"ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ/അക്ഷരവൃക്ഷം/മകളെ ഞാൻ നിനക്ക് സ്വന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. വഞ്ചിയൂർ/അക്ഷരവൃക്ഷം/മകളെ ഞാൻ നിനക്ക് സ്വന്തം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ/അക്ഷരവൃക്ഷം/മകളെ ഞാൻ നിനക്ക് സ്വന്തം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
| സ്കൂൾ= ഗവൺമെൻറ് എച്ച്.എസ്. വഞ്ചിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവൺമെൻറ് എച്ച്.എസ്. വഞ്ചിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 43051 | | സ്കൂൾ കോഡ്= 43051 | ||
| ഉപജില്ല= തിരുവനന്തപുരം | | ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> |
12:36, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മകളെ ഞാൻ നിനക്ക് സ്വന്തം
രാത്രിയുടെ യാമങ്ങൾ,ഞരങ്ങലും മൂളലും, വേദനാജനകമായ തേങ്ങലും വിങ്ങുന്ന മനസ്സുകളും ആ യാമത്തെ ഭീതിജനകമാക്കിയിരിരുന്നു.എന്നിരുന്നാലും തൂവെള്ള സാരി അണിഞ്ഞു വെള്ള കിന്നരിപ്പാവും വെച്ചു, ആ സ്നേഹമായിയായ ദേവത,അതേ ദേവതയായ സ്‌ത്രീരത്നം'ഗായത്രി' ചിന്തവിഷ്ടയായി അവളുടെ മുന്നിലുള്ള മരുന്നുകളിൽ ,കൈവിരൽ ഓടിക്കുന്നു.അതിനിടയിൽ അപ്പോഴപ്പോഴായി അവളുടെ കണ്ണുകൾ ഐസോലാഷൻ വാർഡിലെ 102-ആം ബെഞ്ചിൽ തറയുന്നു.പാവം, ഒരു നിഷ്കളങ്ക ബാലിക വെറും രണ്ടര വയസ്സ് പ്രായം "ഗയ".മുലകുടി ഇപ്പോഴും മാറാത്ത ആ പിഞ്ചുബാലിക ആരോട് തെറ്റ് ചെയ്തു? അവൾ ലോകത്തിന്റെ കറുത്ത സ്പന്ദനങ്ങൾ രുചിച്ചു തുടങ്ങി പോലും ഇല്ല.അവളെ എന്തിന് ശിക്ഷിച്ചു?എല്ലാം ലീലാവിലാസങ്ങൾ!!!ഗായത്രി പതിയെ നടന്നു,102ലേക്ക്.അവൾ ഓർത്തു.ദൈവമേ എന്റെ നിറവയറിൽ ഒരു കുഞ്ഞുനാദം തുടി ക്കുകയാണല്ലോ,എന്റെ പൈതലിനെ ഞാൻ ഇവളിൽ കാണുന്നു.അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ആ കുഞ്ഞുമുഖം നിഷ്കളങ്കതയും,അവശതയും പേറിയിരിക്കുന്നു.ഐശ്വര്യം തുളുമ്പുന്ന ആ മുഖം കരിവാളിച്ചിരിക്കുന്നു.വിടർന്ന കണ്ണുകൾ കുമ്പിയിരിക്കുന്നു.ഇല്ല ഈ പൈതലിനെ ആ ദുഷ്ട വൈറസിന്റെ നീണ്ട ദൃഷ്ടികളിൽ ഞാൻ കൊടുക്കില്ല. പെട്ടെന്നു ഒരു ഞരങ്ങൽ"അമ്മേ" നിലവിളി ഉയർന്നു. ആന്റി എനിക്ക് അമ്മയെ കാണണം. കൊഞ്ചൽ നിറഞ്ഞ സ്വരം.അവ്യയ്ക്തമായ സ്വരത്തിൽ നിന്നവൾ തിരിച്ചറിഞ്ഞു.അവൾ തന്റെ ദേഹ ഉറ ധരിച്ചു.മുഖം വരെ മൂടിയ ഉറ ധരിച്ചു അവൾ കുഞ്ഞിനെ വാരിയെടുത്തു.ഒരു നടുക്കത്തോടെ അവൾ അറിഞ്ഞു.ഇല്ല ഈ കുഞ്ഞു ഭൂമിയോടു വിട പറയാറായി. അമ്മയെ കാണാതെ, അച്ഛനെ കാണാതെ, നീണ്ട 28 നാളുകൾ.മോളെ നിനക്ക് ഞാൻ നിന്റെ അമ്മയെ കാട്ടിത്തരം.അവൾ വാരിയെടുത്തു നെഞ്ചോടു ചേർത്തു ഓടി.അടഞ്ഞ വാതിലിലൂടെ ആ സ്‌ത്രീരത്നത്തെ,ആ കുഞ്ഞിന്റെ മാതാവ്,ഒരു വാടി കരിഞ്ഞ പൂവായി തളർന്നു കിടക്കുന്നു. അപ്പോഴും അവരുടെ കണ്ണുകൾ അവരുടെ ഒരേയൊരു പൊന്നോമനയെ തിരയുന്നു. ഗായത്രി ഓടി കമ്പിയരുകിൽ എത്തിച്ചു. ആ അമ്മ അലറികരഞ്ഞു കൊണ്ടു എന്റെ പൊന്നുമോളെ ഒന്നു കാണാൻ കഴിഞ്ഞല്ലോ,എന്നു വിലപിച്ചു.അപ്പോഴേക്കും ഉൾഭയം, കൂടുതൽ പാടില്ല.കൊറോണ എന്ന വൈറസ് ഈ കുഞ്ഞിനെ കാർന്നു തിന്നിരിക്കുന്നു.ഗായത്രി,"അമ്മേ എന്നെ കൊണ്ടുപോ"എന്നു വാവിട്ട് കരയുന്ന പിഞ്ചോമനയെ തിരികെ കൊണ്ടുപോയി.സകല ചരാചരങ്ങളും ആ രംഗം കണ്ടു വിങ്ങുന്നു.കുറച്ചു ദൂരം എത്തവേ ഗായത്രി അറിയുന്നു ആ ശരീരം ബലഹീനമായി.അവൾ ആ കുഞ്ഞിനെ തെരുതെരെ ഉമ്മ വെച്ചു, പരിസരം മറന്ന്.അതാ ആ ശരീരം 102ആം നമ്പർ റൂമിലെ ബെഡ്ഡിൽ നിത ന്തമായി,നിശ്ചചലമായി.പക്ഷെ ആ കുഞ്ഞു കൈ ഗായത്രിയുടെ ഗൗണിൽ മുറുകെ പിടിച്ചു. കൊള്ളിമീൻ ഗായത്രിയുടെ നെഞ്ചിലൂടെ പാഞ്ഞു.ആ ഭീകര വൈറസ് എന്നെയും കീഴടക്കിയോ.ഭഗവാനെ ഞാനും എന്റെ വയറ്റിലെ കുഞ്ഞും.ഇല്ല,ഇല്ല, ഗായത്രി ഓടി."ഡോക്ടർ" എന്നു മുഴുമുപ്പിക്കുവനാകും മുൻപ് അവൾ തളർന്നു.കൊറോണ എന്ന ഭീകരസത്വം അവളെ വേട്ടയാടി കഴിഞ്ഞു.102ആം റൂമിലെ ബെഡ്ഡിൽ അവൾ അമർന്നു. ആ മാലാഖയുടെ മുന്നിൽ പ്രണാമം. എത്രയോ ബന്ധങ്ങൾ? എത്രയോ ജീവിതങ്ങൾ? ലോകത്തെ കാർന്നു തിന്നുന്ന ഈ വൈറസിനെ തുരത്തുവാൻ നാം ഒത്തു ചേരണം.അകലം പാലിക്കു!!! മനസ്സിൽ അടുക്കൂ!!!
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |