"ഗവ.എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 37: വരി 37:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ശ്രീ.സി.കേശവൻ്റെ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിലൂടെ ദേശീയ പ്രക്ഷോഭത്തിൽ ഇടം നേടിയ കോഴഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ഏകസർക്കാർ വിദ്യാലയ മുത്തശ്ശിയാണ് ഗവ.എച്.എസ്. കോഴഞ്ചേരി.
ശ്രീ.സി.കേശവന്റെ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിലൂടെ ദേശീയ പ്രക്ഷോഭത്തിൽ ഇടം നേടിയ കോഴഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ഏകസർക്കാർ വിദ്യാലയ മുത്തശ്ശിയാണ് ഗവ.എച്ച്.എസ്. കോഴഞ്ചേരി.


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കോഴഞ്ചേരി പഞ്ചായത്തിൽ ടി.കെ റോഡിനു സമീപം തലയുയർത്തി നിൽക്കുന്ന ഒന്നര നൂറ്റാണ്ട് ( 160 വർഷം) പിന്നിട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹൈസ്കൂൾ കോഴഞ്ചേരി.
പത്തനംതിട്ട ജില്ലയിൽ ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കോഴഞ്ചേരി പഞ്ചായത്തിൽ ടി.കെ റോഡിനു സമീപം തലയുയർത്തി നിൽക്കുന്ന ഒന്നര നൂറ്റാണ്ട് ( 160 വർഷം) പിന്നിട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹൈസ്കൂൾ കോഴഞ്ചേരി.1860 ൽ തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾ രാമവർമ്മയുടെ ഭരണകാലത്താണ് സ്കൂൾ ആരംഭിച്ചത്. 1860 -ൽ ഒരു മലയാളം മിഡിൽ സ്ക്കൂളായായി ആരംഭിക്കുമ്പോൾ റാന്നി, എരുമേലി പുല്ലാട്, ആറന്മുള, ഇലന്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ ഇവിടെ എത്തിച്ചേർന്നിരുന്നു. സമൂഹത്തിലുള്ള അശരണരും സാധാരണക്കാരുമായ ഒരു വിഭാഗത്തിന്റെ ആശാ കേന്ദ്രമായി ഗവ.ഹൈസ്ക്കൂൾ മാറിക്കൊണ്ടിരിക്കുന്നു. സാമ്പത്തികമായ‌ും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തിൽ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തിൽ വീട്ടുകാരോട് സ്ഥലം വാങ്ങി സർക്കാരിന് നൽകിയതിനാൽ " '''ഇടത്തിൽ പള്ളിക്കൂടം''' " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി.  കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത് .മാറി മാറി നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ഫലവത്തായി നടപ്പാക്കുന്നതിലുണ്ടായ പരാജയവും സമൂഹത്തിലെ സ്വകാര്യവൽക്കരണ പരിപാടികളുo അമിതമായ ഇംഗ്ലീഷ് പ്രേമവും ഒരു കാലഘട്ടത്തിൽ ഈ സർക്കാർ സ്കൂളിൻ്റെ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിച്ചു.അതിന്റെ പരിണിത ഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കറവുണ്ടാകുകയും അത് സ്കൂളിൻ്റെ പുരോഗതിയെ ബാധിക്കുകയും ചെയ്തു.കഴിഞ്ഞ പത്തു വർഷത്തോളമായി സമൂഹത്തിലെ സാധാരണക്കാരുടെയും പ്രദേശവാസികളുടെയുസഹകരണത്തിൻ്റെ ഫലമായി ജില്ലയിലെ മികച്ച സ്ക്കൂ കളിലൊന്നായി മാറി. സമീപ വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക വോൾക റെവർഷങ്ങളായി നേരിയ വർദ്ധന രേഖപ്പെടുത്തിക്കൊണ്ട് സ്കൂൾ പ്രവർത്തിക്കുന്നു .സ്ക്കൂൾ കോമ്പൗണ്ടിൽ BRC യുംപ്രവർത്തിക്കുന്നു.  തുടർച്ചയായി 14തവണയും SSLC പരീക്ഷയിൽ '''100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു'''. ശ്രീമതി സിസി പൈകടയിൽ  ആണ് ഇപ്പോഴുള്ള  ഹെഡ്മിസ്ട്രസ് .
1860 ൽ തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾ രാമവർമ്മയുടെ ഭരണകാലത്താണ് സ്കൂൾ ആരംഭിച്ചത്.
1860 -ൽ ഒരു മലയാളം മിഡിൽ സ്ക്കൂളായായി ആരംഭിക്കുമ്പോൾ റാന്നി, എരുമേലി പുല്ലാട്, ആറന്മുള, ഇലന്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ ഇവിടെ എത്തിച്ചേർന്നിരുന്നു. സമൂഹത്തിലുള്ള അശരണരും സാധാരണക്കാരുമായ ഒരു വിഭാഗത്തിന്റെ ആശാ കേന്ദ്രമായി ഗവ.ഹൈസ്ക്കൂൾ മാറിക്കൊണ്ടിരിക്കുന്നു. സാമ്പത്തികമായ‌ും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തിൽ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തിൽ വീട്ടുകാരോട് സ്ഥലം വാങ്ങി സർക്കാരിന് നൽകിയതിനാൽ " '''ഇടത്തിൽ പള്ളിക്കൂടം''' " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി.  കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത് .മാറി മാറി നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ഫലവത്തായി നടപ്പാക്കുന്നതിലുണ്ടായ പരാജയവും സമൂഹത്തിലെ സ്വകാര്യവൽക്കരണ പരിപാടികളുo അമിതമായ ഇംഗ്ലീഷ് പ്രേമവും ഒരു കാലഘട്ടത്തിൽ ഈ സർക്കാർ സ്കൂളിൻ്റെ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിച്ചു.അതിൻ്റെ പരിണിത ഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കറവുണ്ടാകുകയും അത് സ്കൂളിൻ്റെ പുരോഗതിയെ ബാധിക്കുകയും ചെയ്തു.കഴിഞ്ഞ പത്തു വർഷത്തോളമായി സമൂഹത്തിലെ സാധാരണക്കാരുടെയും പ്രദേശവാസികളുടെയുസഹകരണത്തിൻ്റെ ഫലമായി ജില്ലയിലെ മികച്ച സ്ക്കൂ കളിലൊന്നായി മാറി. സമീപ വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക വോൾക റെവർഷങ്ങളായി നേരിയ വർദ്ധന രേഖപ്പെടുത്തിക്കൊണ്ട് സ്കൂൾ പ്രവർത്തിക്കുന്നു.
.സ്ക്കൂൾ കോമ്പൗണ്ടിൽ BRC യുംപ്രവർത്തിക്കുന്നു.  തുടർച്ചയായി 14തവണയും SSLC പരീക്ഷയിൽ '''100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു'''. ശ്രീമതി സിസി പൈകടയിൽ  ആണ് ഇപ്പോഴുള്ള  ഹെഡ്മിസ്ട്രസ് .


=='''മുൻ സാരഥികൾ''' ==
=='''മുൻ സാരഥികൾ''' ==

15:30, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്. കോഴഞ്ചേരി
വിലാസം
കോഴഞ്ചേരി

കോഴഞ്ചേരി പി.ഒ,
പത്തനംതിട്ട
,
689641
,
പത്തനംത്തിട്ട ജില്ല
സ്ഥാപിതം1860
വിവരങ്ങൾ
ഫോൺ04682963419
ഇമെയിൽghskozh@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസി പൈക‍ടയിൽ
അവസാനം തിരുത്തിയത്
10-01-202238040
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ശ്രീ.സി.കേശവന്റെ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിലൂടെ ദേശീയ പ്രക്ഷോഭത്തിൽ ഇടം നേടിയ കോഴഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ഏകസർക്കാർ വിദ്യാലയ മുത്തശ്ശിയാണ് ഗവ.എച്ച്.എസ്. കോഴഞ്ചേരി.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കോഴഞ്ചേരി പഞ്ചായത്തിൽ ടി.കെ റോഡിനു സമീപം തലയുയർത്തി നിൽക്കുന്ന ഒന്നര നൂറ്റാണ്ട് ( 160 വർഷം) പിന്നിട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹൈസ്കൂൾ കോഴഞ്ചേരി.1860 ൽ തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾ രാമവർമ്മയുടെ ഭരണകാലത്താണ് സ്കൂൾ ആരംഭിച്ചത്. 1860 -ൽ ഒരു മലയാളം മിഡിൽ സ്ക്കൂളായായി ആരംഭിക്കുമ്പോൾ റാന്നി, എരുമേലി പുല്ലാട്, ആറന്മുള, ഇലന്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ ഇവിടെ എത്തിച്ചേർന്നിരുന്നു. സമൂഹത്തിലുള്ള അശരണരും സാധാരണക്കാരുമായ ഒരു വിഭാഗത്തിന്റെ ആശാ കേന്ദ്രമായി ഗവ.ഹൈസ്ക്കൂൾ മാറിക്കൊണ്ടിരിക്കുന്നു. സാമ്പത്തികമായ‌ും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തിൽ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തിൽ വീട്ടുകാരോട് സ്ഥലം വാങ്ങി സർക്കാരിന് നൽകിയതിനാൽ " ഇടത്തിൽ പള്ളിക്കൂടം " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി. കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത് .മാറി മാറി നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ഫലവത്തായി നടപ്പാക്കുന്നതിലുണ്ടായ പരാജയവും സമൂഹത്തിലെ സ്വകാര്യവൽക്കരണ പരിപാടികളുo അമിതമായ ഇംഗ്ലീഷ് പ്രേമവും ഒരു കാലഘട്ടത്തിൽ ഈ സർക്കാർ സ്കൂളിൻ്റെ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിച്ചു.അതിന്റെ പരിണിത ഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കറവുണ്ടാകുകയും അത് സ്കൂളിൻ്റെ പുരോഗതിയെ ബാധിക്കുകയും ചെയ്തു.കഴിഞ്ഞ പത്തു വർഷത്തോളമായി സമൂഹത്തിലെ സാധാരണക്കാരുടെയും പ്രദേശവാസികളുടെയുസഹകരണത്തിൻ്റെ ഫലമായി ജില്ലയിലെ മികച്ച സ്ക്കൂ കളിലൊന്നായി മാറി. സമീപ വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക വോൾക റെവർഷങ്ങളായി നേരിയ വർദ്ധന രേഖപ്പെടുത്തിക്കൊണ്ട് സ്കൂൾ പ്രവർത്തിക്കുന്നു .സ്ക്കൂൾ കോമ്പൗണ്ടിൽ BRC യുംപ്രവർത്തിക്കുന്നു. തുടർച്ചയായി 14തവണയും SSLC പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. ശ്രീമതി സിസി പൈകടയിൽ ആണ് ഇപ്പോഴുള്ള ഹെഡ്മിസ്ട്രസ് .

മുൻ സാരഥികൾ

പരമു നായർ
1 മാത്യു
2 പത്മനാഭക്കുറുപ്പ്
3 പി.ജി ശാന്തകുമാരി അമ്മ
4 പി.റ്റി കുട്ടപ്പൻ
5 വി.ഇ രാധാമണി
7 കെ.ആർ ലക്ഷ്മിക്കുട്ടി
8 കെ.ആർ സരസ്വതി അമ്മ
9 സൂസമ്മ തോമസ്
10 സുശീല ജെ
11 2002-2004 ഫിലോമിന മാനുവൽ
12 2004-2007 പി.വി സരളമ്മ
13 2007-2008 കെ.സി മോളിക്കുട്ടി
14 2008-2009 എൻ ശ്രീലത
15 2009 -2013 മേരി വർഗീസ്
16 2013-2016 എ.ഹലിമത്ത് ബീവി
17 2016-2020 രമണി ജി
18 2020-2021 അമ്പിളി കെ

ഭൗതികസൗകര്യങ്ങൾ

180.52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു് കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എ​ഡ്യൂസാറ്റ്, ടി.വി ,ബയോഗ്യാസ് പ്ലാന്റ് ,എന്നിവയുണ്ട്. . സ്കുളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ എം. എൽ . എ ശ്രീമതി വിണാജോർജിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

മാലിന്യ സംസ്കരണം

മാലിന്യസംസ്കരണം ലക്ഷ്യമിട്ട് തുമ്പൂർമുഴി കമ്പോസ്റ്റ് യൂണിറ്റ് (എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്) സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.

ഗ്രീൻ കാമ്പസ് - പച്ചത്തുരുത്ത്

മുള, നീർമരുത് ഉൾപ്പെടെയുള്ള സസ്യജാലങ്ങൾ സ്കൂൾ പരിസരത്ത് സംരക്ഷിക്കുന്നതു വഴി ഹരിതാഭമായ അന്തരീക്ഷം നിലനിർത്താൻ കഴിയുന്നു.ഒപ്പം ഗവണ്മെൻ്റിൻ്റെ പച്ചത്തരുത്ത് പദ്ധതിയുടെ ഭാഗമാകാനും സ്കൂളിന് സാധിച്ചിട്ടുണ്ട്.

ക്ലാസ്സ് മുറികൾ

വിദ്യാഭ്യാസ സംരക്ഷണയ‍ഞ്ജത്തിൻറ ഭാഗമായി ഹൈസ്കൂൾ ക്ലാസുകൾ ഹൈടെക്കായി മാറി. ആകെ 3ക്ലാസുകൾ . എൽ.പി, യു.പി ക്ലാസ് മുറികൾ മികവിന്റെ കേന്ദ്രം പൂർത്തിയാകുന്ന മുറയ്ക്ക് ഡി ജിറ്റലൈസ്ഡ് ആകും. കൂടാതെ സയൻസ് പാർക്കായി മാറാനുള്ള ഒരു ഹാളുo സ്കൂളിനുണ്ട്.

വായനാമൂല

ക്ലാസ്സ് മുറികളിൽ ആനുകാലികങ്ങൾ, ചിത്രകഥകൾ പത്രങ്ങൾ, മാസികകൾ, ചെറുകഥകൾ എന്നിവ ലഭ്യമാക്കുന്നു. ഈകുട്ടികളുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു.

മോട്ടിവേഷൻ ക്ലാസ്സുകൾ

1. കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദഗ്ദ്ധരുടെ ക്ലാസ്സുകൾ

2 പേഴ്സണാലിറ്റിഡെവലപ്പ്മെൻറ് ക്ലാസ്സുകൾ

3 മെമ്മറി ഡെവലപ്പ്മെൻറ് ക്ലാസ്സുകൾ

4 സഹവാസ ക്യാമ്പുകൾ

5 എൽ എസ്.എസ്, യു.എസ്.എസ്, എൻ.എം എം.എസ്, എൻ.ടി എസ് ഇ തുടങ്ങിയ സ്കോളർഷിപ്പ പരീക്ഷകൾക്ക് തയ്യാറെടുപ്പിക്കൽ.

പ്രതീക്ഷകൾ

മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത ഈ സ്കൂളിൽ അതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പണി പൂർത്തീകരിക്കുമ്പോൾ താഴെ പറയുന്ന സൗകര്യ ങ്ങളോടുകൂടി ഈ സ്കൂൾ ശോഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  1. പുതിയ സ്കൂൾ ബ്ലോക്ക്
  2. ലൈബ്രറി,ഓഡിറ്റോറിയം
  3. കിച്ചൺ ബ്ലോക്ക്
  4. മഴവെള്ള സംഭരണികൾ
  5. അസംബ്ലി ഏരിയവികസനം
  6. നടപ്പാതകൾ
  7. ജൈവവൈവിധ്യ ഉദ്യാനം
  8. കൊച്ചുകുട്ടികൾക്കുള്ള കളിസ്ഥലം
  9. ബയോഗ്യാസ് പ്ലാൻ്റ്
  10. വാഹന പാർക്കിങ്ങ് ഏരിയ

മികവ് പ്രവർത്തനങ്ങൾ

സ്പ്പോക്കൺ ഇംഗ്ലീഷ്

അക്കാദമിക മികവ് ലക്ഷ്യമിട്ടു കൊണ്ട് ഇംഗ്ലീഷ് പരിശീലനം സ്കൂൾ ഏറ്റെടുത്തു. പ്രാദേശികമായി ലഭ്യമായ പൂർവ്വ വിദ്യാർത്ഥികളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ശനിയാഴ്ചകളിൽ ഇത് നടപ്പിലാക്കി വരുന്നു.പൊതു വിദ്യാലയങ്ങളിലൂടെ ഇംഗ്ലീഷ് പഠനം സാധ്യമാകും എന്ന ചിന്ത ഉണർത്താന്തം ആത്മവിശ്വാസം വളർത്താനും ഈ പ്രവർത്തനത്തിലൂടെ കഴിയുന്നു

ആശാട്ടിക്ക്ആദരം

പുരാതനമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ചുവടുപിടിച്ച് എഴുത്തുപള്ളിക്കൂടം രീതി പരിചയപ്പെടുന്നതിനും എഴുത്തോല രീതി അറിയുന്നതിനുമായി എല്ലാകുട്ടികൾക്കുംഎഴുത്തോല നൽകി.നാരായം ഉപയോഗിച്ച് എഴുതുന്ന രീതി കുട്ടികളുടെ മുമ്പിൽ പ്രദർശിപ്പിച്ചു.അന്യംനിന്നു പോകുന്ന കുടിപ്പള്ളിക്കൂടങ്ങളേയും ആശാന്മാരേയുo തിരിച്ചറിയാനും ആ സംസ്കാരത്തെ തിരിച്ചറിഞ്ഞ് ഉൾക്കൊള്ളാനുള്ള മനോഭാവം രൂപീകരിച്ച് ആശാട്ടിയെ പൊന്നാടയിട്ട് ആദരിച്ചു.

സർഗവിദ്യാലയം

സർഗവിദ്യാലയം -പാവനിർമ്മാ​ണം പരിശീലനം, പാവനാടക പരിശീലനം. ഈ മേഖലയിൽ താൽപ്പര്യമുള്ള 50 ഓളം കുട്ടികളെ തിരഞ്ഞെടുത്ത് 2 ദിവസത്തെ ക്യാമ്പ് നടത്തുകയുണ്ടായി. പാവ നിർമ്മാണ പരിശീലനവും പാവ നാടക പരിശീലനവും ഈ കുട്ടികൾക്കായി ക്യാമ്പിനോടനുബന്ധിച്ച് നടത്തി. മല്പപുറം ജില്ലയിലെ കൃഷ്ണൻ മാഷ് ഇതിനായി നേതൃത്വം നൽകി. വിവിധ തരത്തിലുള്ള പാവകളെ നിർമ്മിക്കുകയും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ സ്ക്രിപ്റ്റ് തയ്യാറാക്കി അതുപയോഗിച്ച് പാവനാടകം അവതരിപ്പിച്ചു. ഇതിലൂടെ ചില പാഠ ഭാഗങ്ങൾ കൂടി അവതരിപ്പി്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

പുരാവസ്തു പ്രദർശനം

പ്രാചീനകാലത്തെ ജീവിതരീതിയെക്കുറിച്ച് കൂടുതൽ അറിയുവാനും ആ സംസ്കാരത്തെ മനസ്സിലാക്കുവാനുമായി സ്കൂളിൽ പുരാവസ്തു പ്രദർശനം സംഘടിപ്പിച്ചു. രക്ഷിതാക്കൾ സമീപവാസികൾ എന്നിവരുടെ പങ്കാളിത്തത്തോടെ അളവ്വതൂക്കങ്ങൾ, കാർഷികോപകരണങ്ങൾ വിനോദഉപകരണങ്ങൾ നാണയങ്ങൾ പത്രങ്ങൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന വസ്തുക്കൾ പ്രദർശിപ്പിച്ചു. പ്രാചീന കാലത്തെ ജീവിത രീതിയെക്കുറിച്ചു സംസ്കാരത്തെക്കുറിച്ച കൂടുതൽ അറിയാൻ കഴിഞ്ഞു. പ്രായമേറിയ ആളുകളുടെ വിശദീകരണവും കുട്ടികൾ പ്രയോജനപ്പെടുത്തി.

തൊഴിൽ പരിശീലനം

ദിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെമുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സാമൂഹ്യ ജീവിതത്തിൽ പ്രാപ്തനാക്കുന്നതിനുമായി സ്ക്രീൻ പ്രിൻ്റിംഗ് പരിശീലിപ്പിച്ചു.ക്രിസ്തുമസ്-പുതുവത്സര കാർന്നുകളിൽ സ്ക്രീൻ പ്രിൻറിംഗിൻ്റെ സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് കാർഡുകൾ നിർമ്മിച്ചു. കാർഡ് വില്പനയിൽനിന്ന് ലഭിക്കുന്ന തുക ഇത്തരം കുട്ടികൾക്ക് തന്നെ വികസനത്തിന് ഉപയോഗിക്കുന്നു. സ്വയംപര്യാപ്തത നേടിയ സമൂഹത്തെ വാർത്തെടുക്കുക ആയിരുന്നു ലക്ഷ്യം.

സമഗ്ര അപകട ഇൻഷ്വറൻസ് പരിരക്ഷ

അപകടങ്ങളും അസുഖങ്ങളും തുടർക്കഥയാവുന്ന ആധുനിക കാലത്ത് ആതുര രംഗത്ത് രക്ഷിതാക്കൾക്കും കുട്ടികൾക്കും കൈത്താങ്ങാകാൻ വേണ്ടി വ്യത്യസ്തമായ രീതിയിൽ പ്രവർത്തിച്ചു. മുഴുവൻ കുട്ടികളെയും രക്ഷിതാക്കളെയും സമഗ്ര ഇൻഷ്വറൻസ പരിരക്ഷയുടെ കീഴിൽ കൊണ്ടു പന്നു. ഒരു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയാണ് അപകടത്തിൽപ്പെടുന്ന കുട്ടിക്കും രക്ഷിതാവിനും ലഭ്യമാക്കിയത്.

കർക്കിടകകഞ്ഞി

ആഹാരം ആരോഗ്യത്തിന് എന്ന ചിന്ത കുട്ടികളിലേക്ക്പകരുന്നതിനായിനടപ്പിലാക്കിയ പദ്ധതിയാണ് കർക്കിടകകഞ്ഞി. കർക്കിടക മാസത്തിൽ ഒരാഴ്ച തുടർച്ചയായി കുട്ടികൾക്ക് ഔഷധക്കഞ്ഞി നൽകുക എന്നതായിരുന്നു ഉദ്ദേശ്യം. ആരോഗ്യ സംരക്ഷണത്തിന്റെപ്രാധാന്യം , കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണ രീതികൾ എന്നിവ മനസ്സിലാക്കാൻ കഴിഞ്ഞു.

ദിനാചരണങ്ങൾ

പ്രവേശനോത്സവം

ഓരോ പുതിയ അക്കാദമിക വർഷവുംആരംഭിക്കുന്നത് പ്രവേശനോത്സവം ആഘോഷിച്ചു കൊണ്ടാണ്.അധ്യാപകർ, പി.ടി.എ പ്രതിനിധികൾ പഞ്ചായത്ത് അംഗങ്ങൾ, എസ്.എം.സി പ്രതിനിധികൾ എന്നിവർകട്ടികളെസ്വാഗതംചെയ്യാനെത്തുന്നു കോവിഡ് മഹാമാരി മൂലം ഒന്നര വർഷത്ത അടച്ചുപൂട്ടലിനു ശേഷം 2021-2022 അധ്യയന വർഷത്തിലെ പ്രവേശനോത്സവം കേരളപ്പിറവിദിനമായ നവംബർ 1 ന് നടന്നു .ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമായി കുരുന്നുകൾ ഭദ്രദീപം തെളിയിച്ചു ....ഞങ്ങളുടെ വിദ്യാലയം ഹൈടെക് പ്രൗഢിയിലേക്ക് നടന്നുകയറി.... മുൻ ഹെഡ്മിസ്ട്രസ് രമണി ടീച്ചർ സമ്മാനിച്ച വിളക്ക് വിദ്യാലയ നടുമുറ്റത്ത് തെളിഞ്ഞു കത്തുമ്പോൾ അധ്യാപകരുടേയും കുട്ടികളുടെയും മനസിൽ പുതിയ വെളിച്ചം നിറഞ്ഞു .ഹെഡ്മിസ്ട്രസ്  ശ്രീമതി സിസി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ DEO രേണുക ടീച്ചുറും അപ്രതീക്ഷിതമായി എത്തിച്ചേർന്നു....

=== ജൂലൈ 3 പ്ലാസ്റ്റിക് ക്യാരിബാഗ് വിരുദ്ധ ദിനം=== '

മികച്ച മാതൃകകളാണ് നാളേയ്ക്ക് വഴി കാട്ടിയാവേണ്ടത് .... Plastic നെ അകറ്റുവാൻ ആദ്യപടി ചവിട്ടേണ്ടത് വീടുകളിലാണ് .... .പേപ്പർ ക്യാരിബാഗ് നിർമാണം ഈ ദിനത്തിൽ പരിചയപ്പെടുത്താൻ Ghs Kozhenchery തീരുമാനിച്ചതും അതുകൊണ്ടു തന്നെ... കുട്ടിയുടുപ്പും പഴയ ടീ ഷർട്ടുകളും ലഗിൻസുകളുമെല്ലാം ആകർഷകമായ രീതിയിൽ ബാഗുകളായും ബോക്സുകളായും പുനർജനിക്കുന്നത് കൗതുകകരമായ കാഴ്ചയായിരുന്നു .... RE USE എന്ന ആശയത്തെ കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിക്കാൻ പ്രിയപ്പെട്ട മിനി ടീച്ചറിന് Mini Koturethu കഴിഞ്ഞു ..... നല്ല ആശയങ്ങൾ ... പുതിയ ചിന്തകൾ ... പുനരുപയോഗ സാധ്യതകൾ ...... നന്ദി.... മിനിടീച്ചർ.....

ജൂൺ 5 പരിസ്ഥിതിദിനം

എല്ലാ വർഷവും പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടുന്നു.പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപികയും ക്ലാസ്സ് അധ്യാപകരും കുട്ടികളോട് സംസാരിക്കുന്നു. പരിസ്ഥിതി ദിന സെമിനാറുകൾ, ക്വിസ് മത്സരം, വൃക്ഷത്തൈ വിതരണം, നടീൽ, പരിസ്ഥിതി ദിനപോസ്റ്റർ, പരിസരശുചീകരണം, പരിസ്ഥിതിഗാനങ്ങൾതുടങ്ങിവൈവിധ്യമാർന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു.

ജൂൺ 19 വായനാദിനം

വായനാദിനം ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ വായനാവാരമായാണ് ആഘോഷിക്കുന്നത് .പുസ്തക പരിചയം, വായിച്ചപുസ്തകത്തിന്റെഅവലോകനം, ലോക ക്ലാസിക്കുകളുടെയും പ്രധാന കൃതികളുടെയും പ്രദർശനം, പാവനാടകം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വായനാ വാരത്തിൽ നടത്തുന്നു. വായനാ വാരാചരണത്തിന്റെ ഭാഗമായി അധ്യാപകരും കുട്ടികളും സമൂഹത്തിൽ ഇറങ്ങി കൂപ്പൺ നൽകി പുസ്തകങ്ങൾ സ്വീകരിച്ചു.ജീവചരിത്രകാർഡ് നിർമ്മാണം, ബ്രോഷർ തയ്യാറാക്കൽ, വായനാമത്സരം, പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവയും നടത്തപ്പെട്ടു.

2021 ജൂൺ 19 ......

7.40 PM മുതൽ ഒരു മണിക്കൂറിലധികം സമയം Ghs Kozhenchery യിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പൊട്ടിച്ചിരിക്കുകയായിരുന്നു... കോവിഡ് മഹാമാരി മൂലം ഒന്നര വർഷമായി വീടിന്റെ അകത്തളങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് അക്ഷരയാനം നടത്തി അറിവും തിരിച്ചറിവും പകർന്ന് അധ്യാപകൻ കൂടിയായ നാടകക്കാരൻ മനോജ് സുനി എത്തി ... ചിന്തിക്കാനും ചിരിക്കാനും മാത്രമല്ല അക്ഷരങ്ങളെ കൂട്ടു പിടിച്ച് ജീവിതത്തിന്റെ വളവിലും തിരിവിലും വഴി തെറ്റാതെ നടക്കുവാനും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു..... വായനദിനാചരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത ആദരണീയ DEO പ്രത്തനം തിട്ട) രേണുക ടീച്ചറും കുട്ടികൾക്ക് ലക്ഷ്യബോധത്തോടെ വായിച്ചു വളരാനുള്ള ആശയങ്ങൾ പകർന്നു നല്കി.... സർഗാത്മകതയാൽ ധന്യമായ സായന്തനങ്ങൾക്കുമപ്പുറത്ത് വരുന്ന ഒരാഴ്ചക്കാലം കുട്ടികൾക്കായി വായനവാര പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട് ..... വായിച്ച് വളരാം .... ചിന്തിച്ച് വിവേകമുള്ളവരാകാം

ജൂൺ21അന്താരാഷ്ട്ര യോഗദിനം

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ഡോക്ടർ യോഗദിനത്തിൽക്ലാസ് നയിക്കുകയും കുട്ടികൾക്ക് യോഗയുടെ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നു.


ജൂൺ26ലഹരിവിരുദ്ധദിനം

എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരിവിരുദ്ധ ക്ലാസ്സുകൾ, പോസ്റ്റർ പ്രദർശനം, ലഘുലേഖവിതരണം, തെരുവു നാടകം, ലഹരിവിരുദ്ധറാലി തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഓരോ ക്ലാസ്സും തനതായ രീതിയിൽ ലഹരി വിരുദ്ധദിനം ആചരിക്കുന്നു.

2021-2022 വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വളരെ informative ആയ ക്ലാസ് നയിച്ചു കൊണ്ട് എക്സൈസ് ഡിപ്പാർട്ട്മെന്റിലെ ശ്രീ.ബിനു വി.വർഗീസ് സാർ Ghs Kozhenchery യോടൊപ്പം ചേർന്നു .... ലഹരിയിലേക്ക് നയിക്കുന്ന ചതിക്കുഴികളും അതിന്റെ ആഴവും കുട്ടികൾക്കു മുന്നിൽ വിശദമായി അവതരിപ്പിച്ച ബിനു സാർ പ്രകാശമുള്ള നാളെകളിലേക്ക് നടന്നുനീങ്ങാനും സമൂഹത്തിൽ അഭിമാനത്തോടെ ജീവിക്കാനും കുട്ടികളെ ആഹ്വാനം ചെയ്തു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ രീതി സ്വീകരിച്ച ഈ വിദ്യാലയത്തിൽ മുൻകാലങ്ങളിലും സാറിന്റെ മഹനീയ സേവനം ലഭ്യമായിരുന്നത് കൃതജ്ഞതയോടെ ഓർക്കുന്നു ..... വായന ലഹരിയാകട്ടെ ! ജീവിതം ലഹരിയാകട്ടെ ! പഠനം ലഹരിയാകട്ടെ !

ജൂലൈ11ലോകജനസംഖ്യാദിനം

ലോക ജനസംഖ്യാ വിസ്ഫോടനം എന്ന വിഷയത്തിൽ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച സെമിനാർ ലോകജനസംഖ്യ കൂട്ടുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്സ്, ക്വിസ് മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

ജൂലൈ 21 ചാന്ദ്രദിനം

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ചാന്ദ്രദിനം ആഘോഷിക്കുന്നു. പവർ പോയിന്റ് പ്രസന്റേഷൻ, ക്വിസ് മത്സരം, ചിത്രപ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ചാന്ദ്രദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സിലെയും കുട്ടികൾ കയ്യെഴുത്തുമാസിക തയ്യാറാക്കി.

ആഗസ്റ്റ്6ഹിരോഷിമാ ദിനം

യുദ്ധത്തിന്റെ കെടുതികളെകുറിച്ചും അത് ലോകത്തിൽ വരുത്തുന്ന ദു ദരന്തങ്ങളെക്കുറിച്ചും ഓർക്കുന്ന ദിനം. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന അവബോധത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിനും ഹിരോഷിമ ദിനാചരണം സഹായിക്കുന്നു. പോസറ്റുകൾ ,സൈമിനാറുകൾ, ബോധവൽക്കരണക്ലാസ്സുൾ എന്നിവ സംഘടിപ്പിക്കുന്നു.2019- 2020 വർഷത്തിൽ സ്ക്കൂളിൽ തയ്യാറാക്കിയ കൂറ്റൻ പോസ്റ്ററിൽ ബഹു. ആറന്മുള എം.എൽ.എ.ശ്രീമതി വീണാ ജോർജ് ഉൾപ്പെടെയുള്ള പ്രമുഖരും അധ്യാപകരും കുട്ടികളും യുദ്ധവിരുദ്ധ സന്ദേശങ്ങൾ രചിച്ചു.

ആഗസ്റ്റ്6 നാഗസാക്കി ദിനം

യുദ്ധവിരുദ്ധപ്രതിജ്ഞ, സ്കൂൾ അസംബ്ലിയിൽ കുട്ടികളുടെ പ്രഭാഷണങ്ങൾ,സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം എന്നിവ നടത്തി.

ആഗസ്റ്റ്9 ക്വിറ്റ്ഇന്ത്യാദിനം

നാഗസാക്കിദിന പരിപാടികളോടൊപ്പം ക്വിറ്റ് ഇന്ത്യാദിന പരിപാടികളും ഈ ദിനത്തിൽ നടത്തുന്നു. സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സെമിനാർ, ചിത്രപ്രദർശനം, കയ്യെഴുത്തുമാസികകളുടെ അവതരണം എന്നിവ നടത്തി.

ആഗസ്റ്റ്15 സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനത്തിൽ പ്രധാനാധ്യാപിക, അധ്യാപകർ, കുട്ടികൾ ,പി.ടി.എ അംഗങ്ങൾ എന്നിവർ സ്കൂളിൽ എത്തി ദേശീയപതാക ഉയർത്തുകയുo ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്യുന്നു.2017-2018 വർഷം കോഴഞ്ചേരി ടൗണിൽ കുട്ടികൾ നടത്തിയ തെരുവുനാടകം ജനശ്രദ്ധ ആകർഷിച്ചു. ചരിത്ര സ്മാരകങ്ങളുടെ ചിത്രപ്രദർശനവും നടത്തി.

ഓണം

എല്ലാവർഷവും ഓണം ഗംഭീരമായി നടത്താറുണ്ട്.അത്തപ്പൂക്കള മത്സരം, വിവിധ ഓണക്കളികൾ, മാവേലി മന്നന്റെ നേതൃത്വത്തിൽ റാലി,ഓണസദ്യ തുടങ്ങി വൈവിധ്യമാർന്നപരിപാടികളാണ് നടത്താറുള്ളത്. പി.ടി.എ ,എം .പി .ടി .എ എന്നിവരുടെ നേതൃത്വത്തിലാണ് ഓണസദ്യ ഒരുക്കുന്നത്.

സെപ്റ്റംബർ5 ദേശീയ അധ്യാപകദിനം

ദേശീയ അധ്യാപകദിനത്തിൽ പ്രത്യേക അസംബ്ലി നടത്തുകയും ഈ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളോട് സംസാരിക്കുകയും ചെയ്യുന്നു.

സെപ്റ്റംബർ8 ലോക സാക്ഷരതാ ദിനം

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 16 ഓസോൺ ദിനം

ഒക്ടോബർ2 ദേശീയ അഹിംസാദിനം

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ദേശീയ അഹിംസാ ദിനമായി ആചരിക്കുന്നു. സ്കൂളും പരിസരവും വൃത്തിയാക്കുന്നു. സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ക്വിസ്മത്സരം സെമിനാർ എന്നിവ നടത്തുകയും ഇലന്തൂരുള്ള ഗാന്ധി സ്മൃതിമണ്ഡപം സന്ദർശിക്കുകയും ചെയ്തു.

ഒക്ടോബർ24 ഐക്യരാഷ്ട്ര ദിനം

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി.

നവംബർ1 കേരളപ്പിറവി ദിനം

എല്ലാവർഷവും കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിക്കുന്നു. സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ കേരളക്വിസ്, കേരളത്തെക്കുറിച്ചുള്ള വിവരശേഖരണം, ചിത്രപ്രദർശനം, ഭാഷാക്ലബിന്റെ ആഭിമുഖ്യത്തിൽ മാതൃഭാഷാദിന പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു.

നവംബർ14 ശിശുദിനം

ശിശുദിനറാലി, പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ശിശുദിനത്തെക്കുറിച്ചുള്ള അധ്യാപകരുടെ ക്ലാസ്സുകൾ, ശിശുദിനഗാനങ്ങൾ എന്നിവ നടത്തുന്നു.

ഡിസംബർ3 ലോക വികലാംഗ ദിനം

ക്രിസ്തുമസ്

കുട്ടികൾ നിർമ്മിക്കുന്ന നക്ഷത്ര വിളക്കുകൾ, ബലൂണുകൾ, വർണ്ണക്കടലാസുകൾ എന്നിവ ഉപയോഗിച്ച്‌ ക്ലാസ്സുകൾ അലങ്കരിക്കുന്നു. കുട്ടികൾ സാന്താക്ലോസിന്റെ വേഷത്തിൽ വന്ന് മറ്റു കുട്ടികൾക്ക് ക്രിസ്തുമസ് ആശംസകൾ നേരുന്നതോടൊപ്പം മിഠായി വിതരണം ചെയ്യുന്നു. കുട്ടികൾ ക്രിസ്തുമസ് ഗാനങ്ങൾ ആലപിക്കുകയും കേക്ക് വിതരണം നടത്തുകയും ചെയ്യുന്നു.

ജനുവരി26 റിപ്പബ്ലിക് ദിനം

ജൂണിയർ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം, റോഡ് എന്നിവയുടെ ശുചീകരണം നടത്തി.2019- 2020 അധ്യയന വർഷത്തിൽ ഒരു നൂതന പരിപാടി സംഘടിപ്പിച്ചു. ഭരണഘടനയുടെ 70-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ 10 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയുമായി പൊതുജനങ്ങളിലേക്ക് ഇറങ്ങുകയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഓർമ്മപ്പെടുത്തുകയും ചെയ്തു. വിജയികൾക്ക് ഭരണഘടനയുടെ ആമുഖത്തിൻ്റെ കോപ്പി സമ്മാനമായി നൽകി. പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടി കുട്ടികളിലും അധ്യാപകരിലും പൊതുജനങ്ങളിലും കൗതുകവും ആവേശവും നൽകി.

പാഠ്യേതരപ്രവർത്തനങ്ങൾ - ചാർജ്

ക്രമനമ്പർ ക്ലബ്ബുകൾ/ഒാർഗനൈസേഷൻ ടീച്ചർ-ഇൻചാർജ്
01 ഐ.ടി കോർഡിനേറ്റർ(H.S) ഗീത.എം
02 ജൂനിയർ റെഡ്ക്രോസ് ബീന പി
03 എസ്.ആർ.ജി ബീന തോമസ്
04 ഐ.ടി കോർഡിനേറ്റർ (Primary) സൂസൻ കോശി
05 ഗ്രന്ഥശാല ഏലിയാമ്മ എം.എ
06 ലിറ്റിൽ കൈറ്റ്സ് ഏലിയാമ്മ എം.എ, ഗീത എം
07 ഗണിതക്ലബ്ബ് ഗീത.എം
08 സയൻസ് ക്ലബ്ബ് ഗോകുല സി.ജി
09 സോഷ്യൽസയൻസ് ക്ലബ്ബ് ബീന പി
10 ഹെൽത്ത് ക്ലബ്ബ് ഗോകുല സി.ജി
11 വിദ്യാരംഗം ശ്രീരഞ്ജു ജി
12 എസ്.എം.സി അനിൽകുമാർ സി.കെ
13 ജെ.എസ്.ഐ.ടി.സി ഏലിയാമ്മ എം.എ

പാഠ്യേതര പ്രവർത്തനങ്ങൾ

കോർണർ പി.റ്റി. എ

തികച്ചും സാധാരണക്കാരായ രക്ഷിതാക്കൾക്ക് അവരുടെ ജോലി സമയം ക്രമീകരിച്ചു കൊണ്ട് പി.ടി.എ യോഗങ്ങളില്ല ക്ലാസ് പി.ടി. എ കളിലും കൃത്യമായി എത്തിച്ചേരാൻ കഴിയുംവിധം പ്രാദേശിക കേന്നങ്ങളിൽ ഞായറഴ്ചകളിൽ പൊതുയോഗം ചേരുന്നു. പേരൻ്റിംഗ്, പൊതുവിദ്യാലയങ്ങ ളുടെ പ്രസക്തി എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്ക് മികച്ച ക്ലാസ്സുകൾ നൽകി.

ഭവനസന്ദർശനം

കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിനും അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. രോഗങ്ങൾ മൂലം സ്കൂളിൽ എത്താൻ കഴിയാതെ ഇരിക്കുന്നവരുടെ വീടുകളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സന്ദർശിക്കുകയും പുന്നപിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നു.

ബോധവൽക്കരണ ക്ലാസുകൾ

വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടപ്പിലാക്കുന്ന ബോധവൽക്കരണ ക്ലാസ്സുകളിൽ രക്ഷിതാക്കൾക്കു കൂടി അവസരം നൽകി. ലഹരി വിമുക്ത ക്ലാസ്സുകൾ കാൻസർ ബോധവൽക്കരണം, വൈദ്യുതി ഉപഭോഗം കുറയ്ക്കൽ, ജീവിതശൈലി രോഗങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസ്സുകൾ രക്ഷിതാക്കൾക്ക് പുതിയ അനുഭവം നൽകി .ചിന്തകളില്ല പ്രവൃത്തികളിലും ചെറിയ മാറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ട് കുട്ടികളെ നയിക്കുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.



നൃത്തപരിശീലനം

ഔഷധ തോട്ടം

സോപ്പു നിർമ്മാണ യൂണിറ്റ്

ജുനിയർ റെഡ്ക്രോസ്

കൗൺസലിങ്

യോഗ പരിശീലനം

കരാട്ടേ പരിശീലനം

പഠനയാത്രകൾ

ചിത്രങ്ങൾ

ജീവനക്കാർ

പേര് തസ്തിക ഫോൺനമ്പർ യോഗ്യത
CICY PAIKADAYIL ഹെഡ്‌മിസ്ട്രസ് 9846736806 BSc BEd
BEENA P HSA Social science 9539800471 BA BEd
GOKULA C.G HSA PHYSICAL SCIENCE 7907989463 MSc BEd
GEETHA M HSA Mathematics 9645312209 MSc BEd
BEENA THOMAS HSA HINDI 944699071 MA BEd
ALEYAMMA M.A HSA MALAYALAM 9495204190 MA BEd
SUPRIYA G PD Tr. 9446186610 BSc BEd
SUSAN KOSHY PD Tr. 9446997519 MA BEd
ANILKUMAR C.K PD Tr. 9446709346 BA TTC
SREERENJU G PD Tr. 9496923453 PDC TTC
ANNIE K THOMAS PD Tr. 9207051767 BSc BEd
SUKUMARY T.C PD Tr. 8078790219 BSc TTC
CHINNU B CLERK. 8606705591 BSc
RENJIT R OA. 9048823887 B.Com
GAYATHRI R OA. 8111839017 B.Sc
PUSHPAM M FTCM. 9048823887 SSLC
AJITH DRAWING 9048823887
ANITHA PET. 90488523887
SANTHY G NAIR COUNSELLOR. 9446186612
SABITHA CWSN RESOURCE PERSON. 9048823887

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.കെ.ജി ശശിധരൻപിളള
  • കെ.കെ റോയി സൺ
*കെ.ചന്ദ്രശേഖര കുറുപ്പ്
  • വിക്ടർ ടി തോമസ്

വഴികാട്ടി

{{#multimaps:9.33470,76.70947|zoom=13}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴഞ്ചേരി പട്ടണത്തിൽ നിന്നും 300 മീറ്റർ അകലെയായി *കോഴഞ്ചേരി - പത്തനംതിട്ട റോഡിൽ സ്ഥിതി ചെയ്യുന്നു
"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._കോഴഞ്ചേരി&oldid=1231915" എന്ന താളിൽനിന്ന് ശേഖരിച്ചത്