"ബി എസ് യു പി എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 61: വരി 61:


== ആമുഖം ==
== ആമുഖം ==
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി  ഉപജില്ലയിലെ കാലടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബ്രഹ്മാനന്ദോദയം സംസ്‌കൃതം അപ്പർ പ്രൈമറി സ്കൂൾ..
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി  ഉപജില്ലയിലെ കാലടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബ്രഹ്മാനന്ദോദയം സംസ്‌കൃതം അപ്പർ പ്രൈമറി സ്കൂൾ.


== ചരിത്രം ==
== ചരിത്രം ==

13:51, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി എസ് യു പി എസ് കാലടി
വിലാസം
കാലടി

ബി. എസ്. യു. പി. എസ് കാലടി
,
കാലടി പി.ഒ.
,
683574
,
എറണാകുളം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0484 2460601
ഇമെയിൽbsupskalady@gmail.com
കോഡുകൾ
സ്കൂൾ കോഡ്25463 (സമേതം)
യുഡൈസ് കോഡ്32080201003
വിക്കിഡാറ്റQ99507822
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകാലടി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ251
പെൺകുട്ടികൾ185
ആകെ വിദ്യാർത്ഥികൾ436
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎസ്. മിനി
പി.ടി.എ. പ്രസിഡണ്ട്ലെനീഷ്. എം. വി
എം.പി.ടി.എ. പ്രസിഡണ്ട്ഉമ സംഗീത്
അവസാനം തിരുത്തിയത്
07-01-2022BSUPS25463


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി  ഉപജില്ലയിലെ കാലടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബ്രഹ്മാനന്ദോദയം സംസ്‌കൃതം അപ്പർ പ്രൈമറി സ്കൂൾ.

ചരിത്രം

1936  ഏപ്രിൽ 26, ശ്രീ ശങ്കര ജയന്തി ദിനത്തിൽ ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശതാബ്‌ദിയോടനുബന്ധിച്ചു കാലടിയുടെ പവിത്രമായ മണ്ണിൽ ശ്രീ രാമകൃഷ്ണ അദ്വൈതാ ആശ്രമം സ്ഥാപിതമായി. ഇവിടെ 4 കുട്ടികളുമായി ഗുരുകുല വിദ്യാഭ്യാസം നടത്തിപ്പോന്നിരുന്നു.   കാലടി ശ്രീ രാമകൃഷ്ണ അദ്വൈതാശ്രമത്തിനു കീഴിൽ സംസ്കൃതപഠനത്തിനായി ഒരു സ്കൂൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമദ് ആഗമാനന്ദ സ്വാമികൾ 1937 മെയ് 2നു  സംസ്കൃത മിഡിൽ സ്കൂളിന് തറക്കല്ലിട്ടു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി. പി രാമസ്വാമി അയ്യർ 04-02-1938 നു വിദ്യാലയം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

സ്വാമിജി കേരളത്തിലുടനീളം സഞ്ചരിച്ച് പല ഉന്നത വ്യക്തികളിൽ നിന്നും സഹായം സ്വീകരിച്ച് ആരംഭിച്ച ഈ വിദ്യാലയം സാധാരണജനങ്ങൾക്ക് സംസ്കൃത പഠനത്തിനു പുറമേ ഉന്നത വിദ്യാഭ്യാസത്തിനും വഴിയൊരുക്കി. പിന്നീട് 1945 ൽ ഹൈസ്കൂളും,1950 ൽ പ്രൈമറി സ്കൂളും ആരംഭിച്ചു. 2000 ത്തിൽ ഹയർസെക്കൻഡറി വിഭാഗവും തുടങ്ങി. കാലടി പ്രദേശത്തിന്റെ 5-6 കിലോമീറ്റർ ചുറ്റളവിൽ താമസിച്ചിരുന്ന ജനങ്ങളിൽ ഭൂരിഭാഗവും പാവപ്പെട്ടവരും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നവരുമായിരുന്നു. സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും പിന്നോക്കാവസ്ഥയിലായിരുന്ന അവർക്ക് ഈ വിദ്യാലയത്തിൽ ചേർന്ന് പഠിക്കുവാനും അങ്ങനെ ഉയർന്ന നിലയിലേക്ക് എത്തിച്ചേരുവാനും സാധിച്ചു എന്ന കാര്യത്തിൽ സംശയമില്ല. ശ്രീ രാമകൃഷ്ണ അദ്വൈത ആശ്രമത്തിനു കീഴിൽ ഒരു ട്രൈബൽ ഹോസ്റ്റൽ പ്രവർത്തിച്ചു വരുന്നു. ആദിവാസി മേഖലകളിൽ നിന്നും ധാരാളം കുട്ടികൾ ഇവിടെ താമസിച്ച് പഠിച്ച് ഉന്നത നിലയിലെത്തിയിട്ടുണ്ട് എന്ന കാര്യവും സന്തോഷത്തിന് വക നൽകുന്നു.

ഭൗതികസൗകര്യങ്ങൾ

14 ക്ലാസ് മുറികളും, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബ്, സ്റ്റോർ റൂം എന്നിവ ഉൾപ്പെടെ മൂന്നു നിലയുള്ള  നല്ലൊരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചുവരുന്നു. നല്ലൊരു കളിസ്ഥലമുണ്ട് ടൈൽ വിരിച്ച നടപ്പാതകളും  ചുറ്റുമതിലും ഗേറ്റും മാനേജ്മെൻറ് നിർമിച്ചു നൽകിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.16849,76.44408|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലടി പ്രൈവറ്റ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

|

"https://schoolwiki.in/index.php?title=ബി_എസ്_യു_പി_എസ്_കാലടി&oldid=1210644" എന്ന താളിൽനിന്ന് ശേഖരിച്ചത്