"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/എന്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി/അക്ഷരവൃക്ഷം/എന്റെ കഥ എന്ന താൾ ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/എന്റെ കഥ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:37, 6 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
എന്റെ കഥ
ഞാനൊരു സൂക്ഷ്മജീവി ആണ്. അതുകൊണ്ടുതന്നെ ജനങ്ങൾ എല്ലാവരും എനിക്ക് ഒരു ഓമനപേര് ഇട്ടിട്ടുണ്ട്. കൊറോണ അല്ലെങ്കിൽ "കോവിഡ് 19 ". കേൾക്കാൻ നല്ല രസമാണ്. "കൊറോണ " എന്ന് കേൾക്കുമ്പോൾ തന്നെ എനിക്ക് അഭിമാനം തോന്നുന്നു. ഞാൻ ഒരു കൊച്ചു സുന്ദരനാണ്. കുഞ്ഞൻ ആണെങ്കിലും എന്റെ ശക്തി ഒരൊന്നൊന്നര സംഭവമാണ്. എനിക്ക് തോന്നുന്നത്, ഞാൻ ലാബിൽ ജനിതകമാറ്റത്താൽ ഉണ്ടായതാണെന്ന്. ജനിച്ചയുടനെ ഞാൻ ചൈനയിൽ വുഹാൻ എന്ന സ്ഥലത്ത് നിന്ന് തന്നെ പണി തുടങ്ങി. അവിടുന്ന് തുടങ്ങിയ ജോലി ഇപ്പോൾ ലോകരാഷ്ട്രങ്ങളിൽ നിലനിൽക്കുന്നു. ഞാൻ കാരണം ഈ ലോകത്ത് ലക്ഷക്കണക്കിന് ജനങ്ങൾ മരണമടഞ്ഞു. ഒരുപാട് കുഞ്ഞുങ്ങൾക്ക് അവരുടെ അപ്പനെയും അമ്മയെയും നഷ്ടപ്പെട്ടു. പലർക്കും വിഷാദരോഗം പിടിച്ചു. വേറെ പലരും ദാരിദ്ര്യത്താൽ മടുത്തു. ഞാൻ കാരണം ആർക്കും ഇപ്പോൾ ജോലി ഇല്ല. എല്ലാം കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു. അമേരിക്ക, ചൈന ,ഇന്ത്യ സ്പെയിൻ, ഇറ്റലി, സൗദി രാജ്യങ്ങളാണ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യങ്ങൾ. ഇതെന്റെ ലിസ്റ്റിലെ ഏറ്റവും മുൻപിൽ നിൽക്കുന്ന രാജ്യങ്ങൾ മാത്രമാണ്. മറ്റൊരിടത്തും ഞാൻ നേരിട്ടില്ലാത്ത ചില പ്രശ്നങ്ങൾ ഞാൻ ഇന്ത്യയിൽ നേരിട്ടു. ഇന്ത്യയിലാണെങ്കിൽ ഇപ്പോഴും ലോക്ക് ഡൗൺ ആണ്. വെറുതെ എന്റെ പണിക്ക് തടസ്സം വരുത്തുവാൻ ,അല്ലാതെന്താ? എന്നാൽ ഒരു പേടിയും ഇല്ലാതെ ചിലർ വീട്ടിൽ നിന്ന് പുറത്തിറങ്ങും അവർക്കൊക്കെ ഒക്കെ ഞാൻ നല്ല എട്ടിന്റെ പണിയും കൊടുത്തു. 'ഇതൊക്കെ എന്ത് .' കേരളത്തിൽ എത്തിയപ്പോൾ അല്ലേ ശരിക്കും ഉള്ള പ്രശ്നം. അവിടെ അതാ ഒരു ടീച്ചർ വടിയുമായി നിൽക്കുന്നു. പിന്നെ എന്തിനും തയ്യാറാണെന്ന് പറഞ്ഞ നിൽക്കുന്ന കുറെ വെള്ളവസ്ത്രം ധരിച്ച മാലാഖമാരും. രണ്ടു വലിയ പ്രളയം കണ്ടിട്ട് കുലുങ്ങിയില്ല ഇവന്മാര്. എന്റെ സുഹൃത്ത് നിപ്പയെ പുല്ലുപോലെയാണ് അവൻമാര് നേരിട്ടത്. കേരളീയർക്ക് ഭയങ്കര പ്രതിരോധശേഷിയാണെന്നാണ് പറഞ്ഞു കേട്ടത് .ഈ നാട്ടിൽ ജീവിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. എവിടം വരെ പോവൂന്ന് നോക്കാം .എങ്കിലും ഞാനെന്റ പരമാവധി ശ്രമിക്കും . എന്ന് ഏറെ പ്രത്യാശയോടെ,,,, കോവിഡ് 19 "
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 02/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 06/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ