"എൻ. എം. ഹൈസ്കൂൾ കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ കുമ്പനാട് എന്ന സ്ഥലത്തിന്റെ ഹ്യദയഭാഗത്ത് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ നിലനിൽക്കുന്നു. 1935 ൽ ഇംഗ്ലീഷ് മിഷനറി | പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ കുമ്പനാട് എന്ന സ്ഥലത്തിന്റെ ഹ്യദയഭാഗത്ത് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ നിലനിൽക്കുന്നു. 1935 ൽ ഇംഗ്ലീഷ് മിഷനറി എഡ്വിൻ ഹണ്ടർ നോയൽ സ്ഥാപിച്ച ഈ വിദ്യാലയം നോയൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. സ്ഥലവിസ്ത്യതി കൊണ്ടും പ്രക്യതി രമണീയത കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമെന്ന ബഹുമതിയും ഈ വിദ്യാലയത്തിന് സ്വന്തമാണ്. കുമ്പനാടിന്റെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് ഈ വിദ്യാലയം വഹിച്ച പങ്ക് അക്ഷരങ്ങളിലൊതുക്കുവാൻ കഴിയുന്നതല്ല. മിനി ഗൾഫ് എന്ന പേരിൽ കുമ്പനാടിന്റെ യശസ്സ് ഉയർത്തിയത് ഈ വിദ്യാലയം തന്നെയാണ്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളേ ഉദ്ദേശിച്ചാണ് വിദ്യാലയം സ്ഥാപിച്ചതെങ്കിലും എല്ലാ ജാതി മതസ്ഥരും ഈ സ്കൂളിൽ പഠിച്ചു വരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 152: | വരി 152: | ||
|} | |} | ||
{{#multimaps:9.370462,76.658564|zoom=15}} | {{#multimaps:9.370462,76.658564|zoom=15}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
05:57, 28 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൻ. എം. ഹൈസ്കൂൾ കുമ്പനാട് | |
---|---|
വിലാസം | |
കുമ്പനാട് ,എൻ.എം. എച്ച് എസ്സ് , കുമ്പനാട് 689547 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 04692665939 |
ഇമെയിൽ | noelkumbanad@gmail.com |
വെബ്‍സൈറ്റ് | https://sites.google.com/site/noelmemorialhighschoolkumbanad/home |
കോഡുകൾ | |
സ്കൂൾ കോഡ് | 37022 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ഗ്ലോസി പി ജോയി |
അവസാനം തിരുത്തിയത് | |
28-11-2020 | Kannankollam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രിം പഞ്ചായത്തിൽ കുമ്പനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ. നോയൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ളീഷ് മിഷനറി എഡ്വിൻ ഹണ്ടർ നോയൽ എന്ന മിഷണറി 1935-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ കുമ്പനാട് എന്ന സ്ഥലത്തിന്റെ ഹ്യദയഭാഗത്ത് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ നിലനിൽക്കുന്നു. 1935 ൽ ഇംഗ്ലീഷ് മിഷനറി എഡ്വിൻ ഹണ്ടർ നോയൽ സ്ഥാപിച്ച ഈ വിദ്യാലയം നോയൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. സ്ഥലവിസ്ത്യതി കൊണ്ടും പ്രക്യതി രമണീയത കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമെന്ന ബഹുമതിയും ഈ വിദ്യാലയത്തിന് സ്വന്തമാണ്. കുമ്പനാടിന്റെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് ഈ വിദ്യാലയം വഹിച്ച പങ്ക് അക്ഷരങ്ങളിലൊതുക്കുവാൻ കഴിയുന്നതല്ല. മിനി ഗൾഫ് എന്ന പേരിൽ കുമ്പനാടിന്റെ യശസ്സ് ഉയർത്തിയത് ഈ വിദ്യാലയം തന്നെയാണ്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളേ ഉദ്ദേശിച്ചാണ് വിദ്യാലയം സ്ഥാപിച്ചതെങ്കിലും എല്ലാ ജാതി മതസ്ഥരും ഈ സ്കൂളിൽ പഠിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
ആറര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ. ആർ. സി
- കായികം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഐ റ്റി ക്ലബ്
വിവരസാങ്കേതിക രംഗത്തെ അറിവുകൾ കുട്ടികൾ സായാത്തമാക്കുന്നതിനായി സ്കൂളിൽ ഐ റ്റി ക്ലെബ് പ്രവർത്തിക്കുന്നു. അനുദിനം മാറി കൊണ്ടിരിക്കുന്ന പുതിയ പുതിയ സാങ്കേതിക വിദ്യകൾ ലോകത്തെ മാറ്റിമാറിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികളും അതിനൊത്തു മാറാനായി ഈ ക്ലബ് സഹായിക്കുന്നു. ശാസ്ത്ര മേളയിലും മറ്റും നമ്മുടെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്.
സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്ര ബോധമുള്ളവരുമായി തീരുന്നതിനും സഹായിക്കുന്ന ക്ലബ്ബാണ് ഇത്. ലഘു പരീക്ഷണങ്ങളും പ്രോജക്റ്റ്‌കളും ചെയുന്നതിനും ശാസ്ത്ര മേളയിൽ പങ്കെടുത്തു വിജയം നേടാനും കുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര വുമായി ബന്ധപെട്ടു വരുന്ന ദിനാചരണങ്ങൾ നടത്താനും പ്രാധന്യം മനസിലാക്കാനും കഴിയുന്നു. ഓസോൺ ദിനം, പരിസ്ഥിതി ദിനം, ജല ദിനം തുടങ്ങി യവ ആചരിക്കുന്നു. മനുമോൻ, അരവിന്ദ് (std x)എന്നിവർക്ക് ജില്ലാ തലത്തിൽ സമ്മാനം ലഭിച്ചു.
എസ്. എസ് ക്ലബ്
സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളർത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണിത്. ദിനാചാരണങ്ങൾ (സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം,അധ്യാപക ദിനം, ഗാന്ധി ജയന്തി, ഹിരോഷിമ നാഗസാക്കി ദിനം, ശിശു ദിനം തുടങ്ങിയവ )പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്നതിന് സാധിക്കുന്നു. സാമൂഹിക ശാസ്ത്ര മേളയിൽ സബ്ജില്ല തലത്തിലും ജില്ലാതലത്തിലും കുട്ടികൾ (അഖില std x, കെവിൻ stdVlll)സമ്മാനം നേടിയിട്ടുണ്ട്.
ഗണിത ക്ലബ്
ഗണിതബോധമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ഉതകുന്ന തരത്തിലുള്ള, പ്രവർത്തങ്ങളാണ് ഗണിത ക്ലബുമായി ബന്ധപ്പെട്ട് നടത്താറുള്ളത്.
സംസ്കൃതം ക്ലബ്
കുട്ടികൾ പുതുതായി പഠിക്കുന്ന ഭാഷയായതിനാൽ ഈ ഭാഷയോടുള്ള അഭിരുചി വളർത്തുന്നതിനു സഹായിക്കുന്ന ക്ലബ്ബാണിത്. സംസ്കൃത ഭാഷയിൽ കുട്ടികൾ കവിതകളും, പാട്ടുകളും, കഥകളും, പ്രശ്നോത്തരി എന്നിവ പരിശീലിപ്പിച്ച് കലോത്സവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട് .ദിനാചരണങ്ങളിൽ സംസ്കൃത ഭാഷാ പങ്കാളിത്തം കൈകടത്താനും സാധിക്കുന്നുണ്ട്.
===ലിറ്റിൽ കൈറ്റ്സ് ക്ലബ്=== 2019-20 അധ്യയന വർഷം കൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന ഈ ക്ലബ്ബിൻ്റെ പ്രവർത്തനം സാധ്യമാകുന്നു. സ്കൂൾ ശുചിതം സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ എല്ലാറ്റിലും ക്ലബ്ബിൻ്റെ പ്രവർത്തനം എടുത്തു പറയത്തക്കതാണ്.
===നേച്ചർ ക്ലബ്=== നേച്ചർ ക്ലബ് സ്കൂളിൽ സജ്ജീവമായി തുടർന്നു പോകുന്നു. പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ച് വരും തലമുറയിൽ ഒരു അവബോധം സൃഷ്ടിക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. ഭുമിയിലെ സൃഷ്ടിജാലങ്ങൾ മുഴുവനും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇതിൻ്റെ താളം തെറ്റിയാൽ എല്ലാവരും അപകടത്തിൽപ്പെടും എന്നുള്ളതും ഓരോ കുട്ടിയുടെയും അകതാളിൻ എഴുതാനും ഈ ക്ലബ്ബിന്റെ പ്രവർത്തനം സാധ്യമാകുന്നു.
മാനേജ്മെന്റ്
Steward association of ഇന്ത്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 18 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Mr. Varghese Abraham ഇപ്പോൾ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. ഗ്ലോസി പി ജോയ് ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ലഭ്യമല്ല | പി. എം. സക്കറിയ |
ലഭ്യമല്ല | എൻ. ജെ ചാക്കോ |
ലഭ്യമല്ല | പി. ജി ജോർജ് |
ലഭ്യമല്ല | മാമ്മൻ കുരുവിള |
1981 - 83 | ഓ. സി നൈനാൻ |
1983 - 87 | മേരി വറുഗീസ് |
1987 - 88 | എ. പി ജോർജ് |
1989 - 90 | ജോയമ്മ തോമസ് |
1990 - 92 | എം. എ. ജോയിക്കുട്ടി |
1997-01 | മറിയാമ്മ മാമ്മൻ |
2001 - 06 | സൂസമ്മ കോശി |
2006- 08 | അന്നമ്മ തോമസ് |
2008- 14 | സാറാമ്മ ഇടിക്കുള |
2014 - 15 | പി. ജെ മേരിക്കുട്ടി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. റിട്ട. ബ്രിഗ്രേഡിയർ വർഗീസ് ജേക്കബ് 2. ഡോ. ആനിയമ്മ ചെറിയാൻ (നേത്ര രോഗ വിദഗ്ധ) 3. ഡോ. ലെനി ഗ്രേസ് ശമുവേൽ (ശിശു രോഗ വിദഗ്ധ) 4. ഡോ. നെബു പി മാത്യു (ഹോമിയോ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവല്ലയിൽ നിന്നും 10 km അകലെ ടി കെ റോഡിൽ കുബനാട് സ്ഥിതി ചെയ്യുന്നു.
|
{{#multimaps:9.370462,76.658564|zoom=15}}