"അധിക വായനക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചരിത്രം)
വരി 1: വരി 1:
[[അധിക വായനക്ക്|അക്കാലത്ത്]] പ്രൈമറി വിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നിച്ചുള്ളതായിരുന്നു. സ്വാതന്ത്ര്യാനന്തരം 1970 – കളുടെ മദ്ധ്യത്തിൽ ഈ സ്ക്കൂൾ രണ്ടായി വിഭജിക്കുന്നതിനുള്ള തീരുമാനം ഗവ.കൈകൊള്ളുകയുണ്ടായി. എന്നാൽ പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന് അത് നിർത്തി വയ്ക്കുവാൻ ഗവ.  ബാദ്ധ്യസ്ഥരായി. അന്നു മുതൽ ഭരണസൌകര്യത്തിനായി രണ്ട് പ്രഥമാദ്ധ്യാപികമാരെ നിയമിച്ചു തുടങ്ങി. ഒരു പക്ഷേ കേരളത്തിൽ തന്നെ ആദ്യമാണെന്ന് തോന്നുന്നു ഇത്തരമൊരു നടപടി. ഗവ. അധീനതയിലുള്ള സ്ക്കൂളുകളിൽ തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയമാണ് കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ. ഇതിന്റെ മറ്റൊരു പ്രത്യേകത ഭരണസാരഥ്യം മുതൽ അദ്ധ്യാപനം വരെയുള്ള രംഗങ്ങളിൽ സ്ത്രീകൾ മാത്രമാണുള്ളത്  എന്നതത്രേ‌‌‌ ! സ്ത്രീ ശാക്തീകരണം ശരിക്കും അനുഭവപ്പെടുന്ന ഒരു സ്ഥാപനമാണിത്.  എസ്. എസ്. എൽ. സി പരീക്ഷയിൽ വർഷം തോറും ആയിരമോ അതിലധികമോ വിദ്യാർത്ഥിനികളെ പരീക്ഷക്കിരുത്തി ഉന്നതവിജയം കരസ്ഥമാക്കുന്ന ഈ സ്ക്കൂളിന്, കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%80%E0%B4%B0%E0%B4%BF_%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF '''ശ്രീ. ചാക്കീരി അഹമ്മദുകുട്ടിയുടെ'''] പേരിലുള്ള റോളിങ്ങ് ട്രോഫി അടുത്തടുത്ത് 8 പ്രാവശ്യം നേടാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. 1997-ൽ അന്നത്തെ ഗവ. ന്റെ നയമനുസരിച്ച് പ്രീഡിഗ്രി കോഴ്സ് കോളേജിൽ നിന്ന് മാറ്റി സ്ക്കൂളുകളിൽ +2 കോഴ്സ് അനുവദിക്കാൻ തീരുമാനിച്ചു. തുടക്കത്തിൽ ഒരു സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചും അനുവദിച്ചു. 1997 നവംബർ 25ന് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ. [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%95%E0%B5%86._%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B5%BC '''ഇ.കെ. നായനാർ'''] ഈ സ്ക്കൂളിൽ വച്ച് +2 കോഴ്സിന്റെ  സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. ആദ്യം സയൻസിനും ഹ്യുമാനിറ്റീസിനും ഓരോ ബാച്ചു വീതം അനുവദിച്ച ഈ സ്ക്കൂളിന് ഇന്ന് +1നും +2വിനുമായി പത്തുവീതം ബാച്ചുകൾ ഉണ്ട്.നഗരത്തിന്റെ തിരക്കുകളും ബഹളങ്ങളുമുണ്ടെൻകിലും സ്ക്കൂൾ കോംപൌണ്ടിനുള്ളിൽ പ്രവേശിച്ചാൽ ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയുമാണ് അനുഭവപ്പെടുക. ഇടതിങ്ങി വളർന്നു നിൽക്കുന്ന വൃക്ഷങ്ങളുടെ തണലും പൂക്കളുടെ സുഗന്ധവും കൊണ്ട് ഹൃദ്യമാണിവിടം! ഇന്നും എന്നും ഈ സ്ക്കൂൾ ഒരു മാതൃകാസ്ഥാപനമാണ്.' School of Excellence'പദവി നേടുന്നതിനുള്ള പരിശ്രമം വളരെ വിജയകരമായി നടന്നുവരുന്നു.
 

16:53, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=അധിക_വായനക്ക്&oldid=1499918" എന്ന താളിൽനിന്ന് ശേഖരിച്ചത്