"ഗവ.യു.പി.സ്കൂൾ പുത്തൻകാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ചരിത്രം
 
ആലപ്പുഴ ജില്ലയിൽ  ചെങ്ങന്നൂർ താലൂക്കിൽ ചരിത്രമുറങ്ങുന്ന പാമ്പാതീരത്തോട് ചേർന്ന് 121 വർഷമായി പ്രവർത്തിച്ചു വരുന്ന പ്രശാന്തസുന്ദരമായ സരസ്വതി ക്ഷേത്രമാണ്  ഗവ. യു. പി. എസ്. പുത്തൻകാവ്.1901 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്ന മനത്തിനായി മാർത്തോമസഭയുടെയും ഓർത്തഡോക്സ് സഭയുടെയും ഉടമസ്ഥതയിൽ സ്ഥാപിച്ച വിദ്യാലയമാണിത്.57 സെൻറ് സ്ഥലത്ത് 2 കെട്ടിടങ്ങളിലായാണ് സ്ഥാപനം പ്രവർത്തിച്ചു വരുന്നത്.കാലക്രമത്തിൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഇപ്പോൾ ഗവ. യു. പി. സ്കൂൾ പുത്തൻകാവ് എന്ന പേരിൽ അറിയപെടുന്നു. ഓർത്തഡോക്സ്‌ സഭയുടെ  അഭിവന്ദ്യ മെത്രോപൊലിത്ത തോമസ് മാർ അത്താനാസിയോസ് മഹാകവി പുത്തൻകാവ്  മാത്തൻ തരകൻ, എക്സ് എം എൽ  എ. ശ്രീ മാമൻ ഐപ്പ്, പ്രൊ. ജോർജ്ജ് ജോസഫ്, പ്രൊ. അലക്സാണ്ടർ, ചെങ്ങന്നൂരിലെ പ്രശസ്ത വ്യവസായ സ്ഥാപനങ്ങളായ അർച്ചന, ആരാധന, പുതുക്കേരി, യൂണിവേഴ്സൽ മെഡിക്കൽസ് എന്നിവരുടെ സാരഥികളും ഈ വിദ്യാലയത്തിലെ പ്രഗത്ഭരായ പൂർവവിദ്യാർഥികളിൽ ചിലർ മാത്രം.
 
1962-1975 കാലഘട്ടങ്ങളിൽ ഈ വിദ്യാലയം ഈ പ്രദേശത്തെ ജനങ്ങൾക്ക് സൂര്യ തേജസായി തിളങ്ങി നിന്നിരുന്നു. എന്നാൽ കാലന്തരത്തിൽ  സാമൂഹ്യവും മതപരവുമായ കാരണങ്ങൾ കൊണ്ടും കൂണുകൾ  പോലെ മുളച്ചു പൊന്തിയ അൺ എയ്ഡഡ് സ്കൂളുകളുടെ കടന്ന് വരവ് കൊണ്ടും കുട്ടികളുടെ എണ്ണം കുറഞ്ഞു. സ്കൂളിന്റെ 2 km ചുറ്റളവിൽ തന്നെ അനേകം മാനേജ്‌മെന്റ് അൺ എയ്ഡ്‌ഡ് സ്കൂളുകൾ പ്രവർത്തനം ആരംഭിച്ചത് പുരോഗതിക്ക് തടസമായി. എങ്കിലും സാമൂഹ്യ പ്രതിബദ്ധതയും  കർമ കുശലതയും  അർപ്പണ മനോഭാവവും കൈമുതലായുള്ള ഒരു കൂട്ടം അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിരന്തമായ കഠിന ശ്രമത്തിന്റെ ഫലമായി ഈ സ്കൂളിന്റെ വികസനത്തിന്റെ ഗ്രാഫ് ഉയർന്നു വരുന്നു എന്നത് വളരെ ശ്രദ്ധേയമാണ്.

12:15, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം