"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 21: | വരി 21: | ||
|സ്കൂൾ കോഡ്=44008 | |സ്കൂൾ കോഡ്=44008 | ||
|എച്ച് എസ് എസ് കോഡ്=1079 | |എച്ച് എസ് എസ് കോഡ്=1079 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64037865 | |വിക്കിഡാറ്റ ക്യു ഐഡി=Q64037865 | ||
|യുഡൈസ് കോഡ്=32140700205 | |യുഡൈസ് കോഡ്=32140700205 | ||
വരി 57: | വരി 56: | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=688 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=688 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=57 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=57 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=57 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=57 | ||
|പ്രിൻസിപ്പൽ=മരിയ ഷീല ഡി എം | |പ്രിൻസിപ്പൽ=മരിയ ഷീല ഡി എം | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= |
11:19, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
Youtube Channel : https://www.youtube.com/channel/UCzJ6mK1tKFafxKQ_xzGRltg?view_as=subscriber
PKSHSS മാനേജ്മെന്റ് | PKSHSS പി.ടി.എ | PKSHSS ലാബുകൾ | PKSHSS മുൻസാരഥികൾ | PKSHSS മികവ് | PKSHSS കലാകായികം | PKSHSS ഗ്യാലറി | PKSHSS പൂർവ്വവിദ്യാർത്ഥികൾ | PKSHSS Contacts |
---|
PKSHSS ഇന്ന് | PKSHSS വിദ്യാലയകാഴ്ചകൾ |
---|
പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം | |
---|---|
![]() | |
വിലാസം | |
കാഞ്ഞിരംകുളം കാഞ്ഞിരംകുളം പി.ഒ. , 695524 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1906 |
വിവരങ്ങൾ | |
ഫോൺ | 0471 2260607 |
ഇമെയിൽ | headmaster.pkshss@gmail.com |
വെബ്സൈറ്റ് | https://schoolwiki.in/sw/10m3 |
കോഡുകൾ | |
സ്കൂൾ കോഡ് | 44008 (സമേതം) |
എച്ച് എസ് എസ് കോഡ് | 1079 |
യുഡൈസ് കോഡ് | 32140700205 |
വിക്കിഡാറ്റ | Q64037865 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞിരംകുളം പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 471 |
പെൺകുട്ടികൾ | 261 |
ആകെ വിദ്യാർത്ഥികൾ | 732 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 338 |
പെൺകുട്ടികൾ | 350 |
ആകെ വിദ്യാർത്ഥികൾ | 688 |
അദ്ധ്യാപകർ | 57 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 57 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മരിയ ഷീല ഡി എം |
പ്രധാന അദ്ധ്യാപകൻ | ഷിബു സി |
പി.ടി.എ. പ്രസിഡണ്ട് | ഷിബു |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന |
അവസാനം തിരുത്തിയത് | |
12-01-2022 | 44008 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഒറ്റനോട്ടത്തിൽ
- തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ കാലഘട്ടത്തിൽ ശ്രീ പി.കെ സത്യാനേശൻ 1906 ഫെബ്രുവരി 12ന് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു.
- തുടക്കത്തിൽ 3 വിദ്യാർഥികൾ മാത്രമാണ് പഠിക്കുവാനെത്തിയത്- ശ്രീ ഡി. യേശുദാസ്, എൽ. തോംസൺ, ശ്രീ എൽ. ഡെന്നിസൺ എന്നിവരായിരുന്നു ആദ്യ വിദ്യാർത്ഥികൾ.
- ഈ സികൂളിലെ അധ്യാപകനായിരുന്ന ശ്രീ എസ്. സത്യമൂർത്തി അധ്യാപകർക്കുള്ള ദേശിയ പുരസ്കാരം നേടിയിട്ടുണ്ട്.
- മുൻ ഗണിതശാസിത്ര അധ്യാപകനും എൻ. സി. സി. ഓഫീസറും ആയിരുന്ന ശ്രീ എൻ. സുകുമാരൻ നായർ മികച്ച എൻ. സി. സി ഓഫീസർക്കുള്ള ദേശിയ പുരസ്ക്കാരം നേടിയിട്ടുണ്ട്.
- ശ്രീ എസ്. റിച്ചാർഡ്ജോയ്സൺ മാനേജർ ആയിരിക്കുമ്പോഴാണ് പി.കെ.എസ്.എച്ച്.എസ്.എസ് അതിന്റെ സുവർണ ജൂബിലിയില് എത്തിയത്.
- 1959ൽ കാഞ്ഞിരംകുളം ഹൈസ്കൂൾ ഗോൾഡൻ ജൂബിലി സ്റ്റേഡിയം കേരള വിദ്യാഭ്യാസമന്ത്രി പ്രൊ.ജോസഫ് മുണ്ടശ്ശേരിയും സിനിമാനടൻ സത്യനും ഉത്ഘാടനം ചെയ്തു.
- 2000 ആണ്ടിൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടതിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് മുൻമന്ത്രി ഡോ. എ . നീലലോഹിതദാസൻ നാടാർ ആയിരുന്നു.
- ശ്രീ കുഞ്ഞികൃഷ്ണൻ നാടാർ (മുൻ എം. എൽ. എ), ശ്രീ ഇ. രമേഷൻ നായർ (മുൻ എം. എൽ. എ),ശ്രീ സുന്ദരൻ നാടാർ (മുൻമന്ത്രി, മുൻഡെപ്യട്ടി സ്പീക്കർ), ശ്രീ എൻ. ശക്തൻ നാടാർ (മുൻമന്ത്രി), ശ്രീ എം.ആർ. രഘുചന്ദ്രബാൽ (മുൻമന്ത്രി) ഇവർ പൂർവവിദ്യാർത്ഥികളാണ്.
- 2006-ജനുവരിയിൽ പി.കെ.എസ്.എച്ച്.എസ്.എസ്. 100 വയസ്സിൽ എത്തി. 2005- ഒക്ടോബറിൽ ശതാബ്തിലോഗോ പ്രകാശന കർമ്മം അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ശ്രീ എൻ. ശക്തൻനാടാർ നിർവഹിച്ചു.
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്.
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10കമ്പ്യൂട്ടറുകളുണ്ട്.
- രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
സ്ഥാപക മാനേജർ
![](/images/thumb/0/00/B37e4bc4-b93a-4399-b2e2-dc28f9d6e3f0.jpg/300px-B37e4bc4-b93a-4399-b2e2-dc28f9d6e3f0.jpg)
ശ്രീ. പി. കെ. സത്യനേശ൯ സ്ഥാപക മാനേജർ
- 1878-ജനുവരി 20ന് ജനിച്ച ശ്രീ. പി. കെ. സത്യനേശ൯ കർമ്മ പന്ഥാവിൽ ഒരു സാത്വികത്യാഗിയായിരുന്നു. ചുറ്റുമുളള സാമൂഹിക പിന്നോക്കോവസ്ഥ അദ്ദേഹത്തിന്റെ ചിന്തയേയും വീക്ഷണത്തെയും സ്വാധീനിച്ചിരുന്നു. അക്ഷരവെളിച്ചത്തിന്റ മാർഗ്ഗമാണ് ശരിയായ മോചന പന്ഥാവ് എന്ന് അറിഞ്ഞിരിക്കുന്ന അദ്ദേഹം തെക്ക൯ തിരുവിതാംകൂറിന് നൽകിയത് ഒരു അക്ഷരശാലയെയായിരുന്നു.
- നാടിന്റ നന്മ മാത്രം മുന്നിൽ കണ്ട് ഒരു വിദ്യാലയം സ്ഥാപിച്ചെടുക്കുവാ൯ വൈതരണികൾ മാത്രം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ ശ്രീ. പി. കെ.സത്യനേശന്കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ ത്യാഗസന്നദ്ധതയ്ക്ക് ലഭിച്ച പരമമായ അംഗീകാരമായിരുന്നു. സ്കൂൾ തുടങ്ങാ൯ തന്നെ ഏറെ ക്ലേശങ്ങൾ സഹിച്ച അദ്ദേഹത്തിന് അതിനൊപ്പം ക്ലേശങ്ങൾ അതിനെ നിലനിർത്തുന്നതിനുംഅനുഭവിക്കേണ്ടി വന്നു എന്നാണ് ചരിത്രം. ഗ്രാമാന്തരങ്ങൾ തോറും ഗ്രാമഫോണുമായി നടന്നും മാജിക്ക് ലാന്റേൺ പോലുളള ആകർഷണീയതകൾ കൊണ്ടുമൊക്കെ സാമൂഹിക വൈവിദ്ധ്യങ്ങളിൽ നിന്നും പഠിതാക്കളെ അദ്ദേഹം കണ്ടെത്തി.
- മഹാരാജാവിന്റ വിദ്യാഭ്യസ പരിഷ്ക്കാരങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഇന്നത്തെ ഗതാഗത സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ കാഞ്ഞിരംകുളം പ്രദേശത്തു നിന്നും ക്ലേശങ്ങൾ സഹിച്ച് യാത്ര ചെയ്ത് മഹാരാജാവുമായി നിരന്തരം ബന്ധം പുലർത്തിക്കൊണ്ട് സാമൂഹിക സ്നേഹിയും സുവിശേഷകനുമായിരുന്ന ശ്രീ.പി.കെ. സത്യനേശ൯ അവർകൾ ഇൗ ഗ്രാമത്തിലൊരു വിദ്യാഭ്യസ സ്ഥാപനം തുടങ്ങുന്നതിനുളള അശ്രാന്ത പരിശ്രമം തന്നെ നിസ്വാർത്ഥമായി നടത്തിയതിൽ വിജയം കണ്ടു. അടിച്ചമർത്തപ്പെട്ടവന്റെ അവഗണിക്കപ്പെടുന്നവന്റെയും കണ്ണീരൊപ്പുവാ൯, അവന് അക്ഷരത്തിന്റ ശക്തി പകർന്നുകൊടുക്കേണ്ടതുണ്ടെന്ന ബോധ്യമാണ് ശ്രീ.പി.കെ. സത്യനേശ൯ അവർകളെ ഇൗ സ്കൂൾ സ്ഥാപിക്കുക എന്ന മഹത്തായലക്ഷ്യത്തിലേക്ക് നയിച്ചത്.
- ഇൗശ്വരഭക്തിയുടെയും വിജ്ഞാനത്തിന്റയും ദീപം സമന്യയിക്കുന്നിടത്തേ മാനവ പുരോഗതി ഉണ്ടാവു എന്ന അദ്ദേഹത്തിന്റ കാഴ്ചപ്പാട് 1906-ൽ വെറും മൂന്ന് വിദ്യാർത്ഥികളുമായി (12-2-1906-ൽ)തുടങ്ങിയ പി. കെ. എസ്. എച്ച്. എസ്. എസ്.എസ്സിലൂടെ ഇന്നും പരിലസിക്കുന്നു.
- 1906-ൽ നിന്നും1917-ൽ എത്തിയപ്പോൾ ഇംഗ്ലിഷ് മീഡിയം സ്കൂൾ ഇംഗ്ലിഷ് ഹൈസ്കൂൾ ആയി ഉയർന്നു. EHS എന്നറിയപ്പെട്ട സ്കൂൾ VSLC (vernacular school leaving certificate)പാസ്സായവർക്ക് തുടർപഠനത്തിനായി മലയാളം മീഡിയം ആരംഭിച്ചു. ശേഷം 8,9 ക്ലാസ്സുകൾക്കായി മലയാളം ഹയർ സ്കൂൾ (MHS) ആരംഭിച്ചു. 1920 മുതൽ 1924 വരെ ട്രേയിനിംഗ് സ്കൂൾ ആയി പ്രവർത്തിച്ചു. 1932-ൽ EHS എന്നത് middle school ആയി താഴ്ത്തി എന്നാൽ MHS നിലനിന്നു .നഷ്ടമായ EHS 1948 ആഗസ്റ്റ് 23-ന് പുനസ്ഥാപിക്കപ്പെട്ടു .ഗോൾഡ൯ ജൂബിലി കാലഘട്ടത്തിൽ khs എന്നറിയപ്പെട്ടു.
- അറിവിന്റ അക്ഷരധാരയിലേക്ക് ഒരു നൂറ്റാണ്ട് പിന്നിട്ട ഇൗ വിദ്യാലയമുത്തശ്ശി തലമുറകളെ കൈ പിടിച്ചുയർത്തിക്കൊണ്ടിരിക്കുന്നു.ദേശത്ത് ആദ്യമായി ഒരു തപാൽ ആപ്പീസ് തുടങ്ങുന്നതിനായി ആദ്ദേഹം പ്രയത്നിക്കുകയും ,ഇന്നത്തെ സ്കൂൾ കാബസിൽ തന്നെ അതിനായി സ്ഥലം കണ്ടെത്തി അതിന് തുടക്കം കൂറിക്കുകയും ചെയ്തു ശ്രീ പി.കെ സത്യനേശൻ അവർകളും അദ്ദേഹത്തിൻെ സഹധർമിണി ആയിരുന്ന ശ്രീമതി സ്നേഹപൂ അവർകളും തങ്ങളുടെ സ്നേഹവും ത്യാഗവും സമ്പാദ്യങ്ങളുംമെല്ലാം ഇൗസരസ്വതി ക്ഷേത്രത്തിൻെറ ജന്മത്തിനും നിലനിൽപ്പിനുമായി എന്നന്നേക്കുമായി സമർപ്പിച്ചവരാണ്. അവരുടെ ആത്മ സമർപ്പണത്തിന്റെ ശേഷിക്കുന്ന പ്രതീകമാണ് ഇന്ന് നാം കാഞ്ഞിരംകുളത്ത് കാണുന്ന പി.കെ. എസ്.എച്ച്.എസ്.എസ്. എന്ന വിദ്യാലയം. കാലത്തിന്റെ കർമ്മ സാക്ഷിയായി. ശ്രീ.പി.കെ സത്യനേശ൯ 1964 ആഗസ്റ്റ് 11ന് ഇൗ ലോകത്തോട് വിടവാങ്ങി.
- 1906 മുതലുളള കാലഘട്ടങ്ങളിൽ വിദ്യാഭ്യാസത്തിനോട് വിമുഖതയുളള സമൂഹത്തെ വിദ്യാലയത്തിൽ എത്തിക്കുവാനും അദ്ധ്യാപകരെ കണ്ടെത്തുന്നതിനും സ്ഥാപനത്തിന്റെ നടത്തിപ്പിനും അനർവചജനീയമായ ക്ലേശവും ത്യാഗവുമാണ് ശ്ര.പി.കെ.സത്യനേശ൯ അവർകൾ പ്രദാനം ചെയ്തതും അനുഭവിച്ചതും. നാഗർകോവിലിനും തിരുവനന്തപുരത്തിനുമിടയിൽ ഇന്നത്തെ ഗതാഗത വാർത്താവിനിമയ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന കാലഘട്ടത്തിൽ സഹജീവികളുടെ ഉന്നമനത്തിനായി ഇൗ സ്കൂളിനെ നിലനിർത്തുന്നതിൽ അദ്ദേഹത്തിന് വിജയിക്കുവാ൯ കഴിഞ്ഞൂവെന്നത് നാം സ്വംശീകരിക്കേണ്ട ചരിത്രപാഠമാണ്.ഇൗ ഘട്ടത്തിൽ ആത്മാർത്ഥമായ ഉപദേശം കൊണ്ടും, ക്രീയാത്ഥകമായ നിർദ്ദേശം കൊണ്ടും അദ്ദേഹത്തിന് സഹായഹസ്തം നീട്ടാ൯ ചില യൂറോപ്യ൯ മിഷനറിമാർ രംഗത്ത് വന്നത് ഒരു അനുഗ്രഹമായിരുന്നു. പാർക്കർ സായിപ്പിന്റെ പേര് ഇൗ ഘട്ടത്തിൽ പ്രത്യേകം എടുത്തു പറയേണ്ടതായിട്ടുണ്ട്.
- കേരള ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള ധാരാളം പ്രഗത്ഭർ ഇവിടെ അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ശ്ര. പട്ടം താണുപിളള, സാഹിത്യനീരുപകനായ ശ്രീ. എം. ആർ. വേലുപിളളി ശാസ്ത്രീകൾ, മു൯ ജില്ലാ ജഡ്ജി ശ്രീ. കരുംകുളം വാസുദേവ൯, ആദ്യകാല കാഥിക൯ ശ്രീ. കെ. കെ. വാധ്യർ, പ്രശസ്ത കവി ശ്രീ. എം. പി. അപ്പ൯, ടി. വിവേഗാനന്ദ൯, വെൺകുളം പരമേശ്വ൯ തുടങ്ങിയവർ അക്ഷരവെളിച്ചം പകർന്ന ആദ്യകാല അദ്ധ്യാപകർ ആയിരുന്നു വെന്നതും സ്കൂളിമന്റെ മഹനീയ ചരിത്രമാണ്.
- 23-2-1956-ൽ സ്കൂളതിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ഇൗ കാലഘട്ടത്തിൽ സ്ഥാപിച്ചതാണ് കാഞ്ഞിരംകുളം പൂവാർ റോഡിൽ സ്ഥിതി ചെയ്യന്നപി. കെ. എസ്. എച്ച്.എസ്. എസ്. സ്റ്റേഡിയം. സുവർണ്ണ ജൂബിലി ആഘോഷളോടനുബന്ധിച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ജോസഫ് മുണ്ടശ്ശേരി അവർകളാണ് 4-2-1956-ൽ ഇൗ സ്റ്റേഡിയം ഉത്ഘാടനം ചെയ്തത്. ഇൗ സ്റ്റേഡിയത്തിന്റെ നിർമാണത്തിന്റെ പിന്നിൽ മാനേജ്മെന്റിന്റെയും, അന്നത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ. പി. കെ. സത്യനേശ൯ അവർകളുടെ മകനുമായ ശീ.എസ്.സത്യമൂർത്തി അവർകളുടെയും, സാമൂഹിക സ്നേഹികളുടെയും തദ്ദേശ വാസികളുടെയും തീവ്ര പ്രവർത്തനവും ശ്രമദാനവും ഉണ്ടായിരുന്നു വെന്നത് മഹനീയചരിത്രസത്യമാണ്.തിരുവനന്തപുരം ജില്ലയുടെ കായിക വിദ്യാഭ്യാസ രംഗത്ത് ആയിരക്കണക്കിന് കായിക താരങ്ങൾക്ക് പ്രയേജനകരമായ ചരിത്ര സാക്ഷിയായി പി.കെ. എസ്. എച്ച്.എസ്. എസ്. സ്റ്റേഡിയം നിലനിൽക്കുന്നു.
മാനേജർ
![](/images/thumb/7/7d/20180831_1613hhh56.jpg/200px-20180831_1613hhh56.jpg)
2014-ഫെബ്രുവരി 17 മുതൽ പി.കെ.എസ് എജ്യുകേഷൻ ട്രസ്റ്റ് ചെയർമാനും മാനേജരുമാണ്.
പ്രിൻസിപ്പൽ
![](/images/thumb/7/73/1436px-FotoJet_%2836%29hhhh.jpg/200px-1436px-FotoJet_%2836%29hhhh.jpg)
ഹെഡ്മാസ്റ്റർ
![](/images/thumb/6/63/HMNG.jpg/200px-HMNG.jpg)
സ്കൂൾ ആഡിറ്റോറിയം
2005 നവംബർ എഴാം തിയതി സെന്റിനറി ആഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന ചടങ്ങു നടന്നു. സ്റ്റാഫ് അംഗങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും രക്ഷാകർത്താക്കളിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സഹകരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സംഭാവനകൾ സ്വീകരിക്കുകയും 31/3/2007 ന് രാവിലെ 10 മണിക്ക് നെല്ലിക്കാക്കുഴി സഭയിലെ മുഖ്യ പുരോഹിതനായ റവ.ഡോ.വർഗ്ഗീസ് ന്റെ അനുഗ്രഹ പ്രാർത്ഥനയോടെ പണികൾക്ക് തുടക്കം കുറിച്ചു. പൂർവ്വാദ്ധ്യാപകരും, പൂർവ്വവിദ്യാർത്ഥികളും നമ്മുടെ സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും ഉൾപ്പടെയുള്ളവർ പത്തികൾ ആരംഭിച്ച ദിവസത്തെ പ്രാർത്ഥനാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്നതിന് എത്തിച്ചേർന്നിരുന്നു.തുടർന്നുള്ള ദിവസങ്ങളിൽ ദ്രുതഗതിയിൽ പണികൾ നടന്നു. സമയബന്ധിതമായി പണികൾ പൂർത്തിയാക്കുന്നതിന് ചില രാത്രികളിലും പണി നടന്നു.അദ്ധ്യാപകരും, അനദ്ധ്യാപകരും ചില ദിവസത്തെ പണികൾക്ക് മേൽനോട്ടം വഹിച്ചു. 160 അടി നീളവും 45 അടി വീതിയും ഉള്ള നമ്മുടെ സെൻറിനറി ആഡിറ്റോറിയം 2008 ജൂലൈ എഴാം തിയതി വൈകുന്നേരം 4 മണിക്ക് പ്രാർത്ഥനാ ചടങ്ങുകളോടെ ഉത്ഘാടനം ചെയ്തു.
സ്കൂൾ ഗ്രൗണ്ട്
നമ്മുടെ സ്കൂളിന്റെ പിൻഭാഗത്തായി അതിവിശാലമായ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു. ഇവിടെ എല്ലാ ദിവസം കായിക അധ്യാപകനായ പ്രദീപ് സാറിന്റെ നേത്യത്വത്തിൽ കുട്ടികൾക്ക് യു.പി.വിഭാഗം, എച്ച്.എസ് വിഭാഗം എന്നീ ക്ലാസുകളിടെ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
സ്കൂൾ സ്റ്റേഡിയം
- സ്കൂളിന്റെ ചരിത്രത്തിൽ ഒരു മധുര ഓർമ്മയായി സുവർണ്ണ ജൂബിലി എന്നേക്കും നിലനിർത്താനായി ഒരു സ്റ്റേഡിയം പണിയണമെന്ന് തീരുമാനിച്ചു.
- സത്യനേശൻ മാനേജരുടെ രക്ഷാധികാരത്വത്തിൽ 1956 ഫെബ്രുവരി 26-ാം തിയതി Lt.Col.ഗോദവർമ്മരാജാ സ്റ്റേഡിയത്തിന് "കാഞ്ഞിരംകുളം ഹൈസ്കൂൾ ഗോൾഡൻ ജൂബിലി സ്റ്റേഡിയം" എന്ന് നാമകരണം ചെയ്തശേഷം, ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികൾ ആരംഭിച്ചു.
- 1957 ഫെബ്രുവരി 17-ാം തിയതി സ്കൂളിന്റെ 51-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സ്റ്റേഡിയം നിർമ്മിതിയ്ക്കുള്ള ശിലാ സ്ഥാപനം ഡോ.സി.എസ്. വെങ്കിടേശ്വരൻ നിർവ്വഹിച്ചു, തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും സ്റ്റേഡിയംനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
- സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായമായി സ്റ്റേഡിയം ഫണ്ട്പിരിവ് നടത്തി. അതിന്റെ ഭാഗമായി ഒരു ബനിഫിറ്റ്ഷോ നടത്തുന്നതിന് കാഞ്ഞിരംകുളം ശ്രീപെരുമാൾ (ഇന്നത്തെ ദൃശ്യ ആഡിറ്റോറിയം) തിയേറ്റർ പ്രൊപ്രൈറ്റർ എം.കുഞ്ഞുകൃഷ്ണൻനാടാർ എം.എൽ.എ ഒരു ദിവസത്തേക്ക് നൽകുകയുണ്ടായി. മാത്രമല്ല മെരിലാന്റ് സ്റ്റുഡിയോ ഉടമസ്ഥൻ സുബ്രമണ്യം ബാല്യകാലസഖി എന്ന സിനിമ സൗജന്യമായി പ്രദർശിപ്പിക്കുകയും ചെയ്തു.
- കൂടാതെ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും, യങ്മെൻസ് ബ്യൂറോ, പരണിയം വൈ.എം.സി.എ, ന്യൂഎച്ച്.എസ്.എസ് നെല്ലിമൂട്, മറ്റ് വിദ്യാലയങ്ങൾ, നാട്ടുകാർ തുടങ്ങിയവരുടെ ശ്രമദാനവും സംഭാവനകളായി മൂവായിരം രൂപയിൽ കവിഞ്ഞ തുകയും സ്റ്റേഡിയം പണിയുന്നതിന് ലഭിച്ചു. ബഹു.ഇന്ത്യാ ഗവൺമെന്റിന്റെ രണ്ടാം പഞ്ചവൽസര പദ്ധതിയിൽ ആവിഷ്ക്കരിച്ചിട്ടുള്ള കാമ്പസ് വർക്ക് പ്രോജക്ടിൽ സ്റ്റേഡിയം ഉൾപ്പെടുത്തി 22864 രൂപയും ലഭിച്ചു.
- സ്റ്റേഡിയം പണിപൂർത്തിയായപ്പോൾ 50623 രൂപ 6 നയാപൈസ ചെലവായി.
- സ്റ്റേഡിയം നിർമ്മിതിയുടെ ഔദ്യോഗിക പരിശോധന നടത്തിയിരുന്നത് സോഷ്യൽ എഡ്യുക്കേഷണൽ ഓഫീസർ എസ്.രാഘവൻ ആയിരുന്നു. ഏതാണ്ട് രണ്ട് വർഷക്കാലം കൊണ്ട് സ്റ്റേഡിയം പണി പൂർത്തിയാക്കപ്പെട്ടു.
- ഏതാണ്ട് 2000 കാഴ്ചക്കാർക്ക് ഇരുന്ന് കളികാണുന്നതിനുള്ള സൗകര്യവും ഒരേ സമയത്ത് ഫഡ്ബോൾ, വോളീബോൾ, ബാറ്റ്മിന്റൺ തുടങ്ങിയ കളികൾ നടത്താനുള്ള സംവിധാനം സ്റ്റേഡിയത്തിലുണ്ട്.
- 1959 ഫെബ്രുവരി 4, ബഹു. കേരള വിദ്യാഭ്യാസ മന്ത്രി കെ.എച്ച്.എസ് ഗോൾഡൻ ജൂബിലി സ്റ്റേഡിയം ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് മൂന്ന് ദിവസത്തെ കലാപരിപാടികൾ മലയാളത്തിന്റെ പ്രശസ്ത സിനിമാ നടൻ സത്യൻ നിർവ്വഹിച്ചു.
- ഇന്ന് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കായിക മത്സരങ്ങൾ നടത്തുന്നത് ഈ സ്റ്റേഡിയത്തിലാണ്. ഇന്ന് "പി.കെ. സത്യനേശൻ ഹയർസെക്കന്ററി സ്കൂൾ സ്റ്റേഡിയം" എന്ന പേരിലാണ് സ്റ്റേഡിയം അറിയപ്പെടുന്നത്.
സെന്റിനറി ആഘോഷങ്ങൾ
പി.കെ.എസ് ഹയർസെക്കന്ററി സ്കൂളിൽ ഒരു വർഷം നീണ്ടു നിന്ന സെന്റിനറി ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്.ഇതിൽ കോവളം എം .എൽ .എ ശ്രീ നീലലോഹിതൻ ദാസ് നാടാർ കേരളാ അസംബ്ലിയിലെ ഡെപ്യൂട്ടി സ്പീക്കർ എൻ.സുന്ദർ നാടാർ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ: കെ.രാമചന്ദ്രൻ നായർ എന്നിവർ മുഖ്യാതിഥികളായിരുന്നു. വിളംബര ഘോഷയാത്രയോടെ ചടങ്ങുകൾ ആരംഭിച്ചു 2005 ഫെബ്രുവരി 17-ാം തിയതി രാവിലെ 10 മണിക്ക് പി.കെ സത്യനേശൻ മാനേജരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് നെല്ലിക്കാക്കുഴി, കോളേജ് റോഡ്, സ്റ്റേഡിയം, തടത്തികുളം വഴി തിരിച്ച് സ്കൂളിൽ എത്തി. ഉച്ചയ്ക്കുക്കുശേഷം രണ്ട് മണി മുതൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു. വൈകുന്നേരം 5 മണിക്ക് നടന്ന ശതാബ്ദി സമ്മേളനം ബഹു: ഡപ്യൂട്ടി സ്പീക്കർ എൻ. സുന്ദരൻ നാടാർ ഉത്ഘാടനം ചെയ്തു. പതിനെട്ടാം തിയതി രാവിലെ മുതൽ വിദ്യാർത്ഥികളുടെ കലാപരിപടികൾ നടന്നു. കുട്ടികളുടെ ശതാബ്ദി ഗാനം, ശതാബ്ദി കലണ്ടർ, സെൻറിനറി ആഡിറ്റോറിയം, സയൻസ് എക്സിബിഷൻ, സെൻറിനറി എംബ്ലം എന്നിവ സെൻറിനറി ആഘോഷത്തിന്റെ പ്രത്യേകതകളാണ്.
സെന്റിനറി എസ്സിബിഷൻ
സെന്റിനറി സുവനീർ(ആത്മദീപം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരത്ത് നിന്നും ബാലരാമപുരം വഴിമുക്ക് വഴി കാഞ്ഞിരംകുളത്തിലേക്ക് 20 കി മീ ദൂരം ഉണ്ട്
|
{{#multimaps:8.3595829,77.0516351 | zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44008
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ