"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
No edit summary
37001 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
<font color=black><font size=3>
<font color=black><font size=3>
  [[പ്രമാണം:  37001 chandrayyan quiz1.resized.JPG|200px|thumb|left| ചന്ദ്രയ്യാൻ ക്വിസ്]] [[പ്രമാണം:  37001 chandrayyan quiz2.resized.JPG|200px|thumb|ീright| ചന്ദ്രയ്യാൻ ക്വിസ്]]സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാനുമായി ബന്ധപെടുത്തി ക്വിസ് മത്സരം 22/07/2019 ന് നടത്തുകയുണ്ടായി,എച്ച് .എസ്, യു. പി വിഭാഗത്തിനാണ് ക്വിസ് മത്സരം നടത്തിയത്.
  [[പ്രമാണം:  37001 chandrayyan quiz1.resized.JPG|200px|thumb|left| ചന്ദ്രയ്യാൻ ക്വിസ്]] [[പ്രമാണം:  37001 chandrayyan quiz2.resized.JPG|200px|thumb|ീright| ചന്ദ്രയ്യാൻ ക്വിസ്]]സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാനുമായി ബന്ധപെടുത്തി ക്വിസ് മത്സരം 22/07/2019 ന് നടത്തുകയുണ്ടായി,എച്ച് .എസ്, യു. പി വിഭാഗത്തിനാണ് ക്വിസ് മത്സരം നടത്തിയത്.
==പ്രവർത്തനങ്ങൾ2020-21==
സയൻസ് ക്ലബ്ബിന്റെ മീറ്റിംഗ് സെപ്റ്റംബർ പത്താം തീയതി വിർച്ച്വൽ ആയി നടത്തുകയുണ്ടായി. ഈ മീറ്റിംഗിൽ 2020 -21 വർഷത്തിൽ സയൻസ് ക്ലബ് വിദ്യാർത്ഥികൾ ആഘോഷിക്കേണ്ട ദിനങ്ങളെ പറ്റി ചർച്ച ചെയ്യുകയുണ്ടായി,. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികൾ എല്ലാം വീട്ടിൽ തന്നെ ആയിരിക്കേ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി എങ്ങനെ നടത്താം എന്ന് ചർച്ച ചെയ്യുകയുണ്ടായി. അതിന്റെ ഭാഗമായി സെപ്റ്റംബർ 16ന് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനം എങ്ങനെ ആചരിക്കണം എന്ന് ചർച്ച ചെയ്യുകയുണ്ടായി. കുട്ടികളെല്ലാം വീട്ടിലിരുന്നുതന്നെ പല പ്രവർത്തനങ്ങൾ ചെയ്യുവാനുള്ള തീരുമാനമുണ്ടായി.
===ഓസോൺ ദിനം===
സെപ്റ്റംബർ പതിനാറാം തീയതി കുട്ടികൾ പോസ്റ്റർ., പ്രസംഗം, ചിത്രരചന മുതലായവ വിർച്ച്വൽ ആയി പ്രദർശിപ്പിക്കുകയുണ്ടായി. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്ക്കണമെന്ന സന്ദേശം ഈ വെർച്ച്വൽ ഓസോൺദിന ആഘോഷത്തോടെ സാധ്യമായി. 
===ദേശീയ മോൾ ദിനം===
ഒക്ടോബർ 23ന് രസതന്ത്ര പ്രേമികളുടെ ഇടയിൽ രാവിലെ 6.02 നും വൈകിട്ട് 6.02നും ഇടയിൽ ആഘോഷിച്ചു വരുന്നതാണ് ദേശീയ മോൾ ദിനം. ഇത് അവഗാഡ്രോ നമ്പർ നെ സൂചിപ്പിക്കുന്നു. രസതന്ത്രം എന്ന വിഷയത്തിൽ താല്പര്യം ഉണ്ടാക്കാൻ വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ച് കുട്ടികൾ വിവിധ ഇനം പോസ്റ്റുകൾ വീഡിയോകൾ ലഘു പ്രസംഗങ്ങൾ എന്നിവ തയ്യാറാക്കി വിർച്ച്വൽ ആയി പ്രദർശിപ്പിക്കുകയുണ്ടായി.
===ശാസ്ത്ര പഠനക്ലാസ്സ്===
സയൻസ് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് വീട്ടിലിരുന്ന് ലഘുപരീക്ഷണങ്ങൾ ചെയ്യാനും കുട്ടികളിൽ ശാസ്ത്ര അവബോധം ഉളവാക്കാനുമായി  ഒരു ശാസ്ത്ര പഠന ക്ലാസ്സ് ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. ഈ ക്ലാസ്സ് ഞങ്ങളുടെ സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി അന്നമ്മ ടീച്ചർ അധ്യക്ഷതയിൽ ആണ് നടത്തിയത്. ഈ ക്ലാസിനു നേതൃത്വം കൊടുത്തത് ശാസ്ത്ര പരിഷത്ത് പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ ശ്രീ ജയചന്ദ്രൻ സാറാണ്. ഈ ക്ലാസ്സിൽ സാർ കുട്ടികൾക്ക് ശാസ്ത്രത്തെ അടുത്തറിയാൻ ചില പരീക്ഷണങ്ങൾ കാണിക്കുകയുണ്ടായി. നാം നിസാരമായി തള്ളിക്കളയുന്ന പല പാഴ്  വസ്തുക്കൾ ഉപയോഗിച്ച് നിരവധി പരീക്ഷണങ്ങൾ ചെയ്യുന്നതിന് സാധിക്കും എന്ന് സാർ ക്ലാസ്സിൽ ചർച്ച ചെയ്യുകയുണ്ടായി. നാം നിസാരമായി തള്ളിക്കളയുന്ന ബലൂൺ,  കുപ്പി, ഗ്ലാസ്, ഇവയൊക്കെ ഉപയോഗിച്ച് നിരവധി പരീക്ഷണങ്ങൾ ചെയ്യാമെന്ന് സാർ പ്രതിപാദിക്കുക യുണ്ടായി. കുട്ടികൾ ചില പാഴ് വസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ തന്നെ ഒരു പരീക്ഷണശാല നിർമ്മിക്കണമെന്ന് സാർ ക്ലാസിൽ പറയുകയുണ്ടായി. അതായത് കുറെ ബലൂണുകൾ, ഹാൻഡ് ലെൻസുകൾ,  മിററുകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ കുട്ടികൾ ലഘുപരീക്ഷണങ്ങൾ ചെയ്യണമെന്നും അതിലൂടെ ശാസ്ത്രത്തെ കൂടുതൽ അടുത്തറിയാൻ സാധിക്കുമെന്നും സർ പറയുകയുണ്ടായി. ഈ മീറ്റിങ്ങിൽ വച്ച് സാർ 3 പരീക്ഷണങ്ങൾ ചെയ്യുകയുണ്ടായി.
ആദ്യത്തെ പരീക്ഷണം മർദ്ദവു മായി ബന്ധപ്പെടുത്തിയ പരീക്ഷണമായിരുന്നു. ഒരു കുപ്പിയുടെ അടപ്പ് തുറന്നതിനു ശേഷം ആ ഭാഗത്ത് ഒരു ബലൂൺ കുപ്പിയുടെ ഉൾ ഭാഗത്തിലേക്ക് വരുന്ന രീതിയിൽ വയ്ക്കണം. ഈ ബലൂൺ വീർക്കുന്ന രീതിയിൽ വേണം ഫിറ്റ് ചെയ്യുക. അതിനുശേഷം കുപ്പിയുടെ അടിഭാഗത്ത് ഒരു ഈർക്കിൽ കൊണ്ട് ദ്വാരം ഇടുക. അതിനു ശേഷം ആ ദ്വാരത്തിലൂടെ ശ്വാസം നമ്മുടെ ഉള്ളിലേക്ക് വലിക്കുക. അപ്പോൾ ബലൂൺ കുപ്പിയുടെ ഉള്ളിലിരുന്ന് തന്നെ വീർക്കുന്നത് കാണാം.
കുപ്പിയുടെ ദ്വാരത്തിലൂടെ വായു മുഴുവൻ പുറത്തു പോകുന്നു. അന്തരീക്ഷമർദ്ദം ആണ് ഈ ബലൂണിനെ വീർപ്പിക്കുന്നത്‌. കുപ്പിയിലെ വായു മുഴുവൻ ഇല്ലാത്തതു കൊണ്ടാണ് അത് വീർത്തു തന്നെ ഇരിക്കുന്നത്.  രണ്ടാമത്തെ പരീക്ഷണം അഭികേന്ദ്രബലം ആയി ബന്ധപ്പെടുത്തിയ ആയിരുന്നു. ഒരു ബലൂൺ എടുത്ത് അതിൽ ഒരു നാണയം ഇട്ട് ചുറ്റി ക്കുന്നു. ഈ നാണയം മറിയാതെ യാണ് ഈ ബലൂൺ അച്ചടിക്കുന്നത്. പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്മേൽ അതിന്റെ പരിക്രമണം തുടർന്നു കൊണ്ടിരിക്കാൻ വേണ്ടി പരിക്രമണപാതയിൽ കേന്ദ്രത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ബലമാണ് അഭികേന്ദ്രബലം. ഈ അഭികേന്ദ്രബലം കാരണമാണ് ഒരു നാണയം ബലൂണിൽ ഇട്ട് കറക്കുമ്പോൾ ആ നാണയം മറിഞ്ഞു പോകാതിരിക്കുന്നത്
മൂന്നാമതായി കാൽസ്യം കാർബണിനെ രാസപ്രവർത്തനമാണ് സാർ ഈ ഗൂഗിൾമീറ്റി ലൂടെ സയൻസ് ക്ലബ് വിദ്യാർഥികൾക്ക് കാണിച്ചുകൊടുത്തത്. കാൽസ്യം കാർബൈഡ് അല്പം എടുത്ത് വെള്ളത്തിൽ ഇട്ടാൽ അത് അസറ്റിലിൻ വാതകം ഉണ്ടാക്കുന്നു. അതോടൊപ്പം കാൽസ്യം ഹൈഡ്രോക്സൈഡ് ഉണ്ടാകുന്നു. ഈ അസറ്റിലിൻ വാതക ത്തിലേക്ക് അല്പം തീ കാണിച്ചാൽ ഇത് സ്ഫോടക ശബ്ദത്തോടു കൂടി കത്തും. അസറ്റിലിൻ വാതകം ഓക്സിജനുമായി പ്രവർത്തിച്ചു oxyacetylene-  വാതകം ഉണ്ടാകുന്നു. അതോടൊപ്പം ധാരാളം കരിയും ഉണ്ടാകുന്നു. ഇത് അപൂർണ ജ്വലനം വഴിയാണ് ഉണ്ടാകുന്നത്.