"എസ് കെ എം ജെ എച്ച്എസ്എസ് കല്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 137: | വരി 137: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.62096,76.08692| zoom=13}} | |||
{{#multimaps:11. | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
11:03, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ് കെ എം ജെ എച്ച്എസ്എസ് കല്പറ്റ | |
---|---|
വിലാസം | |
കൽപ്പറ്റ കൽപ്പറ്റ നോർത്ത് പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 14 - 06 - 1944 |
വിവരങ്ങൾ | |
ഫോൺ | 04936 202576 |
ഇമെയിൽ | myschoolskmj@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15022 (സമേതം) |
എച്ച് എസ് എസ് കോഡ് | 12020 |
യുഡൈസ് കോഡ് | 32030300102 |
വിക്കിഡാറ്റ | Q64522781 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,കൽപ്പറ്റ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 610 |
പെൺകുട്ടികൾ | 544 |
ആകെ വിദ്യാർത്ഥികൾ | 1154 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | അനിൽകുമാർ എം കെ |
പി.ടി.എ. പ്രസിഡണ്ട് | പി സി നൗഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിനി സതീഷ് |
അവസാനം തിരുത്തിയത് | |
24-01-2022 | Bindumc |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
.. വയനാട്...... ജില്ലയിലെ .... വയനാട്.......... വിദ്യാഭ്യാസ ജില്ലയിൽ .... ...വൈത്തിരി........ ഉപജില്ലയിലെ .... ....കല്പറ്റ നോർത്ത്....... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)
ചരിത്രം
വയനാട് ജില്ലയിലെ ആദ്യത്തെ ഹൈസ്കൂളാണ് എസ്.കെ.എം.ജെ.ഹയർസെക്കൻഡറി സ്കൂൾ.1944ൽ സ്ഥാപിച്ച ഈവിദ്യാലയം പുളിയാർമല ജൈനക്ഷേത്രത്തിന് സമീപം താൽക്കാലികമായി നിർമ്മിച്ച കെട്ടിടത്തിലാണ് ആരംഭിച്ചത്.1948 ലാണ് ഇന്നത്തെ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
തികച്ചും സാമൂഹിക സേവനം മാത്രം ലക്ഷ്യം വെച്ചാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി മറ്റു ജില്ലകളെ ആശ്രയിക്കേണ്ടിയിരുന്നതിനാൽ ആ സ്വപ്നം മാറ്റിവെക്കേണ്ടി വന്ന വയനാടൻജനതയ്ക്ക് ഏറെ ആശ്വാസമായിരുന്നു എസ്.കെ.എം.ജെ.ഹൈസ്കൂൾ.ശ്രി,എം.കെ.ജിനചന്ദ്രൻ എന്ന മനുഷ്യസ്നേഹിയുടെ നിരന്തരമായ ശ്രമഫലമായാണ് ഈ വിദ്യാലയം നിലവിൽ വന്നത്. തുടക്കത്തിൽ 84 വിദ്യാർഥികളും 4 അധ്യാപകരുമാണ് ഇവിടെ തുടക്കത്തിൽ ഉണ്ടായിരുന്നത്.വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നവരായിരുന്നതുകൊണ്ട് ചില വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ചെയ്തുകൊടുത്തിരുന്നു.ആൺകുട്ടികൾക്കുള്ള ഹോസ്റ്റൽ സ്കൂളിനോടുചേർന്നും.
പെൺകുട്ടികുട്ടികൾക്കായി കന്യാഗുരുകുലമെന്ന പേരിൽ പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റൽ അമ്പത് മീറ്റർ അകലെയായും സ്ഥാപിച്ചു.1948ലാണ്ഈ വിദ്യാലയത്തിലെ
കുട്ടികൾ ആദ്യമായി എസ് എസ് എൽ സി പരീക്ഷ എഴുതിയത്.അന്ന് പരീക്ഷാകേന്ദ്രം കോഴിക്കോടായിരുന്നു.2000 ആഗസ്റ്റ് മാസത്തിൽ മൂന്ന് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി ഈ വിദ്യാലയത്തിൽ ആരംഭിച്ചു. ബാലൻ മാസ്റ്റർ ആദ്യ പ്രിസിപ്പലായി ചുമതലയേറ്റു. 24-11-2001 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. എ.കെ. ആന്റണി ഹയർസെക്കണ്ടറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇപോൾ 17 അധ്യാപകരും 2 ലാബ് അസിസ്റ്റന്റ്മാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
വയനാട് കലക്ട്രേറ്റിന് സമീപം എൻ. എച്ച്. 212ന് അരികിലാണ് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. 25 ഏക്കർ ഭൂമിയിൽ 3കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.2ലൈബ്രറികളും 3കബ്യൂട്ടർ ലാബുകളും 2സയൻസ് ലാബുകളും എസ്.കെ.എം.ജെ.സ്കൂളിന് സ്വന്തമായുണ്ട്.ഇത് കൂടാതെ ഹയർസെക്കന്ററി വിഭാഗത്തിൽ 8ഉം ഹൈ സ്കൂൾ വിഭാഗത്തിൽ 16ഉം യു.പി. വിഭാഗത്തിൽ11ഉം ക്ലാസ് മുറീകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാസാഹിത്യവേദി
- മാത്തമാറ്റിക്സ് ക്ലബ്
- മലയാളം ക്ലബ്
- പരിസ്ഥിതി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഇക്കോക്ലബ്
- സോഷ്യൽ ക്ലബ്
- സയൻസ് ക്ലബ്
- റോഡ് സുരക്ഷാ ക്ലബ്
- വായനാ കളരി
- ഐ.ടി ക്ലബ്
- സ്കൂൾ ലൈബ്രറി
- നേർക്കാഴ്ച
മാനേജ്മെന്റ്
1949ൽശ്രീ.എംകെ.ജിനചന്ദ്രൻഎസ്.കെ.എം.ജെ.ഹൈസ്കൂളിന്റെ ഇപ്പോഴത്തെ കെട്ടിടം നിർമ്മിച്ചു.പ്രസ്തുത കെട്ടിടത്തിൻറെ ശിലാസ്ഥാപനം അന്നത്തെ മദിരാശി മന്ത്രി ശ്രീ.കെ.മാധവമേനോൻ നിർവഹിച്ചു.ഇതിന്റെ ഉദ്ഘാടനം അന്നത്തെ ലോകസഭാ സ്പീക്കർ ശ്രീ.ജി വി.മാവ് ലങ്കർ നിർവഹിച്ചു. സ്ഥാപക മാനേജരുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ശ്രീ. എം.കെ.കൃഷ്ണ മോഹൻ സ്കൂളിന്റെ ഭരണച്ചുമതല ഏറ്റെടുത്തു.ശ്രി.കൃഷ്ണമോഹന്റെ അകാലവിയോഗത്തെ തുടർന്ന് ശ്രി.എം.ജെ.വിജയപത്മൻ സ്കൂളിന്റെ സാരഥ്യം എറ്റെടുത്തു.എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നു പൊതുവെ നടമാടുന്ന അഴിമ തികൾ ഒന്നുംതന്നെ തൊട്ടുതീണ്ടിയിട്ടില്ലാത്ത അപുർവം സ്ഥാപനങ്ങളീൽ ഒന്നാണ് എസ്.കെ.എം.ജെ. ഇന്ത്യൻ ഭരണഘടനാനിർമ്മാണസഭയിലെയും രണ്ടാം ലോകസഭയിലെയും അംഗമെന്ന നിലയിൽ ശ്രീ.എം.കെ ജിനചന്ദ്രൻ ഇന്ത്യൻ ജനാധിപത്യത്തിന് നൽകിയ സേവനങ്ങൾ നിസ്തുലമാണ്.ജനാധിപത്യ മൂല്യങ്ങളിലധിഷ്ഠിതമായ ഒരു ജീവിതവീക്ഷണം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ആത്മാർത്ഥതയും അർപ്പണമനോഭാവവും യുവതലമുറയ്ക്ക് മാർഗദർശകമായിത്തീരുക എന്ന ലക്ഷ്യംവെച്ച് ചന്ദ്രപ്രഭാചാരിറ്റബിൾ ട്രസ്റ്റിൻറെ സഹായത്തോടെ,എസ്.കെ എം ജെ.ഹയർസെക്കന്ററി ഏർപ്പെടുത്തിയ അവാർഡാണ് എം കെ ജിനചന്ദ്രൻ സ്മാരക അവാർഡ്.ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തപ്പെടുന്ന ജനാധിപത്യവുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള ഉപന്യാസരചന യ്ക്കാണ് അവാർഡ് നല്കപ്പെടുന്നത്.
മുൻ സാരഥികൾ
.- സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പി.എച്ച് .രാമഅയ്യര്‍, എം,കെ.അപ്പുണ്ണി മേനോൻ,ഇ.എസ്.ഗോപാലകൃഷ്ണ അയ്യനർ, എം.നാരായണ ൻ നമ്പ്യാർ, എം.എ.ശിവരാമ കൃഷ്ണൻ, പി.കെ.വെങ്കിടേശ്വരൻ, എ.ഗോപാലകൃഷ്ണൻ, പി.നാരായണൻ നമ്പ്യാർ, എം.ഡി.ഗോപാലകൃഷ്ണൻ, പി.ഒ.ശ്രീധരൻ നമ്പ്യാർ, എം.ഡി.അഭിനന്ദനകുമാർ, ബാലൻ കൂറാറ, ടി.പി.സതീദേവി, പി.പി.സൗദാമിനി,പി.വി.ശ്രീനിവാസൻ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എം പി.വീരേന്ദ്രകുമാർ
- ശ്രേയാംസ് കുമാർ
- കൽപ്പറ്റ നാരായണന്
- ബ്രിഗേഡിയർ നടരാജൻ
- പൊന്നങ്കോട് ഗോപാലകൃഷ്ണൻ
- അബുസലിം
- ജൈനേന്ദ്ര കൽപ്പറ്റ
- പി.എ.മുഹമ്മദ്
വഴികാട്ടി
{{#multimaps:11.62096,76.08692| zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15022
- 1944ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ