"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കൊല്ലം ജില്ലയിലെ കൊട്ടിയം ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നിത്യ സഹായ മാതാ ഗേൾസ് ഹൈസ്കൂൾ'''.  FIH സന്യാസിനി സമൂഹത്തിന്റെ ഭാഗമായ പി. എസ്. കോൺവെന്റിലെ സിസ്റ്റെർസിന്റെ ശ്രമഫലമായി 1972-ൽ  സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്.
കൊല്ലം ജില്ലയിലെ കൊട്ടിയം ജംഗ്ഷനു അടുത്തായി സ്ഥിതി ചെയ്യുന്ന പെൺകുട്ടികൾക്കായി ഉള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''നിത്യ സഹായ മാതാ ഗേൾസ് ഹൈസ്കൂൾ'''.  FIH സന്യാസിനി സമൂഹത്തിന്റെ ഭാഗമായ പി. എസ്. കോൺവെന്റിലെ സിസ്റ്റെർസിന്റെ ശ്രമഫലമായി 1972-ൽ  സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്.
<br />
<br />
----  
----  

10:48, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം
വിലാസം
കൊട്ടിയം

കൊട്ടിയംപി.ഒ,
കൊട്ടിയം
,
691571
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1972
വിവരങ്ങൾ
ഫോൺ04742530019
ഇമെയിൽ41087klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41087 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന ഡേവിഡ്
അവസാനം തിരുത്തിയത്
10-01-2022NSMGHS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊല്ലം ജില്ലയിലെ കൊട്ടിയം ജംഗ്ഷനു അടുത്തായി സ്ഥിതി ചെയ്യുന്ന പെൺകുട്ടികൾക്കായി ഉള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നിത്യ സഹായ മാതാ ഗേൾസ് ഹൈസ്കൂൾ. FIH സന്യാസിനി സമൂഹത്തിന്റെ ഭാഗമായ പി. എസ്. കോൺവെന്റിലെ സിസ്റ്റെർസിന്റെ ശ്രമഫലമായി 1972-ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്.



http://nsmghs.110mb.com

ചരിത്രം

കൊട്ടിയം ജംഗ്ഷനു തെക്കു പ്രശാന്തസുന്ദരമായ ഒരു വളപ്പിലാണ്‌ നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1972-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾ മാത്രമാണ്‌ വിദ്യ അഭ്യസിക്കുന്നത്.കൊട്ടിയം പി.എസ്. കോൺവെന്റിലെ സിസ്റ്റേർസിന്റെ പരിശ്രമത്തിന്റെ ഫലമായാണ്‌ ഈ വിദ്യാലയം രൂപം കൊണ്ടത്. ഈ സ്കൂൾ കൊല്ലം രൂപതാ മാനേജ്മെന്റിന്റെ കീഴിലാണ്‌ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് ആയ സിസ്റ്റർ ഐറിൻ മേരിയുടെ നേതൃത്വത്തിൽ വളരെ വേഗത്തിൽ ഉന്നത പഠന നിലവാരത്തിലേക്ക് ഉയർന്ന ഈ സ്ഥാപനം തുടർന്ന് കഴിവുറ്റ 5 ഹെഡ്മിസ്ട്രസ്സ്മാരുടെ ഭരണസാരഥ്യത്തിൽ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവു തെളിയിച്ച് കൊല്ലം ജില്ലയിലെ ഒന്നാം നിര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ‍ തുടരുന്നു. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള 1997- ലെ സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ സിസ്റ്റർ ബിയാമ്മ (ഫസഫിക് മേരി), 2003-04 അദ്ധ്യായന വർഷത്തിൽ S.S.L.C യ്ക്ക് റാങ്ക് നേടിയ സ്മൃതി മോഹൻ, കായിക രംഗത്ത് മികവു തെളിയിച്ച് ഇന്ത്യൻ അത്ല്റ്റിക് ടീമിൽ സ്ഥാനം നേടിയ പി.കെ പ്രീയ തുടങ്ങിയവർ ഈ സ്കൂളിന്റെ യശ്ശസ്സ് ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചവരാണ്‌.കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിലായി അദ്ധ്യായനം നടക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും U.P കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഡിജിറ്റൽ സി.ഡി. ലൈബ്രറി, L.C.D പ്രൊജക്റ്റർ, എഡ്യൂസാറ്റ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

ലാറ്റിൻ കാത്തലിക് കൊല്ലം രൂപത മാനേജ്മെന്റാണ്‌ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 58 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൊല്ലം ബിഷപ്പ് മോസ്റ്റ് റെവ. ഡോ. സ്റ്റാൻലി റോമൻ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. രൂപത എഡ്യുക്കേഷൻ ബോർഡ്

ജനറൽ കറസ്പോൺഡണ്ട് : മി. ആൻസോ കാബട്ട്.
സെക്രട്ടറി  : റവ. സിസ്റ്റർ ഗിൽബർട്ട്മേരി
മെംബേർസ് : അഡ്വ. ഫ്രാൻസി ജോൺ, ഡോ. ജോൺസൺ പയസ്, ശ്രീമതി. റീത്താ മാനുവേൽ

ഈ സ്കൂളിന്റെ ഹെഡ്മിട്രസ് : ബീന ഡേവിഡ് ,ലോക്കൽ മാനേജർ : കൊട്ടിയം ഇടവക വികാരിയച്ചൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
റവ. സിസ്റ്റർ ഐറിൻ മേരി, ശ്രീമതി ക്ലാര ലോപ്പസ്, റവ. സിസ്റ്റർ ഫസഫിക് മേരി, റവ. സിസ്റ്റർ അമല മേരി, ശ്രീമതി വിജയമ്മ. ജെ, ശ്രീമതി സൂസമ്മ.വി, ശ്രീമതി ഡയനീഷ എം റജിസ് ,സ്സിസ്റ്റർ ബേബി മാർഗരറ്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇന്ത്യൻ അതലറ്റ് പി.കെ പ്രീയ

വഴികാട്ടി

{{#multimaps: 8.8654497,76.6526499 width=600px | zoom=16 }}