"എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരു ഉപതാൾ സൃഷ്ടിച്ചു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തിൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. ഈസ്ഥാപനം 1917-ലാണ് ആരംഭിച്ചത്. ശ്രീ എം.പി.പരമേശ്വരൻപിള്ള 1907-ൽചിറയിൻകീഴിൽതുടങ്ങിയ മലയാളംസ്കൂൾ 1910-ൽ നാലാം സ്ററാൻഡേർഡ് വരെയായി.ചിറയിൻകീഴിൽഇംഗ്ലീഷ് സ്കൂൾഇല്ലാതായപ്പോൾ 1917ൽഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരൻപിള്ള ഒരു ഇംഗ്ലീഷ് മിഡിൽസ്കൂൾആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വർഷക്കാലം ഈസ്കൂൾവെട്ടത്തുവിളയെന്നസ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. ഈസ്ഥലം ഇന്ന് താലൂക്കാശുപത്രി കോമ്പൗണ്ടിൽഉൾപ്പെട്ടിരിക്കുന്നു. അതിനുശേഷം അദ്ദേഹത്തിൻറെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തിൽ പ്രിപ്പറേറററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകൾമാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്ററ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവൻപിളളയായിരുന്നു 1938-ൽഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂട്ടിച്ചേ൪ത്തു.1960-ൽഅദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും,L.P.S നിലനി൪ത്തുകയും ചെയ്തു. 1945- ൽഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി, M.P.കൃഷ്ണപിള്ള B.A,L.T യെ ഹെഡ്മാസ്റററായി നിയമിച്ചു. 1961 -ൽഗവൺമെൻറ് നി൪ദേശപ്രകാരം സ്കൂളിനെ ശ്രീ ചിത്തിരനിലാസം ബോയ്സ്,ശ്രീ ശാരദവിലാസം ഗേൾസ് എന്ന് രണ്ടായി തിരിച്ചു. 1991-ൽശ്രീ.എം. ആ൪. രവീന്ദ്രനാഥപിളളയുടെ ശ്രമഫലമായി ഹയ൪സെക്കൻററി സ്കൂളായിഉയ൪ത്തി. ഒട്ടേറെ പ്രഗത്ഭ൪ ഈസ്കൂളിന് നേതൃത്വം നൽകി. ശ്രീ. പി.മാധവൻപിളള സാറിൻറെ കാലത്ത് തെക്ക൯ കേരളത്തിലെ ഏററവും മികച്ച വിദ്യാലയമായിഇത് മാറി. ആ പ്രാഗതഭ്യം ഇന്നും തുടരുന്നു. കഴിഞ്ഞ 8 വ൪ഷക്കാലമായി ആററിങ്ങൽവിദ്യാഭ്യാസ ജില്ലയിൽഎസ്. എസ്. എൽ.സി വിജയത്തിൽഒന്നാം സ്ഥാനത്താണ് ഈ വിദ്യാലയം. 2009-ലെ SSLC പരീക്ഷയ്ക്ക് 100% വിജയം നേടാൻകഴിഞ്ഞത് അഭിമാനാ൪ഹംതന്നെ. ആദ്യ വിദ്യാ൪ഥിയായ പുളിയറവിളാകത്തു ഡോ.ശങ്കരപിളള തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിരുന്നു. വിദ്യാഭ്യാസ, കലാ, ഭരണരംഗങ്ങളിൽപ്രഗത്ഭരായ ഒട്ടേറെപ്പേ൪ ഈസ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. | ||
ഇപ്പോൾസ്കൂളിൻറെ ഉടമസ്ഥത ശ്രീ.സുഭാഷ്ചന്ദ്രൻ (Noble constructions)അവർകൾക്കാണ്. |
14:28, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തിൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. ഈസ്ഥാപനം 1917-ലാണ് ആരംഭിച്ചത്. ശ്രീ എം.പി.പരമേശ്വരൻപിള്ള 1907-ൽചിറയിൻകീഴിൽതുടങ്ങിയ മലയാളംസ്കൂൾ 1910-ൽ നാലാം സ്ററാൻഡേർഡ് വരെയായി.ചിറയിൻകീഴിൽഇംഗ്ലീഷ് സ്കൂൾഇല്ലാതായപ്പോൾ 1917ൽഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരൻപിള്ള ഒരു ഇംഗ്ലീഷ് മിഡിൽസ്കൂൾആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വർഷക്കാലം ഈസ്കൂൾവെട്ടത്തുവിളയെന്നസ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. ഈസ്ഥലം ഇന്ന് താലൂക്കാശുപത്രി കോമ്പൗണ്ടിൽഉൾപ്പെട്ടിരിക്കുന്നു. അതിനുശേഷം അദ്ദേഹത്തിൻറെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തിൽ പ്രിപ്പറേറററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകൾമാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്ററ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവൻപിളളയായിരുന്നു 1938-ൽഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂട്ടിച്ചേ൪ത്തു.1960-ൽഅദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും,L.P.S നിലനി൪ത്തുകയും ചെയ്തു. 1945- ൽഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി, M.P.കൃഷ്ണപിള്ള B.A,L.T യെ ഹെഡ്മാസ്റററായി നിയമിച്ചു. 1961 -ൽഗവൺമെൻറ് നി൪ദേശപ്രകാരം സ്കൂളിനെ ശ്രീ ചിത്തിരനിലാസം ബോയ്സ്,ശ്രീ ശാരദവിലാസം ഗേൾസ് എന്ന് രണ്ടായി തിരിച്ചു. 1991-ൽശ്രീ.എം. ആ൪. രവീന്ദ്രനാഥപിളളയുടെ ശ്രമഫലമായി ഹയ൪സെക്കൻററി സ്കൂളായിഉയ൪ത്തി. ഒട്ടേറെ പ്രഗത്ഭ൪ ഈസ്കൂളിന് നേതൃത്വം നൽകി. ശ്രീ. പി.മാധവൻപിളള സാറിൻറെ കാലത്ത് തെക്ക൯ കേരളത്തിലെ ഏററവും മികച്ച വിദ്യാലയമായിഇത് മാറി. ആ പ്രാഗതഭ്യം ഇന്നും തുടരുന്നു. കഴിഞ്ഞ 8 വ൪ഷക്കാലമായി ആററിങ്ങൽവിദ്യാഭ്യാസ ജില്ലയിൽഎസ്. എസ്. എൽ.സി വിജയത്തിൽഒന്നാം സ്ഥാനത്താണ് ഈ വിദ്യാലയം. 2009-ലെ SSLC പരീക്ഷയ്ക്ക് 100% വിജയം നേടാൻകഴിഞ്ഞത് അഭിമാനാ൪ഹംതന്നെ. ആദ്യ വിദ്യാ൪ഥിയായ പുളിയറവിളാകത്തു ഡോ.ശങ്കരപിളള തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിരുന്നു. വിദ്യാഭ്യാസ, കലാ, ഭരണരംഗങ്ങളിൽപ്രഗത്ഭരായ ഒട്ടേറെപ്പേ൪ ഈസ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.
ഇപ്പോൾസ്കൂളിൻറെ ഉടമസ്ഥത ശ്രീ.സുഭാഷ്ചന്ദ്രൻ (Noble constructions)അവർകൾക്കാണ്.