"മരങ്ങാട് ഗവ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
history
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (history)
വരി 1: വരി 1:
{{PSchoolFrame/Pages}}
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം പഞ്ചായത്തിൽ  അ‍ഞ്ചാം വാർഡിൽ പരിയാരം  കരയിൽ കീഴേകുന്നേൽ പടി കൈതളാവ് റോഡിൽ വഴിയിൽ നിന്നും 50 മീറ്റർ ഉള്ളിൽ 1922 ൽ സ്ഥാപിതമായ വിദ്യാലയമാണ് മരങ്ങാട് സ്കൂൾ.  മൂന്ന് കിലോമീറ്റർ ചുറ്റളവിൽ മറ്റു വിദ്യാലയങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഇവിടെയുള്ള വിദ്യാർത്ഥികൾക്ക് വിദ്യ നേടുന്നതിനുള്ള ഏക സ്ഥാപനമാണ് മരങ്ങാട് ജി. എൽ. പി. എസ്.
 
ആദ്യകാലത്ത് ക്രിസ്ത്യൻ കുട്ടികളുടെ മത പഠനത്തിനുള്ള സൺ‍ഡേസ്കൂൾ ആയി പ്രവർത്തിച്ച താത്കാലിക ഷെഡ് കാലക്രമത്തിൽ വിദ്യാലയമായി പരിണമിക്കുകയായിരുന്നു.  ഏകദേശം 50 സെൻറിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം ഇന്ന് കുട്ടികളുടെ പഠന നേട്ടങ്ങൾ നേടിയെടുക്കുന്നതിന് പര്യാപ്തമായ വിധം തലയുയർത്തി നിൽക്കുന്നു.
 
ഇന്ന് കാണുന്ന കെട്ടിടം നിർമ്മിച്ചത് 1958ൽ ആയിരുന്നു എന്നും 1922 ൽ വിദ്യാലയം തുടങ്ങുമ്പോ്ൾ  44 കുട്ടികൾ ഒന്നാം ക്ലാസ്സിൽ ഉണ്ടായിരുന്നു എന്നും രേഖകൾ പറയുന്നു. 
 
മാറിയ വിദ്യാഭ്യാസ സാഹചര്യങ്ങൾക്കൊപ്പം അതിവേഗം വളർന്ന ചരിത്രമാണ് വിദ്യാലത്തിനുപറയാനുള്ളത്.                 
 
കേവലം പാഠ്യപദ്ധതിക്കുള്ളിൽ നിന്നു മാത്രമല്ലാതെ കുട്ടികളുടെ തനതുനൈപുണികൾ മുന്നോട്ട് കൊണ്ടുപോകാനുതകുന്ന പ്രവർത്തന്ങ്ങൾ കൂടി ഉൾപ്പെടുത്തി ഇന്നും വിദ്യാലയം മികവിൻറെ പാതയിലാണ്.{{PSchoolFrame/Pages}}
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1224290" എന്ന താളിൽനിന്ന് ശേഖരിച്ചത്