"കാരയാട് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{prettyurl|KARAYAD UPS}}
=== ആമുഖം{{prettyurl|KARAYAD UPS}}===
=== ആമുഖം===
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാരയാട് യു പി സ്കൂൾ.
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാരയാട് യു പി സ്കൂൾ.



13:20, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാരയാട് യു പി സ്കൂൾ.

ചരിത്രം

         കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ അരിക്കുളം പഞ്ചായത്തിലെ നാലാം വാര്ഡിൽ  സ്ഥിതി ചെയ്യുന്ന കാരയാട് യു പി സ്കൂൾ സ്ഥാപിതമായത് 1966 ൽ ആണ്.പരേതനായ അകപ്പുറത്തില്ലത്ത് കേശവൻ നന്പൂതിരിയുടെ മാനേജ്മെന്റിൽ സ്ഥാപിതമായ പ്രസ്തുത സ്ഥാപനം അപ്പർപ്രൈമറി മാത്രമായിട്ടുള്ള സ്കൂൾ ആണ്.ആദ്യ ഹെഡ് മാസ്റ്റർ നീലകണ്ഠൻ നന്പൂതിരിയും ,ആദ്യ പി ടി എ പ്രസിഡണ്ട് ഇ പി കുഞ്ഞിക്കൃഷ്ണൻ നായരും ആയിരുന്നു.നിലവിൽ 151 വിദ്യാർത്ഥികളും 10 അദ്ധ്യാപകരും ഉൾപ്പെടെ 11 ജീവനക്കാർ സേവനം അനുഷ്ടിച്ച് വരുന്നു .ആദ്യ മാനേജർ ശ്രീ കേശവൻ നന്പൂതിരിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി ദേവകി അന്തർജനവും ഇപ്പോൾ ഇവരുടെ മകൻ ശ്രീ സജീവൻ നന്പൂതിരിയും മാനേജറായി സേവനം അനുഷ്ടിച്ചു വരുന്നു.പത്മശ്രീ മാണിമാധവ ചാക്ക്യാരുടെ ജൻമ നാടായ തിരുവങ്ങായൂരിനടുത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

തികച്ചും ഗ്രാമ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാട്ടിൻപുറത്തെ സാധാരണ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.വയലും തോടും ഇടവഴികളും കടന്നാണ് വിദ്യാർത്ഥികൾ എത്തുന്നത് .പ്രകൃതി സുന്ദരമായ അൽപം ഉയർന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മറ്റ് ശബ്ദശല്യങ്ങളില്ലാത്ത ശാന്തമായ അന്തരീക്ഷത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ സ്ഥലത്ത് 7 ക്ലാസ് മുറികളും , ഓഫീസ് റും , അടുക്കള ,സ്റ്റോർ റൂം , കന്പ്യൂട്ടർ ലാബ് ,മൂത്രപ്പുര , ടോയ്ലറ്റ് ,കിണർ , കളിസ്ഥലം എന്നിവ ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. നീലകണ്ഠൻ നന്പൂതിരിപ്പാട്
  2. ടി ദാമോദരൻ
  3. പി സി ശ്രീദേവി
  4. കെ പാർവ്വതി
  5. വി ബാലകൃഷ്ണൻ
  6. പി ബാലൻ അടിയോടി
  7. എം സി ശ്രീദേവി
  8. പി എൻ ശാരദ
  9. ഓണത്ത് ഇബ്രാഹിം
  10. എ ഗോവിന്ദൻ
  11. എ അസ്സയിൻ
  12. സി എച്ച് മാധവൻ നന്പൂതിരി
  13. കുട്ടിനാരായണൻ
  14. പി കെ ശ്രീനിവാസൻ
  15. സി കെ ഇബ്രാഹിം
  16. എം പി ലീല
  17. കെ അഷ്റഫ്
  18. വി വി അബ്ദുൽ മജീദ്
  19. സി കെ രാജാമണി
  20. കെ മാധവൻ നായർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ : ആർ കെ മുഹമ്മദ് അഷ്റഫ്
  2. എം കെ പീതാംബരൻ മാസ്റ്റർ
  3. രമേശ് കാവിൽ
  4. കേശവൻ കാവുന്തറ
  5. കെ ടി അഷ്റഫ്
  6. ഷിബിലു എ ജെ
  7. ഫിറോസ് വി പി
  8. അൽത്താഫ് ജമാൽ
  9. മഹിത ടി

വഴികാട്ടി

  • കൊയിലാണ്ടി - പേരാന്പ്ര റോഡിൽ കുരുടിവീട് മുക്കിൽ നിന്ന് 1.5 കി മീ അകലെ തറമലങ്ങാടിയിൽ സ്ഥിതിചെയ്യുന്നു.



{{#multimaps:11.50833,75.73753|zoom=16}}


"https://schoolwiki.in/index.php?title=കാരയാട്_യു_പി_എസ്&oldid=1241779" എന്ന താളിൽനിന്ന് ശേഖരിച്ചത്