ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് അഴിക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ഉപതാൾ ചേർക്കുന്നു
 
GUPS AZHIKODE (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}<big>പ്രവർത്തനങ്ങൾ സജീവമായതോടെ വിദ്യാലയം സർക്കാറിനു കൈമാറി. സ്കൂൾ കെട്ടിടത്തിൽ നിന്ന് വടക്കുഭാഗത്ത് പുതിയ കെട്ടിടങ്ങൾ പണിതു. 72 വർഷം ലോവർ പ്രൈമറി ആയി തുടർന്ന വിദ്യാലയം 1980 ൽ യുപി സ്കൂളായി ഉയർത്തി. ഈ കാലയളവിൽ വിദ്യാലയത്തിലെ പ്രധാന അധ്യാപിക എം.എസ്. കൊച്ചു കദീജ ടീച്ചറായിരുന്നു. സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാനായി സർക്കാരിന്റെ നിബന്ധന പാലിക്കുവാൻ 3 ക്ലാസുകൾ നടത്താവുന്ന താൽക്കാലിക ഷെഡ്ഡും രണ്ടുലക്ഷത്തോളം രൂപ വിലയുള്ള 65 സെന്റ് ഭൂമിയും സർക്കാരിലേക്ക് സറണ്ടർ ചെയ്യുകയുണ്ടായി.</big>
 
<big>ഉപജില്ലയിൽ ആദ്യം നടത്തിയ കായികമേളയിൽ തുടർച്ചയായി ചാമ്പ്യന്മാരായി സ്കൂൾ കായികരംഗത്ത് ഉയർന്നുനിന്നു. രണ്ടായിരത്തിലധികം സാധാരണ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഗവൺമെന്റ് യുപിസ്കൂൾ ജില്ലയിലെ തലയെടുപ്പുള്ളതായിമാറി. ഈ വിദ്യാലയത്തിലെ ആദ്യകാല  അദ്ധ്യാപകരിൽ പ്രധാനികൾ നാരായണമേനോൻ, പ്രഗൽഭ പണ്ഡിതനും എഴുത്തുകാരനുമായ ഇ കെ മൗലവി ,എ കെ അബ‍ു, കെ കേശവൻ എന്നിവരാണ്.</big>
 
<big>ത്രിതല പഞ്ചായത്തുകളുടെ വിദ്യാഭ്യാസ ഇടപെടലിലൂടെ പിന്നീട് സ്കൂൾ സൗകര്യങ്ങൾ വളർന്നു. പഴയ തെക്ക് സ്കൂൾ ഒരു ശാസ്ത്ര മ്യൂസിയമാക്കി നിലനിർത്തി സംരക്ഷിച്ചുപോരുന്നു. 2020ൽ  110 വർഷം പിന്നിടുമ്പോഴാണ് ബഹുമാനപ്പെട്ട എം എൽ എ ഇ.ടി. ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 250 ലധികം കുട്ടികൾ ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. എല്ലാ ക്ലാസ് മുറികളും ഹൈടെക് സംവിധാന സൗകര്യങ്ങളോടെ മാറിക്കഴിഞ്ഞു. മെച്ചപ്പെട്ട ലൈബ്രറിയും ശാസ്ത്രലാബ‍ും ഗണിതലാബ‍ും സ്കൂളിന്റെ സവിശേഷതയാണ്. പ്രധാന അദ്ധ്യാപകനായി പി എം നൗഷാദ് മാസ്റ്ററാണ് സ്കൂളിനെ ഇപ്പോൾ നയിക്കുന്നത് . മുഹമ്മദ് റാഫി പ്രസിഡണ്ടായി ശക്തമായ ഒരു പി ടി എ സമിതിയും പ്രവർത്തിക്കുന്നുണ്ട് . അഴീക്കോട് പ്രദേശത്തെ തലയെടുപ്പുള്ള ഒരു വിദ്യാലയമായി അഴീക്കോട് ഗവൺമെന്റ് യുപി സ്കൂൾ മികവിന്റെ കേന്ദ്രമായി വളരുകയാണ്.</big>

23:51, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ സജീവമായതോടെ വിദ്യാലയം സർക്കാറിനു കൈമാറി. സ്കൂൾ കെട്ടിടത്തിൽ നിന്ന് വടക്കുഭാഗത്ത് പുതിയ കെട്ടിടങ്ങൾ പണിതു. 72 വർഷം ലോവർ പ്രൈമറി ആയി തുടർന്ന വിദ്യാലയം 1980 ൽ യുപി സ്കൂളായി ഉയർത്തി. ഈ കാലയളവിൽ വിദ്യാലയത്തിലെ പ്രധാന അധ്യാപിക എം.എസ്. കൊച്ചു കദീജ ടീച്ചറായിരുന്നു. സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാനായി സർക്കാരിന്റെ നിബന്ധന പാലിക്കുവാൻ 3 ക്ലാസുകൾ നടത്താവുന്ന താൽക്കാലിക ഷെഡ്ഡും രണ്ടുലക്ഷത്തോളം രൂപ വിലയുള്ള 65 സെന്റ് ഭൂമിയും സർക്കാരിലേക്ക് സറണ്ടർ ചെയ്യുകയുണ്ടായി.

ഉപജില്ലയിൽ ആദ്യം നടത്തിയ കായികമേളയിൽ തുടർച്ചയായി ചാമ്പ്യന്മാരായി സ്കൂൾ കായികരംഗത്ത് ഉയർന്നുനിന്നു. രണ്ടായിരത്തിലധികം സാധാരണ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഗവൺമെന്റ് യുപിസ്കൂൾ ജില്ലയിലെ തലയെടുപ്പുള്ളതായിമാറി. ഈ വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപകരിൽ പ്രധാനികൾ നാരായണമേനോൻ, പ്രഗൽഭ പണ്ഡിതനും എഴുത്തുകാരനുമായ ഇ കെ മൗലവി ,എ കെ അബ‍ു, കെ കേശവൻ എന്നിവരാണ്.

ത്രിതല പഞ്ചായത്തുകളുടെ വിദ്യാഭ്യാസ ഇടപെടലിലൂടെ പിന്നീട് സ്കൂൾ സൗകര്യങ്ങൾ വളർന്നു. പഴയ തെക്ക് സ്കൂൾ ഒരു ശാസ്ത്ര മ്യൂസിയമാക്കി നിലനിർത്തി സംരക്ഷിച്ചുപോരുന്നു. 2020ൽ 110 വർഷം പിന്നിടുമ്പോഴാണ് ബഹുമാനപ്പെട്ട എം എൽ എ ഇ.ടി. ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 250 ലധികം കുട്ടികൾ ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. എല്ലാ ക്ലാസ് മുറികളും ഹൈടെക് സംവിധാന സൗകര്യങ്ങളോടെ മാറിക്കഴിഞ്ഞു. മെച്ചപ്പെട്ട ലൈബ്രറിയും ശാസ്ത്രലാബ‍ും ഗണിതലാബ‍ും സ്കൂളിന്റെ സവിശേഷതയാണ്. പ്രധാന അദ്ധ്യാപകനായി പി എം നൗഷാദ് മാസ്റ്ററാണ് സ്കൂളിനെ ഇപ്പോൾ നയിക്കുന്നത് . മുഹമ്മദ് റാഫി പ്രസിഡണ്ടായി ശക്തമായ ഒരു പി ടി എ സമിതിയും പ്രവർത്തിക്കുന്നുണ്ട് . അഴീക്കോട് പ്രദേശത്തെ തലയെടുപ്പുള്ള ഒരു വിദ്യാലയമായി അഴീക്കോട് ഗവൺമെന്റ് യുപി സ്കൂൾ മികവിന്റെ കേന്ദ്രമായി വളരുകയാണ്.