"സി എം ജി എച്ച് എസ് എസ് കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=224
|പെൺകുട്ടികളുടെ എണ്ണം 1-10=224
|വിദ്യാർത്ഥികളുടെ എണ്ണം 1-10=825
|വിദ്യാർത്ഥികളുടെ എണ്ണം 1-10=825
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=123
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=123
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=825
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=825
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=33
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

19:21, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി എം ജി എച്ച് എസ് എസ് കുറ്റൂർ
വിലാസം
കുറ്റൂർ

കുറ്റൂർ
,
കുറ്റൂർ പി.ഒ.
,
680013
,
തൃശ്ശൂർ ജില്ല
സ്ഥാപിതം05 - 06 - 1942
വിവരങ്ങൾ
ഫോൺ0487 2304859
ഇമെയിൽcmghss@gmail.cm
കോഡുകൾ
സ്കൂൾ കോഡ്22015 (സമേതം)
എച്ച് എസ് എസ് കോഡ്08124
യുഡൈസ് കോഡ്32071210901
വിക്കിഡാറ്റQ64091509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംകോലഴി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ373
പെൺകുട്ടികൾ224
ആകെ വിദ്യാർത്ഥികൾ825
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ105
പെൺകുട്ടികൾ123
ആകെ വിദ്യാർത്ഥികൾ825
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ825
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇ കെ ഗീത
പ്രധാന അദ്ധ്യാപികരേഖ രവീന്ദ്രൻ സി
പി.ടി.എ. പ്രസിഡണ്ട്പ്രശാന്ത് ഡി ചിറ്റിലപ്പിള്ളി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു സി കെ
അവസാനം തിരുത്തിയത്
09-01-202222015
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

SCHOOL EMBLEM
CLEARING DOUBTS WITH GREAT SCIENTISTS

ഇന്നത്തെ വിദ്യാലയങ്ങൾ പണ്ടത്തേതിൽ നിന്നും ഏറെ മാറിയിരിക്കുന്നു. സ്ലേറ്റ‌ും കല്ല‌ുപെൻസില‌ും മ‍ഷിത്തണ്ട‌ുമായി പോയിര‌ുന്ന ക‌ുട്ടിക‌ൂട്ടങ്ങള‌ും മാറി. കഥ പറഞ്ഞും കളിപറഞ്ഞ‌ും കടലകൊറിച്ച‌ും തുമ്പിയെപിടിച്ച‌ും ആർത്ത‌ുല്ലസിച്ച ബാല്യങ്ങള‌ും മാറി. പകരം മൊബൈല‌ും റ്റാബ‌ും ക‌ൂട്ട‌ുകാരായെത്തി.

ഗമന വഴികാട്ടി

   22015
   0
   0
   സംവാദത്താൾ
   ക്രമീകരണങ്ങൾ
   ശ്രദ്ധിക്കുന്നവ
   സംഭാവനകൾ
   ലോഗൗട്ട്
   വർഗ്ഗം

നേർക്കാ‍ഴ്ച

   സംവാദം
   വായിക്കുക
   തിരുത്തുക
   വിഷയം ചേർക്കുക
   നാൾവഴി കാണുക
   മാറ്റങ്ങൾ ശ്രദ്ധിക്കുക

കൂടുതൽ

Republic day message
SPC CADETS
കുറ്റൂർ സ്‍കൂളിലെ പത്ത് ബി യിലെ ഓണപൂക്കളം

22015-tsr-dp-2019-2.png 22015-tsr-dp-2019-3.png

ചരിത്രം

തൃശ്ശൂർ ടൗണിൽ നിന്ന് ഏകദേശം അഞ്ച് കി.മീറ്റർ വടക്കുമാറി കോലഴി പഞ്ചായത്തിൽ, കുറ്റൂർ ഗ്രാമത്തിലാണ് ഗവ. ചന്ദ്രാ മെമ്മോറിയൽ ഹയര് സെക്കന്ഡറി സ്ക്കൂൾ പ്രവർത്തിക്കുന്നത്. കുറ്റൂരിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാർത്ഥികൾ അറുപതോളം വർഷമായി ആശ്രയിക്കുന്നതാണു ഈ സരസ്വതീക്ഷേത്രം. 1942-ൽ വെറും 8 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 900-ഓളം വിദ്യാർത്ഥികളും അറുപതോളം അദ്ധ്യാപകരുമായി വളരെ നല്ല നിലയിൽ പ്രവർത്തിച്ച് പോരുന്നു. കുറ്റൂർ സെന്ററിൽ ഒരു വാടകക്കെട്ടിടത്തിൽ L.S.S കുറ്റൂർ എന്ന പേരിൽ ഫസ്റ്റ് ഫോറം മാത്രമായി ആരംഭിച്ച സ്ക്കൂളാണ് ഇന്ന് വളർന്ന് കുറ്റൂർ ഗവ. ഹയർ സെക്കന്ഠറി സ്ക്കൂൾ ആയി മാറിയിരിക്കുന്നത്.

കുറ്റൂര് ചന്ദ്രാ മെമ്മോറിയൽ ഗവ. ഹയർ സെക്കന്ഡറി സ്ക്കൂളിന്റെ സ്ഥാപകൻ ശ്രീമാൻ കരിമ്പറ്റ കൊച്ചുണ്ണിമേനോനാണ് 1932-ൽ സർക്കാർ

HARITHA VIDYALAYAM

</gallery>

ഉദ്യോഗത്തിൽ നിന്നും വിരമിച്ച കൊച്ചുണ്ണിമേനോൻ ചാമക്കാട് വന്ന് താമസം തുടങ്ങി.  ഈ പ്രദേശത്ത് ചാമകൃഷി ചെയ്തിരുന്നതുകൊണ്ട് ഇവിടം ചാമക്കാട് എന്ന് അറിയപ്പെട്ടു.കൊച്ചുണ്ണിമേനോനും കുടുംബത്തിനും അന്ന് തൃശ്ശൂർക്ക് പോകാൻ കാളവണ്ടി ഉണ്ടായിരുന്നു.  തൃശ്ശൂർക്കുള്ള കാളവണ്ടിയാത്രകൾക്കിടെ, കുറ്റൂർ, കൊട്ടേക്കാട് ഭാഗങ്ങളിൽ നിന്നും കുട്ടികൾ മഴ നനഞ്ഞ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് പോകുന്ന കാഴ്ച ആ മഹാനുഭാവന്റെ മനസ്സലിയിച്ചു.  അങ്ങനെയാണ് ആ നല്ല മനസ്സിൽ സ്വന്തമായൊരു സ്ക്കൂൾ തുടങ്ങുന്നതിന്റെ ആശയം ഉദിച്ചത്.

1942 ജൂണിൽ ലോവർ സെക്കന്ഡറി സ്ക്കൂൾ കുറ്റൂർ എന്ന പേരിൽ ഒരു വിദ്യാലയം സ്വന്തം ഉത്തരവാദിത്വത്തിൽ നടത്താൻ സർക്കാർ അനുവാദം നല്കി. അതിനെത്തുടർന്ന് കുറ്റുർ പ്രൈമറി സ്ക്കൂൾ കവലക്കടുത്ത് ഒരു വാടകക്കെട്ടിടത്തിൽ L.S.S. കുറ്റൂർ എന്ന പേരിൽ ഫസ്റ്റ് ഫോറം (ഇന്നത്തെ അഞ്ചാം ക്സാസ്സ് ) ആരംഭിച്ചു. അതാണ് ഇന്നത്തെ ഗവ. ചന്ദ്രാ മെമ്മോറിയൽ ഹയർ സെക്കന്ഡറി സ്ക്കൂൾ ആയിത്തീർന്നത്.

ഒമ്പത് വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപതകരുമായാണ് തുടക്കം. ബി എ ബിരുദധാരികളായ ശ്രീ വി.വി.ജേക്കബ്, പി.വി ശങ്കരവാരിയർ എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകർ. സ്ക്കൂളിനുവേണ്ടി തന്റെ താമസസ്ഥലത്തിന്റെ തെക്കുകിഴക്കെ മൂലയിൽ ഒരു ഏക്കർ ഇരുപത്തൊന്നു സെന്റ് സ്ഥലം കൊച്ചുണ്ണിമേനോൻ വാങ്ങി. ആറ് ക്ലാസ്സ് മുറികൾക്കായി താത്‍ക്കാലിക ഷെഡ്ഡുകൾ പണിതീർത്തു. അങ്ങനെ എട്ടുമാസത്തിനുള്ളിൽ സ്വന്തസ്ഥലത്തേക്ക് സ്ക്കൂൾ മാററി. 1943 ജൂൺ മാസത്തിൽ പ്രൈമറി, ഫസ്റ്റ് ഫോറം, സെക്കന്ഡ് ഫോറം എന്നിവ ആരംഭിച്ച് L.S.S പൂര്ത്തിയാക്കി. പ്രഥമ അധ്യാപകനായെത്തിയ ജേക്കബ് മാസ്റ്റർ സർക്കാർ ഉദ്യോഗം കിട്ടിപ്പോയപ്പോൾ ആ ഒഴിവിലേക്ക് ശ്രീ കെ രാഘവമേനോനെ ഹെഡ് മാസ്റ്റരായി നിയമിച്ചു. നാട്ടുകാരായ ജോസ് ഇമ്മട്ടി (മലയാളം), ടി പി ലൂവിസ്, എം ജാനകിയമ്മ എന്നിവരെ അധ്യാപകരായി നിയമിച്ചു. ഇവരുടെ കൂട്ടായ പ്രവർത്തനം അന്ന് കുറ്റൂർ സ്കൂളിനു നൂറു ശതമാനം വിജയം നേടിക്കൊടുത്തു. തേർഡ് ഫോറത്തിൽ അക്കാലത്ത് സർക്കാർ പരീക്ഷയാണ് നടത്തിയിരുന്നത്. ആദ്യത്തെ സർക്കാർ പരീക്ഷയിൽ തന്നെ നൂറു ശതമാനം വിജയം നേടിയ പൈതൃകം ഈ വിദ്യാലയത്തിനുണ്ടെന്ന് അഭിമാനിക്കാം.

ലോവർ സെക്കന്ഡറി സ്കൂൾ മാത്രമായിത്തുടർന്നാൽ സമീപപ്രദേശങ്ങളിലെ യുവതലമുറയുടെ വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റാനാവില്ലെന്ന് മനസ്സിലാക്കി, ഹൈസ്ക്കൂൾ തുടങ്ങാനുള്ള ശ്രമം മേനോൻ ആരംഭിച്ചു. അദ്ദേഹത്തിന്റെ ശ്രമം അവസാനം പൂവണിഞ്ഞു. 1946-ൽഇത് ഒരു ഹൈസ്ക്കൂളായി മാറി. പ്രായാധിക്യം മൂലം സ്ക്കൂൾ നടത്താൻ ബുദ്ധിമുട്ടുതോന്നിയ മേനോൻ വിദ്യാലയം സർക്കാരിന് നല്കാൻ തീരുമാനിച്ചു. കൊച്ചുണ്ണിമേനോന് ശാരദ, ചന്ദ്രമതി എന്നീ രണ്ടു പെണ്മക്കളും നാലു ആണ്മക്കളും ഉണ്ടായിരുന്നു. അതിൽ ചന്ദ്രമതി 31-മത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞിരുന്നു. അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയപുത്രിയുടെ ഓർമ്മക്ക് സ്ക്കൂളിന് ചന്ദ്രാ മെമ്മോറിയൽ എന്ന പേര് നല്കണമെന്ന വ്യവസ്ഥ മാത്രം മുന്നോട്ടുവച്ച് ഈ സ്ക്കൂൾ സർക്കാരിന് ഏല്പിച്ചു. ചന്ദ്രാ മെമ്മോറിയൽ ഗവ. ഹയർ സെക്കന്ഡറി സ്ക്കൂളിന്റെ ജനനം അങ്ങനെയായിരുന്നു.

2004 ഫെബ്രുവരി 12ന് ബഹുമാനപ്പെട്ട എം പി ജോസ് , ബഹു. സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ച മനോഹരമായ കെട്ടിടത്തിൽ പ്ളസ് വൺ ക്ലാസ്സുകൾ ആരംഭിച്ചു.

2019-20 അധ്യയനവർഷത്തിൽ എത്തി നില്ക്കുന്ന കുറ്റൂർ സ്ക്കൂളിന്റെ അവസ്ഥ വളരെ ശോഭനമാണ്. പല സർക്കാർ വിദ്യാലയങ്ങളും നിലനില്പിനു വേണ്ടി കിതച്ചുനില്ക്കുമ്പോൾ, ഈ ഗവൺമെന്റ് സ്ക്കൂൾ വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഹൈടെക്ക് ക്ലാസ്സ്റൂമുകൾ പഠനം സാങ്കേതികമായി വളരെ ഉയർന്നതായിരിക്കുന്നു. ഈ വർഷം ഉദ്ഘാടനം ചെയ്യപ്പെട്ട പ്രൈമറി കെട്ടിടം സ്ക്കൂളിന്റെ മുഖച്ഛായയിൽ വലിയ മാറ്റം വരുത്തിയിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.ഇവ കൂടാതെ ലൈബ്രറി, ലാബറട്ടറി, എൽ സി ഡി റും എന്നിവയും കംപ്യൂട്ടർ ലാബുകളുമുണ്ട്. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ അടുക്കളയിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നു. കിണർ, മോട്ടോർ, ടാങ്കുകൾ, പൈപ്പുകൾ എന്നിവ ഉള്ളതുകൊണ്ട് ജലാവശ്യങ്ങൾ സുഗമമായി നടക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

2018-2019 വർഷം ആരംഭിക്കുമ്പോൾ കുറ്റൂർ സ്ക്കൂളിന്റെ സ്ഥാനം തൃശ്ശൂരിലെ ഗവൺമെന്റ് സ്ക്കൂളുകൾക്കിടക്ക് ശ്രദ്ധേയമാണ്. എസ് പി സീ, സീ‍ഡ് പ്രവർത്തനങ്ങളിലൂടെയും കലാ കായിക പ്രവർത്തനങ്ങളിലൂടെയും മാത്രമല്ല അക്കാഡമിൿ നിലവാരത്തിലും സ്ക്കൂൾ മുൻപന്തിയിലാണ്. അതിനുവേണ്ടി വളരെയേറെ പ്രവർത്തനങ്ങളിലൂടെയാണ് സ്ക്കൂൾ കടന്നുപോകുന്നത്.

സായന്ധനം

പാഠ്യേതര പ്രവർത്തനങ്ങൾ

സി എം ജി എച്ച് എസ് എസ് കുറ്റൂർ

</gallery> </gallery>

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കൗമാരപ്രായക്കാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ടീൻസ് ക്ലബ്ബ്.
  • ഫിലിം ക്ലബ്ബ് പ്രവർത്തനം :സംസ്ഥാനതലത്തിൽ ഏഴ് അവാർഡുകൾ നേടിയ ലൂസേഴ്സ് ഫൈനൽ എന്ന ഫിലിം
  • സാമ്പത്തികമായി അവശത അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്ന സ്നേഹനിധി
  • മികച്ച തരത്തിൽ സീഡ് പ്രവർത്തനം
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് പ്രവർത്തനം
  • എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് എഴുപത്തഞ്ചിന പരിപാടികൾ
  • എന്റെ സ്ക്കൂളിന് എന്റെ വക തണൽ പദ്ധതി
  • മികച്ച ഹരിത ക്ലബ്ബ്
  • മഴവില്ല് ക്രിയേറ്റീവ് ഗ്രൂപ്പ്
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
  • ശ്രദ്ധ
  • നവപ്രഭ
  • ഗണിതക്ലാസ്സുകൾ
  • ഹലോ ഇംഗ്ലീഷ്
  • മീഠി ഹിന്ദി
HM CMGHSS

മാനേജ്മെന്റ്

കുറ്റുർ ചന്ദ്രാ മെമ്മോറിയൽ ഗവ. ഹയർ സെക്കന്ഡറി സ്കൂളിന്റെ സ്ഥാപകൻ ശ്രീമാൻ കരിംപറ്റ കൊച്ചുണ്ണിമേനോനാണ്. 1932-ൽ സർക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിച്ച കൊച്ചുണ്ണിമേനോൻ ചാമക്കാട് താമസം തുടങ്ങി. ഇവിടെ നിന്നും തൃശ്ശൂർ വരെ നടന്ന് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് പോയിക്കൊണ്ടിരുന്ന കുട്ടികളുടെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ അദ്ദേഹം ഇവിടെ ഒരു സ്കൂൾ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് ഗവണ്മെന്റിന് സ്ക്കൂൾ കൈമാറാൻ തീരുമാനിച്ചപ്പോൾ, തന്റെ അകാലത്തിൽ മരിച്ചുപോയ മകളുടെ പേര് സ്ക്കൂളിന് നിലനിർത്തണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടു വച്ചത്. അത് പ്രകാരം സ്കൂളിന്റെ പേർ ചന്ദ്ര മെമ്മോറിയൽ എന്ന് നില നിർത്തപ്പെട്ടിരിക്കുന്നു.

മുൻ സാരഥികൾ, സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1942 - 51 ജേക്കബ് മാസ്റ്റർ
1951 - 55 രാഘവമേനോൻ
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 ഇ.ഐ.ജോര്ജജ്
1983 - 87 കെ.എം. എബ്രഹാം
1987 - 88 കെ. ശാരദ
1995 - 2000 കെ. കെ. സീത
2001 - 02 റൂക്കിയാബീ
2002 - 05 കെ. രജിനി
2005 - 06 ടി.വി.വിജയകുമാരി
2006 - 07 പി കെ.സരോജിനി
2008 - 09 കെ. ഉ​ഷ
2009-10 എൻ വി ശോഭന
2011 - 12 വിലാസിനി
2012 - 13 ഇന്ദിര രാജഗോപാൽ
2013-15 നിർമ്മല പി.ആർ
2013 - 14 കെജെ മേഴ്സി
2015 - ലളിത കെ
2016 - 17 പ്രതീഷ് പിഡി
2017-2020 വി.സി. മുരളീധരൻ
2020-21 രേഖാരവീന്ദ്രൻ

‌‌‌‌‌‌‌‌‌‌‌


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ, പൂർവ്വകാല അദ്ധ്യാപകർ

വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രദ്ധേയരായ ധാരാളം വ്യക്തികളും ഈ സ്കൂളിന്റെ സംഭാവനയായി ഉണ്ട്. കുറ്റൂരിന് എന്നും അഭിമാനമായ കേരള നിയമസഭാ സ്പീക്കർ ആയിരുന്ന തൃശ്ശൂർ എം.എൽ.എ ശ്രീ തേറമ്പിൽ രാമകൃഷ്ണൻ ഈ വിദ്യാലയത്തിലെ ഒരു പൂർവവിദ്യാർത്ഥിയാണ്. മേനാച്ചേരി ദേവസ്സിയുടെ എല്ലാ മക്കളും പഠിച്ചത് ഈ വിദ്യാലയത്തിലാണ്. അവരിൽ അഞ്ചുപേർ ഇപ്പോൾ അമേരിക്കയിൽ ഉന്നതഉദ്യോഗം വഹിക്കുന്നു. ഡോ. സണ്ണി നീലങ്കാവിൽ ഇംഗ്ലണ്ട്, ഡോ.ജോസഫ് കോളങ്ങാടൻ, ഡോ. കെആർ ആന്റണി (അന്താരാഷ്ട്ര ശിശുക്ഷേമനിധി), ഡോ. ഫ്രാൻസിസ് നീലങ്കാവിൽ (പ്രൊ. ട്രിനിറ്റി കോളേജ് ഡബ്ളിൻ, അയർലാൻഡ്), ഡോ. കെ ആർ രാമൻ നമ്പൂതിരി, ഡോ.പിജി സാവിത്രി (ഓഷ്യാനോഗ്രാഫി ശാസ്ത്രജ്ഞ അമേരിക്ക) തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ ഓർമ്മ ലോകത്താകമാനം നിലനിർത്തുന്നു. പ്രഗത്ഭരും പ്രശസ്തരുമായ ധാരാളം അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തിട്ടുണ്ട്.അവരിൽ കേരളക്കര എന്നും ഓർക്കുന്ന വൈലോപ്പിള്ളി ശ്രീധരമേനോനും ഉൾപ്പെടുന്നു. വൈലോപ്പിള്ളിശ്രീധരമേനോനുമായി സൗഹൃദം പങ്കിട്ട ഈ വിദ്യാലയത്തിലെ അരുമശിഷ്യരാണ് ആട്ടോരിൽ നിന്നുംവന്നിരുന്ന വിക്രമൻ ഇളയത്, ജ്യേഷ്ഠൻ രാമൻ ഇളയത് , പി.ഐ രാഘവന്മാസ്റ്റർ, കൊളമ്പ്രൻ ഫ്രാന്സിസ് മാസ്റ്റർ , വർഗ്ഗീസ് മേനാച്ചേരി തുടങ്ങിയവർ. വൈലോപ്പിള്ളി ഈ വിദ്യാലയത്തിലെ നാച്ച്വറൽ സയൻസ് അദ്ധ്യാപകനായിരുന്നു. കവിയുടെ ക്ലാസ്സിൽ എത്ര തവണ ഇരുന്നാലും മതിയാവില്ല. ഇവിടെയുള്ള ക്വാർട്ടേഴ്സിലായിരുന്നു കവി താമസിച്ചിരുന്നത്. സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുകയായിരുന്നു. വൈകുന്നേരമായാൽ ശിഷ്യരോടൊത്ത് നടക്കാനിറങ്ങും. ഈ നല്ല ഗ്രാമത്തിലെ നെല്പാടങ്ങളും, മാവിൻ തോപ്പുകളുമാണോ 'കന്നിക്കൊയത്ത്, മകരക്കൊയത്ത്' എന്നീ കവിതകൾ എഴുതാൻ കവിയെ പ്രേരിപ്പിച്ചത്!

വഴികാട്ടി

{{#multimaps:10.563011/76.188429 zoom-18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • റോഡിൽ സ്ഥിതിചെയ്യുന്നു.
  • 10 കി.മി. അകലം