"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അധിക വായന.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('മൂന്നാം ക്ലാസിൽ അഡ്മിഷൻ നേടിയ പകലൂർ തണ്ടൂർ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/അധിക വായന.. എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അധിക വായന.. എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
14:43, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മൂന്നാം ക്ലാസിൽ അഡ്മിഷൻ നേടിയ പകലൂർ തണ്ടൂർ വിളാകത്തു വീട്ടിൽ ഉലകൻ കൃഷ്ണന്റെ അനന്തിരവൻ കെ രാഘവൻ എന്ന ഒൻപതു വയസുകാരനായിരുന്നു ആദ്യ വിദ്യാർത്ഥി. ഒന്നാം ക്ലാസ്സിൽ ആദ്യം ചേർന്ന വിദ്യാർത്ഥിനി ഭാസ്കരം കുടുംബത്തിൽ എസ്തർ ഭാസ്കരം ആയിരുന്നു . ആകെ നാലു ക്ലാസുകൾ. ഓരോ ഡിവിഷൻ മാത്രം. നാലാം ക്ലാസ് പൂർത്തിയാകുമ്പോൾ കുട്ടികളും രക്ഷകർത്താക്കളും ഒരു പോലെ പകച്ചുനിന്നു... ഇനി എങ്ങോട്ട് ... ? പലരുടെയും വിദ്യാഭ്യാസം അവിടം കൊണ്ട് അവസാനിച്ചു. എന്നാൽ സുമനസുകളായ നാട്ടുകാരുടെയും അധ്യാപകരുടെയും ശ്രമഫലമായി 1961 ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയരുകയും സ്കൂളിന്റെ പേര് ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ പുന്നമൂട് എന്നായി മാറുകയും ചെയ്തു. യു പി സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ നാഗമുത്തു നാടാരായിരുന്നു . അന്ന് സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിച്ചവരാണ് പരേതരായ നീലാംബരൻ, പി ടി എ പ്രസിഡന്റ് ആയിരുന്ന കുട്ടൻപിള്ള, ചെല്ലപ്പൻ പിള്ള തുടങ്ങിയവർ. 1974 ൽ ഇതൊരു പൂർണ്ണ ഹൈസ്കൂൾ ആയി മാറുകയും പേര് ഗവണ്മെന്റ് ഹൈസ്കൂൾ പുന്നമൂട് എന്നായി മാറുകയും ചെയ്തു. ഹൈസ്കൂളിന്റെ പ്രഥമാധ്യാപകൻ എം.രവീന്ദ്രൻ ആയിരുന്നു 1999 -2000 ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂൾ ആയി മാറി. അപ്പോഴത്തെ പ്രധമാധ്യാപകൻ എം. സുരേന്ദ്രൻ ആയിരുന്നു . 2012 ൽ സ്കൂളിന് മാതൃക വിദ്യാലയ പദവി ലഭിക്കുകയും ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ പുന്നമൂട് എന്നായി മാറുകയും ചെയ്തു. 2012 ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു.