"ഗവ ഹൈസ്കൂൾ ചിറക്കര/അക്ഷരവൃക്ഷം/കനിവിൻ നിറവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കനിവിൻ നിറവ് | color= 3 }} <center> <poem> കനിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ ഹൈസ്കൂൾ ചിറക്കര/അക്ഷരവൃക്ഷം/കനിവിൻ നിറവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
| color=3
| color=3
}}
}}
{{Verification4|name=Kannans|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കനിവിൻ നിറവ്

കനിവിൻ നിറവാണ് എൻറെ പ്രകൃതി
കനീയുന്നു എന്നെന്നും ഞങ്ങൾക്കായി
 കാണാത്ത കാഴ്ചകൾ കാട്ടിത്തരുന്നു
 കൺചിമ്മാതെ എന്നെന്നും നോക്കി നിൽക്കുന്നു ഞാൻ
 മയിലും കുയിലും കിളികളുമെല്ലാം
 പീലിവിടർത്തും ഗാനവുമായി
പാറിനടക്കും വഴികളും എല്ലാം
 
ഇന്നിതാ നിശ്ചലം മങ്ങിയ കാഴ്ചകൾ കണ്ടു തുടങ്ങി
 പച്ചപ്പിൻ പാടവും നീർച്ചാലും എല്ലാം
 ആഹ്ലാദം ഏകുന്നു എന്നുമെന്നും
 മാമല കുന്നും മരതക കാടും
 സ്വാഗതം ഏകുന്നു എന്നുമെന്നും
 പുഴയില്ല ജലമില്ല വറ്റിയ തോടും
  ഹൃദയത്തിൽ നോവിൻറെ തീച്ചൂള മാത്രം
 
  വയ്യ എനിക്ക് അമ്മേ പ്രകൃതി യാം മാതാവ്
 വിലപിക്കും നേരം നോക്കി നിൽക്കാൻ
ചുറ്റിനും നോവിൻ നെടുവീർപ്പു മാത്രം
 കുന്നും മലകളും പച്ചപ്പിൻ പാടവും
 കൺമുന്നിൽ തന്നെ ഇടിച്ചുനിരത്തി,
നികത്തി മാളിക തീർക്കും മാനവ ലോകം
 ഞാൻ ഇന്നിറങ്ങും കൂട്ടരേ കൂട്ടും
 പറ്റുന്നത് ഒക്കെ ചെയ്തിട്ടും പിന്നെ
 മാതൃകയാകും ആ പഴയ കാലം
 മാതാവാം പ്രകൃതിയെ സംരക്ഷിക്കാൻ

അദ്വൈത് ജി ബി
6 C ജി.എച്ച്.എസ്.ചിറക്കര
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത