"അയ്യല്ലൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 7: | വരി 7: | ||
| സ്കൂൾ വിലാസം= അയ്യല്ലൂർ പി.ഒ, കോളാരി <br/>കണ്ണൂർ | | സ്കൂൾ വിലാസം= അയ്യല്ലൂർ പി.ഒ, കോളാരി <br/>കണ്ണൂർ | ||
| പിൻ കോഡ്= 670702 | | പിൻ കോഡ്= 670702 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ=9447954281 | ||
| സ്കൂൾ ഇമെയിൽ=ayyallurlpschool@gmail.com | | സ്കൂൾ ഇമെയിൽ=ayyallurlpschool@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| വരി 15: | വരി 15: | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 47 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=35 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 46 | | വിദ്യാർത്ഥികളുടെ എണ്ണം= 46 | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ=പ്രസന്നൻ.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=മഹേഷ് വി. എം | ||
| സ്കൂൾ ചിത്രം=Alps-photo2.jpg | | സ്കൂൾ ചിത്രം=Alps-photo2.jpg | ||
}} | }} | ||
15:54, 8 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| അയ്യല്ലൂർ എൽ പി എസ് | |
|---|---|
| വിലാസം | |
അയ്യല്ലൂർ അയ്യല്ലൂർ പി.ഒ, കോളാരി , കണ്ണൂർ 670702 | |
| സ്ഥാപിതം | 1924 ആഗസ്ത് |
| വിവരങ്ങൾ | |
| ഫോൺ | 9447954281 |
| ഇമെയിൽ | ayyallurlpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14740 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രസന്നൻ.കെ |
| അവസാനം തിരുത്തിയത് | |
| 08-04-2021 | 14740 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
അയ്യല്ലൂർ എൽ.പി സ്കൂളിന്റെ ചരിത്രം ഈ പ്രദേശത്തിന്റെ ചരിത്രം കൂടിയാണ്. പഴശ്ശി, അയ്യല്ലൂർ, ശിവപുരം പ്രദേശത്തെ കർഷക സമരവുമായി ബന്ധപ്പെട്ടു ഏറെ ചർച്ച ചെയ്യപ്പെട്ട വിദ്യാലയമാണിത്. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തലശ്ശേരി താലൂക്കിലെ മട്ടന്നൂർ ഫർക്ക യിലെ അയ്യല്ലൂർ ദേശത്ത് 1924 ആഗസ്തിലാണ് അയ്യല്ലൂർ എൽ.പി.സ്കൂൾ സ്ഥാപിച്ചത്. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിലുള്ള വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന പുത്തൻപുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്ററായിരുന്നു മാനേജർ. സഹോദരൻ രാമൻ ഗുരിക്കൾ , കെ.കെ.ഗോപാലൻ മാസ്റ്റർ എന്നിവർ അദ്ധ്യാപകരും. 41 കുട്ടികൾക്ക് ഇരിക്കാവുന്ന ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ. പേപ്പറോ സ്ലേറ്റോ ഉപയോഗിക്കാതെ മണലിലായിരുന്നു ആ കാലത്ത് എഴുത്ത് പഠിപ്പിക്കാറ്. മണൽ നിറച്ച തൊണ്ടുകളുമായാണ് കുട്ടികൾ സ്കൂളിലേക്ക് വരിക. വാർഷിക ഇൻസ്പെക്ഷന് ശേഷം മാനേജർക്ക് ലഭിക്കുന്ന ഗ്രാന്റിൽ നിന്നായിരുന്നു അദ്ധ്യാപകർക്ക് ശമ്പളം. അന്നത്തെ ഡപ്യൂട്ടി ഇൻസ്പെക്ടർക്ക് പോലീസ് ഇൻസ്പെക്ടറേക്കാൾ അധികാരമുണ്ടായിരുന്നു.19. 2.1925 നാണ് ഇവിടെ ആദ്യത്തെ ഇൻസ്പെക്ഷൻ നടന്നത്. ' 1938 ലാണ് അഞ്ചാം ക്ലാസ് അനുവദിക്കപ്പെട്ടത്. 1944ൽ സർവ്വീസിൽ നിന്നും വിരമിച്ച ശേഷം മാനേജരായ അച്ചുതൻ മാസ്റ്ററും അദ്ധ്യാപകനായി ഇവിടെ സേവനമനുഷ്ഠിച്ചു. മകൻ വി.അനന്തൻ, മരുമകൻ പി.കുഞ്ഞിക്കണ്ണൻ , കെ.കെ കുഞ്ഞനന്തൻ , കെ.കെ. ബാലകൃഷ്ണൻ എന്നിവരായിരുന്നു അദ്ധ്യാപകർ. സ്വാതന്ത്ര്യ സമരത്തിലും പിന്നീട് 1948ലെ പഴശ്ശി കർഷക സമരങ്ങളിലും മുന്നിൽ നിന്ന് നയിച്ചവരിൽ പ്രധാനിയായിരുന്നു വി. അനന്തൻ മാസ്റ്റർ. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായതിനാൽ 1948 മെയ് 28ന് വി.അനന്തൻ മാസ്റ്ററും മെയ് 12 ന് ബാലകൃഷ്ണൻ മാസ്റ്ററും രക്തസാക്ഷികളായി. മാനേജരായ പുത്തമ്പുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്റർ, ആലയാടൻ ചന്തുക്കുട്ടി മാസ്റ്റർ , പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കകയും, ഇവരുടെയും മറ്റ് അദ്ധ്യാപകരുടെയും സർട്ടിഫിക്കറ്റുകൾ റദ്ദാക്കുകയും ചെയ്തു. ആ കാലത്ത് അടച്ചിടേണ്ടി വന്ന സ്കൂൾ, 1948 ജൂൺ 22നാണ് വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുന്നത്. പിന്നീട് 1956 ലാണ് സ്കൂൾ പുതുക്കി പണിഞ്ഞ് ആധുനിക രീതിയിലായത്. പി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ മാനേജരും ഹെഡ് മാസ്റ്റരുമായി. മറ്റ് അദ്ധ്യാപകരായ എ.ചന്തുക്കുട്ടി മാസ്റ്റർ , ആർ.കെ കുഞ്ഞിരാമപ്പണിക്കർ, കെ.കെ. കുഞ്ഞനന്തൻ മാസ്റ്റർ എന്നിവർക്ക് പുറമേ വി.ദാമോദരൻ മാസ്റ്ററും സ്കൂളിലെത്തി. മാനേജരും ഹെഡ്മാമാസ്റ്റരുമായിരുന്ന പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ മട്ടന്നൂർ ഹൈസ്കൂകൂളിൽ മലയാളം പണ്ഡിറ്റായി പോയതോടെ പി.കെ.ഗോവിന്ദൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി സ്കൂളിലെത്തി. വി.ദാമോദരൻ, കെ. കെ ശാന്തകുമാരി, സി.എച്ച് വാസന്തി, ആർ. കെ. പ്രഭാകരൻ (പ്രഭാകരൻ പഴശ്ശി ) എന്നിവരായിരുന്നു മറ്റ് അദ്ധ്യാപകർ. അവാർഡ് നൽകി ആദരിക്കപ്പെട്ടില്ലെങ്കിലും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആദരവിനും പ്രശംസക്കും പാത്രമായ ദാമു മാഷ് സ്കൂളിന് സൽപേര് ലഭിക്കാനുള്ള കാരണങ്ങളിലൊന്നായിരുന്നു. സ്കൂളിനുണ്ടായ ഏറ്റവും വലിയ നഷ്ടമായിരുന്നു ദാമു മാസ്റ്റരുടെ വേർപാട്.(1982) പി.കെ. ഗോവിന്ദൻ മാസ്റ്റർ 1994 ലും ശാന്ത ടീച്ചർ 1996 ലും റിട്ടയർ ചെയ്തു. വാസന്തി ടീച്ചർ 1980 ൽ മുടപ്പത്തൂർ സ്കൂളിലേക്ക് സ്ഥലം മാറി. 1984 ൽ പ്രഭാകരൻ പഴശ്ശി കൊല്ലം എസ്. എൻ കോളജ് അദ്ധ്യാപകനായി. പിന്നിട് എൻ. ആർ രാധ ടീച്ചറായിരുന്നു HM . സി. രാജു, കെ.തങ്കമണി, കെ.പ്രസന്നൻ, എം.സ്നേഹ ഷീജ എന്നിവർ അദ്ധ്യാപകരും.2011 മാർച്ചിൽ രാധ ടീച്ചർ റിട്ടയർ ചെയ്യുകയും സി. രാജു മാസ്റ്റർ ഹെഡ്മാസ്റ്ററായി 2014 മാർച്ചിൽ വിരമിച്ചു. ഇപ്പോൾ കെ. തങ്കമണി ടീച്ചർ (H M)., കെ. പ്രസന്നൻ , എം.സ്നേഹഷീജ, സിന്ധു .ടി .കെ, ശാലിനി.പി. എം എന്നിവർക്ക് പുറമെ പ്രീ പ്രൈമറിയിൽ റിൻസി, മിനി എന്നിവരും പാചകത്തിനായി സജിതയും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മട്ടന്നൂർ - ശിവപുരം റോഡരികിൽ പ്രകൃതി രമണീയമായ വയൽക്കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുന്നിലൂടെ ഒഴുകുന്ന തോടാണ് ഒരു അതിര്. ചരിത്രമുറങ്ങുന്ന പഴയ കെട്ടിടത്തിനു പുറമേ, ആധുനിക രീതിയിലുള്ള ഒരു പുതിയ കെട്ടിടവും ഇന്ന് ഈ വിദ്യാലയത്തിന് മാറ്റ് കൂട്ടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന മികവിന് പുറമേ, മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ എന്നും ഈ വിദ്യാലയത്തിന്റെ മുഖ മുദ്രകളിലൊന്നായിരുന്നു. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയും ചെയ്യാൻ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പുരസ്കാരവും ഒയിസ്ക ഇന്റർനാഷനൽ പുരസ്കാരവും ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
മാനേജ്‌മെന്റ്
പുത്തമ്പുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിൽ അദ്ധ്യാപകനായിരുന്നു അദ്ദേഹം. പിന്നീട് മരുമകനും ഇതേ വിദ്യാലയത്തിലെ അദ്ധ്യാപകനുമായിരുന്ന - മട്ടന്നൂർ ഹൈസ്കൂൾ മലയാളം പണ്ഡിറ്റ് പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ മാനേജരായി. ഇദ്ദേഹത്തിന്റെ മരണ ശേഷം പിന്തുടർച്ചാവകാശിയായ പത്നി ശ്രീമതി ആർ.കെ ജാനകി മാനേജരായി നിയമിതയായി.