ്റർ
*ആലപ്പുഴയിൽ നിന്ന് 18 കിലോമീറ്റർ
|}
<!--visbot  verified-chils->-->
|}
----{{#multimaps:9.661344456450479, 76.29810056579656|zoom=20}}<!--
{{#multimaps:9.661344978684149, 76.2982044980441|zoom=18}}
== '''പുറംകണ്ണികൾ''' ==
|}
<!--visbot  verified-chils->
==അവലംബം==
<googlemap version="0.9" lat="9.663792" lon="76.300521" zoom="16" width="350" height="350" selector="no" controls="no"
<references />
(A) 9.660894, 76.298954, sfahsshssarthunkal
opposite of St.Andrews Forana Church
9.661465, 76.301079
</googlemap>


== <font color="#663300"><strong>മറ്റുതാളുകൾ</strong></font>==
== <font color="#663300"><strong>മറ്റുതാളുകൾ</strong></font>==

23:01, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ
വിലാസം
അർത്തുങ്കൽ

അർത്തുങ്കൽ
,
അർത്തുങ്കൽ പി.ഒ.
,
688530
,
ആലപ്പുഴ ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0478 2572574
ഇമെയിൽ34001alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34001 (സമേതം)
എച്ച് എസ് എസ് കോഡ്04047
യുഡൈസ് കോഡ്32110400402
വിക്കിഡാറ്റQ87477491
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ896
പെൺകുട്ടികൾ756
ആകെ വിദ്യാർത്ഥികൾ1652
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ386
പെൺകുട്ടികൾ406
ആകെ വിദ്യാർത്ഥികൾ792
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ ജെ നിക്സൺ
പ്രധാന അദ്ധ്യാപികമാർഗ്രറ്റ് ജെയിംസ് കെ
പി.ടി.എ. പ്രസിഡണ്ട്പി.ജെ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സൽമ സുനിൽ
അവസാനം തിരുത്തിയത്
27-01-2022Sajit.T
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




           സെന്റ്.ഫ്രാൻസി‍സ് അ‍സിസി‍ ഹയർ സെക്കന്ററി സ്കൂൾ (S.F.A.H.S.S,Arthunkal)നാഷണൽ ഹൈവേയിൽ അർത്തുങ്കൽ ബൈപ്പാസ്സിൽ നിന്നും 5 കി മീ.പടിഞ്ഞാറ് ചേർത്തല ആലപ്പുഴ തീരദേശ ഹൈവേയിൽ അർത്തുങ്കൽ പള്ളിക്ക് സമീപമായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ  ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

ചരിത്രം

തലമുറകളുടെ സംസ്കാര രൂപീകരണത്തിന്റെ പാതയിൽ പ്രകാശഗോപുരമായ അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് അസ്സീസി ഹയർസെക്കണ്ടറി സ്കൂൾ അതിന്റെ വിജയവീഥിയിൽ 113വർ‍‍ഷങ്ങൾ പിന്നിടുകയാണ്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

, ഹൈസ്കൂളിനും ഹൈയർ സെക്കണ്ടരിക്ക്വംവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

32 സ്കൗട്ടും 96 ഗൈഡ്സും ഇതിൽ പ്രവർത്തിക്കുന്നു. ഒരു സ്കൗട്ടും 9 ഗൈഡ്സും രാഷ്ട്രപതി അവാർഡ് നേടി. ഈ വർഷം 5 സ്കൗട്ടും 6 ഗൈഡ്സും രാഷ്ട്രപതി അവാർഡിനുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. 7 സ്കൗട്ടും 9 ഡൈഡ്സും രാജ്യപുരസ്കാർ പാസ്സായി. ഡിസംബർ 28 മുതൽ ജനുവരി 4 വരെ മൈസൂരിൽ നടക്കുന്ന നാഷണൽ ജാംബൂരിൽ 4 സ്കൗട്ടും 2 ഗൈഡ്സും പങ്കെടുക്കുന്നു. ശ്രീമതിമാർ ലിനറ്റ് ടീച്ചർ, മരീന മിനി ടീച്ചർ റോസ് ‍ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽ‌കുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ. ബോബൻ സാറിന്റെയും, ശ്രീമതി ഹണി ടീച്ചറിന്റെയും നേതൃത്വത്തിൽ 32 അംഗ യൂണിറ്റ് പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ ജവാന്മാരെ ആദരിക്കുകയും ലഹരിവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. നാല് സ്കൗട്ടും നാല് ഗൈഡ്സും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഉപജില്ലാ ശിൽപ്പശാലയിലും മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. വിവിധ പരിപാടികളോടെ വായന വാരാചരണവും മറ്റ് ദിനാചരണങ്ങളും നടത്തി. കർഷക ദിനമായ ചിങ്ങം ഒന്നിന് യുവ കർഷകനായ ശ്രീ സെബാസ്റ്റ്യൻ, ശ്രീമതി ആലീസ് വിജയൻ എന്നിവരെ ആദരിച്ചു. സാഹിത്യാഭിരുചി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. ശ്രീമതി ജിയാ ടീച്ചർ നേതൃത്വം നൽകുന്നു.

എല്ലാ ക്ലബുകളും അതിന്റെ ചുമതല വഹിക്കുന്ന അധ്യാപകരുടെ നേതൃത്വത്തിൽ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു. സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ, സ്കൂൾതല ശാസ്ത്രമേള, പഠനയാത്ര എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്ര മേളയിൽ യുപി ഓവറോൾ രണ്ടാം സ്ഥാനവും ഹൈസ്കൂൾ ഓവറോൾ ഒന്നാം സ്ഥാനവും നേടി. ജില്ലാ ശാസ്ത്ര മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഉപജില്ലാ ശിൽപ്പശാലയിലും മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. വിവിധ പരിപാടികളോടെ വായന വാരാചരണവും മറ്റ് ദിനാചരണങ്ങളും നടത്തി. കർഷക ദിനമായ ചിങ്ങം ഒന്നിന് യുവ കർഷകനായ ശ്രീ സെബാസ്റ്റ്യൻ, ശ്രീമതി ആലീസ് വിജയൻ എന്നിവരെ ആദരിച്ചു. സാഹിത്യാഭിരുചി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. ശ്രീമതി ജിയാ ടീച്ചർ നേതൃത്വം നൽകുന്നു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി 74 കുട്ടികൾ സംസ്കൃതം പഠിക്കുന്നു. ഇവർ ചേർന്ന് രൂപീകരിച്ച് സംസ്കൃത ക്ലബും പ്രശംസനീയമായ പ്രവർ‍ത്തനങ്ങൾ നടത്തുന്നു. സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ കുട്ടികൾ ഉന്നത വിജയം കൈവരിച്ചു. ശ്രീമതി നീനു സ്റ്റെല്ല നേത‌ൃത്വം നൽകുന്നു. ജൂനിയർ റെഡ് ക്രോസിൽ 80 കുട്ടികൾ പ്രവർത്തിക്കുന്നു. അന്തർദ്ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ സന്ദർശിച്ച് ആശംസകൾ നേർന്നു. വയോജനദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവ സമുചിമായി ആചരിച്ചു. ശ്രീമതിമാർ ഫെലിസിറ്റ ടീച്ചർ, ഷീന ടീച്ചർ എന്നിവർ ജെ ആർ സി കൗൺസിലർമാരായി പ്രവർത്തിക്കുന്നു റോട്ടറി ഇന്ററാക്ട് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ, ട്രാഫിക് ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. കൂടാതെ സ്പോൺസർഷിപ്പോടുകൂടി സ്കൂളിൽ സൗജന്യ പത്രവിതരണവും നടത്തുന്നു. ശ്രീമതി ദീപ്തി ടീച്ചർ നേതൃത്വം നൽകുന്നു. ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ ഉപജില്ലാ ഐ ടി മേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. യു പി, ഹൈസ്കൂൾ വിഭാഗങ്ങൾ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ മേളയിലും മികച്ച പ്രകടനം കാഴ്ചവച്ചു. ശ്രീമതി സോണിയ ടീച്ചർ നേതൃത്വം നൽകുന്നു. ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ഉപജില്ലാ മേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. അപ്ലൈഡ് കൺസ്ട്രക്ഷൻ, സെമിനാർ, കയ്യെഴുത്തുമാസിക വിഭാഗങ്ങളിൽ സമ്മാനം നേടി. ജില്ലാ മേളയിൽ പങ്കെടുത്തു. ശ്രമതി ജെനിഫർ ടീച്ചർ, ശ്രീമതി സിനി ടീച്ചർ എന്നിവർ നേതൃത്വം നൽകുന്നു. ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ ഉപജില്ലാ മതേസരങ്ങളിൽ പങ്കെടുക്കുകയും സമ്മാനിതരാകുകയും ചെയ്തു. ഹിന്ദി ഭാഷാ പരിപോഷണത്തിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം വൈകിട്ട് പ്രത്യേക ക്ലാസ്സ് എടുക്കുന്നു. ശ്രീമതി സാലി ടീച്ചർ നേതൃത്വം നൽകുന്നു. ഇംഗ്ലീഷ് ക്ലബിന്റെ നേത‌ൃത്വത്തിൽ വിവിധ പരിപാടികൾ നടപ്പിലാക്കി. ഉപജില്ലാ - ജില്ലാ മത്സരങ്ങളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചു. ഇംഗ്ലീഷ് ഭാഷാ പ്രയോഗചാത‌ുരി വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുന്നു. ശ്രീമതി ദീപ്തി ടീച്ചർ നേതൃത്വം നൽകുന്നു.

മത്സരപ്പരീക്ഷകൾക്കായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. 2015-16 അധ്യയന വർഷം എൻഎംഎംഎസ് പരീക്ഷ എഴുതിയ 10 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. യുറീക്കാ വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത 12 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ്സ് മത്സരത്തിൽ രണ്ട് കുട്ടികൾ സമ്മാനിതരായി. ഉപജില്ലാ ടാലന്റ് സെർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഒൻപതാം ക്ലാസ് വിദ്യാർഥിനി സൺഫിയാ മോൾ മഴവിൽ മനോരമയുടെ കുട്ടികളോടാണോ കളി എന്ന റിയാലിറ്റി ഷോയിൽ വിവിധ എപ്പിസോഡുകളിൽ പങ്കെടുത്ത് മികവുതെളിയിച്ചു. ശ്രീമതി സുനിടീച്ചർ നേത‌ൃത്വം നൽകുന്നു.

കായിക രംഗത്ത് എക്കാലത്തെയും പോലെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ് നമ്മുടെ സ്കൂൾ കരസ്ഥമാക്കിയത്. ഉപജില്ലാ കായികമേളയിൽ 268 പോയിന്റുകളുമായി ഓവറോൾ ഒന്നാം സ്ഥാനം നേടി. റവന്യുജില്ലാ കായികമേളയിൽ 76 പോയിന്റുകളുമായി മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതി നേടി. സംസ്ഥാന മേളയിൽ 19 കുട്ടികൾ പങ്കെടുത്തതിൽ‍ ഡിസ്കസ് ത്രോ വിഭാഗത്തിൽ ‌അർജുൻ ടി എച്ച് ഗ്രേസ് മാർക്കിന് അർഹരായി. കായികാധ്യാപകൻ ശ്രീ. റോഷൻ സാർ നേതൃത്വം നൽകുന്നു.

88 കുട്ടികളടങ്ങുന്ന എസ് പി സി യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ, ട്രാഫിക് ബോധവൽക്കരണം, ഫിസിക്കൽ ട്രെയിനിങ്, ക്വിസ് പ്രോഗ്രാമുകൾ, ഫ്രണ്ട്സ് അറ്റ് ഹോം, വയോജന ഭവന സന്ദർശനം, എന്റെ മരം പദ്ധതി, കൂട്ടില്ല ലഹരിക്ക്, പ്രഥമ ശുശ്രൂഷ, യോഗ, വ്യക്തി ശുചിത്വം, വ്യക്തിത്വ വികസനം, നേച്ചർ ക്യാമ്പ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീമതി. കെ.ജെ. ബീനാമോൾ, ശ്രീ. അലോഷ്യസ് ജോസഫ്, ഡ്രില്ലിങ് ഇൻസ്ട്രക്ടർ‌മാരായ ശ്രീ. ബി.ജെ. ജാക്സൺ, ശ്രീമതി. ലതി കെ.ടി എന്നിവർ നേതൃത്വം നൽകുന്നു.

ജൂനിയർ റെഡ് ക്രോസിൽ 80 കുട്ടികൾ പ്രവർത്തിക്കുന്നു. അന്തർദ്ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ സന്ദർശിച്ച് ആശംസകൾ നേർന്നു. വയോജനദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവ സമുചിമായി ആചരിച്ചു. ശ്രീമതിമാർ ഫെലിസിറ്റ ടീച്ചർ, ഷീന ടീച്ചർ എന്നിവർ ജെ ആർ സി കൗൺസിലർമാരായി പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നോർബെർട് ജോർജ്.

2.റെവ. Fr . ഡെന്നിസ് അരൗജ്

3. E. M. ജോൺ

4.തോമസ് ജെയിംസ്.

5.ഫ്രാൻസിസ് ജോസഫ്

6.A P യൂജിൻ

7 K. V. ലാലപ്പൻ

8 K. M. സെലിൻ

9 M. നളിനിയമ്മ.

10.V. J. ഹർഷമ്മ.

11 മനുവേൽ J. അറക്കൽ.

12 ബെഞ്ചമിൻ ജോസഫ് .

13 ലുക്ക് തോമസ് . P.

14.K. S പയസ്

15. P. R. യേശുദാസ്.

16. ക്ളീറ്റസ് P S

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. പി. തിലോത്തമൻ - ബഹു. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി
  • ശ്രീ. കെ.വി. മോഹൻകുമാർ ഐഎഎസ്- ബഹു.ഡിപിഐ
  • ഡോ.ആർ.ആർ.നായർ - കൃഷി ശാസത്രജ്ഞൻ
  • ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ - അഭിവന്ദ്യ ആലപ്പുഴ രൂപത ബിഷപ്പ്
  • ബിഷപ്പ് ഡോ. ജോസഫ് കരിയിൽ - അഭിവന്ദ്യ കൊച്ചി രൂപത ബിഷപ്പ്
  • ഡോ. ജോൺ തോമസ് - ജന്തു ശാസ്ത്രജ്ഞൻ ഡോ . ജെ. സ്വരൂപ്‌ മാ ത്തൻ... രസതന്ത്രഞ്ജൻ ഡോ. കെ. വി. റീത്താമ്മ...ജന്തുശാസ്ത്രഗവേഷക ഡോ. അമ്പിളി കുമാർ... സോഷ്യൽ സയന്റിസ്റ് ഡോ സനിൽ സെബാസ്റ്റ്യൻ.. കായിക വിദ്യാഭ്യാസ ഗവേഷകൻ ഡോ ലവ് ലി ട്രീസ രാഷ്ട്ര ഭാഷാ സാഹിത്യ ഗവേഷക.
  • ഡോ സൗമ്യ കോളമ്പസ് ബയോമെഡിക്കൽ ഗവേഷക. ഡോ ഷാലുമോൻ കൊട്ടാപ്പള്ളി... നാനോമെഡിക്കൽ ഗവേഷകൻ ഡോ നിർമല പി. ആർ.... ഭാഷാ സാഹിത്യ ഗവേഷക

വഴികാട്ടി

  • ചേർത്തല ആലപ്പുഴ തീരദേശ ഹൈവേയിൽ അർത്തുങ്കൽ പള്ളിക്ക് സമീപം. നാഷണൽ ഹൈവേയിൽ അർത്തുങ്കൽ ബൈപ്പാസ്സിൽ നിന്നും 5 കി മീ.
  • ചേർത്തലയിൽ നിന്ന് 8കിലോമീറ്റർ
  • ആലപ്പുഴയിൽ നിന്ന് 18 കിലോമീറ്റർ

{{#multimaps:9.661344456450479, 76.29810056579656|zoom=20}}

അവലംബം