"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ്, അറബിക്, ഗണിതം, ഊർജ്ജം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം  എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
 
==== <u>വിദ്യാരംഗം കലാ സാഹിത്യ വേദി</u> ====
          ഭാഷ നൈപുണികൾ സ്വായത്തമാക്കുന്നതിനും കുട്ടികളിലെ കലാഭിരുചി കൾ വളർത്തുന്നതിനു മായി ഈ വിദ്യാലയത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി സജീവ പിന്നാക്ക കാരായ വിദ്യാർത്ഥികൾക്കായി മലയാളത്തിളക്കം, ശ്രദ്ധ ,വിജയഭേരി തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു . ഭാഷാ ശാക്തീകരണത്തിനായി ആയി പ്രാദേശിക ഭാഷാ നിഘണ്ടു നിർമ്മാണം  ,കയ്യെഴുത്തു മാസിക ,കവിപരിചയം ,ക്ലാസ് ലൈബ്രറി വിപുലപ്പെടുത്തൽ തുടങ്ങിയവയും നടത്തപ്പെടുന്നു. ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കാലാകാലങ്ങളിൽ ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കപ്പെടുന്നു.
 
==== <u>ഇംഗ്ലീഷ് ക്ലബ്</u> ====
            ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ കുട്ടികളിലെ പ്രാവീണ്യവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ നടത്തി വരുന്നു. ഇംഗ്ലീഷ് ക്യാമ്പ് ഇംഗ്ലീഷ് ഫെസ്റ്റ് ,ഇംഗ്ലീഷ് അസംബ്ലി ,എന്നിവയ്ക്കൊപ്പം  വിവിധ മത്സരങ്ങളും ഇംഗ്ലീഷ് പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി  English dictionary making , A word a day competition മുതലായവയും സംഘടിപ്പിക്കപ്പെടുന്നു.
 
==== <u>അറബിക് ക്ലബ്</u> ====
കുട്ടികളിൽ അറബി ഭാഷാ പഠനം എളുപ്പമാക്കാനും നല്ല രൂപത്തിൽ ഭാഷാ മികവ് കൈവരിക്കാനും അറബി ക്ലബ് പല പരിപാടികളും നടപ്പിലാക്കി വരുന്നു. ALIF മെഗാ ക്വിസ്, ALIF Talent Test, എന്നിവ നടത്തപ്പെടുന്നു. കുട്ടികളിൽ അറബി പദസമ്പത്ത് വളർത്തുന്നതിനായി പദപ്പയറ്റ്,നിഘണ്ടു നിർമ്മാണം,മാഗസിൻ എന്നിവയും ക്ലബിന് കീഴിൽ നടന്നു വരുന്നു.
 
==== <u>ഗണിത ക്ലബ്ബ്</u> ====
             കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിനായി ഗണിത മേള ,ഗണിത ക്വിസ് ,പഠനോപകരണ നിർമ്മാണ ശില്പശാല ,ഗണിത മാഗസിൻ, ഗണിതപസിൽ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പ്രതിഭാധനരെ കണ്ടെത്തുന്നതിനായി  Nu MaTs, MTSE തുടങ്ങിയ  മത്സര പരീക്ഷകൾക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകി വരുന്നു.
 
==== <u>ഊർജ്ജ ക്ലബ്</u> ====
ഊർജ്ജ സംരക്ഷണത്തിൽ കുട്ടികളുടെ പങ്ക് ഉറപ്പാക്കുന്നതിനായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. ക്വിസ്സ്, പ്രസംഗ മത്സരങ്ങളും സെമിനാറുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കുന്നു.
 
==== <u>ശാസ്ത്രക്ലബ്ബ്</u> ====
കുട്ടികളിൽ ശാസ്ത്ര പഠനത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനായി ശാസ്ത്രമേളകളും, പ്രദർശനങ്ങളും, ലഘുപരീക്ഷണങ്ങളുടെ അവതരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. സസ്യങ്ങളുടെ ശാസ്ത്രനാമ ശേഖരണം-- രേഖപ്പെടുത്തൽ, ഔഷധത്തോട്ട നിർമ്മാണം --പരിചരണം തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു. വാനനിരീക്ഷണം, നക്ഷത്രനിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടപ്പിലാക്കി വരുന്നു.ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രോജക്ടുകൾ നടപ്പിലാക്കുന്നു.
 
==== <u>സാമൂഹ്യശാസ്ത്ര ക്ലബ്ബ്</u> ====
 
 
കുട്ടികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക, ദേശസ്നേഹം വളർത്തുക, സാമൂഹ്യപ്രതിബദ്ധതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വിവിധ പരിപാടികൾ നടപ്പിലാക്കി വരുന്നു. ഭൂപടനിർമ്മാണം, കാർഷിക കലണ്ടർ, പുരാവസ്തു ശേഖരണം-- പ്രദർശനം,പ്രാദേശിക ചരിത്രരചന,നൈതികം, വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്, ഫീൽഡ് ട്രിപ്പുകൾ മുതലായവ നടത്തപ്പെടുന്നു.
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1587447" എന്ന താളിൽനിന്ന് ശേഖരിച്ചത്