"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
സ്വകാര്യ എൽ.പി.സ്ക്കൂൾ ആയി ആരംഭിച്ച ഇതിന്റെ അവസാനമാനേജരും ഹെഡ് മാസ് ററരും അറപ്പുരവീട്ടിൽ കെ.വാസുദേവൻനായർ ആയിരുന്നു. മണ്ണറക്കോണം എൽ.പി.എസ്. വളർന്ന് 1963ൽ യു.പി.എസ്.ആയി. വാടകക്കെട്ടിടത്തിലും ഷെഡ്ഡിലും പ്രവർത്തിച്ചിരുന്ന സ്ക്കളിന് ശ്രീ.കെ.കൃഷ്ണൻ നായർ ഒരേക്കർ സ്ഥലം ദാനമായി നല്കി. പിന്നീട് എച്ച്.എം ആയി വന്ന ശ്രീരാമപ്പണിക്കർസാറിന്റെയും പി.ടി.എയുടെയും ശ്രമഫലമായി 1968 ജൂൺ മുതൽ തന്നെ ഇതൊരു ഹൈസ്ക്കൂൾ ആയി പ്രവർത്തിച്ചു തുടങ്ങി . 1970-71 ൽ ഇതൊരു പരിപൂർണ്ണ ഹൈസ്ക്കൂൾ ആയി.{{PVHSSchoolFrame/Pages}}
വർഷങ്ങൾക്കു മുമ്പ് മുമ്പ് നെടുമങ്ങാട് നിന്നും ചാല കമ്പോളത്തിലേക്ക് തലച്ചുമടായും കാളവണ്ടിയിൽ ആയും സാധനങ്ങൾ കൊണ്ടു പോയിരുന്നവർ പേരൂർക്കട റോഡിലൂടെ പോകുമ്പോൾ ചുങ്കം കൊടുക്കേണ്ടിയിരുന്നു. അത് ഒഴിവാക്കാനായി കച്ചവടക്കാർ വട്ടിയൂർക്കാവ് പ്രദേശത്ത് കൂടിയാണ് സഞ്ചരിച്ചിരുന്നത്.
 
ഇന്ന് പോലീസ് സ്റ്റേഷനും വില്ലേജ് ഓഫീസും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അന്ന് കാവും കുളവും ആയിരുന്നു. അതിനടുത്ത് ഒരു ചുമടുതാങ്ങിയും കാളത്തൊട്ടിയും ഉണ്ടായിരുന്നു. കച്ചവടക്കാർ സാധനങ്ങൾ കൊണ്ടു വരുന്ന വട്ടികൾ ഇവിടെ ഇറക്കിവെച്ച് വിശ്രമിക്കുമായിരുന്നു. അങ്ങനെ വട്ടികൾ ഇറക്കി വെച്ചിരുന്ന കാവാണ് പിൽക്കാലത്ത് വട്ടിയൂർക്കാവ് ആയി മാറിയത്.
 
ഏതാണ്ട് 100 വർഷങ്ങൾക്കു മുമ്പ് മുമ്പ് ഒരു ഗ്രാൻഡ്-ഇൻ-എയ്ഡ് ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ അന്നത്തെ പേര് പുത്തൻ വിളാകം ലോവർ പ്രൈമറി സ്കൂൾ എന്നായിരുന്നു. അതിന്റെ അവസാന മാനേജരും പ്രഥമാധ്യാപകനും അറപ്പുര വീട്ടിൽ ശ്രീ കെ വാസുദേവൻ നായരായിരുന്നു. 1962- ൽ സ്കൂളിനെ ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. പാങ്ങോട് വാർഡ് കൗൺസിലർ ആയിരുന്ന മേലെ കെട്ടിടത്തിൽ ശ്രീ കെ. കൃഷ്ണൻ നായർ സൗജന്യമായി വിട്ടുകൊടുത്ത ഒരേക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ്ഡുകൾ പണിതീർത്തു കൊണ്ട് അതിൽ യു. പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ ഭാസ്കരൻ നാടാരായിരുന്നു. തുടർന്നാണ് ഈ പ്രദേശത്ത് ഒരു ഹൈസ്കൂളിന്റെ ആവശ്യം ജനങ്ങൾക്ക് ബോധ്യമായത്. നിരവധി പേരുടെ ശ്രമഫലമായി അന്നത്തെ നേമം മണ്ഡലം എം.എൽ.എ ആയിരുന്ന ശ്രീ അവണാകുഴി സദാശിവൻ ആവശ്യം നിയമസഭയിൽ ഉന്നയിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ സി. എച്ച്. മുഹമ്മദ് കോയ ഹൈസ്കൂൾ അനുവദിച്ചു.
 
1968-ൽ ഇതിന്റെ ഉദ്ഘാടനം മന്ത്രി തന്നെ നടത്തുകയും 1970-71 മുതൽ ഇത് ഒരു പൂർണ്ണ ഹൈസ്കൂളായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഹൈ സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി മീനാക്ഷിയും ആദ്യ വിദ്യാർത്ഥി അമീർ ഹംസയും ആയിരുന്നു. 1990-91 ഈ സ്ഥാപനത്തെ ഗവൺമെൻറ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ ആക്കി ഉയർത്തി.{{PVHSSchoolFrame/Pages}}

10:28, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വർഷങ്ങൾക്കു മുമ്പ് മുമ്പ് നെടുമങ്ങാട് നിന്നും ചാല കമ്പോളത്തിലേക്ക് തലച്ചുമടായും കാളവണ്ടിയിൽ ആയും സാധനങ്ങൾ കൊണ്ടു പോയിരുന്നവർ പേരൂർക്കട റോഡിലൂടെ പോകുമ്പോൾ ചുങ്കം കൊടുക്കേണ്ടിയിരുന്നു. അത് ഒഴിവാക്കാനായി കച്ചവടക്കാർ വട്ടിയൂർക്കാവ് പ്രദേശത്ത് കൂടിയാണ് സഞ്ചരിച്ചിരുന്നത്.

ഇന്ന് പോലീസ് സ്റ്റേഷനും വില്ലേജ് ഓഫീസും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അന്ന് കാവും കുളവും ആയിരുന്നു. അതിനടുത്ത് ഒരു ചുമടുതാങ്ങിയും കാളത്തൊട്ടിയും ഉണ്ടായിരുന്നു. കച്ചവടക്കാർ സാധനങ്ങൾ കൊണ്ടു വരുന്ന വട്ടികൾ ഇവിടെ ഇറക്കിവെച്ച് വിശ്രമിക്കുമായിരുന്നു. അങ്ങനെ വട്ടികൾ ഇറക്കി വെച്ചിരുന്ന കാവാണ് പിൽക്കാലത്ത് വട്ടിയൂർക്കാവ് ആയി മാറിയത്.

ഏതാണ്ട് 100 വർഷങ്ങൾക്കു മുമ്പ് മുമ്പ് ഒരു ഗ്രാൻഡ്-ഇൻ-എയ്ഡ് ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ അന്നത്തെ പേര് പുത്തൻ വിളാകം ലോവർ പ്രൈമറി സ്കൂൾ എന്നായിരുന്നു. അതിന്റെ അവസാന മാനേജരും പ്രഥമാധ്യാപകനും അറപ്പുര വീട്ടിൽ ശ്രീ കെ വാസുദേവൻ നായരായിരുന്നു. 1962- ൽ സ്കൂളിനെ ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. പാങ്ങോട് വാർഡ് കൗൺസിലർ ആയിരുന്ന മേലെ കെട്ടിടത്തിൽ ശ്രീ കെ. കൃഷ്ണൻ നായർ സൗജന്യമായി വിട്ടുകൊടുത്ത ഒരേക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ്ഡുകൾ പണിതീർത്തു കൊണ്ട് അതിൽ യു. പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ ഭാസ്കരൻ നാടാരായിരുന്നു. തുടർന്നാണ് ഈ പ്രദേശത്ത് ഒരു ഹൈസ്കൂളിന്റെ ആവശ്യം ജനങ്ങൾക്ക് ബോധ്യമായത്. നിരവധി പേരുടെ ശ്രമഫലമായി അന്നത്തെ നേമം മണ്ഡലം എം.എൽ.എ ആയിരുന്ന ശ്രീ അവണാകുഴി സദാശിവൻ ഈ ആവശ്യം നിയമസഭയിൽ ഉന്നയിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ സി. എച്ച്. മുഹമ്മദ് കോയ ഹൈസ്കൂൾ അനുവദിച്ചു.

1968-ൽ ഇതിന്റെ ഉദ്ഘാടനം മന്ത്രി തന്നെ നടത്തുകയും 1970-71 മുതൽ ഇത് ഒരു പൂർണ്ണ ഹൈസ്കൂളായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഹൈ സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി മീനാക്ഷിയും ആദ്യ വിദ്യാർത്ഥി അമീർ ഹംസയും ആയിരുന്നു. 1990-91 ൽ ഈ സ്ഥാപനത്തെ ഗവൺമെൻറ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ ആക്കി ഉയർത്തി.

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം