"എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 265: | വരി 265: | ||
സീനിയർ അസിസ്റ്റന്റ് : മേരി സാജോ (എച്ച് എസ് ടി, ഗണിതം) | സീനിയർ അസിസ്റ്റന്റ് : മേരി സാജോ (എച്ച് എസ് ടി, ഗണിതം) | ||
'''മറ്റ് | '''മറ്റ് അദ്ധ്യാപകർ''' | ||
: ജീനാ ഏബ്രഹാം(എച്ച് എസ് ടി, ഫിസിക്കൽ സയൻസ്) | : ജീനാ ഏബ്രഹാം(എച്ച് എസ് ടി, ഫിസിക്കൽ സയൻസ്) | ||
വരി 281: | വരി 281: | ||
<nowiki>:</nowiki> സുനില വി (സംസ്കൃതം) | <nowiki>:</nowiki> സുനില വി (സംസ്കൃതം) | ||
'''അനദ്ധ്യാപകർ''' | '''അനദ്ധ്യാപകർ''' | ||
<nowiki>:</nowiki> | <nowiki>:</nowiki> ഷൈനി എം ഡി | ||
<nowiki>:</nowiki> ബാബു രാജ് | <nowiki>:</nowiki> വിപിൻ മാത്യു | ||
<nowiki>:</nowiki> ബാബു രാജ് സി എം | |||
<nowiki>:</nowiki> ബെൻ ജോൺസൺ | <nowiki>:</nowiki> ബെൻ ജോൺസൺ |
19:09, 26 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ് | |
---|---|
വിലാസം | |
കരിയംപ്ലാവ് കരിയംപ്ലാവ് പി.ഒ, , 689615 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1910 |
വിവരങ്ങൾ | |
ഫോൺ | 04692776262 |
ഇമെയിൽ | nmhskaria@gmail.com |
വെബ്‍സൈറ്റ് | http://nmhsskariamplave.eu |
കോഡുകൾ | |
സ്കൂൾ കോഡ് | 37016 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിമോൾ എം കുഞ്ഞുകുഞ്ഞ് |
അവസാനം തിരുത്തിയത് | |
26-11-2020 | 37016 |
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ. നോയൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എഡ്വിൻ ഹണ്ടർ നോയൽ എന്ന ഇംഗ്ളീഷ് മിഷനറി 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എൻ എം എച്ച് എസ് കരിയംപ്ലാവ്
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിൽ പെരുംമ്പെട്ടി വില്ലേജിലെ സസ്യശ്യാമള സുന്ദരമായ ഒരു കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ എയ്ഡഡ് വിദ്യാലയമാണ് എൻ എം എച്ച് എസ് . നോയൽ സ്കൂൾ എന്നാണ് പരക്കെ അറിയപ്പെടുന്നത്. അനേകായിരം വിദ്യാർഥികൾക്ക് വിദ്യ പകർന്ന വിദ്യാലയം 1910ൽ ആണ് സ്ഥാപിക്കപ്പെട്ടത്. ശദാബ്ദി പിന്നിട്ട വിദ്യാലയ മുത്തശ്ശി കരിയംപ്ലാവ് എന്ന കൊച്ചു ഗ്രാമത്തിന് ജനഹൃദയങ്ങളിൽ കുളിർമയേകുന്ന ഒരു ഗൃഹാതുരത്വം പകരുന്നു.
കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ ആരോഗ്യ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ ചെയ്ത ക്രൈസ്തവ വിഭാഗമാണ് ബ്രദറൺ സമൂഹം. കേരളത്തിലെ അവികസിതവും അപരിഷ്കൃതവുമായ സ്ഥലങ്ങൾ തെരെഞ്ഞെടുത്ത് അവിടെയെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും സ്ഥാപിക്കുക വഴി നമ്മുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായിമാറിയ മിഷനറി വീരന്മാരാണ് ഈ സ്കൂളുകളുടെ സ്ഥാപകരും. കേരളക്കരയിൽ മിഷനറിമാരായിരുന്ന ജർമ്മൻകാരനായിരുന്ന വി നാഗൽ, ഇംഗ്ലീഷ് മിഷനറിയായ എഡ്വിൻ ഹണ്ടർ നോയൽ, സ്കോട്ട് ലൻഡുകാരനായ എ സൂട്ടർ തുടങ്ങിയവരുടെ വിവിധ തലങ്ങളിലെ സേവനങ്ങൾ നിസ്തുലവും സ്തുത്യർഹവുമായിരുന്നു.
മിഷനറി ഇ എച്ച് നോയലിന്റെ കുടുംബം ഇംഗ്ലണ്ടിൽ ലണ്ടനിലായിരുന്നു. ഇദ്ദേഹത്തിന്റെ പൂർവ്വികന്മാർ ഫ്രഞ്ചുകാരായിരുന്നെന്നും അവരിൽ ഒരാൾ നെപ്പോളിയന്റെ സൈനികോദ്യോഗസ്ഥനായിരുന്നു എന്നും പറയപ്പെടുന്നു.നോയലിന്റെ പിതാവ് മാനസാന്തപ്പെട്ട പ്രോട്ടസ്റ്റന്റ് വിശ്വസിയായിരുന്നു. സുവിശേഷവെളിച്ചം പ്രകാശിച്ചിരുന്ന ഭവനത്തിൽ നോയൽ എന്ന ശിശു 1878 ഏപ്രിൽ 5ന് ജനിച്ചു. നോയലിന് 20 വയസ്സുള്ളപ്പോൾ സുവിശേഷ വേലയ്ക്കായി ജീവിതം സമർപ്പിക്കുന്നതിനുള്ള വിളിയുണ്ടായി. ഇൻഡ്യയിലേക്ക് തിരിക്കുന്നതിനുമുമ്പ് ഒരു വർഷംകൂടി പ്രർത്ഥനയിൽ പോരാടിയ ശേഷം സ്വന്തരാജ്യം, ചാർച്ചക്കാർ, ഭവനം, സാഹചര്യങ്ങൾ എല്ലാം കൈവെടിഞ്ഞ് ഇൻഡ്യയിൽ വന്നു. 1904 ൽ കേരളക്കരയിൽ എത്തി. ഇക്കാലത്ത് വി നാഗൽ സായ്പ് കൊച്ചിയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തോടെപ്പം നോയൽ ഒരു വർഷം പ്രവർത്തിച്ചു. 1905മുതൽ അദ്ദേഹം കുമ്പനാട്ട് താമസിച്ച് പ്രവർത്തനത്തിൽ ഏർപ്പെട്ടു.
ഇംഗ്ലീഷ് മിഷനറിയായ എഡ്വിൻ ഹണ്ടർ നോയൽ എ ഡി 1910ൽ കരിയംപ്ലാവിൽ എത്തി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഇത് കൂടാതെ കേരളത്തിൽ അങ്ങോളമിങ്ങോളം സ്കൂളുകൾ സ്ഥാപിച്ചു. നിലവിൽ 18 നോയൽ മെമ്മോറിയൽ സ്കൂളികൾ കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി പ്രവർത്തിക്കുന്നു. 2ഹൈസ്കൂളുകളും,4 അപ്പർപ്രൈമറിസ്കൂളുകളും, 12 ലോവർപ്രൈമറിസ്കൂളുകളും ഉണ്ട്.
കഴിഞ്ഞ ശതകത്തിൽ ക്രിസ്തൻ മിഷനറിമാരുടെ മലയാളക്കരയിലെ സാമൂഹിക സേവനങ്ങൾ കണ്ടിലെന്നു നടിക്കാനോ അവഗണിക്കാനോ സാധ്യമല്ല. ഒരു നൂറ് വർഷങ്ങൾക്ക് മുമ്പ് ഗ്രാമങ്ങളിൽ സ്കൂളുകൾ നന്നേ കുറവായിരുന്നു. ഏറ്റവും പിന്നോക്കം നിന്ന സ്ഥലങ്ങളിൽ ആതുരാലയങ്ങൾ, വിദ്യാലയങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയവ സ്ഥാപിച്ചു.
1943 സെപ്റ്റംബർ 30 ന് ആ മഹത് വ്യക്തി ഇഹലോകവാസം കഴിഞ്ഞ് കർത്തൃസന്നിധിസിൽ ചേർക്കപ്പെട്ടു. അത് രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലഘട്ടമായിരുന്നു.
സ്കൂളുകളുടെ പേരിന്റെ രൂപപരിണാമം
മിഷണറി നോയൽ ഇംഗ്ലണ്ടിലെ "ബ്രദറൺ മിഷന്റെ” പ്രവർത്തകനായിട്ടാണ് ഇന്നാട്ടിൽ എത്തിച്ചേർന്നത്. അതിന്റെ സാമ്പത്തിക സഹായത്തോടുകൂടി സ്ഥാപിച്ച സ്കൂളുകൾക്ക് "ബ്രദറൺ മിഷൻ (ബി എം) സ്കൂളുകൾ ” എന്നു പേരിട്ടു. അക്കാലത്ത് മലയാളം സ്കൂളുകളും ഇംഗ്ലിഷ് സ്കൂളുകളും ഉണ്ടായിരുന്നു. നോയൽ സ്ഥാപിച്ച 26 സ്കൂളുകളിൽ 1ട്രെയിനിങ് സ്കൂളും 2 ഹൈസ്കൂളുകളും 6 മിഡിൽസ്കൂളുകളും 18 പ്രൈമറിസ്കൂളുകളും ഉൾപ്പെട്ടിരുന്നു. അന്ന് നാട്ടുഭാഷ മലയാളം ആയിരുന്നെങ്കിലും ഡിപ്പാർട്ടുമെന്റെ വെർനാക്കുലർ സ്കൂളുകൾ എന്നാണ് പേരിട്ടിരുന്നത്. പിൽക്കാലത്ത് അവ മലയാളം സ്കൂളുകൾ എന്ന് വിളിക്കപ്പെട്ടു.
"ബ്രദറൺ മിഷൻ (ബി എം) സ്കൂളുകൾ ” "നോയൽ മെമ്മോറിയൽ സ്കൂളുകൾ (എൻ എം)” ആയത് നോയലിന്റെ മരണശേഷം ആണ്.
ശദാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ ഉന്നത നിലയിൽ ജീവിക്കുന്നു. കിലോമീറ്ററുകൾ താണ്ടി ഈ സ്കൂളിലെത്തി വിദ്യയഭ്യസിച്ച അനേകർ ഉണ്ട്.
പ്രാരംഭത്തിൽ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച് 1917ൽ ഒരു ഹൈ & ട്രെയിനിങ് സ്കൂളായി ഉയർന്നു. പില്കാലത്ത് ട്രെയിനിങ് സ്കൂൾ നിർത്തലാക്കി. ഇപ്പോൾ അപ്പർപ്രൈമറിതലത്തിൽ 3ക്ലാസ്സും ഹൈസ്കൂൾതലത്തിൽ 3ക്ലാസ്സും പ്രവർത്തിക്കുന്നു. ഇതേ കോമ്പൗണ്ടിൽ എൻ എം എൽ പി സ്കൂളും പ്രവർത്തിക്കുന്നു.
ആദ്യകാല സാരധികൾ
മാനേജർ : മി. ഇ എച്ച് നോയൽ
കറസ്പോണ്ടന്റ് : മി. ജോൺ മാത്യൂസ്
ക്ലാർക്ക് : പി എം തോമസ് , എൻ എ ചാക്കോ
അദ്ധ്യാപകർ
1. മി. കെ കെ ജോൺ ,ബി എ , എൽ റ്റി (പ്രധമാദ്ധ്യാപകൻ)
2. മി. വി റ്റി ജേക്കബ് , ബി എ ,എൽ റ്റി (ട്രെയിനിംഗ് സ്കൂൾ അസിസ്റ്റന്റ്)
3. മി. എൻ ജോസഫ്, ബി എ
4. മി. ഇ എസ്സ് ജേക്കബ് , ബി എ
5. മി. എം ഇ ചാക്കോ (പാർട്ട് ബി എ മുൻഷി)
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ വിസ്തൃതിയുള്ള സ്കൂൾ കാമ്പസ്, സസ്യശ്യാമള സുന്ദരമായ ഒരു കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ എയ്ഡഡ് വിദ്യാലയമാണ് എൻ എം എച്ച് എസ് . നാല് പഴയ കെട്ടിടങ്ങളും പണി ഏകദേശം കഴിഞ്ഞ ഒരു കെട്ടിടവും ഉൾപ്പെടുന്നതാണ് സ്കൂൾ കാമ്പസ് . 3 ഹൈടെക്ക് ക്ലാസ്സ് മുറികളും, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ്, ലൈബ്രറി, കുട്ടികൾക്ക് ആഹാരം കഴിക്കുവാൻ ഒരു ഷെഡ് മുതലായവ സ്കൂളിന്റെ മുതൽ കൂട്ടാണ്. വളരെ വിശാലമായ കോർട്ടും ഞങ്ങളുടെ പ്രത്യേകതയാണ്. പഞ്ചായത്ത്തല സ്പോർട്ട്സ് മീറ്റുകൾ ഇവിടെ നടക്കാറുണ്ട്.
സ്കൂൾ ബസ്
തികച്ചും മലയോര മേഖലയായ ഇവിടെ വാഹന സൗകര്യം കുറവായതിനാൽ ശതാബ്ദിയോടനുബന്ധിച്ച് വാങ്ങിയ സ്കൂൾ ബസ് കുട്ടികളുടെ യാത്രയ്ക്കായി ഉപയോഗിച്ചു വരുന്നു.
ഐടി@സ്കൂൾ പദ്ധതി
ഐടി@സ്കൂളിന്റെ സഹായത്തോടെ കമ്പ്യൂട്ടർ ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭിക്കുകയുണ്ടായി ഹൈടെക്ക് പദ്ധതിയുടെ ഭഗമായി അദ്ധ്യാപകരും അനദ്ധ്യാപകരും അഭ്യുദയകാംക്ഷികളും ചേർന്ന് 1.74 ലക്ഷം രൂപചെലവഴിച്ച് 3 ക്ലസ്സ് മുറികൾ നവീകരിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- സ്കൂൾ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- പഠനയാത്രകൾ
- മേളകൾ
- ഫുട്ട് ബോൾ കോചിംങ്
- കൗൺസിലിംഗ് ക്ലാസുകൾ
- ഗണിത ലാബ്
- ക്ലാസ് മാഗസിൻ.
- കൈയ്യെഴുത്ത് മാസിക
- ചിത്രരചനകൾ
- വായനാക്കുട്ടം
- വായന മൂല
- ടാലന്റ് ലാബ്
- കാർഷീക പ്രവർത്തനങ്ങൾ
- ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
- സ്കൂൾ പാർലമെന്റ്
- റോഡ് സേഫ്റ്റി ക്ലബ്
- മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
സ്റ്റിവേർഡ്സ് അസോസിയേഷൻ ഇൻഡ്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 18 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീ.വർഗ്ഗീസ് ഏബ്രഹാം ഇപ്പോൾ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. അനിമോൾ എം കുഞ്ഞ്കുഞ്ഞ് ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1910 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | ഓ. സി. നൈനാൻ |
1972 - 83 | ലിസി സക്കറിയ |
1983 - 85 | പി. ററി. ഫിലിപ്പ് |
1987 - 89 | എൻ.തോമസ് മാത്തുണ്ണി |
1989 - 90 | സി.ററി.സൂസന്നാമ്മ |
1990 - 98 | ആനി ജേക്കബ് |
1998 - 2000 | ഫിലിപ്പ് എൻ മാത്യു |
2001 - 2004 | ആനി ഏബ്രഹാം |
2004 - 2005 | ലില്ലി വറുഗീസ് |
2005 - 2008 | സാറാമ്മ ഇടുക്കിള |
2008 - 2015 | ദീനാമ്മ പി എം |
2015 - 2019 | മോളി എം ജേക്കബ് |
പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപകസംഗമം
സ്കൂൾ ശദാബ്ദിയോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപകസംഗമം വളരെ വിപുലമായ രീതിയിൽ നടത്തുവാൻ സാധിച്ചു. 2009 ജൂലൈയിൽ അദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ദേശനിവാസികളും ചേർന്ന് സമ്മേളനം സംഘടിപ്പിച്ചു. രണ്ട് സെഷനായി നടന്ന സമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത പ്ലാസ്റ്റിക്ക് സർജനും ആയ ഡോ. പി എ തോമസ് വിശിഷ്ടാതിഥി ആയിരുന്നു. പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അദ്ധ്യാകനും മുൻ മാനേജരും ആയിരുന്ന വി കെ മാത്യു സാർ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.
2018 സെപ്റ്റംബർ മാസം 1975-1976 എസ് എസ് എൽ സി ബാച്ച് കുട്ടികളും അവരുടെ അദ്ധ്യാപകരും സ്കൂൾ ആഡിറ്റോറിയത്തിൽ കൂടി. അന്നേദിവസം സന്നിഹതരായിരുന്ന പൂർവ്വ അദ്ധ്യാകർ മുൻ മാനേജർ ശ്രീ വി കെ മാത്യു , മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി സി ടി സൂസന്നാമ്മ , മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ആനി ജേക്കബ് , മുൻ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി എ ഏബ്രഹാം , മുൻ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി എ സാറാമ്മ ടീച്ചർ എന്നിവർ ആയിരുന്നു. എല്ലാ പൂർവ്വഅദ്ധ്യാപകരെയും പൊന്നാടയും മൊമന്റോയും ഒരു സമ്മാനവും നൽകി ആദരിച്ചു.ആ ബാച്ചിന്റെ സഹായത്തോടെ ഹൈടെക്ക് പദ്ധതിക്കായി തെരെഞ്ഞെടുത്ത ഒരു മുറി ടൈൽ പാകുവാനും പെയിന്റ് ചെയ്യുവാനും സാധിച്ചു. 2018-2019 എസ് എസ് എൽ സി ബാച്ചിലെ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കുകയും അവർക്ക് കാഷ് അവർഡ് നല്കുകയും ചെയ്തു.
പൂർവ്വവിദ്യാർത്ഥിയായിരുന്ന ഡോ. പി എ ഫിലിപ്പിന്റെ(യു എസ് എ) സഹകരണത്തോടെ ഒരു മുറി ടൈൽ പാകി.
എല്ലാ പൂർവ്വ വിദ്യാർത്ഥികളോടുമുള്ള സ്നേഹവും നന്ദിയും പ്രകാശപ്പിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr.P.A. THOMAS, famous Plastic surgeon
- Professor M.J. Kuriien Pathanamthitta Catholicate college
- O.M.Rajukutty /W.M.E overseer
- DR.C J .THOMAS (SCIENTIST IN U S A)
- DR.P A PHILIP,U S A
- Dr.Manoj Medical College Kottayan
- SAJI JOHN H M N M H S OOTTUPARA
- JOHNSON K M, H M , N M U P S KEEKOZHOOR
- DR.SURESH M.K (ST,THOMAS COLLEGE RANNI)
ദിനാഘോഷങ്ങൾ
ദിനാഘോഷങ്ങൾ
പ്രവേശനോത്സവം മുതൽ ആഘോഷങ്ങൾ തുടങ്ങുകയായി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ തറക്കുവാൻ കഴിഞ്ഞില്ലായെങ്കിലും സാമൂഹിക മാധ്യമത്തിന്റെ സഹായത്തോടെ കഴിവതും പ്രവർത്തനങ്ങൾ ചെയ്യുന്നു.
*ലോക പരിസ്ഥിതി ദിനം (ജൂൺ 5)
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കുവാൻ ഉതകുന്ന പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റേയും, പരസ്ഥിതി ക്ലബിന്റേയും ആഭിമുഖ്യത്തിൽ ചെയ്യുന്നു. വനം വകുപ്പിന്റെ സഹകർണത്തോടെ വൃക്ഷ തൈ വിതരണം, പൂന്തോട്ട സംരക്ഷണം, ലഘുസന്ദേശം , റാലി, പോസ്റ്റർ പ്രദർശനം, പെയിംന്റിഗ് മൽസരം, സ്ലയിഡ് പ്രസന്റേഷൻ, ക്വിസ് മൽസരം, വീഡിയോ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ തറക്കുവാൻ കഴിഞ്ഞില്ലായെങ്കിലും സാമൂഹിക മാധ്യമത്തിന്റെ സഹായത്തോടെ കഴിവതും പ്രവർത്തനങ്ങൾ ചെയ്യുന്നു.
*ലോക രക്തദാന ദിനം (ജൂൺ 14)
രക്തദാനത്തിന്റെ മാഹാത്മ്യവും ആവശ്യകതയും കുട്ടികളിൽ എത്തിക്കുവാൻ വേണ്ടി വിവിധ പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചെയ്യുന്നു. ലഘുസന്ദേശം ഹെഡ്മിസ്ട്രസ് നൽകി, 'രക്തദാനം മഹാദാനം' എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റർ രചനാ മൽസരം നടത്തി.
*സംസ്ഥാന വായനാ ദിനം (ജൂൺ 19)
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തിൽ പുസ്തകങ്ങൾ വായിക്കാനും കുറിപ്പുകൾ തയ്യറാക്കുവാനും അവസരം നൽകുന്നു.
*ഹിരോഷിമാ ദിനം (ആഗസ്റ്റ് 6 ), നാഗസാക്കി ദിനം (ആഗസ്റ്റ് 9)
സയൻസ് ക്ലബിന്റേയും സോഷ്യൽ സയൻസ് ക്ലബിന്റേയും ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും ക്വിസ് മൽസരവും എല്ലാ വർഷവും നടന്നു വരുന്നു. അണവ ബോബുകളുടെ ഭവിഷത്തുകളെ പറ്റി കുട്ടികളിൽ അവബോധം നൽകുന്ന ലഘു സന്ദേശം സയൻസ് അദ്ധ്യപകർ നൽകുന്നു.
*ഇന്ത്യൻ സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 15)
എല്ലാ വർഷവും സ്വാതന്ത്ര്യ ദിനം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു വരുന്നു.
ഈ വർഷവും ചെറിയ കൂട്ടമായി സ്കൂളിൽ കൂടി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുവാൻ സാധിച്ചു.
*ദേശീയ അദ്ധ്യാപക ദിനം (സെപ്റ്റംബർ 5)
*ഓസോൺ ദിനം (സെപ്റ്റംബർ 16)
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കാൻ വേണ്ട പ്രവർത്തനത്തിൽ ഏർപ്പെടുന്നു. ലഘുസന്ദേശം, ഉപന്യാസ രചന, പോസ്റ്റർ രചന, സ്ലയിഡ് പ്രസന്റേഷൻ തുടങ്ങിയവ നടത്തുന്നു.
*ലോകവ്യദ്ധ ദിനം (ഒക്ടോബർ 1)
*ഗാന്ധിജയന്തി (ഒക്ടോബർ 2 )
എല്ലാ വർഷവും പി ടി എ യുടേയും, ആയൽക്കൂട്ടത്തിന്റേയും സഹകരണത്തിൽ സ്കൂളും പരിസരവും ശുചീകരിക്കുന്നു.
*ലോക ആവാസദിനം (ഒക്ടോബർ 3)
*ലോക തപാൽ ദിനം (ഒക്ടോബർ 9)
*ദേശീയ തപാൽ ദിനം (ഒക്ടോബർ 10)
*ലോക കൈകഴുകൽ ദിനം (ഒക്ടോബർ 15)
*ലോക ഭക്ഷ്യ ദിനം (ഒക്ടോബർ 16)
*ഐക്യരാഷ്ട്ര ദിനം (ഒക്ടോബർ 24)
*കേരളപ്പിറവി ദിനം (നവംബർ1)
*സി വി രാമൻ ജന്മ ദിനം (നവംബർ 7)
ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന വിവിധ പരിപാടികൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കുട്ടികളുടെ ശാസ്ത്രാഭിരുചിവളർത്തുവാൻ ഉതകുന്ന സംവാദങ്ങൾ നടക്കാറുണ്ട് .ശാസ്ത്ര ക്വിസ് , ഉപന്യസ മൽസരം നടത്തി(ശാസ്ത്രവും സമൂഹവും). ശാസ്ത്ര പുരോഗതി മനസ്സിലാക്കുന്ന ഒരു പെൻസിൽ ഡ്രോങ് മൽസരം നടത്തി. സി വി രാമൻ പതിപ്പ് നിർമ്മിച്ചു, പ്രസന്റേഷൻ (സി വി രാമന്റെയും മാഡം ക്യൂറിയുടെയും ഉദ്ധരണികൾ), സി വി രാമന്റെയും മാഡം ക്യൂറിയുടെയും ജീവചരിത്ര വീഡിയോ പ്രദർശിപ്പിച്ചു. പരീക്ഷണങ്ങൾ :വീഡിയോ പ്രദർശനം എന്നിവ നടത്തി.
*അന്താരാഷ്ട്ര ശാസ്ത്ര ദിനം (നവംബർ 10), ഡോ. എ പി ജെ അബ്ദുൾ കലാം ജന്മ ദിനം (ഒക്ടോബർ 15)
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രദർശനം യുക്തമായ സമയത്ത് നടത്താറുണ്ട്.
*ശിശുദിനം (നവംബർ 14)
*റിപ്പബ്ലിക് ദിനം (ജനുവരി 26)
എല്ലാ വർഷവും റിപ്പബ്ലിക് ദിനം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു വരുന്നു.
*രക്തസാക്ഷി ദിനം (ജനുവരി 30)
*ഇന്റർനെറ്റ് സുരക്ഷാ ദിനം (ഫെബ്രുവരി 7)
ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു.
മികവുകൾ
അദ്ധ്യാപകർ
സ്കൂൾ അദ്ധ്യാപകരും അനദ്ധ്യാപകരും
പ്രധാനാദ്ധ്യാപിക : അനിമോൾ എം കുഞ്ഞ്കുഞ്ഞ് (ഹെഡ്മിസ്ട്രസ് )
സീനിയർ അസിസ്റ്റന്റ് : മേരി സാജോ (എച്ച് എസ് ടി, ഗണിതം)
മറ്റ് അദ്ധ്യാപകർ
: ജീനാ ഏബ്രഹാം(എച്ച് എസ് ടി, ഫിസിക്കൽ സയൻസ്)
: സിസിൻ ഏബ്രഹാം(എച്ച് എസ് ടി, മലയാളം)
: ബീനാ രാജു (എച്ച് എസ് ടി, ഹിന്ദി)
: ടിൻസി ഇ (യു പി എസ് ടി)
: ബിജിൻ തോമസ് (യു പി എസ് ടി)
: ലിനു എം തോമസ് (യു പി എസ് ടി)
: സുനില വി (സംസ്കൃതം)
അനദ്ധ്യാപകർ
: ഷൈനി എം ഡി
: വിപിൻ മാത്യു
: ബാബു രാജ് സി എം
: ബെൻ ജോൺസൺ
ക്ലബുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
pathanamthitta districtൽ Ranny നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി mallappally റോഡിൽ സ്ഥിതിചെയ്യുന്നു.
|
{{#multimaps: 9.419262, 76.756961| zoom=15}}