"അമൃത വി.എച്ച്.എസ്.എസ്.കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
== '''ചരിത്രം''' ==
== '''ചരിത്രം''' ==


ചരിത്രം
1936ൽ‍‍‍ ബാലകൃഷ്ണവിലാസം യു.പി സ്കൂൾ എന്ന പേരിൽ എയ്ഡഡ് മേഖലയിൽ ആരംഭിച്ച സ്കൂളാണിത്. 1942 മുതൽ കല്ലറ കൃഷ്ണൻ നായർ മെമോറിയൽ ഹൈസ്കൂൾ എന്ന പേരിൽ അപ് ഗ്രേഡ് ചെയ്യപ്പെട്ടു. അന്നു മുതൽ ശ്രീ.എം.രബീന്ദ്ര നാഥ് മാനേജരായും പ്രഥമാധ്യാപകനായും 1978 വരെ സേവനമനുഷ്ടിച്ചു.അതിനു ശേഷം വിവിധ പ്രഥമാധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിന്റെ പ്രവർത്തനം സുഗമമായി പ്രവർത്തിക്കുന്നു. 2000-01 സ്കൂൾ വർഷം മുതൽ നമ്മുടെ സ്ഥാപനം വൊക്കേഷണൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. 2006 ജൂൺ മുതൽ സ്കൂളിന്റെ മാനേജ്മെന്റ് അമൃതാനന്ദമയീമഠം ഏറ്റെടുക്കുകയും സ്കൂളിന്റെ നാമധേയം അമൃത വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായി മാറ്റപ്പെടുകയും ചെയ്തു.


<nowiki>****</nowiki>


----
പത്തനംതിട്ട -പുനലൂർ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രം ആണ് അമൃത വി എച്ച് എസ് എസ്, കോന്നി....
 
വനമേഖല ആയ കോന്നിയിൽ നിന്നും രണ്ട് കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ സമീപപ്രദേശങ്ങൾ ഏറെ പ്രശസ്തം ആണ്... പ്രകൃതി രമണീയമായ കോന്നിയെ തഴുകി ഒഴുകുന്ന അച്ചൻകോവിലാർ, വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ആനക്കൂട്, വനമേഖലയെ സംരക്ഷിക്കുന്ന ഫോറെസ്റ്റ് ഓഫീസ്, മണ്ണ് ഗവേഷണ  കേന്ദ്രം , ഇക്കോ ടൂറിസത്തിൽ ഉൾപ്പെടുന്ന കുട്ടവഞ്ചി സവാരി, മെഡിക്കൽ കോളേജ്, നിരവധി ഹയർ സെക്കന്ററി സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, ബാങ്കുകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവ കൊണ്ട് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്‌ മികച്ചു നിൽക്കുന്നു...
 
വിദ്യാഭ്യാസപരമായി ബഹുദൂരം പിന്നിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും ഉണ്ടാകണം എന്ന ആഗ്രഹത്തിന്റെ ഫലമായി യശഃ ശരീരനായ കോന്നി ശ്രീ കല്ലറ കൃഷ്ണൻ നായർ അവറുകൾ ആണ് ഈ സ്ഥാപനത്തിന്റെ തുടക്കത്തിന് നാന്ദി കുറിച്ചത്..
 
1936 മെയ്‌ മാസം 31തിയ്യതി ശ്രീ.ബാലകൃഷ്ണ വിലാസം മിഡിൽ സ്കൂൾ എന്ന പേരിൽ ആരംഭിച്ച പാഠശാലയുടെ പക്വ ഫലം ആണ് കല്ലറ കൃഷ്ണൻ നായർ അവറുകളുടെ സ്മാരകം ആയി തലയെടുപ്പോടെ പ്രശോഭിച്ചിരുന്ന കെ. കെ. എൻ. എം. എച്ച്. എസ്... 1942 മെയ്‌ 18 തിയ്യതിയാണ് ഈ മിഡിൽ സ്കൂളിനോട് ചേർന്ന് മലയാളം ഹൈ സ്കൂളും ഇംഗ്ലീഷ് ഹൈ സ്കൂളും പ്രവർത്തനം ആരംഭിച്ചത്... തുടക്കം മുതൽ ഇന്നോളം പുരോഗതിയുടെ പരിവേഷത്തിൽ ആണ് ഈ വിജ്ഞാന കേന്ദ്രം  പ്രശോഭിക്കുന്നത്...
 
2006 ജൂൺ മുതൽ ഈ സ്ഥാപനം സദ് ഗുരു  മാതാ അമൃതാനന്ദമയി ദേവിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ്‌ ഏറ്റെടുത്തു... തുടർന്ന് ഭൗതികസാഹചര്യങ്ങൾക് ധാരാളം മാറ്റം വരിക ഉണ്ടായി... അന്ന് മുതൽ ഈ സ്കൂൾ അമൃത വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എന്ന് അറിയപ്പെട്ടു.... ഇതിന്റെ ഭരണ സാരഥി ആയ സംപൂജ്യ സ്വാമി തുരിയാമൃതാനന്ദപുരി പുരോഗതിയുടെ പാതയിലേക് സുധീരം ഞങ്ങളെ നയിക്കുകയും ചെയ്യുന്നു....
----


== '''ഭൗതികസാഹചര്യങ്ങൾ''' ==
== '''ഭൗതികസാഹചര്യങ്ങൾ''' ==
emailconfirmed
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059559" എന്ന താളിൽനിന്ന് ശേഖരിച്ചത്