"വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണക്കാലത്ത് | color= 3 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=        വി വി എച്ച് എസ് എസ് നേമം
| സ്കൂൾ=        വി വി എച്ച് എസ് എസ് നേമം
| സ്കൂൾ കോഡ്= 1176
| സ്കൂൾ കോഡ്= 44034
| ഉപജില്ല=      ബാലരാമപുരം
| ഉപജില്ല=      ബാലരാമപുരം
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
വരി 18: വരി 18:
| color=      3
| color=      3
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

22:53, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണക്കാലത്ത്

അനന്തവിഹായസ്സി ലൂടെ ഭൂമിയെന്ന കപ്പൽ ഒഴുകി നടക്കുകയാണ് .നാനാതരം ജീവിവർഗങ്ങളെയും വഹിച്ചുകൊണ്ടാണ് അതിൻ്റെ യാത്ര. മനുഷ്യരൊഴികെയുള്ള എല്ലാ ജീവികളും ഭൂമിയെ ദ്രോഹിക്കാതെ കഴിഞ്ഞുകൂടുന്നു.പക്ഷെ മനുഷ്യർ എല്ലാം വെട്ടി പിടിക്കണമെന്ന അത്യാർത്തിയോടെ ഓരോന്ന് ചെയ്തു കൊണ്ടേ ഇരിക്കുന്നു. സമ്പദ് വ്യവസ്ഥയിൽ മുന്നിലെത്താനും ലോക രാഷ്ട്രങ്ങൾക്കിടയിൽ ഒന്നാം സ്ഥാനം നേടാനുമായി ലോക രാഷ്ട്രങ്ങൾ പരസ്പരം മത്സരിക്കുന്നു. പക്ഷെ എല്ലാം മതിയാക്കി വീട്ടിൽ ഇരിക്കേണ്ടി വരുമെന്ന് ആരും കരുതിയില്ല.

കോവിഡ്- 19 എന്ന മഹാമാരി ലോകത്തെയാകെ ഭീതിയിൽ ആഴ്ത്തിയിരിക്കുന്നു. വികസിത രാഷ്ട്രങ്ങൾ പോലും ഈ രോഗത്തിനു മുന്നിൽ പകച്ചു നിൽക്കേണ്ട സ്ഥിതി വന്നിരിക്കുന്നു. കൊല്ലും കൊലയും നടത്തി പലതും വെട്ടിപ്പിടിച്ചെടുത്തപ്പോൾ കണ്ണിൽ പോലും കാണാനാകാത്ത ഇത്തരമൊരു വൈറസ് എല്ലാത്തിനും പകരം വീട്ടുമെന്ന് ആരും കരുതിയതേ ഇല്ല.ജീവിയായി പോലും ശാസ്ത്രലോകം കരുതാത്ത ഒരു വൈറസ് ലോകത്തെ ഇത്രമാത്രം ഭീതിയിലാഴ്ത്തുമെന്ന് ആരും പ്രവചിച്ചതുമില്ല.

ശ്രദ്ധ എസ് എസ്
X1 Science വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം