"എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/പാഠം പഠിച്ച് മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പാഠം പഠിച്ച് മുന്നേറാം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 25: | വരി 25: | ||
| പേര്= അന്ന കെ ജോസഫ് | | പേര്= അന്ന കെ ജോസഫ് | ||
| ക്ലാസ്സ്= IX A | | ക്ലാസ്സ്= IX A | ||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എസ്.എം.എച്ച്.എസ്.എസ് അറക്കുളം | | സ്കൂൾ= എസ്.എം.എച്ച്.എസ്.എസ് അറക്കുളം | ||
| സ്കൂൾ കോഡ്= 29014 | | സ്കൂൾ കോഡ്= 29014 | ||
| ഉപജില്ല= അറക്കുളം | | ഉപജില്ല= അറക്കുളം | ||
| ജില്ല= | | ജില്ല= ഇടുക്കി | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=abhaykallar|തരം=ലേഖനം}} |
15:51, 2 മേയ് 2020-നു നിലവിലുള്ള രൂപം
പാഠം പഠിച്ച് മുന്നേറാം
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരാശ്രിതത്വത്തിലൂന്നിയ ജൈവബന്ധത്തിലൂടെയാണ് നമ്മുടെ ജീവമണ്ഡലം നിലനിന്നു പോരുന്നത്.ആ ബന്ധത്തിലെ ഏതൊരു വിള്ളലും മാനവരാശിയുടെ നിലനിൽപ്പിനെ പോലും ദോഷകരമായി ബാധിക്കുമെന്ന കാര്യം നിസ്തർക്കമാണ്. മനുഷ്യപ്രകൃതിനാഭീനാള ബന്ധത്തിന് മനുഷ്യോത്പത്തിയോളം തന്നെ പഴക്കമുണ്ടെന്നു പറയാം. പുരാണേതിഹാസങ്ങളും പ്രാചീന സാഹിത്യത്തിലെ ഉത്കൃഷ്ട കൃതികളുമെല്ലാം ആ പാരസ്പര്യത്തിന്റെ മഹനീയത ആവോളം വിവരിച്ചിട്ടുണ്ട്. പ്രാചീന മനുഷ്യസംസ്കാരങ്ങളെല്ലാം പിറവി കൊണ്ടത് നദീതടങ്ങളിലായിരുന്നു.മനുഷ്യൻ സമൂഹ്യജീവി എന്ന നിലയിൽ ക്രമേണ വളർന്ന് ആധുനികതയിലേക്കു പ്രവേശിച്ചപ്പോഴും പ്രകൃതി വിഭവങ്ങളെ പരിഗണിച്ചും സംരക്ഷിച്ചുമാണ് മുന്നേറിയത്. പക്ഷേ ഏതോ ഒരു നിമിഷത്തിൽ സ്വാർത്ഥതയുടെ മറവിൽ മനുഷ്യൻ അവയെല്ലാം മറന്നു. ആഗോളതാപനവും അതിന്റെതന്നെ ഭാഗമായ കാലാവസ്ഥാവ്യതിയാനവും ലോക ജനതയ്ക്കിടയിൽ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. സമുദ്രനിരപ്പിലെ ക്രമാതീതമായ ഉയർച്ച ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഭൂഭാഗങ്ങളെ കടലെടുക്കുമെന്ന സ്ഥിതിയുമുണ്ട്. പ്രകൃതി വിഭവങ്ങളുടെ സമൃദ്ധിയിൽ അനുഗ്രഹീതമായിരുന്നു നമ്മുടെ കേരളം. ജലസമൃദ്ധമായിരുന്ന44 നദികളും വർഷത്തിൽ രണ്ടുതവണ കൃത്യമായി ലഭിച്ചിരുന്ന കാലവർഷവും കേരളീയ ജീവിതക്രമത്തെ തന്നെ പരിപോഷിപ്പിക്കുന്ന ഘടകമാണ്. എങ്കിൽ ഇന്ന് കാലം മാറി. നീണ്ടുപോകുന്ന വേനലും കാലം തെറ്റിപെയ്യുന്നു കാലവർഷവും ഇന്ന് വളരെ ദുരന്തങ്ങൾ നമ്മുക്കു നൽകുന്നു. മനുഷ്യസഹജമായ ദുരാഗ്രഹങ്ങളും സ്വാർത്ഥചിന്തയും ഈ കേരളത്തിന്റെ വശ്യ സൗന്ദര്യത്തിനു മങ്ങലേൽപ്പിച്ചു. അമിതമായ പ്രകൃതിചൂഷണം കാരണം നാം അഭിമാനത്തോടെ കണ്ടിരുന്ന നമ്മുടെ എല്ലാ പാരിസ്ഥിതിക സൗഭാഗ്യങ്ങളും ഭീഷണി നേരിടുകയാണ് .കേരളത്തിലുൾപ്പെടെ ഭൂഗർഭ ജലനിരപ്പ് ഗണ്യമായി താണു കൊണ്ടിരിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഏറ്റവും വലിയ ജലസംഭരണികളായ തണ്ണീർതടങ്ങളും വയലുകളും ഇന്നില്ല. തന്നെ നശിപ്പിച്ച മനുഷ്യരോടുള്ള ദേഷ്യത്തിൽ ഉഗ്രതാണ്ടവമാടുകയാണ് പ്രകൃതി. ദുരന്തങ്ങളിൽ നിന്ന് പാഠം പഠിച്ച് നമ്മുക്ക് മുന്നോട്ടുള്ള ജീവിതത്തിൽ അത് പ്രാവർത്തികമാക്കാം. ഇനിയെങ്കിലും പഴയ തലമുറയെപോലെ നമ്മുക്ക് പ്രകൃതിയോടിണങ്ങി ജീവിക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |