"ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ ചേർത്തു)
 
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}അങ്ങനെ മഹാത്മാഗാന്ധി വിഭാവനം ചെയ്‌ത പഞ്ചായത്ത് രാജ് എന്ന സ്വപ്‌നം ഇവിടെ സഫലമായി.  ഈ കേന്ദ്രത്തിൽ ന‌ൂൽ ന‌ൂൽപ്പ്, ഖാദി നെയ്‌ത്ത്, സോപ്പ‌് നിർമ്മാണം, മരപ്പണി, കടലാസ്സ് നിർമ്മാണം, തേനീച്ച വളർത്തൽ തുടങ്ങിയ വിവിധതരം ക‌ുടിൽ വ്യവസായങ്ങൾ നിലവിൽ വന്ന‌ു.  "കൊച്ചിയിലെ വാർദ്ധ "എന്ന് ഈ ഗ്രാമം അറിയപ്പെട്ട‌ു.  പിൽക്കാലത്തെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്ന ശ്രീമാൻ യേശ‌ുദാസൻ വ‌ൃക്ഷങ്ങള‌ും മറ്റ‌ും നട്ട‌ു പിടിപ്പിച്ച‌ു. കരകൗശലകേന്ദ്രം, കൈത്തറി, ഖാദി എന്നീ വ്യവസായങ്ങൾ, ന‌ൂൽന‌ൂൽപ്പ്, നെയ്‌ത്ത് എന്നിവ ഇന്ന‌ും ഇവിടെ ത‌ുടർന്ന‌ുവര‌ുന്ന‌ു.  ഈ വിദ്യാലയത്തിന് "ഗ്രാമോദ്ധാരണം സ്‌ക്ക‌ൂൾ" എന്ന‌ു പേര‌ു വര‌ാന‌ുളള കാരണവ‌ും ഇത‌ുതന്നെ.  പിന്നീട് സർക്കാരിന്റെ ഭരണമാറ്റത്തോടെ ഇവിടെ എ.ഇ.ഒ ഓഫീസ‌ും സ്ഥാപിതമായിര‌ുന്ന‌ു. 1949-ൽ ഇവിടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻറെ ആരംഭം എന്ന നിലയിൽ ഒരു പ്രൈമറി സ്‌ക്ക‌ൂള‌ും അധ്യാപക പരിശീലനകേന്ദ്രവ‌ും ആരംഭിച്ചു.  മഹാത്മജി സ്ഥാപിച്ച വാർദ്ധയിലെ സേവാസംഘത്തിൽ പരിശീലനം നേടിവന്ന ടി. ശേഖരവാര്യർ അടക്കം ആറ‌ുപേർ അന്ന് ഇവിടെ അധ്യാപകരായിര‌ുന്ന‌ു.  1976-ൽ ഇവിടെ പ്രവർത്തിച്ചിര‌ുന്ന അധ്യാപക പരിശീലന കേന്ദ്രം നിർത്തലാക്കിയപ്പോൾ അധ്യാപകരെ നിലനിർത്ത‌ുന്നതിന‌ുവേണ്ടി ഇത് ഒരു ഹൈസ്‌ക്ക‌ൂൾ ആയി ഉയർത്ത‌ുകയാണ് ഉണ്ടായത്.  ഈ സർക്കാർ ഉത്തരവ് അധ്യയനവർഷം ആഗസ്തിലാണ് പ്രാബല്യത്തിൽ വന്നത്.  ആദ്യ വർഷത്തെ എസ്. എസ്. എൽ. സി. വിജയ ശതമാനം പ‌ൂജ്യമായിര‌ുന്ന‌ു.  1977-ൽ പ്രധാനാദ്ധ്യാപകനായി ചാർജ്ജെട‌ുത്തത് ശ്രീ. പാലാഴി ഗോവിന്ദൻക‌ുട്ടിമേനോൻ ആയിര‌ുന്ന‌ു.  അദ്ദേഹത്തിന്റേയ‌ും അന്നത്തെ സഹപ്രവർത്തകരായ ശ്രീധരൻമാസ്റ്റർ, കണ്ണൻ മാസ്റ്റർ, രാമൻ മാസ്റ്റർ, വിശാലാക്ഷി ടീച്ചർ, തങ്കമണി ടീച്ചർ തുടങ്ങിയ അദ്ധ്യാപകര‌ുടേയ‌ും രക്ഷാകർത്തൃ സമിതിക്കൊപ്പം തന്നെ വിദ്യാർത്ഥികള‌ുടേയ‌ും അശ്രാന്തവ‌ും അക്ഷീണവ‌ുമായ പരിശ്രമവ‌ും പ്രയത്‌നവ‌ും അതിരറ്റ ആത്മാർത്ഥതയ‌ുമത്രേ ഈ സ്കൂളിനെ 0% എന്ന നിന്ദാർഹമായ തോൽവിയിൽനിന്ന് 33% വിജയത്തിലേക്ക്  കൈ പിടിച്ച‌ുയർത്തിയത്. പിന്നീട‌ുള്ള ഓരോ വർഷങ്ങളില‌ും വിജയശതമാനം ഉയർന്ന് ഉയർന്ന് 90-ന‌ും 99.5-ന‌ും ഇടയിലെത്തി.  1981-ൽ ആണ് യ‌ു. പി. വിഭാഗം ആരംഭിച്ചത്.  വിജയശതമാനം വർദ്ധിച്ചതോടെ കുട്ടികള‌ുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ‌ുണ്ടായി.  അതന‌ുസരിച്ച് കെട്ടിടങ്ങള‌ുടെ എണ്ണവ‌ും വർദ്ധിച്ച‌ു.  1988-ൽ ശ്രീ. വിജയൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപകനായി നിയമിതനായി.  ത‌ുടർന്ന‌ുള്ള നാല‌ു വർഷങ്ങളില‌ും പരമോന്നതമായ 100% വിജയം കൈവരിക്കാൻ കഴിഞ്ഞ‌ു.  പ‌ൂജ്യ ശതമാനത്തിന് സാക്ഷിയാകേണ്ടി വന്ന അദ്ദേഹത്തിന് തന്നെ 100% എന്ന ഉന്നതവിജയത്തിലേക്ക് സ്‌ക്ക‌ൂളിനെ നയിക്കാൻ കഴിഞ്ഞ‌ു.  1996-ൽ അന്നത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. കെ. ഡബ്ല്യ‌ു. അച്യുതവാരിയർ, ഏറ്റവ‌ും നല്ല അദ്ധ്യാപകന‌ുള്ള ദേശീയ അവാർഡ് ഇന്ത്യൻ പ്രസിഡൻറ് ശ്രീ. കെ. ആർ. നാരായണനിൽ നിന്ന‌ും സ്വീകരിച്ച‌ു.
 
ഇപ്പോൾ ഹൈസ്‌ക്ക‌ൂളിനു പ‌ുറമേ +2, വി. എച്ച്. എസ്. ഇ. എന്നീ വിഭാഗങ്ങള‌ും ഉണ്ട്.  1990-ൽ വി. എച്ച്. എസ്. ഇ-യ‌ും 1997-ൽ ഹയർ സെക്കൻററിയും തുടങ്ങി.  1993, 1996, 1997, 1998 എന്നീ വർഷങ്ങളിൽ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാർത്ഥികള‌ുടെ റാങ്ക് നേട്ടം സ്‌ക്ക‌ൂളിന്റെ യശസ്സ് ഉയർത്തി.  1999, 2000, 2001, 2004 എന്നീ വർഷങ്ങളിൽ ഹയർ സെക്കൻററി വിഭാഗത്തിന‌ും റാങ്ക് നേട്ടങ്ങള‌ുണ്ടായി. കാലത്തിനനുസരിച്ച് സാമൂഹികമായും സാംസ്കാരികമായും ഉത്ഥാനപരമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ചേർപ്പ് ഗവ:ഹയർ സെക്കന്ററി സ്കൂൾ വിജയപാതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അക്കാദമികമായും കലാകായിക മേഖലകളിലും വിദ്യാർത്ഥികൾ നേടുന്ന വിജയങ്ങൾ പ്രശംസനീയമാണ്. 2015-16 അധ്യയന വർഷത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ +2 വിന് മുഴുവൻ മാർക്കായ 1200 - ഉം നേടിയത് ചരിത്ര വിജയമാണ്.
                      2017-18 അധ്യയന വർഷത്തിൽ ഏറ്റവും മികച്ച വിജയമാണ് SSLC വിദ്യാർത്ഥികൾ കരസ്ഥമാക്കിയത്. നൂറു ശതമാനം വിജയത്തോടൊപ്പം ഏഴു കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടിയതും മൂന്നു കുട്ടികൾ 9 A+,  2 കുട്ടികൾ 8 A+ നേടിയെടുത്തത് അധ്യാപകർക്കും പി ടി എ യ്ക്കും ആത്മവിശ്വാസവും സംതൃപ്തിയും നൽകി. അക്കാദമിക് തലത്തിലുണ്ടായ വിജയത്തോടൊപ്പം തന്നെ ചേർത്തു വെക്കാവുന്ന സംസ്ഥാന കലോത്സവത്തിലും ശാസ്ത്രമേളയിലും HSS വിഭാഗത്തിൽ നിന്നും ഹൈസ്കൂൾ വിദഗത്തിൽ നിന്നും വിദ്യാർത്ഥികൾ മികവു തെളിയിച്ചു.Hടട പ്രസംഗത്തിൽ ജയകൃഷ്ണനും ഹൈസ്കൂൾ ഐടി മേളയിൽ അമാനി .K. A.യുമാണ് മികവ് തെളിയിച്ചത്.
 
                പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചേർപ്പ് ഗവ: സ്കൂളിനെ മികവിന്റെ കേന്ദ്രമായി നാട്ടിക MLA ഗീതാ ഗോപി 5.5 കോടിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ചേർപ്പ്ദേശത്തിന് തന്നെ അഭിമാനകരമാണ്. സ്കൂളിന്റെ പുതിയ അക്കാദമി ബ്ലോക്കിന്റെ നിർമാണം ദ്രുതഗതിയിൽ മുന്നേറുന്നത് അടുത്ത അക്കാദമിക് വർഷത്തിൽ തന്നെ പൂർത്തികരിക്കുന്ന വിധത്തിലുമാണ് .
 
          ഇന്ന് തൃശ്ശൂർ ജില്ലയിലെ ലീഡ് ആയി ഉയർന്നു വന്നതിൽ സ്കൂൾ അദ്ധ്യാപകര‌ുടേയും, വിദ്യാർത്ഥികള‌ുടേയ‌ും  ക‌ൂടാതെ എസ്.എസ്.എ, ജില്ലാ പഞ്ചായത്ത്, സ്കൂൾ പി.ടി.എ. എന്നിവര‌ുടേയൊക്കെ അശ്രാന്ത പരിശ്രമ ഫലം മാത്രമാണ്.  ഇതിനൊക്കെ പ‌ുറമെ ഗവൺമെൻറ് തലത്തില‌ുള്ള എല്ലാ സഹകരണങ്ങള‌ും എട‌ുത്ത‌ു പറയേണ്ടതാണ്.

22:45, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

അങ്ങനെ മഹാത്മാഗാന്ധി വിഭാവനം ചെയ്‌ത പഞ്ചായത്ത് രാജ് എന്ന സ്വപ്‌നം ഇവിടെ സഫലമായി. ഈ കേന്ദ്രത്തിൽ ന‌ൂൽ ന‌ൂൽപ്പ്, ഖാദി നെയ്‌ത്ത്, സോപ്പ‌് നിർമ്മാണം, മരപ്പണി, കടലാസ്സ് നിർമ്മാണം, തേനീച്ച വളർത്തൽ തുടങ്ങിയ വിവിധതരം ക‌ുടിൽ വ്യവസായങ്ങൾ നിലവിൽ വന്ന‌ു. "കൊച്ചിയിലെ വാർദ്ധ "എന്ന് ഈ ഗ്രാമം അറിയപ്പെട്ട‌ു. പിൽക്കാലത്തെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്ന ശ്രീമാൻ യേശ‌ുദാസൻ വ‌ൃക്ഷങ്ങള‌ും മറ്റ‌ും നട്ട‌ു പിടിപ്പിച്ച‌ു. കരകൗശലകേന്ദ്രം, കൈത്തറി, ഖാദി എന്നീ വ്യവസായങ്ങൾ, ന‌ൂൽന‌ൂൽപ്പ്, നെയ്‌ത്ത് എന്നിവ ഇന്ന‌ും ഇവിടെ ത‌ുടർന്ന‌ുവര‌ുന്ന‌ു. ഈ വിദ്യാലയത്തിന് "ഗ്രാമോദ്ധാരണം സ്‌ക്ക‌ൂൾ" എന്ന‌ു പേര‌ു വര‌ാന‌ുളള കാരണവ‌ും ഇത‌ുതന്നെ. പിന്നീട് സർക്കാരിന്റെ ഭരണമാറ്റത്തോടെ ഇവിടെ എ.ഇ.ഒ ഓഫീസ‌ും സ്ഥാപിതമായിര‌ുന്ന‌ു. 1949-ൽ ഇവിടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻറെ ആരംഭം എന്ന നിലയിൽ ഒരു പ്രൈമറി സ്‌ക്ക‌ൂള‌ും അധ്യാപക പരിശീലനകേന്ദ്രവ‌ും ആരംഭിച്ചു. മഹാത്മജി സ്ഥാപിച്ച വാർദ്ധയിലെ സേവാസംഘത്തിൽ പരിശീലനം നേടിവന്ന ടി. ശേഖരവാര്യർ അടക്കം ആറ‌ുപേർ അന്ന് ഇവിടെ അധ്യാപകരായിര‌ുന്ന‌ു. 1976-ൽ ഇവിടെ പ്രവർത്തിച്ചിര‌ുന്ന അധ്യാപക പരിശീലന കേന്ദ്രം നിർത്തലാക്കിയപ്പോൾ അധ്യാപകരെ നിലനിർത്ത‌ുന്നതിന‌ുവേണ്ടി ഇത് ഒരു ഹൈസ്‌ക്ക‌ൂൾ ആയി ഉയർത്ത‌ുകയാണ് ഉണ്ടായത്. ഈ സർക്കാർ ഉത്തരവ് അധ്യയനവർഷം ആഗസ്തിലാണ് പ്രാബല്യത്തിൽ വന്നത്. ആദ്യ വർഷത്തെ എസ്. എസ്. എൽ. സി. വിജയ ശതമാനം പ‌ൂജ്യമായിര‌ുന്ന‌ു. 1977-ൽ പ്രധാനാദ്ധ്യാപകനായി ചാർജ്ജെട‌ുത്തത് ശ്രീ. പാലാഴി ഗോവിന്ദൻക‌ുട്ടിമേനോൻ ആയിര‌ുന്ന‌ു. അദ്ദേഹത്തിന്റേയ‌ും അന്നത്തെ സഹപ്രവർത്തകരായ ശ്രീധരൻമാസ്റ്റർ, കണ്ണൻ മാസ്റ്റർ, രാമൻ മാസ്റ്റർ, വിശാലാക്ഷി ടീച്ചർ, തങ്കമണി ടീച്ചർ തുടങ്ങിയ അദ്ധ്യാപകര‌ുടേയ‌ും രക്ഷാകർത്തൃ സമിതിക്കൊപ്പം തന്നെ വിദ്യാർത്ഥികള‌ുടേയ‌ും അശ്രാന്തവ‌ും അക്ഷീണവ‌ുമായ പരിശ്രമവ‌ും പ്രയത്‌നവ‌ും അതിരറ്റ ആത്മാർത്ഥതയ‌ുമത്രേ ഈ സ്കൂളിനെ 0% എന്ന നിന്ദാർഹമായ തോൽവിയിൽനിന്ന് 33% വിജയത്തിലേക്ക് കൈ പിടിച്ച‌ുയർത്തിയത്. പിന്നീട‌ുള്ള ഓരോ വർഷങ്ങളില‌ും വിജയശതമാനം ഉയർന്ന് ഉയർന്ന് 90-ന‌ും 99.5-ന‌ും ഇടയിലെത്തി. 1981-ൽ ആണ് യ‌ു. പി. വിഭാഗം ആരംഭിച്ചത്. വിജയശതമാനം വർദ്ധിച്ചതോടെ കുട്ടികള‌ുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ‌ുണ്ടായി. അതന‌ുസരിച്ച് കെട്ടിടങ്ങള‌ുടെ എണ്ണവ‌ും വർദ്ധിച്ച‌ു. 1988-ൽ ശ്രീ. വിജയൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപകനായി നിയമിതനായി. ത‌ുടർന്ന‌ുള്ള നാല‌ു വർഷങ്ങളില‌ും പരമോന്നതമായ 100% വിജയം കൈവരിക്കാൻ കഴിഞ്ഞ‌ു. പ‌ൂജ്യ ശതമാനത്തിന് സാക്ഷിയാകേണ്ടി വന്ന അദ്ദേഹത്തിന് തന്നെ 100% എന്ന ഉന്നതവിജയത്തിലേക്ക് സ്‌ക്ക‌ൂളിനെ നയിക്കാൻ കഴിഞ്ഞ‌ു. 1996-ൽ അന്നത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. കെ. ഡബ്ല്യ‌ു. അച്യുതവാരിയർ, ഏറ്റവ‌ും നല്ല അദ്ധ്യാപകന‌ുള്ള ദേശീയ അവാർഡ് ഇന്ത്യൻ പ്രസിഡൻറ് ശ്രീ. കെ. ആർ. നാരായണനിൽ നിന്ന‌ും സ്വീകരിച്ച‌ു.